October 10, 2026

ഉടന്‍ തൃശൂര്‍ വിടണം, ഇല്ലെങ്കില്‍ വിവരമറിയും; സംവിധായകന്‍ വേണുവിന് ഭീഷണി

തൃശൂര്‍: പ്രമുഖ ഛായാഗ്രഹകനും സംവിധായകനുമായ വേണുവിന് ഭീഷണി സന്ദേശം. ഉടന്‍ തൃശൂര്‍ വിട്ടു പോകണമെന്നും ഇല്ലെങ്കില്‍ വിവരം അറിയുമെന്നുമായിരുന്നു ഭീഷണി. സംഭവത്തില്‍ വേണു പോലീസില്‍ പരാതി നല്‍കി. സിനിമയുടെ ഷൂട്ടിങുമായി ബന്ധപ്പെട്ട് തൃശൂരിലാണ് വേണു ഇപ്പോള്‍. ഷൂട്ടിങ് ലൊക്കേഷനില്‍ നിന്ന് തിരിച്ചെത്തിയ വേണുവിനെ ഹോട്ടലിലെ ഫോണില്‍ വിളിച്ചാണ് ഭീഷണി മുഴക്കിയത്. Also Read; ഈ സ്ഥാപനങ്ങളില്‍ നിക്ഷേപിക്കരുത്; ചതിക്കപ്പെടും; മുന്നറിയിപ്പുമായി പോലീസ് ഈസ്റ്റ് പോലീസ് സ്‌റ്റേഷനില്‍ എത്തി വേണു പരാതി നല്‍കുകയായിരുന്നു. ഹോട്ടലിലേക്ക് വന്ന ഫോണ്‍ കോളുകളുടെ നമ്പറുകള്‍ […]

ഈ സ്ഥാപനങ്ങളില്‍ നിക്ഷേപിക്കരുത്; ചതിക്കപ്പെടും; മുന്നറിയിപ്പുമായി പോലീസ്

തിരുവനന്തപുരം : അധികൃതമായി പ്രവര്‍ത്തിക്കുന്ന സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളില്‍ നിക്ഷേപം നടത്തുന്നതിനെതിരെ മുന്നറിയിപ്പ് നല്‍കി കേരളാ പോലീസ്. ഇത്തരം സ്ഥാപനങ്ങളില്‍ നിക്ഷേപം നടത്തുന്നത് സാമ്പത്തികത്തട്ടിപ്പിനും ചതിക്കും വഴിവയ്ക്കുമെന്നതിനാല്‍ പൊതുജനങ്ങള്‍ അതീവജാഗ്രത പുലര്‍ത്തണമെന്ന് ക്രൈംബ്രാഞ്ച് എഡിജിപി അഭ്യര്‍ത്ഥിച്ചു. ആവശ്യമായ രേഖകള്‍ ഇല്ലാതെയും പുതുക്കാതെയും പ്രവര്‍ത്തിക്കുന്ന സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളില്‍ നിക്ഷേപം നടത്തുന്നതിനെതിരെയാണ് പോലീസ് ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. Also Read; ‘നവകേരള ബസ്’ കേരളത്തില്‍ എത്തി അടുത്തകാലത്തായി സാമ്പത്തികത്തട്ടിപ്പുകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പ്. ഇത്തരം സ്ഥാപനങ്ങളുടെ വിശദവിവരങ്ങള്‍ കേരള പോലീസ് […]

