October 10, 2026

ഗാസയില്‍ പരിക്കേറ്റ കുട്ടികള്‍ക്ക് സഹായവുമായി യുഎഇ

അബുദബി: ഗാസയിലെ യുദ്ധത്തില്‍ പരിക്കേറ്റ കുട്ടികള്‍ക്ക് ഒരാഴ്ചയ്ക്കുള്ളില്‍ യുഎഇയിലെ ആശുപത്രികളില്‍ ചികിത്സ ലഭ്യമാക്കി തുടങ്ങുമെന്നും ഇതിന് വേണ്ടിയുളള അവസാനഘട്ട തയ്യാറെപ്പുകളാണ് യുഎഇയിലെ വിവിധ ആശുപത്രികളില്‍ പുരോഗമിച്ചുകൊണ്ടിരിക്കുന്നതെന്നും യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ പറഞ്ഞു. യുദ്ധം ആരംഭിച്ചത് മുതല്‍ ഗാസക്ക് യുഎഇ ഭരണകൂടം സഹായം ലഭ്യമാക്കുന്നുണ്ട്. ഗാസയ്ക്ക് സഹായവുമായി നിരവധി വിമാനങ്ങളാണ് ഇതിനകം യുഎഇയില്‍ നിന്ന് പറന്നത് കൂടുതല്‍ സഹായങ്ങള്‍ രാജ്യത്ത് നിന്ന് എത്തിക്കാനുള്ള ശ്രമത്തിലാണ് യുഎഇ ഭരണകൂടം. ഗാസയില്‍ ഫീല്‍ഡ് ആശുപത്രികള്‍ […]

ഡീപ് ഫേക്കുകള്‍ രാജ്യം നേരിടുന്ന ഏറ്റവും വലിയ ഭീഷണി; പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂഡല്‍ഹി: ഡീപ് ഫേക്കുകള്‍ രാജ്യം നേരിടുന്ന ഏറ്റവും വലിയ ഭീഷണിയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇത് സമൂഹത്തില്‍ അരാജകത്വം സൃഷ്ടിക്കുമെന്നും ഡീപ് ഫേക്കുകള്‍ക്കെതിരെ മാധ്യമങ്ങള്‍ ജനങ്ങളെ ബോധവത്കരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഡല്‍ഹിയില്‍ ബി.ജെ.പി ആസ്ഥാനത്ത് പാര്‍ട്ടിയുടെ ദീപാവലി മിലന്‍ പരിപാടിയില്‍ മാധ്യമപ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. നിര്‍മിതബുദ്ധി ഡീപ് ഫേക്കുകള്‍ നിര്‍മിക്കാനായി ദുരുപയോഗം ചെയ്യുന്നതിനെതിരെ മാധ്യമങ്ങളും ജനങ്ങളും ജാഗരൂകരായിരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രധാനമന്ത്രി ഗര്‍ബ […]

ജീവനക്കാര്‍ക്ക് എക്‌സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് ഓണ്‍ലൈന്‍ വഴി സ്വന്തമാക്കാം

റിയാദ്: സൗദി അറേബ്യയില്‍ സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഇനി മുതല്‍ എക്സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് ഓണ്‍ലൈന്‍ വഴി ലഭ്യമാകാം. ഒരു സ്ഥാപനത്തില്‍ നിന്ന് മറ്റൊരു സ്ഥാപനത്തില്‍ ജോലിക്ക് പ്രവേശിക്കുമ്പോള്‍ പ്രവര്‍ത്തി പരിചയ സര്‍ട്ടിഫിക്കറ്റ് ആവശ്യമാണ്. അതിനാല്‍ ഖിവാ പ്ലാറ്റ്‌ഫോമിലൂടെ വേഗത്തില്‍ സര്‍ട്ടിഫിക്കറ്റുകള്‍ നേടാനുളള സേവനമാണ് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം അവതരിപ്പിച്ചിരിക്കുന്നത്. Also Read; ഒരു ഭാരത സര്‍ക്കാര്‍ ഉല്‍പ്പന്നം ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി തൊഴിലാളികളുടെയും തൊഴിലുടമകളുടെയും അവകാശങ്ങള്‍ സംരക്ഷിക്കുകയും തൊഴില്‍ വിപണിയുടെ സ്ഥിരതയും ആകര്‍ഷണീയതയും ഉയര്‍ത്തുകയുമാണ് […]

