October 10, 2026

യൂട്യൂബര്‍ മരിച്ച നിലയില്‍

ഡല്‍ഹി : യൂട്യൂബില്‍ അറുലക്ഷം സബ്‌സ്‌ക്രൈബേഴ്‌സുള്ള ഭോജ് പുരി യൂട്യൂബറെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. യൂട്യൂബ് വിഡിയോകളിലൂടെ പോപ്പുലറായ മാള്‍തി ദേവിയെ വ്യാഴായ്ച സന്ത് കബീര്‍ നഗറിലെ വീട്ടിലാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. സ്ത്രീധന കൊലപാതകമാണെന്ന് ചൂണ്ടിക്കാട്ടി പിതാവ് ദീപ് ചന്ദ് ചൗഹാന്‍ പോലീസിന് പരാതി നല്‍കി. സ്ത്രീധനം ആവശ്യപ്പെട്ട് ഭര്‍ത്താവും വീട്ടുകാരും പീഡിപ്പിച്ചിരുന്നതായി മാള്‍തിയും തന്റെ വീഡിയോകളിലൂടെ വെളിപ്പെടുത്തിയിരുന്നു. Also Read; മുന്‍ ഇന്ത്യന്‍ നാവിക ഉദ്യോഗസ്ഥരുടെ വധശിക്ഷക്കെതിരെ ഇന്ത്യയുടെ ഹര്‍ജി സ്വീകരിച്ച് ഖത്തര്‍ […]

മുന്‍ ഇന്ത്യന്‍ നാവിക ഉദ്യോഗസ്ഥരുടെ വധശിക്ഷക്കെതിരെ ഇന്ത്യയുടെ ഹര്‍ജി സ്വീകരിച്ച് ഖത്തര്‍ കോടതി

ന്യൂഡല്‍ഹി: ചാരപ്രവൃത്തി ആരോപിച്ച് എട്ട് മുന്‍ ഇന്ത്യന്‍ നാവിക സേനാംഗങ്ങള്‍ക്കെതിരെ വിധിച്ച വധശിക്ഷയ്‌ക്കെതിരെ ഇന്ത്യ നല്‍കിയ ഹര്‍ജി ഖത്തര്‍ കോടതി സ്വീകരിച്ചു. കമാന്‍ഡര്‍ പൂര്‍ണേന്ദു തിവാരി, കമാന്‍ഡര്‍ സുഗുണാകര്‍ പകല, കമാന്‍ഡര്‍ അമിത് നാഗ്പാല്‍, കമാന്‍ഡര്‍ സഞ്ജീവ് ഗുപ്ത, ക്യാപ്റ്റന്‍ നവതേജ് സിംഗ് ഗില്‍, ക്യാപ്റ്റന്‍ ബീരേന്ദ്ര കുമാര്‍ വര്‍മ, ക്യാപ്റ്റന്‍ സൗരഭ് വസിഷ്ട്, ഗോപകുമാര്‍ രാഗേഷ് എന്നിവരാണ് 2022 ഓഗസ്റ്റില്‍ അറസ്റ്റിലായ ഇന്ത്യന്‍ നാവികസേനയിലെ മുന്‍ ഉദ്യോഗസ്ഥര്‍. ഇവരെല്ലാം 20 വര്‍ഷത്തോളം ഇന്ത്യന്‍ നാവികസേനയില്‍ പ്രവര്‍ത്തിച്ചവരും […]

നവകേരള സദസിന്റെ സംഘാടക നിരയില്‍ ബി ജെ പി നേതാവ്

തിരുവനന്തപുരം: നവകേരള സദസ്സിന്റെ തിരുവനന്തപുരം ചിറിയന്‍ കീഴ് മണ്ഡലത്തിലെ പരിപാടിക്ക് നേതൃനിരയില്‍ ബി ജെ പി അംഗം. മംഗലപുരം പഞ്ചായത്തംഗം കൂടിയായ തോന്നയ്ക്കല്‍ രവിയാണ് നവകേരള സദസ്സിന്റെ സബ് കമ്മിറ്റിയുടെ ചെയര്‍മാന്‍. ബി ജെ പി നേതൃത്വം എതിര്‍ത്താലും പരിപാടിയില്‍ നിന്ന് പിന്‍മാറില്ലെന്ന് രവി അറിയിച്ചു. Also Read; നവകേരള സദസ്സിന് മാവോയിസ്റ്റുകളുടെ പേരില്‍ ഭീഷണി കത്ത് നവകേരള സദസിനെ രാഷ്ട്രീയമായി കാണരുത്, ജനങ്ങളുടെ പ്രശ്‌നം മാത്രമാണ് തന്റെ മുന്നിലുള്ളതെന്നും രവി വ്യക്തമാക്കി. ബി ജെ പിയുടെ മൂന്ന് […]