‘നവകേരള ബസ്’ കേരളത്തില്‍ എത്തി

തിരുവനന്തപുരം : സംസ്ഥാന സര്‍ക്കാരിന്റെ നവകേരള സദസ് പരിപാടിയുടെ ഭാഗമായി മുഖ്യമന്ത്രിക്കും മറ്റ് മന്ത്രിമാര്‍ക്കും സഞ്ചരിക്കാനുള്ള ആഡംബര ബസ് കേരളത്തില്‍ എത്തി. ബെംഗളൂരുവിലെ ലാല്‍ബാഗില്‍ നിന്നും ഇന്നലെ വൈകിട്ട് 6:30 ന് കേരളത്തിലേക്ക് പുറപ്പെട്ട ബസ് പുലര്‍ച്ചെ നാല് മണിക്കാണ് കാസര്‍ഗോഡ് എആര്‍ ക്യാംപില്‍ എത്തിയത്. ഇന്ന് ആരംഭിക്കുന്ന നവകേരള സദസിന് പുലര്‍ച്ചെയോടുകൂടി ബസ് കാസര്‍ഗോഡ് എത്തിക്കും. 25 പേര്‍ക്ക് യാത്ര ചെയ്യാവുന്ന തരത്തിലുള്ള ബസില്‍ വലിയ ആഡംബര സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. മുന്‍നിരയിലെ കസേരയില്‍ 180 ഡിഗ്രി […]

സംസ്ഥാനത്ത് ഇന്നും നാളെയും ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം; എട്ട് ട്രെയിനുകള്‍ റദ്ദാക്കി

സംസ്ഥാനത്ത് ഇന്നും നാളെയും ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം. ട്രാക്കില്‍ അറ്റകുറ്റ പണികള്‍ നടക്കുന്നതിനാല്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ ഓടുന്ന എട്ട് ട്രെയിനുകള്‍ പൂര്‍ണമായും 12 ട്രെയിനുകള്‍ ഭാഗികമായും റദ്ദാക്കി. ഇരിങ്ങാലക്കുട, പുതുക്കാട് സെക്ഷനില്‍ പാലം പണി നടക്കുന്നതിനാലാണ് ട്രെയിനുകളുടെ ഈ നിയന്ത്രണം. ഇന്ന് റദ്ദാക്കിയ ട്രെയിനുകള്‍ 16603- മംഗളൂരു സെന്‍ട്രെല്‍-തിരുവനന്തപുരം മാവേലി എക്‌സ്പ്രസ് 06018-എറണാകുളം-ഷൊര്‍ണൂര്‍ മെമു 06448-എറണാകുളം-ഗുരുവായൂര്‍ എക്‌സ്പ്രസ് സ്‌പെഷ്യല്‍ ദീര്‍ഘദൂര ട്രെയിനുകളായ ഗാന്ധിധാം-നാഗര്‍ കോവില്‍ എക്‌സ്പ്രസ് (16335), പൂനെ ജംഗ്ഷന്‍-കന്യാകുമാരി എക്‌സ്പ്രസ് (16381) പൊള്ളാച്ചി-മധുരൈ വഴി […]

ശബരിമല ദര്‍ശനത്തിന് എത്തിയ തീര്‍ത്ഥാടകന്‍ കുഴഞ്ഞുവീണ് മരിച്ചു

ശബരിമല ദര്‍ശനത്തിന് എത്തിയ തീര്‍ത്ഥാടകന്‍ കുഴഞ്ഞുവീണ് മരിച്ചു. ബാഗ്ലൂര്‍ സ്വദേശി വി എ മുരളി ആണ് മരിച്ചത്. 59 വയസ്സായിരുന്നു. വൈകിട്ട് ഏഴരയോടെ ആയിരുന്നു സംഭവം. സുഹൃത്തുക്കള്‍ക്കൊപ്പം എത്തിയ മുരളി പതിനെട്ടാം പടിക്ക് താഴെ നാളികേരം എറിഞ്ഞുടയ്ക്കാന്‍ ശ്രമിക്കുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. സന്നിധാനം ഗവ. ആശുപതിയില്‍ എത്തിച്ചെങ്കിലും മരണപ്പെട്ടു. Also Read; മറ്റ് കോണ്‍ട്രാക്ട് ക്യാരേജ് ബസുകള്‍ക്കുള്ള നിയമങ്ങള്‍ നവകേരള ബസിന് ബാധകമല്ലെന്ന് സര്‍ക്കാര്‍  

