October 10, 2026

സൗമ്യ വിശ്വനാഥന്‍ വധക്കേസ്; നാല് പ്രതികള്‍ക്ക് ജീവപര്യന്തം

ഡല്‍ഹി: മാധ്യമപ്രവര്‍ത്തക സൗമ്യ വിശ്വനാഥന്‍ വധക്കേസില്‍ നാല് പ്രതികള്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷ. സാകേത് അഡിഷണല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. രവി കപൂര്‍, അമിത് ശുക്ല, ബല്‍ജിത് മാലിക്, അജയ് കുമാര്‍ എന്നിവര്‍ക്കാണ് ജീവപര്യന്തം ശിക്ഷ ലഭിച്ചത്. അജയ് സേഥിക്ക് മൂന്ന് വര്‍ഷം തടവും അഞ്ച് ലക്ഷം രൂപ പിഴയും വിധിച്ചു. 15 വര്‍ഷത്തിന് ശേഷമാണ് കേസില്‍ വിധി പറയുന്നത്. Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. 2008 സെപ്റ്റംബര്‍ […]

കോഴിക്കോട്ടും നവകേരള സദസ്സിന് ആളെയെത്തിക്കാന്‍ സ്‌കൂള്‍ ബസുകള്‍

കോഴിക്കോട്: നവകേരള സദസ്സിന് ആളുകളെ എത്തിക്കാന്‍ വീണ്ടും സ്‌കൂള്‍ ബസുകള്‍. കോഴിക്കോട്ടും ബാലുശേരിയിലുമാണ് നവകേരള സദസിന് പരിപാടിയിലേക്ക് സ്‌കൂള്‍ ബസില്‍ ആളുകളെ എത്തിച്ചത്. കോഴിക്കോട് ഫ്രീഡം സ്‌ക്വയറില്‍ നടക്കുന്ന പരിപാടിയിലേക്കും ആളുകളെ ബസില്‍ എത്തിക്കുന്നതിന്റെ വീഡിയോയും ഫോട്ടോകളും സോഷ്യല്‍ മീഡിയയില്‍ വ്യാപകമാകുന്നു. നവകേരള സദസില്‍ ആളുകളെ എത്തിക്കാന്‍ സംഘാടക സമിതി ആവശ്യപ്പെട്ടാല്‍ സ്‌കൂള്‍ ബസുകള്‍ വിട്ടുനല്‍കണമെന്ന വിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ് ഹൈക്കോടതി നേരത്തെ സ്റ്റേ ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പരിപാടിയിലേക്ക് ആളുകളെ എത്തിക്കാന്‍ വീണ്ടും സ്‌കൂള്‍ ബസുകള്‍ […]

ഗായിക അഭിരാമി സുരേഷിന് പരിക്കേറ്റു

ഇഷ്ടപ്പെട്ട വിഭവം പാചകം ചെയ്യുന്നതിനിടെ ഗായിക അഭിരാമി സുരേഷിന് പരിക്കേറ്റു. മിക്‌സി പൊട്ടിത്തെറിച്ച് അതിന്റെ ബ്ലേഡ് കൈയ്യില്‍ തട്ടിയാണ് അപകടമുണ്ടായത്. അഭിരാമിക്ക് വലത് കയ്യിലെ 5 വിരലുകളിലും പരുക്കേറ്റിട്ടുണ്ട്. ഇക്കാര്യം ഗായിക തന്നെയാണ് സമൂഹമാധ്യമ വിഡിയോയിലൂടെ ആരാധകരെ അറിയിച്ചത്. ചെറിയ ഇടവേളയ്ക്കു ശേഷം സന്തോഷത്തോടെ വീഡിയോകള്‍ ചെയ്ത് പ്രേക്ഷകരോടു സംവദിക്കാനൊരുങ്ങുകയായിരുന്നുവെന്നും അതിനിടെയാണ് അപ്രതീക്ഷിതമായി ഇത്തരമൊരു അപകടം സംഭവിച്ചതെന്നും അഭിരാമി പറയുന്നു. മിക്‌സി പൊട്ടിത്തെറിക്കാനുണ്ടായ കാരണം വ്യക്തമല്ലെന്നും അപകടശേഷം കുറച്ചു സമയത്തേക്ക് ഒന്നും മനസ്സിലാകാത്ത അവസ്ഥയിലായിരുന്നു താനെന്നും അഭിരാമി […]

