October 10, 2026

സൈന്യത്തെ പിന്‍വലിക്കണം; ഇന്ത്യയോട് ആവശ്യപ്പെട്ട് മാലദ്വീപ് പ്രസിഡന്റ്

മാലി: മാലദ്വീപില്‍നിന്ന് സൈന്യത്തെ പിന്‍വലിക്കാന്‍ ഇന്ത്യയോട് ഔദ്യോഗികമായി ആവശ്യപ്പെട്ട് പ്രസിഡന്റ് മുഹമ്മദ് മുയിസു. മാലദ്വീപിലെ ഇന്ത്യന്‍ സൈന്യത്തിന്റെ സാന്നിധ്യം പൂര്‍ണ്ണമായി ഇല്ലാതാക്കുമെന്നായിരുന്നു മുഹമ്മദ് മുയിസുവിന്റെ പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനം. വിജയത്തിന് ശേഷവും അദ്ദേഹം ഇക്കാര്യം ആവര്‍ത്തിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിന്റെ തൊട്ടു പിറ്റേന്ന് സൈന്യത്തെ പിന്‍വലിക്കാന്‍ അദ്ദേഹം ഇന്ത്യയോട് ഔദ്യോഗികമായി ആവശ്യപ്പെട്ടിരിക്കുന്നത്. Also Read; വീട്ടമ്മയെ തലയ്ക്കടിച്ചുകൊലപ്പെടുത്തി; ഭര്‍ത്താവ് അറസ്റ്റില്‍ കേന്ദ്രമന്ത്രി കിരണ്‍ റിജിജുവുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം മാലദ്വീപ് പ്രസിഡന്റിന്റെ ഓഫീസ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. […]

വീട്ടമ്മയെ തലയ്ക്കടിച്ചുകൊലപ്പെടുത്തി; ഭര്‍ത്താവ് അറസ്റ്റില്‍

പുല്‍പ്പള്ളി: മുള്ളന്‍കൊല്ലിയില്‍ ഭാര്യയെ വിറകുകമ്പ് കൊണ്ട് അടിച്ചുകൊന്ന സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. മുള്ളന്‍കൊല്ലി പഞ്ചായത്തിലെ ശശിമല എപിജെ നഗര്‍ കോളനിയിലെ അമ്മിണി (55) ആണ് വ്യാഴാഴ്ച രാത്രി കൊല്ലപ്പെട്ടത്. തലയ്ക്ക് പിന്നിലേറ്റ ശക്തമായ അടിയാണ് മരണത്തിനിടയാക്കിയതെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. പുറത്തുള്‍പ്പെടെ ശരീരത്തിന്റെ പലഭാഗത്തും അടിയേറ്റതിന്റെ പാടുകളുണ്ട്. ശനിയാഴ്ച രാവിലെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലായിരുന്നു പോസ്റ്റുമോര്‍ട്ടം. Also Read; ഏഴരലക്ഷം ഫയല്‍ കെട്ടിക്കിടക്കുന്നു, സെക്രട്ടറിയേറ്റ് ശൂന്യമാക്കി സര്‍ക്കാര്‍ പി ആര്‍ വര്‍ക്കിന് ഇറങ്ങിയിരിക്കുന്നു: വി എം സുധീരന്‍ […]

ഏഴരലക്ഷം ഫയല്‍ കെട്ടിക്കിടക്കുന്നു, സെക്രട്ടറിയേറ്റ് ശൂന്യമാക്കി സര്‍ക്കാര്‍ പി ആര്‍ വര്‍ക്കിന് ഇറങ്ങിയിരിക്കുന്നു: വി എം സുധീരന്‍