മറ്റ് കോണ്‍ട്രാക്ട് ക്യാരേജ് ബസുകള്‍ക്കുള്ള നിയമങ്ങള്‍ നവകേരള ബസിന് ബാധകമല്ലെന്ന് സര്‍ക്കാര്‍

നവകേരള സദസിന് മുഖ്യമന്ത്രിയ്ക്കും മന്ത്രിമാര്‍ക്കും സഞ്ചരിക്കാന്‍ കെഎസ്ആര്‍ടിസി ബെന്‍സ് ലക്ഷ്വറി കോച്ച് കേരളത്തിലേക്കെത്തുന്നതിന് മുന്നോടയായി ബസിന് മാത്രമായി നിരത്തുകളില്‍ ഇളുവുകളും നല്‍കി സര്‍ക്കാര്‍ ഉത്തരവ്. കൂടാതെ ടൂറിസ്റ്റ് ബസുകളുടെ വെള്ള നിറത്തിലെ കളര്‍ കോഡ് ബാധകമല്ലെന്നും ഉത്തരവില്‍ പറയുന്നു. സര്‍ക്കാരിനും സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന വിവിഐപികള്‍ക്കും ബസ് ആവശ്യപെടുമ്പോള്‍ വിട്ടു നല്‍കണമെന്നും നിര്‍ദേശം. ബസ് രജിസ്റ്റര്‍ ചെയ്യുന്നത് കോണ്‍ട്രാക്ട് ക്യാരേജ് പെര്‍മിറ്റില്‍ ആണ്. എന്നാല്‍ മറ്റ് കോണ്‍ട്രാക്ട് ക്യാരേജ് ബസുകള്‍ക്കുള്ള നിയമങ്ങള്‍ നവകേരള ബസിന് ബാധകമല്ലെന്ന് സര്‍ക്കാര്‍ ഉത്തരവിറക്കി. […]

മന്‍വീറിന്റെ ഗോളില്‍ കുവൈറ്റിനെ തകര്‍ത്തു, ഇന്ത്യയ്ക്ക് വിജയത്തുടക്കം

കുവൈറ്റ് സിറ്റി: 2026 ഫിഫ ലോകകപ്പ് രണ്ടാം റൗണ്ട് യോഗ്യതാ മത്സരത്തില്‍ ഇന്ത്യയ്ക്ക് വിജയത്തുടക്കം. കുവൈറ്റിനെ ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെടുത്തിയാണ് ഇന്ത്യ തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയിരിക്കുന്നത്. അധികം അവസരങ്ങള്‍ പിറക്കാതിരുന്ന ആദ്യ പകുതി ഗോള്‍രഹിതമായി അവസാനിച്ചു. 60-ാം മിനിറ്റില്‍ മഹേഷ് സിങ് എടുത്ത ഫ്രീകിക്കില്‍ ക്യാപ്റ്റന്‍ സുനില്‍ ഛേത്രി ഷോട്ട് എടുത്തെങ്കിലും ബ്ലോക്ക് ചെയ്യപ്പെട്ടു. അവസാനം 75-ാം മിനിറ്റിലാണ് ഇന്ത്യ ആഗ്രഹിച്ച ഗോള്‍ പിറന്നത്. ചാങ്തെയുടെ ക്രോസില്‍ നിന്ന് മനോഹരമായ ഫിനിഷിലൂടെ മന്‍വീര്‍ സിങ് ഇന്ത്യയെ […]