ഒരു ഭാരത സര്‍ക്കാര്‍ ഉല്‍പ്പന്നം ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

സുബീഷ് സുധി, ഷെല്ലി എന്നിവര്‍ മുഖ്യകഥാപാത്രങ്ങളായി ഭവാനി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നിസാം റാവുത്തര്‍ എഴുതി ടി വി രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ‘ഒരു ഭാരത സര്‍ക്കാര്‍ ഉല്‍പ്പന്നം’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. നിരവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ സുബീഷ് സുധി മുഖ്യകഥാപാത്രമായി എത്തുന്ന ആദ്യ ചിത്രമാണ് ഒരു ഭാരത സര്‍ക്കാര്‍ ഉല്‍പ്പന്നം. അമ്പതോളം സിനിമാതാരങ്ങള്‍ തങ്ങളുടെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയാണ് പോസ്റ്റര്‍ പുറത്തുവിട്ടത്. മിന്നല്‍ മുരളിയിലെ ഉഷ എന്ന കഥാപാത്രത്തിന് ശേഷം […]

സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍; വിതരണം ഇന്നുമുതല്‍

തിരുവനന്തപുരം: സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ വിതരണം ഇന്നുമുതല്‍ ആരംഭിക്കും. ഇന്ന് തന്നെ വിതരണം തുടങ്ങണമെന്നും നവംബര്‍ 26 നകം പൂര്‍ത്തിയാക്കണമെന്നുമാണ് നിര്‍ദ്ദേശം. പെന്‍ഷന്‍ വതരണത്തിനായി 667 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്. നാല് മാസത്തെ പെന്‍ഷനാണ് നിലവില്‍ കുടിശ്ശികയുള്ളത്. ഒരുമാസത്തെ ക്ഷേമ പെന്‍ഷന്‍ ഉടന്‍ അനുവദിക്കുമെന്ന് പ്രഖ്യാപിച്ച് ഒരാഴ്ചയായിട്ടും പണം അനുവദിച്ചുള്ള ഉത്തരവ് പുറത്ത് വന്നിരുന്നില്ല. എന്നാല്‍ പെന്‍ഷന്‍ വിതരണത്തിനുള്ള 900 കോടി സമാഹരിച്ചെടുക്കുന്നതിലെ കാല താമസമാണ് അനിശ്ചിതത്വത്തിന് ഇടയാക്കിയതെന്നാണ് വിവരം. അഞ്ച് ഇനം സാമൂഹിക സുരക്ഷാ പെന്‍ഷന്‍ […]

ഫോണ്‍ പൊട്ടിത്തെറിച്ച് കുട്ടി മരിച്ച സംഭവം; നിയമ നടപടിക്കൊരുങ്ങി പിതാവ്

തൃശൂര്‍: തിരുവില്വാമലയില്‍ ഫോണ്‍പൊട്ടിത്തെറിച്ച് എട്ടുവയസ്സുകാരി മരിച്ച സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി പോലീസ്. ഫോറന്‍സിക് ലാബിലെ പരിശോധനാ ഫലത്തില്‍ പൊട്ടാസ്യം ക്ലോറേറ്റ്, സള്‍ഫര്‍ എന്നിവയുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു. പന്നിപ്പടക്കം കടിച്ചതാണോ അപകട കാരണമെന്നാണ് പോലീസ് പരിശോധിക്കുന്നത്. കൂടാതെ ബാറ്ററിക്ക് കേടില്ലെന്നും പുതുതായി പുറത്തുവരുന്ന വിവരത്തിലുണ്ട്. ഇതിനെതിരെയാണ് കുട്ടിയുടെ പിതാവ് രംഗത്തെത്തിയിരിക്കുന്നത്. Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. ഇപ്പോള്‍ വരുന്ന വാര്‍ത്തകള്‍ വിശ്വസിക്കാനാവില്ലെന്ന് പിതാവ് അശോകന്‍ പറഞ്ഞു. മകളുടെ മരണം നടന്നതിന് പിന്നാലെ […]

