October 10, 2026

ബ്ലാസ്റ്റേഴ്‌സ് ആരാധകരെ നെഞ്ചിലേറ്റി കൊച്ചി മെട്രോ

ഐ എസ് എല്ലില്‍ ഇന്ന് കേരള ബ്ലാസ്‌റ്റേഴ്‌സും ഹൈദരാബാദ് എഫ് സിയുമായുള്ള മത്സരം കാണാന്‍ എത്തുന്നവര്‍ക്ക് കൊച്ചി മെട്രോയുടെ കൈത്താങ്ങ്. മത്സരം കണ്ട് മടങ്ങുന്നവര്‍ അനുഭവിക്കുന്ന യാത്രാ പ്രയാസം മനസിലാക്കി അധിക സര്‍വീസ് ഒരുക്കിയിട്ടുണ്ട്. മാത്രമല്ല, രാത്രി പത്ത് മണിക്ക് ശേഷമുള്ള ടിക്കറ്റുകള്‍ക്ക് മെട്രോ 50 ശതമാനം ഇളവും പ്രഖ്യാപിച്ചു. ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ നിന്ന് ആലുവിലേക്കും എസ് എന്‍ ജംഗ്ഷനിലേക്കുമുള്ള അവസാന ട്രെയിന്‍ സര്‍വീസ് രാത്രി 11.30 ആയിരിക്കും. Also Read; ലഹരിക്ക് പണം കണ്ടെത്താന്‍ മക്കളെ […]

ലഹരിക്ക് പണം കണ്ടെത്താന്‍ മക്കളെ വിറ്റു; മാതാപിതാക്കള്‍ അറസ്റ്റില്‍

മുംബൈ: ലഹരിക്ക് പണം കണ്ടെത്താന്‍ മക്കളെ വിറ്റ മാതാപിതാക്കള്‍ പിടിയില്‍. 52 ദിവസം പ്രായമുള്ള പെണ്‍കുഞ്ഞിനെയും 2 വയസ്സുള്ള ആണ്‍കുട്ടിയെയും വിറ്റ സംഭവത്തില്‍ മാതാപിതാക്കള്‍ ഉള്‍പ്പെടെ 4 പേരാണ് പിടിയിലായത്. പെണ്‍കുഞ്ഞിനെ 14,000 രൂപയ്ക്കും ആണ്‍കുട്ടിയെ 60,000 രൂപയ്ക്കുമാണ് വിറ്റത്. ആണ്‍കുട്ടിയെ വാങ്ങിയയാളെയും പോലീസ് കണ്ടെത്തി. കുട്ടി ശിശുക്ഷേമ സമിതിയുടെ സംരക്ഷണത്തിലാണുള്ളത്. പെണ്‍കുട്ടിക്കായുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. മാതാപിതാക്കളായ ഷംസീര്‍ ഖാന്‍, സാനിയ ഖാന്‍, ഏജന്റ് ഉഷ, ആണ്‍കുട്ടിയെ വാങ്ങിയ ഷക്കീല്‍ എന്നിവരാണ് പിടിയിലായത്. സഹോദരി പോലീസില്‍ പരാതി […]

നിഗൂഢ ന്യുമോണിയ, ഇന്ത്യ ഭയക്കണോ?

ചൈനയിലെ എച്ച്9എന്‍2 വൈറസ് ബാധയുടെ സാഹചര്യത്തില്‍ സ്ഥിതിഗതികള്‍ നിരീക്ഷിച്ച് വരികയാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. പത്രക്കുറിപ്പിലൂടെയാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം ഇതുസംബന്ധിച്ച അറിയിപ്പ് പുറത്തിറക്കിയത്. ഏത് സാഹചര്യവും നേരിടാന്‍ സജ്ജമെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. ചൈനയില്‍ ന്യൂമോണിയ ബാധിച്ച് നൂറ് കണക്കിന് കുഞ്ഞുങ്ങള്‍ ചികിത്സ തേടിയിരുന്നു. പുതിയ വൈറസ് മൂലമല്ല രോഗബാധയെന്ന വിശദീകരണവുമായി ചൈന രംഗത്ത് വന്നിരുന്നു. ലോകാരോഗ്യസംഘടനക്കും ചൈന ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ജാഗ്രത പുലര്‍ത്തണമെന്ന് ലോകാരോഗ്യ സംഘടനയും ആവശ്യപ്പെട്ടിരുന്നു. Join with metro post: കുഞ്ഞിന് മുലപ്പാല്‍ […]