കയറ്റുമതിക്ക് ഇനി കടൽച്ചൊറിയും…

തൊട്ടാൽ ചൊറിയും … മറ്റ് മീനുകൾ ക്കൊപ്പം വലയിൽ കുരുങ്ങിക്കിടക്കും.. കടൽ ച്ചൊറി യെന്ന ജെല്ലി ഫിഷ് മത്സ്യ ബന്ധന തൊഴിലാളികൾക്ക് എന്നുമൊരു തലവേദനയായിരുന്നു. എന്നാലിപ്പോൾ കടൽച്ചൊറികൾക്കും ഇപ്പോൾ നല്ല കാലം വരുന്നു ആഗോള വിപണിയിൽ ജെല്ലിഫിഷിന് ഡിമാന്റ് ഏറുകയും കയറ്റുമതി സാധ്യതകൾ വർദ്ധിക്കുകയും ചെയ്തതാണ് മത്സ്യത്തൊഴിലാളികൾക്ക് തുണയായി മാറിയത്. പ്രത്യേക രീതിയിൽ പാകപ്പെടുത്തുന്ന ജെല്ലി ഫിഷ് വിഭവങ്ങൾക്ക് ആഗോള മാർക്കറ്റിൽ വലിയ വിപണനസാധ്യത യാണ് ഇപ്പോൾ ലഭിക്കുന്നത്. അതിനാലാണ് വൻതോതിൽ ജെല്ലിഫിഷ് കയറ്റുമതി ചെയ്യാനുള്ള നീക്കം […]

മോഷണത്തിനെത്തിയ കള്ളന്റെ പര്‍ച്ചേസ് വൈറലാകുന്നു

മോഷണത്തിനെത്തിയ കള്ളന്റെ പല രീതിയിലുള്ള ചേഷ്ടകളും സിസിടിവി ദൃശ്യങ്ങളിലൂടെ കാണാറുണ്ട്. അടുത്തിടെ ഒരു വീട്ടില്‍ മോഷ്ടിക്കാനെത്തിയ കള്ളന്‍ വാതില്‍ പൊളിക്കാന്‍ പറ്റാതെ വന്നതോടെ യുവതിയുടെ വസ്ത്രമണിഞ്ഞ് ഫാഷന്‍ ഷോ നടത്തി മടങ്ങിയ ചിത്രങ്ങള്‍ വൈറലായിരുന്നു. അതിന് പിന്നാലെ ഇപ്പോള്‍ കള്ളന്‍ നടത്തിയ ഷോപ്പിങ്ങാണ് വൈറലാകുന്നത്. തമിഴ്നാട്ടിലെ ബോഡിനായ്ക്കന്നൂരില്‍ വസ്ത്ര വ്യാപാര ശാലയില്‍ മോഷ്ടിക്കാനെത്തിയ കള്ളന്‍ പണത്തിനൊപ്പം തനിക്കിഷ്ടപ്പെട്ട വസ്ത്രങ്ങളും തെരഞ്ഞെടുക്കുന്ന ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. പൂട്ട് പൊളിച്ച് അകത്തുകടന്ന കള്ളന്‍ പുത്തന്‍ വസ്ത്രങ്ങള്‍ കണ്ടപ്പോള്‍ ഇട്ടിരുന്നവ […]

സെൽവിൽ ശേഖർ ഇനി ആറ് പേരിലൂടെ ജീവിക്കും..