നവകേരള സദസ്സിന് മാവോയിസ്റ്റുകളുടെ പേരില്‍ ഭീഷണി കത്ത്

കോഴിക്കോട്: കോഴിക്കോട് വീണ്ടും മാവോയിസ്റ്റുകളുടെ പേരില്‍ ഭീഷണി കത്ത്. നവ കേരള സദസിനെതിരെ മാവോയിസ്റ്റ് റെഡ് ഫ്‌ളാഗിന്റെ പേരില്‍ കോഴിക്കോട് ജില്ലാ കളക്ടര്‍ക്കാണ് ഭീഷണി കത്ത് ലഭിച്ചത്. സര്‍ക്കാരിനെ പാഠം പഠിപ്പിക്കുമെന്ന് കത്തില്‍ പറയുന്നു. നേരത്തെ വന്ന ഭീഷണി കത്തില്‍ നിന്നും കയ്യക്ഷരം വ്യത്യാസമുണ്ടെന്ന് പോലീസ് പറയുന്നു. നവകേരള സദസ് ഇന്ന് മുതല്‍ മൂന്ന് ദിവസം കോഴിക്കോട് ജില്ലയില്‍ പര്യടനം നടത്താനൊരുങ്ങുമ്പോഴാണ് ഭീഷണി സന്ദേശം ലഭിക്കുന്നത്. മാവോയിസ്റ്റ് ഭീഷണിയുടെയും പ്രതിഷേധങ്ങളുടെയും പശ്ചാത്തലത്തില്‍ കനത്ത സുരക്ഷയാണ് കോഴിക്കോട് ഒരുക്കിയിട്ടുള്ളത്. […]

മകള്‍ക്ക് വരുന്ന വിവാഹങ്ങള്‍ മുടക്കി അച്ഛന്‍; മകള്‍ കോടതിയില്‍

റിയാദ്: മകളുടെ വിവാഹം നടത്താന്‍ തയ്യാറാകാത്ത പിതാവിനെതിരെ സൗദി പേഴ്സണല്‍ സ്റ്റാറ്റസ് കോടതി. സംഭവത്തില്‍ മകള്‍ തന്നെ കോടതിയെ സമീപിക്കുകയായിരുന്നു. സൗദിയിലെ ഒരു സ്‌കൂള്‍ അദ്ധ്യാപികയാണ് പിതാവിനെതിരെ പരാതിയുമായി കോടതിയെ സമീപിച്ചത്. തനിക്ക് പ്രായം 30 പിന്നിട്ടിട്ടും വിവാഹം കഴിപ്പിക്കാന്‍ പിതാവ് തയാറാകുന്നില്ലെന്നും വിവാഹാലോചനകളെല്ലാം ഒരു കാരണവുമില്ലാതെ പിതാവ് തള്ളിക്കളയുന്നതായും യുവതി പരാതിപ്പെടുകയായിരുന്നു. മാതാവ് സമ്മതിച്ചിട്ടും തനിക്ക് ഇഷ്ടമുള്ളയാളെ വിവാഹം ചെയ്യാന്‍ പിതാവ് സമ്മതിക്കുന്നില്ല എന്നും പരാതിയില്‍ പറയുന്നു. അതിനാല്‍ യുവതിയുടെ രക്ഷകര്‍തൃത്വം ഏറ്റെടുത്ത കോടതി ഇഷ്ടമുള്ള […]

ഇത്തവണ പിഴയല്ല; റോബിന്‍ ബസ് പിടിച്ചെടുത്ത് എംവിഡി

പത്തനംതിട്ട: റോബിന്‍ ബസിനെതിരെ കടുത്ത നടപടിയുമായി മോട്ടോര്‍ വാഹനവകുപ്പ്. ഇത്തവണ പിഴയില്‍ ഒതുക്കാതെ റോബിന്‍ ബസ് പെര്‍മിറ്റ് ലംഘനം നടത്തുന്നുവെന്ന് കാട്ടി എംവിഡി പിടിച്ചെടുത്തു. കൂടാതെ ബസിനെതിരെ വാഹനവകുപ്പ് കേസെടുമെടുത്തിട്ടുണ്ട്. ഹൈക്കോടതി ഉത്തരവ് തുടര്‍ച്ചയായി ലംഘിക്കും വിധം പെര്‍മിറ്റ് ലംഘനം നടത്തുന്നുവെന്ന് കാട്ടി പിടിച്ചെടുത്ത ബസ് പത്തനംതിട്ട എആര്‍ ക്യാമ്പിലേക്ക് മാറ്റി. വന്‍ പോലീസ് സന്നാഹത്തോടെയാണ് എംവിഡി കര്‍ശന നടപടി എടുത്തത്. ബസ് പിടിച്ചെടുത്തത് അന്യായമാണെന്നും കോടതി ഉത്തരവിന്റെ ലംഘനമാണ് ഉദ്യോഗസ്ഥര്‍ ചെയ്തതെന്നും റോബിന്‍ ബസ് നടത്തിപ്പുകാര്‍ […]