കുഞ്ഞിന് മുലപ്പാല്‍ നല്‍കിയ സിവില്‍ പോലീസ് ഓഫീസര്‍ ആര്യയ്ക്ക് അനുമോദനം

കൊച്ചി: ബിഹാര്‍ സ്വദേശികളുടെ കുഞ്ഞിന് മുലപ്പാല്‍ നല്‍കിയ സിവില്‍ പൊലീസ് ഓഫീസര്‍ ആര്യയെ അനുമോദിച്ച് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍. സിവില്‍ പൊലീസ് ഓഫീസര്‍ ആര്യയുടെ പ്രവര്‍ത്തി സേനയ്ക്ക് തന്നെ അഭിമാനമായെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ എ അക്ബര്‍ പറഞ്ഞു. ചികിത്സയില്‍ കഴിയുന്ന ബിഹാര്‍ സ്വദേശിനിയുടെ കുഞ്ഞിനാണ് കൊച്ചി സിറ്റി വനിത പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ സുരക്ഷയൊരുക്കിയത്. Also Read; ഗാസയില്‍ ഹമാസ് ബന്ദികളാക്കിയവരെ മോചിപ്പിച്ചു തുടങ്ങി എറണാകുളം ജനറല്‍ ആശുപത്രിയില്‍ ഐസിയുവില്‍ അഡ്മിറ്റായ പാട്‌ന സ്വദേശിയുടെ […]

ഗാസയില്‍ ഹമാസ് ബന്ദികളാക്കിയവരെ മോചിപ്പിച്ചു തുടങ്ങി

ടെല്‍ അവീവ്: ഗാസയില്‍ നാല്‍പ്പത്തിയെട്ടു ദിവസത്തെ യുദ്ധത്തിന് താത്കാലിക വിരാമമായി നാല് ദിവസത്തെ വെടിനിറുത്തല്‍ ഇന്ന് നിലവില്‍ വന്നു. പ്രാദേശിക സമയം രാവിലെ ഏഴുമണിയോടെയാണ് (ഇന്ത്യന്‍ സമയം 10.30) വെടിനിറുത്തിയത്. വെടിനിറുത്തല്‍ കരാര്‍ പ്രകാരം ഹമാസ് ആദ്യഘട്ടമായി 13 ഇസ്രയേലി ബന്ദികളെയും ഇസ്രയേല്‍ 39 പാലസ്തീന്‍ തടവുകാരെയും മോചിപ്പിച്ചതായാണ് റിപ്പോര്‍ട്ട്. ആക്രമണങ്ങളൊന്നും ഇന്ന് റിപ്പോര്‍ട്ട് ചെയ്തില്ല. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടുന്ന ഇസ്രയേലി ബന്ദികളെ ഹമാസ് തെക്കന്‍ ഗാസയിലെ ഖാന്‍ യൂനിസില്‍ വച്ച് റെഡ്ക്രോസിന് കൈമാറി. തുടര്‍ന്ന് ആംബുലന്‍സുകളില്‍ […]

