മാറക്കാനയില്‍ കൂട്ടത്തല്ല്, ബ്രസീലിനെ വീഴ്ത്തി അര്‍ജന്റീന
ആരാധകരുടെ ഏറ്റുമുട്ടലും, അതില്‍ പ്രതിഷേധിച്ച് അര്‍ജന്റീന കളിക്കാര്‍ സുരക്ഷാ ഉദ്യോഗസ്ഥരെ നേരിടാനിറങ്ങിയതുമെല്ലാം സംഭവ ബഹുലമാക്കിയ ഫിഫ ലോകകപ്പ് യോഗ്യത മത്സരത്തില്‍ ബ്രസീലിനെതിരെ അര്‍ജന്റീനക്ക് ജയം. നിക്കോളാസ് ഒട്ടമെന്‍ഡി നേടിയ ഏക ഗോളിനായിരുന്നു ജയം. 67-ാം ജിയോവാനി ലോസെല്‍സോയുടെ കോര്‍ണര്‍ തകര്‍പ്പന്‍ ഹെഡറിലൂടെ നിക്കോളാസ് ഒട്ടമെന്‍ഡി വലയിലാക്കി. 81-ാം മിനിറ്റില്‍ ബ്രസീല്‍ താരം ജോലിന്റണ്‍ ചുവപ്പുകാര്‍ഡ് കണ്ടു. മത്സരത്തില്‍ ആകെ 42 ഫൗളുകള്‍ ഉണ്ടായി. 26ഉം ബ്രസീല്‍ വകയായിരുന്നു. മത്സരത്തിന് മുമ്പെ ആരാധകര്‍ തമ്മില്‍ തുടങ്ങിയ ഏറ്റുമുട്ടല്‍ കളത്തില്‍ […]





Malayalam 
















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