മസ്തിഷ്ക്ക മരണം സംഭവിച്ച തമിഴ്നാട് സ്വദേശിയായ സെൽവിൻ ശേഖറിന്റെ ആന്തരികാവയവങ്ങൾ ഇനി ആറ് പേർക്ക് പുതു ജീവൻ പകരും. തിരുവനന്തപുരത്ത് നിന്നും സംസ്ഥാന സർക്കാരിന്റെ ഹെലി കോപ്ടറിലാണ് ആന്തരികാവയങ്ങൾ കൊച്ചിയിലെത്തിച്ചത്. കൊച്ചി ലിസി ഹോസ്പിറ്റലിൽ ചികിത്സ യിലുള്ള 16 കാരൻ ഹരിനാരായണന് സെൽവിൽ ശേഖറിന്റെ ഹൃദയം നൽകും. ഡോ.ജോസ് ചാക്കോ പെരിയപുരത്തിന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘമാണ് ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തുന്നത്. പാൻക്രിയാസും വൃക്കയും ആസ്റ്റർ മെഡിസിറ്റിയിലെ രോഗി കൾക്കും മറ്റൊരു വൃക്ക കിംസ് ആശുപത്രി യിലെ […]

മന്ത്രി അഹമ്മദ് ദേവര്‍കോവിലിനെതിരായ കേസ് കോടതിയുടെ പരിഗണയില്‍, ഇപ്പോള്‍ ഒന്നും പറയാനില്ല

നവകേരള സദസില്‍ മന്ത്രി അഹമ്മദ് ദേവര്‍കോവിലിനെതിരെ ലഭിച്ച പരാതി വ്യക്തിപരമല്ലെന്നും അത് കമ്പനിയുമായി ബന്ധപ്പെട്ടതാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. കേസ് കോടതിയുടെ പരിഗണനയിലാണെന്നും ഇപ്പോള്‍ ഒന്നും ചെയ്യാനില്ലെന്നും അദ്ദേഹം കോഴിക്കോട്ട് നവകേരള സദസുമായി ബന്ധപ്പെട്ട വാര്‍ത്താ സമ്മേളനത്തില്‍ പ്രതികരിച്ചു. കോഴിക്കോട്, കണ്ണൂര്‍ വിമാനത്താവളങ്ങളില്‍ വികസനം കൊണ്ടുവരാനായി പരമാവധി ശ്രമിക്കും. കരിപ്പൂര്‍ വിമാനത്താവളത്തിന്റെ റണ്‍വേയ്ക്കായി പതിനാല് ഏക്കര്‍ ഭൂമി ഇതിനോടകം ഏറ്റെടുത്തിട്ടുണ്ട്. 64 കുടുംബങ്ങള്‍ക്ക് നല്ല രീതിയില്‍ നഷ്ടപരിഹാരം കൊടുത്തു. ഭൂമി വിമാനത്താവള അതോറിറ്റിക്ക് കൈമാറി. ടെന്‍ഡര്‍ നടപടി […]