ടെറസിലെ ഗ്രോബാഗിനുള്ളില്‍ യുവാവ് കൃഷി ചെയ്തിരുന്നത് കഞ്ചാവ് ചെടികള്‍

ആലപ്പുഴ: ചേര്‍ത്തലയില്‍ വീടിന്റെ ടെറസില്‍ വളര്‍ത്തിയിരുന്ന രണ്ട് കഞ്ചാവ് ചെടികള്‍ എക്‌സൈസ് കണ്ടെത്തി. ടെറസില്‍ ഗ്രോബാഗിലാണ് പ്രതി കഞ്ചാവ് നട്ടുവളര്‍ത്തിയത്. സംഭവത്തില്‍ ഫ്രാന്‍സിസ് പയസ് (23) എന്ന യുവാവിനെ അറസ്റ്റ് ചെയ്തു. എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ വി ജെ റോയിയുടെ നേതൃത്വത്തില്‍ അന്ധകാരനഴി ഭാഗത്ത് നിന്നാണ് കഞ്ചാവ് ചെടികള്‍ കണ്ടെത്തിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കിയ ശേഷം റിമാന്‍ഡ് ചെയ്തു. അതേസമയം, മയക്കു മരുന്ന് നിര്‍മ്മാണത്തിനായി ഉപയോഗിക്കുന്ന ഗുളികകളുമായി രണ്ട് യുവാക്കള്‍ മാന്നാര്‍ പൊലീസിന്റെ പിടിയിലായി. ഓച്ചിറ മേമന […]

മുംബയ് വിമാനത്താവളം ’48 മണിക്കൂറിനുള്ളില്‍ രണ്ടാം ടെര്‍മിനല്‍ തകര്‍ക്കുമെന്ന്’ ഭീഷണി സന്ദേശം അയച്ച മലയാളി പിടിയില്‍

തിരുവനന്തപുരം: ഛത്രപതി ശിവജി മഹാരാജ് രാജ്യാന്തര വിമാനത്താവളം തകര്‍ക്കുമെന്ന് ഭീഷണിപ്പെടുത്തിയ മലയാളി അറസ്റ്റില്‍. ഇന്നലെ രാവിലെയാണ് ഇമെയില്‍ വഴി അധികൃതര്‍ക്ക് ഭീഷണി സന്ദേശം വന്നത്. തിരുവനന്തപുരം സ്വദേശിയായ 23കാരനെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഗമുംബയ് തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് ( എ ടി എസ് ) ആണ് തിരുവനന്തപുരത്ത് നിന്ന് പ്രതിയെ അറസ്റ്റ് ചെയ്തത്. ‘ഇതു വിമാനത്താവളത്തിനുള്ള അവസാന മുന്നറിയിപ്പാണ്. പത്തു ലക്ഷം യുഎസ് ഡോളര്‍ ബിറ്റ്കോയിനായി നിശ്ചിത മേല്‍വിലാസത്തില്‍ ട്രാന്‍സ്ഫര്‍ ചെയ്തില്ലെങ്കില്‍ 48 മണിക്കൂറിനുള്ളില്‍ രണ്ടാം ടെര്‍മിനല്‍ […]

ജനങ്ങള്‍ക്ക് വേണ്ടിയാണ് തല്ലുകൊണ്ടതും വണ്ടിയുടെ മുന്നില്‍ ചാടിയതും സുരേഷ് ഗോപി

പാലക്കാട്: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയ്ക്കെതിരെ കരിങ്കൊടി കാണിച്ച സംഭവത്തില്‍ പ്രതികരിച്ച് നടനും ബി ജെ പി നേതാവുമായ സുരേഷ് ഗോപി. ജനങ്ങളുടെ ശബ്ദമാണ് പ്രതിപക്ഷമെന്നും ജനങ്ങള്‍ക്കുവേണ്ടിയാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചതെന്നും സുരേഷ് ഗോപി പറഞ്ഞു. പാലക്കാട് നടന്ന പരിപാടിക്കിടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ജനങ്ങള്‍ക്ക് വേണ്ടിയാണ് യൂത്ത് കോണ്‍ഗ്രസ് തല്ലുകൊണ്ടതും വണ്ടിയുടെ മുന്നില്‍ ചാടിയതും. യൂത്ത് കോണ്‍ഗ്രസായതിനാല്‍ അവരെ മാറ്റി നിര്‍ത്തേണ്ടതില്ലെന്നും സുരേഷ് ഗോപി വ്യക്തമാക്കി. പ്രതിപക്ഷം ഏതുപാര്‍ട്ടിയായാലും അവരായിരിക്കണം ജനങ്ങളുടെ ശബ്ദമെന്നും അദ്ദേഹം […]