കോഴിക്കോട്: ജനപിന്തുണ നഷ്ടപ്പെട്ടെന്ന് ബോധ്യപ്പെട്ടതോടെയാണ് സര്‍ക്കാര്‍ പി ആര്‍ വര്‍ക്കിന് ഇറങ്ങിയിരിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്‍. നവ കേരള സദസ്സ് മെഗാ പി ആര്‍ പരിപാടിയാണ്. ഏഴര ലക്ഷത്തോളം ഫയല്‍ കെട്ടികിടക്കുമ്പോഴാണ് സെക്രട്ടറിയേറ്റ് ശൂന്യമാക്കി മന്ത്രിമാര്‍ പി ആര്‍ വര്‍ക്കിന് ഇറങ്ങിയിരിക്കുന്നതെന്നും വി എം സുധീരന്‍ വിമര്‍ശിച്ചു. ജനങ്ങളുടെ ജീവിത പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നില്ല. ശിവശങ്കരന് പകരം മുഖ്യമന്ത്രിയാണ് ജയിലില്‍ കിടക്കേണ്ടിയിരിക്കുന്നതെന്നും സുധീരന്‍ വിമര്‍ശിച്ചു. കാലാകാലങ്ങളില്‍ ഔചിത്യം നിലനിര്‍ത്തിയ പാര്‍ട്ടിയാണ് മുസ്ലിംലീഗ്. ഏത് രാഷ്ട്രീയ […]

2016 ന് മുമ്പ് ജനങ്ങള്‍ കടുത്ത നിരാശയില്‍, ഇപ്പോള്‍ പല മാറ്റങ്ങളും സംഭവിച്ചു; നവകേരള സദസില്‍ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് മുഖ്യമന്ത്രി

മഞ്ചേശ്വരം: കേരളത്തില്‍ ഇന്ന് കാണുന്ന മാറ്റങ്ങള്‍ക്ക് പിന്നില്‍ എല്‍ ഡി എഫ് സര്‍ക്കാരാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 2016ന് മുമ്പ് എല്ലാ മേഖലയിലും ജനങ്ങള്‍ കടുത്ത നിരാശയിലായിരുന്നുവെന്ന് പറഞ്ഞ മുഖ്യമന്ത്രി യു ഡി എഫ് ആയിരുന്നെങ്കില്‍ ഇന്ന് കാണുന്ന പല മാറ്റങ്ങളും സംഭവിക്കുമായിരുന്നില്ലെന്നും പറഞ്ഞു. മഞ്ചേശ്വരം പൈവളിഗെയില്‍ നവകേരള സദസ്സിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശുചിത്വ പ്രതിജ്ഞയോടെയായിരുന്നു ചടങ്ങിന് തുടക്കമായത്. വേദിയില്‍ അണിനിരന്ന മുഖ്യമന്ത്രിയും മന്ത്രിമാരും സദസ്സും ഒരുമിച്ച് ശുചിത്വ പ്രതിജ്ഞ എടുത്തു. മുഖ്യമന്ത്രിയേയും […]

സാധാരണക്കാരന്റെ നെഞ്ചില്‍ ചവിട്ടിയാണ് മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ആഡംബരയാത്ര: വി.ഡി. സതീശന്‍

തിരുവനന്തപുരം: കേരളത്തിന്റെ ഭയാനക സാമ്പത്തിക പ്രതിസന്ധിയും ലക്ഷക്കണക്കിന് വരുന്ന സാധാരണക്കാരും കേരള ജനത ഒന്നാകെയും അഭിമുഖീകരിക്കുന്ന ജീവല്‍ പ്രശ്‌നങ്ങളും പരിഹരിക്കാത്ത സര്‍ക്കാര്‍, നവകേരള സദസില്‍ എന്ത് ജനകീയ പ്രശനങ്ങളാണ് പരിഗണിക്കുകയെന്ന് പ്രതിപക്ഷനേതാവ് വിഡി. സതീശന്‍. 52 ലക്ഷം പേര്‍ക്ക് നാലുമാസത്തെ ക്ഷേമ പെന്‍ഷന്‍ കുടിശ്ശികയാണ്. നിരാലംബരായ അവര്‍ മരുന്ന് വാങ്ങാന്‍ പോലും പണമില്ലാതെ കഷ്ടപ്പെടുകയാണ്. ഇവരുടെ പ്രശ്‌നങ്ങള്‍ എന്ന് പരിഹരിക്കുമെന്നും പ്രതിപക്ഷനേതാവ് ചോദിച്ചു. പാവപ്പെട്ട നിരവധി രോഗികളാണ് കാരുണ്യ പദ്ധതിയുടെ കാരുണ്യം കാത്ത് നില്‍ക്കുന്നത്. കര്‍ഷകരെല്ലാം കടുത്ത […]

