October 10, 2026

മഞ്ഞുകാലത്തും ചര്‍മത്തിന്റെ സൗന്ദര്യം നിലനിര്‍ത്താം

മഞ്ഞുകാലം ചര്‍മത്തിന് അത്ര നല്ല സമയമല്ല. അതിനാല്‍ ചര്‍മപരിരക്ഷ കൊണ്ട് മാത്രം കാര്യമില്ല ഉള്ളിലേക്കും നല്ല പോഷകങ്ങള്‍ കഴിക്കുന്നത് ചര്‍മസൗന്ദര്യത്തിന് നല്ലതാണ്. വരണ്ട കാലാവസ്ഥയില്‍ ചര്‍മ്മത്തിലെ ഈര്‍പ്പം നഷ്ടപ്പെടുക സാധാരണമാണ്. ചര്‍മ്മം പരുപരുത്തതും വരണ്ടതുമായി തീരാം. ഈ സമയത്ത് ശരിയായ പരിചരണവും സംരക്ഷണവും നല്‍കുക വഴി ചര്‍മ്മത്തിന്റെ സ്വാഭാവിക സൗന്ദര്യം നിലനിര്‍ത്താനാവും. സിട്രസ് ഫ്രൂട്സ്   സിട്രസ് പഴങ്ങള്‍ വിറ്റാമിന്‍ സിയുടെ കലവറയാണ്, ഇത് നല്ല ചര്‍മ്മത്തിന് അത്യന്താപേക്ഷിതമാണ്. നിങ്ങളുടെ ചര്‍മ്മത്തില്‍ കൊളാജന്‍ പുനരുജ്ജീവിപ്പിക്കാന്‍ വിറ്റാമിന്‍ സി […]

ഡെങ്കിപ്പനി വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് മൂന്ന് ജില്ലകള്‍ക്ക് പ്രത്യേക ജാഗ്രതാനിര്‍ദ്ദേശം

തിരുവനന്തപുരം: ഡെങ്കിപ്പനി വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് മൂന്ന് ജില്ലകള്‍ക്ക് പ്രത്യേക ജാഗ്രതാനിര്‍ദ്ദേശം നല്‍കി. തിരുവനന്തപുരം, കൊല്ലം, എറണാകുളം ജില്ലകളില്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തണം എന്നാണ് നിര്‍ദ്ദേശമുള്ളത്. ഈ ജില്ലകളിലെ തീരദേശമേഖലകളിലും നഗരപരിധിയിലും ഡെങ്കിപ്പനി വ്യാപനം രൂക്ഷമാണെന്നാണ് വിലയിരുത്തല്‍. Also Read; നവകേരള സദസിന്റെ വിളംബര ജാഥയില്‍ പങ്കെടുത്തില്ല; അംഗന്‍വാടി ജീവനക്കാരോട്‌ വിശദീകരണം ചോദിച്ചതായി പരാതി സംസ്ഥാനത്ത് 86 പേര്‍ക്കാണ് വെള്ളിയാഴ്ച ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം ആരോഗ്യമന്ത്രിയുടെ നേതൃത്വത്തില്‍ പകര്‍ച്ചപ്പനി പ്രതിരോധം ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന ഉന്നതതല യോഗത്തിന്റേതാണ് […]

നവകേരള സദസിന്റെ വിളംബര ജാഥയില്‍ പങ്കെടുത്തില്ല; അംഗന്‍വാടി ജീവനക്കാരോട്‌ വിശദീകരണം ചോദിച്ചതായി പരാതി

