October 10, 2026

ഗൂഗിള്‍ പേ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തെല്ലാം?

രാജ്യത്ത് ഏറ്റവുമധികം പേര്‍ ഉപയോഗിക്കുന്ന മൊബൈല്‍ പെയ്‌മെന്റ് ആപ്ലിക്കേഷനുകളില്‍ ഒന്നാണ് ഗൂഗിള്‍ പേ. രാജ്യത്തെ മാര്‍ക്കറ്റ് വിഹിതം പരിശോധിക്കുമ്പോള്‍ ഗൂഗിള്‍ പേ മുന്‍നിരയിലുള്ള അഞ്ച് ആപ്ലിക്കേഷനുകളില്‍ ഉള്‍പ്പെട്ടിട്ടുമുണ്ട്. ലളിതമായ ഡിസൈനും ഉപയോഗിക്കുന്നതിലുള്ള എളുപ്പവും ഒപ്പം ഗൂഗിള്‍ ഉറപ്പു നല്‍കുന്ന സുരക്ഷയും ഗൂഗിള്‍ പേയ്ക്ക് ഉണ്ടെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്. കൂടാതെ ഗൂഗിള്‍ പേയില്‍ ഉപഭോക്താവ് ഓരോ ഇടപാടുകളും നടത്തുമ്പോള്‍ അപ്പപ്പോള്‍ തന്നെ അവ പരിശോധിച്ച് തട്ടിപ്പ് അല്ലെന്ന് സ്ഥിരീകരിക്കാന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും ഫ്രോഡ് പ്രിവെന്‍ഷന്‍ ടെക്‌നോളജിയും ഉപയോഗിക്കുന്നുണ്ടെന്ന് ഗൂഗിള്‍ […]

മുസ് ലിം സംവരണം നഷ്ടപ്പെടുത്തുന്ന നടപടികളിൽ നിന്ന് സർക്കാർ പിൻമാറണം : ജിഫ്രി തങ്ങൾ

കോഴിക്കോട്: ഭിന്നശേഷി വിഭാഗത്തിന് നൽകുന്ന സംവരണത്തിൻ്റെ മറവിൽ മുസ്ലിംകൾക്ക് ലഭിച്ചു കൊണ്ടിരിക്കുന്ന സംവരണം നഷ്ടപ്പെടാൻ ഇടയാക്കുന്ന നടപടികളിൽ നിന്ന് സർക്കാർ പിൻവാങ്ങണമെന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡൻ്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ ആവശ്യപ്പെട്ടു. ഭിന്നശേഷി ക്കാർക്കും മറ്റു അർഹരായ എല്ലാ വിഭാഗങ്ങൾക്കും സംവരണാനുകൂല്യം നൽകപ്പെടേണ്ടത് തന്നെയാണ്. എന്നാൽ ഇന്നും സർക്കാർ ജോലികളിലും വിദ്യാഭ്യാസ രംഗത്തും വേണ്ട വിധം പ്രാതിനിധ്യമില്ലാത്ത മുസ് ലിം സമുദായത്തിൻ്റെ അവകാശങ്ങളെ ഹനിച്ചു കൊണ്ടാവരുത് ഇത്തരം കാര്യങ്ങൾ ചെയ്യേണ്ടത്. അർഹരായ […]

വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച ഓട്ടോറിക്ഷ ലോറിക്ക് കുറുകെ പാഞ്ഞുകയറി അപകടം

വിശാഖപട്ടണം: ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്ത് സ്‌കൂള്‍ കുട്ടികളുമായി സഞ്ചരിച്ച ഓട്ടോറിക്ഷ അമിതവേഗത്തില്‍ ലോറിയുടെ കുറുകെ പാഞ്ഞു കയറി അപകടം. രാവിലെ ഏഴ് മണിക്ക് ബഥനി സ്‌കൂളിലേക്ക് പോകുകയായിരുന്ന വിദ്യാര്‍ത്ഥികളാണ് അപകടത്തില്‍പ്പെട്ടത്. ലോറിയുമായി കൂട്ടിയടിച്ച ഓട്ടോറിക്ഷ തലകുത്തനെ മറിയുകയും ചില കുട്ടികള്‍ തെറിച്ച് പോകുകയും ചെയ്തു. എട്ട് വിദ്യാര്‍ത്ഥികളെ കുത്തിനിറച്ചാണ് ഓട്ടോ സഞ്ചരിച്ചത്. അപകടത്തിന്റെ ദൃശ്യങ്ങള്‍ സമീപത്തെ സിസിടിവിയില്‍ പതിഞ്ഞിരുന്നു. വിശാഖപട്ടണത്തെ സംഘം സരദ് തിയേറ്റര്‍ ജംഗ്ഷന് സമീപത്തെ ഫ്ളൈഓവറിന് കീഴിലാണ് അപകടമുണ്ടായത്. സ്ഥലത്തുണ്ടായിരുന്ന നാട്ടുകാര്‍ ഓടിക്കൂടിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. […]