തലൈവരെ കാണാനെത്തി ഉലകനായകന്‍

ഇരുപത്തിയൊന്ന് വര്‍ഷത്തിനുശേഷം സിനിമാ ചിത്രീകരണത്തിനിടെ ഒരേ സ്റ്റുഡിയോയില്‍ കണ്ടുമുട്ടി ഉലകനായകനും തലൈവരും. ‘ഇന്ത്യന്‍ 2’ എന്ന സിനിമയിലാണ് കമലഹാസന്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത് അതേസമയം രജനീകാന്ത് ‘തലൈവര്‍ 170’ എന്ന സിനിമയിലും. രണ്ട് സിനിമകളുടെയും ചിത്രീകരണം ചെന്നൈയില ഒരേ സ്റ്റുഡിയോയിലാണ് നടക്കുന്നത്. ഇതിനിടെ രജനിയെ കാണാന്‍ കമല്‍ എത്തുകയായിരുന്നു. 2002ല്‍ രജനിയുടെ ബാബ എന്ന സിനിമയും കമലഹാസന്റെ പഞ്ചതന്ത്രവും ആണ് ഒടുവില്‍ ഒരേ സ്റ്റുഡിയോയില്‍ ചിത്രീകരിച്ചത്. അടുത്ത സുഹൃത്തുക്കളായ രണ്ട് താരങ്ങളും പരസ്പരം ആശ്ലേഷിക്കുകയും കുറച്ച് നേരം സംസാരിക്കുകയും ചെയ്തു. […]

നടന്‍ ആസിഫ് അലിക്ക് പരിക്ക്

നടന്‍ ആസിഫ് അലിക്ക് പരിക്കേറ്റു. ടിക്കി ടാക്കയുടെ ചിത്രീകരണത്തിന്റെ ഭാഗമായി നടന്ന സ്റ്റണ്ട് പരിശീലനത്തിന് ഇടയിലാണ് പരിക്കേറ്റത്. രോഹിത്ത് വി എസ് സംവിധാനം ചെയ്യുന്ന ടിക്കി ടാക്കയുടെ ഷൂട്ടിങ് കൊച്ചിയില്‍ പുരോഗമിക്കുകയാണ്. കാല്‍മുട്ടിന് പരിക്കേറ്റ താരത്തെ എറണാകുളം ആസ്റ്റര്‍ മെഡിസിറ്റിയില്‍പ്രവേശിപ്പിച്ചു. Also Read; ജോർജേട്ടൻസ് രാഗം തിയറ്ററിന്ന് പുതിയ അവകാശി

ജോർജേട്ടൻസ് രാഗം തിയറ്ററിന്ന് പുതിയ അവകാശി

തൃശൂര്‍: രാഗം തിയറ്റർ ബിഎൽഎം മൾട്ടി സ്റ്റേറ്റ് ‘കോപ്പറേറ്റീവ് സൊസൈറ്റി ഏറ്റെടുത്തു . ഇത് സംബന്ധിച്ച വിൽപ്പനക്കരാർ സംബന്ധിച്ച് നടപടി ക്രമങ്ങൾ നടന്ന് വരികയാണെന്ന് ജോർജേട്ടൻ രാഗം തിയേറ്റർ ഉടമ ജോർജ് സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു. 1974-ൽ ആണ് രാഗം തിയറ്റർ ആരംഭിക്കുന്നത്. 2015 ഫെബ്രുവരിയിൽ താൽകാലികമായി അടച്ചു . 1200-ലധികം ആളുകൾക്ക് ഇരിക്കാവുന്ന കേരളത്തിലെ ഏറ്റവും വലിയ ഒറ്റ സ്‌ക്രീൻ തിയേറ്ററുകളിൽ ഒന്നായിരുന്നു രാഗം. വർഷങ്ങൾക്ക് ശേഷം വലിയ നവീകരണത്തിന് ശേഷം 2018 ഒക്ടോബറിൽ തിയറ്റർ വീണ്ടും […]

വില്ല നിർമിച്ച് തരാമെന്ന് പറഞ്ഞ് 18,70,000 തട്ടിയെടുത്തു; ശ്രീശാന്തിനെതിരേ വഞ്ചനാകുറ്റത്തിന് കേസ്

കണ്ണൂർ: മുൻ ക്രിക്കറ്റ് താരം എസ്. ശ്രീശാന്തിനെതിരേ വഞ്ചനാക്കുറ്റത്തിന് കേസെടുത്ത് പോലീസ്. കണ്ണപുരം ചുണ്ട സ്വദേശി സരീഗ് ബാലഗോപാലിന്‍റെ പരാതിയിൽ കണ്ണൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് കേസെടുത്ത് അന്വേഷണം നടത്താൻ ഉത്തരവിട്ടത്. കൊല്ലൂരിൽ വില്ല നിർമിച്ച് നൽകാമെന്ന് പറഞ്ഞു 18,70,000 രൂപ വാങ്ങി വഞ്ചിച്ചുവെന്നാണ് പരാതി. ഉഡുപ്പി സ്വദേശികളായ രാജീവ് കുമാർ, കെ. വെങ്കിടേഷ് കിനി എന്നിവർ പണം വാങ്ങിയതായി പരാതിയിലുണ്ട്. പണം തിരികെ ചോദിച്ചപ്പോൾ ക്രിക്കറ്റ് അക്കാദമിയുടെ ഭാഗമാക്കാമെന്ന് ശ്രീശാന്ത് പറഞ്ഞതായും പരാതിക്കാരൻ […]