മലപ്പുറം: നവകേരള സദസിന്റെ വിളംബര ജാഥയില്‍ പങ്കെടുക്കാത്തതിന് അംഗന്‍വാടി ജീവനക്കാരോട് വിശദീകരണം ചോദിച്ചതായി പരാതി. ഐസിഡിഎസ് സൂപ്പര്‍വൈസര്‍ മലപ്പുറം പൊന്മള ഗ്രാമപഞ്ചായത്തിലെ അംഗന്‍വാടി ജീവനക്കാരോടാണ് വിശദീകരണം തേടിയത്. ഇന്നലെ വൈകിട്ട് നാല് മണിക്കായിരുന്നു പൊന്മള പഞ്ചായത്തില്‍ നവകേരള സദസുമായി ബന്ധപ്പെട്ട വിളംബര ജാഥ സംഘടിപ്പിച്ചത്. അംഗന്‍വാടി ജീവനക്കാരോട് ജാഥയില്‍ നിര്‍ബന്ധമായും പങ്കെടുക്കണമെന്ന നിര്‍ദേശം നേരത്തെ തന്നെ നല്‍കിയിരുന്നു. എന്നാല്‍ ചില ജീവനക്കാര്‍ ജാഥയില്‍ പങ്കെടുത്തില്ല. ജാഥയില്‍ പങ്കെടുക്കാതെ വീട്ടിലേയ്ക്ക് പോയവര്‍ വ്യക്തമായ കാരണം എഴുതി നല്‍കണമെന്നാണ് സൂപ്പര്‍വൈസര്‍ […]

കുസാറ്റില്‍ സംഗീത നിശക്ക് അനുമതി തേടിയില്ലെന്ന് ഡിസിപി; വാക്കാല്‍ അറിയിച്ചിരുന്നെന്ന് വിസി

കൊച്ചി: കുസാറ്റില്‍ കഴിഞ്ഞ ദിവസം നടക്കാനിരുന്ന സംഗീതനിശക്ക് സര്‍വ്വകലാശാല അധികൃതര്‍ പോലീസില്‍ നിന്ന് അനുമതി തേടിയില്ലെന്ന് ഡി.സി.പി കെ.സുദര്‍ശന്‍ പറഞ്ഞു. രേഖാമൂലം അറിയിപ്പ് നല്‍കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം വിവരം പോലീസിനെ വാക്കാല്‍ അറിയിച്ചിരുന്നുവെന്ന് കുസാറ്റ് വിസി പി.ജി ശങ്കരന്‍ പറഞ്ഞു. മുമ്പും ഈ രീതിയിലാണ് പരിപാടികള്‍ നടത്തിയിരുന്നത്. ആറ് പോലീസുകാര്‍ സ്ഥലത്തുണ്ടായിരുന്നു. പരിപാടി കാണാനുള്ള ആകാംക്ഷയില്‍ കുട്ടികള്‍ ഓടിവരുകയാണുണ്ടായത്. അധ്യാപകരും സ്ഥലത്ത് ഉണ്ടായിരുന്നു. പെട്ടെന്നാണ് അകത്ത് കയറാന്‍ തള്ളല്‍ ഉണ്ടായത്. പരിപാടികളെല്ലാം പോലീസിനെ അറിയിക്കാറുണ്ട് എന്നും […]

കുസാറ്റ് ദുരന്തം; കളമശ്ശേരി കാംപസില്‍ മൃതദേഹങ്ങള്‍ പൊതുദര്‍ശനത്തിനെത്തിച്ചു

കൊച്ചി: കുസാറ്റില്‍ ഗാനസന്ധ്യക്കിടെ ഉണ്ടായ ദുരന്തത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ പൊതുദര്‍ശനത്തിനായി കുസാറ്റ് കാംപസില്‍ എത്തിച്ചു. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം സാറാ തോമസ്, അതുല്‍ തമ്പി, ആന്‍ റുഫ്ത എന്നിവരുെട മൃതദേഹങ്ങളാണ് പൊതുദര്‍ശനത്തിനായി കുസാറ്റ് കാംപസില്‍ എത്തിച്ചത്. കുസാറ്റിലെ പൊതുദര്‍ശനത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. ആന്‍ റുഫ്തയുടെ സംസ്‌കാരം ചൊവ്വാഴ്ചയേ ഉണ്ടാകൂ എന്ന് ബന്ധുക്കള്‍ അറിയിച്ചു. ഇറ്റലിയിലുള്ള അമ്മ തിരികെ നാട്ടിലെത്തിയ ശേഷമായിരിക്കും സംസ്‌കാരം. മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചശേഷം പറവൂര്‍ താലൂക്ക് ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റും. സാറയുടെ […]