തുരങ്കത്തിലെ രക്ഷാദൗത്യം ഇനി അവശേഷിക്കുന്നത് 18 മീറ്റര്‍ മാത്രമെന്ന് അധികൃതര്‍

ഉത്തരകാശി: ഉത്തരകാശിയിലെ സില്‍ക്യാരയില്‍ നിര്‍മാണത്തിലിരുന്ന തുരങ്കം തകര്‍ന്ന് കുടുങ്ങിയ തൊഴിലാളികളെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ വിജയത്തിനരികിലെന്ന് സൂചന. തുരങ്കം തുളയ്ക്കാന്‍ ഇനി 18 മീറ്റര്‍ കൂടി മാത്രമേയുള്ളൂവെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. കൂറ്റന്‍ ആഗര്‍യന്ത്രം ഉപയോഗിച്ചാണ് തുരങ്കം തുളയ്ക്കുന്നത്. ‘അടുത്ത 24 മണിക്കൂറിനുള്ളില്‍, അതായത് ഇന്ന് രാത്രിയിലോ അല്ലെങ്കില്‍ നാളെയോ ഒരു വലിയ വാര്‍ത്ത പ്രതീക്ഷിക്കാം’ രക്ഷാദൗത്യസംഘം അറിയിച്ചു. Also Read; കണ്ണൂരില്‍ എട്ടാം ക്ലാസുകാരിയുടെ കൈ അധ്യാപകന്‍ തല്ലിയൊടിച്ചതിന് കേസ്‌ ’39 മീറ്റര്‍ ഡ്രില്ലിംഗ് പൂര്‍ത്തിയായി എന്നതില്‍ എനിക്ക് വളരെ […]

ഇങ്ങനെയുള്ള അധ്യാപകരെ കേരളത്തിന് വേണോ? അറിഞ്ഞില്ലേ ക്രൂരത

കണ്ണൂരില്‍ എട്ടാം ക്ലാസുകാരിയുടെ കൈ തല്ലിയൊടിച്ച അധ്യാപകനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. പാച്ചേനി ഗവണ്‍മെന്റ് ഹൈസ്‌കൂളിലെ സാമൂഹ്യശാസ്ത്രം അധ്യാപകന്‍ ഏമ്പേറ്റിലെ കെ മുരളിക്കെതിരെയാണ് കേസെടുത്തത്. തിങ്കളാഴ്ച രാവിലെ പത്തരയോടെ ആയിരുന്നു സംഭവം. Also Read; 12 കോടിയുടെ പൂജാ ബമ്പര്‍ ഒന്നാം സമ്മാനം കാസര്‍കോടിലെ ടിക്കറ്റിന് വായാട്ട് സ്വദേശിയായ പതിമൂന്നുകാരിക്കാണ് അധ്യാപകനില്‍ നിന്ന് കടുത്ത മര്‍ദനമേറ്റത്. കൈ നീരുവെച്ച് വീര്‍ത്ത് കുട്ടി കരഞ്ഞെങ്കിലും സ്‌കൂള്‍ അധികൃതര്‍ വീട്ടുകാരെ വിവരമറിയിക്കാന്‍ മടിച്ചു. പിന്നീട് വിവരമറിഞ്ഞ് സ്‌കൂളിലെത്തിയ രക്ഷിതാക്കള്‍ കുട്ടിയെ […]

12 കോടിയുടെ പൂജാ ബമ്പര്‍ ഒന്നാം സമ്മാനം കാസര്‍കോടിലെ ടിക്കറ്റിന്

തിരുവനന്തപുരം: കേരളസംസ്ഥാന ഭാഗ്യക്കുറി പൂജാ ബമ്പര്‍ നറുക്കെടുത്തു.jc253199 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. കാസര്‍കോട് ജില്ലയിലെ മേരിക്കുട്ടി ജോജോ എന്ന ഏജന്റ് വിറ്റ ടിക്കറ്റിനാണ് 12 കോടിയുടെ ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത്. Also Read; റിസര്‍വേഷന്‍ കോച്ചില്‍ മാറിക്കയറിയ അമ്മയെയും മകളെയും പുറത്തേക്ക് തള്ളിയിട്ട് ടി ടി ഇ രണ്ടാം സമ്മാനം– ഒരു കോടി വീതം നാലുപേര്‍ക്ക് JD 504106, JC 748835, JC 293247, JC 781889 മൂന്നാം സമ്മാനം 10 ലക്ഷം വീതം 10 […]

റിസര്‍വേഷന്‍ കോച്ചില്‍ മാറിക്കയറിയ അമ്മയെയും മകളെയും പുറത്തേക്ക് തള്ളിയിട്ട് ടി ടി ഇ

