അയോധ്യയിലെ രാമക്ഷേത്രം: പൂജാരിമാരാകാന്‍ 3000 അപേക്ഷകര്‍
ന്യൂഡല്‍ഹി: അയോധ്യയില്‍ നിര്‍മ്മാണം പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്ന രാമക്ഷേത്രത്തില്‍ പൂജാരിമാരുടെ വിവിധ തസ്തികളിലേക്ക് 3000 ത്തോളം അപേക്ഷകര്‍. ചുരുക്ക പട്ടികയില്‍ ഉള്ളവരുടെ അഭിമുഖം അയോധ്യയിലെ വിശ്വഹിന്ദു പരിഷത്തിന്റെ ആസ്ഥാനമായ കര്‍സേവക് പുരത്ത് പുരോഗമിക്കുകയാണ്. മൂന്നംഗ സമിതിയാണ് അഭിമുഖം നടത്തുന്നത്. വൃന്ദാവനത്തില്‍ നിന്നുള്ള ഹിന്ദു മത പ്രഭാഷകന്‍ ജയ്കാന്ത് മിശ്ര, അയോധ്യയിലെ മഹന്തുമാരായ മിഥിലേഷ് നന്ദിനി ശരണ്‍, സത്യനാരായണ ദാസ് എന്നിവരുടെ പാനലാണ് അഭിമുഖം നടത്തുന്നത്. അപേക്ഷ നല്‍കിയവരില്‍ 200 പേരെ അഭിമുഖ പരീക്ഷയ്ക്ക് തെരെഞ്ഞെടുത്തു. ഇതില്‍ 20 പേര്‍ക്കായിരുക്കും നിയമനം […]





Malayalam 
















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