ഇതൊരു പാവം ബസ്, കൊലക്കേസ് പ്രതിയെപ്പോലെ കാണേണ്ടതില്ല: ആന്റണി രാജു

കാസര്‍കോട്: നവ കേരള സദസ്സിന്റെ ഭാഗമായുള്ള യാത്രക്ക് ഉപയോഗിക്കുന്ന ബസില്‍ വാര്‍ത്തകളില്‍ പറയുന്നത് പോലെ അത്ര വലിയ സൗകര്യങ്ങളൊന്നുമില്ലെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. കാസര്‍കോട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബസില്‍ ആകെയുള്ളത് ശുചിമുറിയും ബസില്‍ കയറാനായി ഓട്ടാമാറ്റിക് സംവിധാനവുമാണ്. അല്ലാതെ ഫ്രിഡ്ജോ ഓവനോ കിടപ്പു മുറിയോ ബസില്‍ ഇല്ലെന്നും ഇതൊരു പാവം ബസാണെന്നും കൊലക്കേസ് പ്രതിയെ കാണുന്നത് പോലെ കാണേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. […]

നവകേരള യാത്ര ഈ സര്‍ക്കാരിന്റെ അന്ത്യയാത്രയാണെന്ന് കെ സുരേന്ദ്രന്‍

നവകേരള യാത്ര ഈ സര്‍ക്കാരിന്റെ അന്ത്യയാത്രയാണെന്ന് കെ സുരേന്ദ്രന്‍. മുഖം മിനുക്കാനുള്ള സദസല്ല സര്‍ക്കാരിന്റെ മുഖം വികൃതമാക്കാനുള്ള സദസാണ് നടക്കുന്നതെന്നും സുരേന്ദ്രന്‍ ആരോപിച്ചു. നവകേരള സദസ്സ് കഴിയുമ്പോള്‍ സര്‍ക്കാരിന്റെ മുഖം കൂടുതല്‍ വികൃതമാകും. അഴിമതിയും കൊള്ളയും മറച്ചുവയ്ക്കാനാണ് ഇങ്ങനെയൊരു സദസ്സ് നടത്തുന്നത്. ഈ സര്‍ക്കാര്‍ എത്രത്തോളം ജനദ്രോഹ നിലപാടുമായാണ് മുന്നോട്ട് പോകുന്നത് എന്നതിന്റെ തെളിവാണ് കോടിക്കണക്കിന് രൂപ ചെലവഴിച്ചുള്ള നവകേരള സദസ്സ് എന്നും കെ സുരേന്ദ്രന്‍ പ്രതികരിച്ചു. Also Read; നവകേരളസദസ് തുടങ്ങാന്‍ ഇനി മണിക്കൂറുകള്‍ മാത്രം പിണറായി […]