ഞാനും ശൈലജ ടീച്ചറും തമ്മില്‍ എന്തോ പ്രശ്‌നം നടക്കുന്നുണ്ടെന്ന് വരുത്താനാണ് ശ്രമം, മുഖ്യമന്ത്രി പിണറായി വിജയന്‍

കോഴിക്കോട്: നവകേരള സദസില്‍ എംഎല്‍എയും മുന്‍ ആരോഗ്യ മന്ത്രിയുമായ കെകെ ശൈലജയുടെ പ്രസംഗത്തില്‍ അതൃപ്തി രേഖപ്പെടുത്തിയെന്ന മാധ്യമ റിപ്പോര്‍ട്ടുകളോട് പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. താനും ശൈലജ ടീച്ചറും തമ്മില്‍ എന്തോ വലിയ പ്രശ്നം നടക്കുന്നുണ്ടെന്ന് വരുത്താനുള്ള ശ്രമങ്ങളാണ് ഇതിന് പിന്നിലെന്ന് മുഖ്യമന്ത്രി പറഞ്ഞു. കണ്ണൂര്‍ മട്ടന്നൂര്‍ മണ്ഡലത്തിലെ നവകേരള സദസില്‍ കെകെ ശൈലജ എംഎല്‍എ നടത്തിയ അധ്യക്ഷ പ്രസംഗത്തെ അതേ വേദിയില്‍ മുഖ്യമന്ത്രി വിമര്‍ശിച്ചു എന്ന വാര്‍ത്തയോടായിരുന്നു പ്രതികരണം. ‘ഞാനും ശൈലജ ടീച്ചറും തമ്മില്‍ എന്തോ […]

നവകേരള സദസിന് കുട്ടികളെ പങ്കെടുപ്പിക്കണം; സര്‍ക്കാര്‍ ഉത്തരവ് പിന്‍വലിക്കുന്നു

കൊച്ചി: നവകേരള സദസിന് കുട്ടികളെ പങ്കെടുപ്പിക്കണമെന്ന ഉത്തരവ് പിന്‍വലിക്കുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ഉത്തരവ് ചോദ്യം ചെയ്തുകൊണ്ടുള്ള ഹര്‍ജിയിലാണ് സര്‍ക്കാര്‍ നിലപാട് അറിയിച്ചത്. സ്‌കൂള്‍ ബസുകള്‍ വിട്ടുകൊടുക്കണമെന്ന ഉത്തരവും പിന്‍വലിക്കുമെന്നും സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു. തിങ്കളാഴ്ചക്കുള്ളില്‍ ഉത്തരവ് പിന്‍വലിക്കുമെന്നാണ് ഉറപ്പ്. വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിക്കുന്നത് ചോദ്യം ചെയ്ത് കാസര്‍കോട് സ്വദേശിയായ ഫിലിപ്പ് നല്‍കിയ ഉപഹര്‍ജിയിലാണ് സര്‍ക്കാര്‍ നിലപാട് പറഞ്ഞത്. സര്‍ക്കാരിന്റെ ഉറപ്പ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ രേഖപ്പെടുത്തി. നിലമ്പൂരില്‍ കുട്ടികളെ പങ്കെടുപ്പിച്ച് നവകേരള സദസ് വിളംബര ജാഥ നടത്തിയതില്‍ […]