റിസര്‍വേഷന്‍ കോച്ചില്‍ മാറിക്കയറിയ അമ്മയെയും മകളെയും ടി ടി ഇ ഓടിത്തുടങ്ങിയ ട്രെയ്‌നില്‍ നിന്ന് പുറത്തേക്ക് തള്ളിയിട്ടതായി പരാതി. വീഴ്ചയില്‍ അമ്മയുടെ കൈക്ക് പരുക്കേറ്റു. കണ്ണൂര്‍ പാപ്പിനിശ്ശേരി വെണ്ടക്കന്‍ വീട്ടില്‍ ഫൈസലിന്റെ ഭാര്യ ശരീഫ, പതിനേഴ് വയസുള്ള മകള്‍ എന്നിവരെയാണ് നേത്രാവതി എക്‌സ്പ്രസ് എസ് 2 കോച്ചില്‍ നിന്ന് ടി ടി ഇ തള്ളിയിട്ടതായി റെയില്‍വേ പോലീസില്‍ പരാതി നല്‍കിയത്. Also Read; എവി ഗോപിനാഥും എകെ ബാലനും കൂടിക്കാഴ്ച നടത്തി ചൊവ്വാഴ്ച വൈകീട്ട് ആറരയോടെ കോഴിക്കോട് റെയില്‍വേ […]

എവി ഗോപിനാഥും എകെ ബാലനും കൂടിക്കാഴ്ച നടത്തി

കോണ്‍ഗ്രസ് നേതൃത്വവുമായി ഉണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് പാര്‍ട്ടി അംഗത്വം രാജിവച്ച മുതിര്‍ന്ന നേതാവ് എ വി ഗോപിനാഥ് സി പി ഐ എമ്മിലേക്കെന്ന് സൂചന. നവകേരള സദസ് പാലക്കാട്ടെത്തുന്നതിന് മുമ്പ് ഗോപിനാഥിന്റെ സി പി ഐ എം പ്രവേശനം ഉണ്ടാകും. സി പി ഐ എം കേന്ദ്ര കമ്മിറ്റി അംഗം എകെ ബാലന്‍ എവി ഗോപിനാഥുമായി കൂടിക്കാഴ്ച നടത്തി. ഗോപിനാഥിനൊപ്പം മറ്റു ചില കോണ്‍ഗ്രസ് നേതാക്കള്‍ കൂടി സി പി ഐ എമ്മില്‍ ചേര്‍ന്നേക്കും. Also Read; നവകേരള […]

കോണ്‍ഗ്രസിന്റെ പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയില്‍ തരൂര്‍ പങ്കെടുക്കും

കോഴിക്കോട്: കോഴിക്കോട് കെപിസിസി സംഘടിപ്പിക്കുന്ന പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയില്‍ ശശി തരൂര്‍ പങ്കെടുക്കും. കെപിസിസി പ്രസിഡന്റും കോഴിക്കോട് എംപിയും പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയിലേക്ക് തന്നെ നേരിട്ട് ക്ഷണിച്ചെന്ന് തരൂര്‍ പറഞ്ഞു. റാലിയില്‍ നിന്ന് വിട്ടുനിന്നാല്‍ കൂടുതല്‍ വിവാദങ്ങള്‍ ഉണ്ടായേക്കുമെന്നും ശശി തരൂര്‍ കൂട്ടിച്ചേര്‍ത്തു. മുസ്ലീം ലീഗ് അണികളിലുള്‍പ്പെടെ തരൂരിന്റെ സാന്നിധ്യം ഭിന്നതയുണ്ടാക്കുമെന്ന ആശങ്ക സംഘാടക സമിതി കെപിസിസി നേതൃത്വത്തെ നേരത്തെ അറിയിച്ചിരുന്നു. Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. മുസ്ലീം ലീഗ് […]

നവകേരള സദസിന് പിരിവു നല്‍കിയാല്‍ അവരെ ആ സ്ഥാനത്തുനിന്ന് നീക്കും; വി ഡി സതീശന്‍

യു ഡി എഫ് ഭരിക്കുന്ന ഇടങ്ങളിലെയോ സ്ഥാപനങ്ങളിലെയോ ആളുകള്‍ നവകേരള സദസിന് പിരിവു നല്‍കിയാല്‍ ആവരെ ആ സ്ഥാനത്തുനിന്ന് നീക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. നവകേരള സദസ് പാര്‍ട്ടി പരിപാടിയാണ്. എല്‍ ഡി എഫിന്റെ മുന്നേറ്റ പരിപാടിയാക്കി ഇതിനെ മാറ്റണമെന്ന് എല്‍ ഡി എഫ് സംസ്ഥാന കമ്മിറ്റി ഇറക്കിയ സര്‍ക്കുലറില്‍ തന്നെ പറയുന്നുണ്ട്. പാര്‍ട്ടി പരിപാടി പാര്‍ട്ടി ഫണ്ട് ഉപയോഗിച്ചാണ് നടത്തേണ്ടത്. പൊതുപണം ഉപയോഗിച്ച് രാഷ്ട്രീയ പ്രചാരണം നടത്തുകയാണെന്നും സതീശന്‍ ആരോപിച്ചു. Also Read; മാറക്കാനയില്‍ […]