കുസാറ്റ് ദുരന്തം; നാല് പെണ്‍കുട്ടികളുടെ നില ഗുരുതരം

കുസാറ്റ് ദുരന്തത്തില്‍പ്പെട്ട് മരിച്ച നാല് പേരില്‍ രണ്ട് പേരെ തിരിച്ചറിഞ്ഞതായണ് റിപ്പോര്‍ട്ട്. കൂത്താട്ടുകുളം സ്വദേശി അതുല്‍ തമ്പിയാണ് മരിച്ചവരില്‍ ഒരാള്‍. സിവില്‍ എഞ്ചിനിയറിംഗ് രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയാണ് അതില്‍ തമ്പി. രണ്ടാമത്തെയാള്‍ നോര്‍ത്ത് പറവൂര്‍ സ്വദേശിനി ആന്‍ ആണ്. കളമശേരി മെഡിക്കല്‍ കോളജിലും, കിന്‍ഡര്‍ ആശുപത്രിയിലും, ആസ്റ്റര്‍ മെഡിസിറ്റിലിയിലുമാണ് വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിച്ചിരിക്കുന്നത്. തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ നിന്നും കൂടുതല്‍ ഡോക്ടര്‍മാര്‍ കളമശ്ശേരിയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. കുസാറ്റിലെ ഓപ്പണ്‍ സ്റ്റേജില്‍ ബോളിവുഡ് ഗായിക നികിത ഗാന്ധിയുടെ സംഗീത പരിപാടി നടക്കുന്നതിനിടെയാണ് […]

കുസാറ്റ് അപകടം, മന്ത്രിമാരായ പി രാജീവും ആര്‍ ബിന്ദുവും കൊച്ചിയിലേക്ക് തിരിച്ചു

തിരുവനന്തപുരം : കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയില്‍ ടെക്ക് ഫെസ്റ്റിനിടെയുണ്ടായ അപകടത്തിന്റെ പശ്ചാത്തലത്തില്‍ മന്ത്രിമാരായ ആര്‍. ബിന്ദുവും പി. രാജീവും കൊച്ചിയിലേക്ക് തിരിച്ചു . നവകേരള സദസിന്റെ ഭാഗമായി മുഖ്യമന്ത്രിയും മന്ത്രിമാരും ഇപ്പോള്‍ കോഴിക്കോടാണുള്ളത്. കുസാറ്റ് കാമ്പസ് സ്ഥിതി ചെയ്യുന്ന കളമശേരി മന്ത്രി പി. രാജീവിന്റെ മണ്ഡലം കൂടിയാണ്. തങ്ങളുടെ ഓഫീസുകള്‍ ഉദ്യോഗസ്ഥര്‍ക്ക് വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്ന് മന്ത്രിമാര്‍ അറിയിച്ചു. ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ കളമശേരി മെഡിക്കല്‍ കോളേജിലും എറണാകുളം ജനറല്‍ ആശുപത്രിയിലും എത്തിച്ചേര്‍ന്നതായി ആരോഗ്യ […]

മഹുവ മൊയ്ത്രക്ക് കുരുക്ക് മുറുകുന്നു

ന്യൂഡല്‍ഹി ചോദ്യത്തിന് കോഴ ആരോപണത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് എം.പി മഹുവ മൊയ്ത്രയ്‌ക്കെതിരെ സി.ബി.ഐ പ്രാഥമിക അന്വേഷണം തുടങ്ങി. മഹുവ മൊയ്ത്രയുടെ ആനന്ദ് ദെഹദ്രായി നല്‍കിയ പരാതിയിലാണ് സി.ബി.ഐ അന്വേഷണം തുടങ്ങിയത്. മഹുവയ്‌ക്കെതിരെയുള്ള പരാതിയില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയാല്‍ എഫ്.ഐ.ആര്‍ രജിസ്റ്റ്ര്‍ ചെയ്‌തേക്കും.കോഴ വാങ്ങിയെന്ന ആരോപണത്തില്‍ പാര്‍ലമെന്റ് എത്തിക്‌സ് കമ്മിറ്റിക്ക് മുന്‍പില്‍ ഹാജരായ മഹുവ നടപടികള്‍ പൂര്‍ത്തിയാകും മുന്‍പ് ഹിയറിംഗ് ബഹിഷ്‌കരിച്ചിരുന്നു. Also Read; തൃശൂര്‍ മെഡിക്കല്‍ കോളേജിലെ വിദഗ്ദ്ധ ഡോക്ടര്‍മാര്‍ കൊച്ചിയിലേക്ക് മഹുവയ്‌ക്കെതിരെ പരാതി കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ അന്വേഷിക്കണമെന്ന് […]