പലസ്തീനികള്‍ക്കായി ആംബുലന്‍സുകള്‍ അയച്ച് സൗദി അറേബ്യ

റിയാദ്: ഇസ്രയേല്‍ ആക്രമണത്തില്‍ പരിക്കേല്‍ക്കുന്ന പലസ്തീനികളെ ആശുപത്രിയിലേക്ക് എത്തിക്കാനായി ഈജിപ്തിലേക്ക് ആംബുലന്‍സുകള്‍ അയച്ച് സൗദി അറേബ്യ. മൂന്ന് ആംബുലന്‍സുകളാണ് സൗദി ഈജിപ്തിലേക്ക് അയച്ചത്. സൗദി രാജാവ് സല്‍മാന്റേയും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റേയും നേതൃത്വത്തില്‍ നേരത്തെയും മാനുഷിക സഹായ വിതരണവും അടിയന്തര വാഹനങ്ങളും പലസ്തീനിലേക്ക് എത്തിച്ചിരുന്നു. ഈജിപ്തിലെ എല്‍-അരിഷ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് വഴി എത്തേണ്ട 20 എമര്‍ജന്‍സി വാഹനങ്ങളുടെ ഒരു ഭാഗമാണ് ആംബുലന്‍സുകള്‍. ഒമ്പത് ദുരിതാശ്വാസ വിമാനങ്ങളാണ് ഇതുവരെയായി രാജ്യം പലസ്തീനിലേക്ക് അയച്ചതെന്നും സൗദി പ്രസ്സ് ഏജന്‍സ് […]

വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കനഗോലു പ്രഖ്യാപനത്തിന്റെ ഭാഗമെന്ന് എം വി ഗോവിന്ദന്‍

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് സംഘടനാ തിരഞ്ഞെടുപ്പില്‍ വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ചെന്ന ആരോപണം കനഗോലു പ്രഖ്യാപനത്തിന്റെ ഭാഗമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ഇപ്പോഴെ ലക്ഷകണക്കിന് വ്യാജ ഐഡി കാര്‍ഡാണ് ഉണ്ടാക്കിയതെങ്കില്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ എത്ര ലക്ഷം വ്യാജ ഐഡികാര്‍ഡാണ് ഉണ്ടാക്കുകയെന്നും എം വി ഗോവിന്ദന്‍ പരിഹസിച്ചു. Also Read;വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കനഗോലുവിന്റെ സംഭാവന; ആപ്പ് വഴി തിരഞ്ഞെടുപ്പ് അട്ടിമറിക്കും, യൂത്ത് കോണ്‍ഗ്രസ് പ്രതിരോധത്തില്‍ ‘ഗൗരവമുള്ള ആരോപണമാണ് ഉയര്‍ന്നിരിക്കുന്നത്. തിരഞ്ഞെടുപ്പ് കമ്മീഷന്‍ പരാതി […]

വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കനഗോലുവിന്റെ സംഭാവന; ആപ്പ് വഴി തിരഞ്ഞെടുപ്പ് അട്ടിമറിക്കും, യൂത്ത് കോണ്‍ഗ്രസ് പ്രതിരോധത്തില്‍

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് സംഘടനാ തിരഞ്ഞെടുപ്പില്‍ വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ചെന്ന ആരോപണം കനഗോലു പ്രഖ്യാപനത്തിന്റെ ഭാഗമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ഇപ്പോഴെ ലക്ഷകണക്കിന് വ്യാജ ഐഡി കാര്‍ഡാണ് ഉണ്ടാക്കിയതെങ്കില്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ എത്ര ലക്ഷം വ്യാജ ഐഡികാര്‍ഡാണ് ഉണ്ടാക്കുകയെന്നും എം വി ഗോവിന്ദന്‍ പരിഹസിച്ചു. തിരിച്ചറിയല്‍ കാര്‍ഡ് വ്യാജമായി സൃഷ്ടിച്ച സംഭവം ദൂരവ്യാപക പ്രത്യാഘാതം ഉണ്ടാക്കുമെന്ന് എ എ റഹീം എംപി പ്രതികരിച്ചിരുന്നു. ഈ ആപ്പിന്റെ സഹായത്തോടെ ആരുടെയും തിരിച്ചറിയല്‍ കാര്‍ഡ് […]