നവകേരളസദസ് തുടങ്ങാന്‍ ഇനി മണിക്കൂറുകള്‍ മാത്രം

കാസര്‍കോട്: വിവാദങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കുമിടെ മുഖ്യമന്ത്രിയും മന്ത്രിമാരും നയിക്കുന്ന നവകേരള സദസിന് അല്‍പസമയത്തിനകം തുടക്കമാകും. കാസര്‍കോട് മഞ്ചേശ്വരം മണ്ഡലത്തിലെ പൈവളികെയില്‍ വൈകിട്ട് 3.30 ന് പരിപാടിയുടെ സംസ്ഥാന തല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കുന്നത്. കാസര്‍കോട്ടെ നാലു മണ്ഡലങ്ങളിലാണ് ഞായറാഴ്ച മണ്ഡലസദസ് നടക്കുന്നത്. കാസര്‍കോട്,ഉദുമ,കാഞ്ഞങ്ങാട്,തൃക്കരിപ്പൂര്‍ എന്നീ മണ്ഡലങ്ങളിലാണ് ഞായാറാഴ്ച പര്യടനം. നവകേരള സദസ്സ് നടക്കുന്ന ദിവസം അതത് മണ്ഡലങ്ങളിലെ പ്രത്യേകം ക്ഷണിക്കപ്പെട്ട വ്യക്തികളുമായി രാവിലെ 9 മണിക്ക് മുഖ്യമന്ത്രിയും മന്ത്രിമാരും കൂടിക്കാഴ്ച നടത്തും. തുടര്‍ന്നാണ് ജനങ്ങള്‍ക്ക് മുന്നിലേക്ക് […]

നവകേരള സദസ് ഉദ്ഘാടനം നടക്കാനിരിക്കെ കാസര്‍കോട് സ്വകാര്യ ബസ് മിന്നല്‍ പണിമുടക്ക്

കാസര്‍കോട്:  നവകേരള സദസ്സ് ഉദ്ഘാടനം നടക്കുന്ന കാസര്‍കോട് ജില്ലയില്‍ മിന്നല്‍ പണിമുടക്കുമായി ഒരു വിഭാഗം സ്വകാര്യ ബസ് ജീവനക്കാര്‍. കാസര്‍കോട് ഡി വൈ എസ് പി പികെ സുധാകരന്റെ നേതൃത്വത്തില്‍ പോലീസുകാര്‍ ബസ് ജീവനക്കാരോട് മോശമായി പെരുമാറിയെന്നാരോപിച്ചാണ് സ്വകാര്യ ബസ് സമരം. ഒരു വിഭാഗം ജീവനക്കാര്‍ ഏകപക്ഷീയമായി നടത്തുന്ന പണിമുടക്കാണെന്ന് മറുവിഭാഗം പറയുന്നു. ബസുടമകളും സമരത്തോട് യോജിക്കുന്നില്ല. Also Read; റോഡില്‍ സമരം നടത്തിയ ഷാജിമോനെതിരെ കേസെടുത്ത് പോലീസ് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ സംസ്ഥാന മന്ത്രിസഭ ഒന്നടങ്കം കേരളമാകെസഞ്ചരിച്ച നടത്തുന്ന […]

റോഡില്‍ സമരം നടത്തിയ ഷാജിമോനെതിരെ കേസെടുത്ത് പോലീസ്

കോട്ടയം: കെട്ടിട നമ്പര്‍ അനുവദിക്കുന്നില്ലെന്ന പരാതിയുമായി കോട്ടയം മാഞ്ഞൂരില്‍ പഞ്ചായത്ത് പടിക്കല്‍ ധര്‍ണ നടത്തിയ പ്രവാസി വ്യവസായി ഷാജിമോന്‍ ജോര്‍ജിനെതിരെ കേസെടുത്ത് പോലീസ്. പഞ്ചായത്ത് വളപ്പില്‍ അതിക്രമിച്ചു കയറി സമരം ചെയ്തതിനാണ് കേസ്. പൊതുജനങ്ങള്‍ക്ക് സഞ്ചാര തടസവും ഗതാഗത തടസവും സൃഷ്ടിച്ചെന്നു ചൂണ്ടിക്കാട്ടിയാണ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഷാജിമോന്‍ യു കെയിലേക്ക് മടങ്ങിയതിന് പിന്നാലെ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് പോലീസ് നോട്ടീസ് നല്‍കി. സമരം നടത്തിയ നവംബര്‍ ഏഴാം തീയതി തന്നെ ഷാജിമോനെതിരെ […]