ഗൂഗിള്‍ പേ മുഖാന്തരം മൊബൈല്‍ റീചാര്‍ജ് ചെയ്യുന്നവരാണെങ്കില്‍ സൂക്ഷിച്ചോളൂ…

രാജ്യത്ത് ഏറ്റവും അധികം ആളുകള്‍ ഉപയോഗിക്കുന്ന യുപിഐ സേവന ദാതാക്കളില്‍ ഒന്നാണ് ഗൂഗിള്‍ പേ. മൊബൈല്‍ റീചാര്‍ജ് ചെയ്യാനും, മറ്റ് ബില്‍ പേയ്‌മെന്റുകള്‍ക്കും ഗൂഗിള്‍ പേയെ ആശ്രയിക്കുന്നവര്‍ നിരവധിയാണ്. ഇനിമുതല്‍ ഗൂഗിള്‍ പേ മുഖാന്തരമുള്ള മൊബൈല്‍ റീചാര്‍ജുകള്‍ക്ക് അമിത ഫീസ് ഈടാക്കി തുടങ്ങുകയാണ് കമ്പനി. കണ്‍വീനിയന്‍സ് ഫീസ് എന്ന ഇനത്തില്‍ മൂന്ന് രൂപയോളമാണ് അധിക തുകയായി ഗൂഗിള്‍ പേ ഈടാക്കുന്നത്. വര്‍ഷങ്ങളോളം ഉപഭോക്താക്കളെ പ്രീപേയ്ഡ് പ്ലാന്‍ റീചാര്‍ജ് ചെയ്യാനും, അധിക ചെലവില്ലാതെ ബില്ലുകള്‍ അടയ്ക്കാനും അനുവദിച്ചതിനുശേഷമാണ് ഇത്തരമൊരു […]

സെക്രട്ടറി പദവി ഒഴിയില്ല; അവധി അപേക്ഷ നല്‍കി കാനം രാജേന്ദ്രന്‍

തിരുവനന്തപുരം: സിപിഐ സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്നും ഒഴിയുന്നില്ലെന്ന് കാനം രാജേന്ദ്രന്‍. മൂന്ന് മാസത്തേക്ക് അവധി അപേക്ഷ നല്‍കി. അപേക്ഷ 30-ാം തീയതി ചേരുന്ന സംസ്ഥാന നിര്‍വാഹക സമിതി പരിഗണിക്കും. പാര്‍ട്ടിയെ കൂട്ടായ നേതൃത്വം നയിക്കുമെന്നാണ് കാനത്തിന്റെ നിലപാട്. അതേസമയം ആരോഗ്യ പ്രശ്നങ്ങള്‍ കാരണം സജീവരാഷ്ട്രീയത്തില്‍ നിന്നും വിട്ടുനില്‍ക്കുന്ന കാനത്തെ പദവിയില്‍ നിന്നും നീക്കണമെന്ന ആവശ്യം സിപിഐയില്‍ ശക്തമാണ്. എന്നാല്‍ ദേശീയ നേതൃത്വത്തെ ഇക്കാര്യം ആര് അറിയിക്കുമെന്ന കാര്യത്തില്‍ പാര്‍ട്ടിക്ക് ആശയക്കുഴപ്പമുണ്ട്. ദേശീയ നേതൃത്വം സ്വമേധയാ ഇടപെടുമെന്നാണ് […]

മരണവീട്ടില്‍ രാഷ്ട്രീയ ചര്‍ച്ചക്കിടെ കത്തിക്കുത്ത്‌

ഇടുക്കിയിലെ ഒരു മരണവീട്ടില്‍ വെച്ച് നടന്ന രാഷ്ട്രീയ ചര്‍ച്ച അവസാനിച്ചത് കത്തിക്കുത്തിലാണ്. ഇടുക്കി നെടുങ്കണ്ടം സ്വദേശിയും കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായ ഫ്രിജോ ഫ്രാന്‍സിസിനാണ് കുത്തേറ്റത്. കേരള കോണ്‍ഗ്രസ് (എം) സംസ്ഥാന കമ്മിറ്റി അംഗവും നെടുങ്കണ്ടം മുന്‍ പഞ്ചായത്ത് അംഗവുമായ ജിന്‍സന്‍ പൗവ്വത്താണ് കുത്തിയത്. നവംബര്‍ 24 ന് രാത്രിയാണ് സംഭവം. മരണവീട്ടിലെത്തി തിരികെ ഇറങ്ങുമ്പോഴാണ് ഇരുവരും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടാകുന്നത്. ഇവിടെ നടക്കുന്ന മലനാട് കാര്‍ഷിക വികസന ബാങ്ക് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തര്‍ക്കം മൂര്‍ച്ഛിച്ച് കത്തിക്കുത്തില്‍ കലാശിക്കുകയായിരുന്നു. തര്‍ക്കം […]