തൃശൂര്‍ മെഡിക്കല്‍ കോളേജിലെ വിദഗ്ദ്ധ ഡോക്ടര്‍മാര്‍ കൊച്ചിയിലേക്ക്

കൊച്ചി: കുസാറ്റില്‍ ടെക് ഫെസ്റ്റിവല്‍ ദീഷ്ണയ്ക്കിടെയുണ്ടായ ദുരന്തത്തില്‍ ആകെ പരിക്കേറ്റവരുടെ എണ്ണം 64 ആയി. കോളേജ് ഓഡിറ്റോറിയത്തിന്റെ ശേഷിയിലധികം കുട്ടികള്‍ ഇവിടേക്ക് കയറിയതാണ് അപകടത്തിന് ഇടയാക്കിയത്. ഇതിനിടെ പരിക്കേറ്റവരുടെ ചികിത്സയ്ക്കായി തൃശൂര്‍ മെഡിക്കല്‍ കോളേജിലെ വിദഗ്ദ്ധ ഡോക്ടര്‍മാരുടെ സംഘം കൊച്ചിയിലേക്ക് തിരിച്ചു. സര്‍ജറി, ഓര്‍ത്തോപീഡിക്ക് വിഭാഗത്തിലെ ഡോക്ടര്‍മാര്‍ ആശുപത്രികളില്‍ എത്തിച്ചേരുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ഇന്ന് വൈകുന്നേരം ഏഴ് മണിയോടെയാണ് കുസാറ്റില്‍ അപകടമുണ്ടായത്. വ്യവസായ മന്ത്രി പി.രാജീവ്, ഉന്നതവിദ്യാഭ്യസ മന്ത്രി ആര്‍.ബിന്ദു എന്നിവരെ ഏകോപന പ്രവര്‍ത്തനങ്ങള്‍ക്കായി […]

കുസാറ്റില്‍ ടെക് ഫെസ്റ്റിനിടെ തിക്കിലും തിരക്കിലും പെട്ട് നാല് വിദ്യാര്‍ത്ഥികള്‍ മരിച്ചു

കൊച്ചി: കുസാറ്റില്‍ ടെക് ഫെസ്റ്റിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് നാല് വിദ്യാര്‍ത്ഥികള്‍ മരിച്ചു. ടെക് ഫെസ്റ്റിവെലായ ദീക്ഷ്ണയിലെ ഗാനമേളക്കിടെ വിദ്യാര്‍ത്ഥികള്‍ സ്റ്റേജിലേക്ക് ഒന്നിച്ച് കയറിയതാണ് ദുരന്തത്തിന് കാരണമായതെന്നാണ് വിവരം. കുസാറ്റില്‍ മെക്കാനിക്കല്‍ വിഭാഗം നടത്തിയ പരിപാടിക്കിടെയാണ് സംഭവം. 15ഓളം വിദ്യാര്‍ത്ഥികള്‍ തിക്കിലും തിരക്കിലും ബോധംകെട്ട് വീണു. അന്‍പതിലധികം വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടതായാണ് ഒടുവില്‍ ലഭിക്കുന്ന സൂചന. മരിച്ചവര്‍ ആരെല്ലാമെന്നുള്ള വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. കോളേജിലെ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിക്കിടെ മഴയുണ്ടായതോടെ കുട്ടികള്‍ സ്റ്റേജിലേക്ക് കയറിയത്. മഴ ശക്തമായതോടെ പുറത്തുനിന്നവരും […]