സംസ്ഥാനത്ത് ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം

ട്രാക്കില്‍ അറ്റകുറ്റ പണികള്‍ നടക്കുന്നതിനാല്‍ സംസ്ഥാനത്ത് ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം. ശനി, ഞായര്‍ ദിവസങ്ങളില്‍ സംസ്ഥാനത്ത് ഓടുന്ന എട്ട് ട്രെയിനുകള്‍ പൂര്‍ണമായും 12 ട്രെയിനുകള്‍ ഭാഗികമായും റദ്ദാക്കി. ഇരിങ്ങാലക്കുട, പുതുക്കാട് സെക്ഷനില്‍ പാലം പണി നടക്കുന്നതിനാലാണ് ട്രെയിനുകളുടെ ഈ നിയന്ത്രണം. പൂര്‍ണമായി റദ്ദാക്കിയവ ശനിയാഴ്ച 16603- മംഗളൂരു സെന്‍ട്രെല്‍-തിരുവനന്തപുരം മാവേലി എക്സ്പ്രസ് 06018-എറണാകുളം-ഷൊര്‍ണൂര്‍ മെമു 06448-എറണാകുളം-ഗുരുവായൂര്‍ എക്സ്പ്രസ് സ്പെഷ്യല്‍ ഞായറാഴ്ച 16604-തിരുവനന്തപുരം-മംഗളൂരു സെന്‍ട്രെല്‍ മാവേലി എക്സ്പ്രസ് 06017-ഷൊര്‍ണൂര്‍-എറണാകുളം മെമു 06439-ഗുരുവായൂര്‍-എറണാകുളം എക്സ്പ്രസ് സ്പെഷ്യല്‍ 06453-എറണാകുളം-കോട്ടയം എക്സ്പ്രസ് സ്പെഷ്യല്‍ […]

ലിബിനക്കും അമ്മയ്ക്കും പിന്നാലെ സഹോദരനും, കളമശ്ശേരി സ്‌ഫോടനത്തില്‍ മരണം ആറായി

കൊച്ചി: കളമശേരി സ്‌ഫോടനത്തില്‍ മരണം ആറായി. ലിബിനക്കും അമ്മയ്ക്കും പിന്നാലെ സഹോദരന്‍ പ്രവീണും വിടവാങ്ങി. ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്നു പ്രവീണ്‍. പ്രവീണിന്റെ അമ്മ മലയാറ്റൂര്‍ സ്വദേശിനി സാലി പ്രദീപന്‍ കഴിഞ്ഞ11 നും സ്‌ഫോടനം നടന്ന ദിവസം 12കാരി ലിബിനയും മരിച്ചിരുന്നു. സഹോദരി ലിബിനയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു പ്രവീണിന് പൊള്ളലേറ്റത്. ഒരു കുടുബത്തിലെ മൂന്ന് പേര്‍ ഇതോടെ മരണത്തിന് കീഴടങ്ങി. ഗുരുതരമായ പൊള്ളലേറ്റ് എട്ട് പേരാണ് വിവിധ ആശുപത്രികളിലായി ചികിത്സയിലുള്ളത്. Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് […]

നവകേരള സദസ്: മുഖ്യമന്ത്രിയും മന്ത്രിമാരും നാളെ കാസര്‍കോട് എത്തും

തിരുവനന്തപുരം: നവകേരള സദസിന്റെ ഭാഗമാകാന്‍ മുഖ്യമന്ത്രിയും മന്ത്രിമാരും നാളെ കാസര്‍കോട് എത്തും. തുടക്കത്തില്‍ കുറച്ച് ഉന്നത ഉദ്യോഗസ്ഥര്‍ മാത്രമേ മന്ത്രിമാര്‍ക്ക് ഒപ്പമുണ്ടാകൂ. ഉദ്ഘാടന പരിപാടിയില്‍ പങ്കെടുത്ത് മടങ്ങുന്ന ചീഫ് സെക്രട്ടറി മന്ത്രിസഭാ യോഗം ചേരുന്ന ദിവസങ്ങളില്‍ മാത്രം പര്യടനത്തിന് ഒപ്പം ചേരാനാണ് ധാരണ. മുഖ്യമന്ത്രി ശനിയാഴ്ച രാവിലെ കാസര്‍കോട്ട് ഗസ്റ്റ് ഹൗസില്‍ മന്ത്രിമാരുടെ യോഗം വിളിച്ചിട്ടുണ്ട്. പര്യടനത്തിന്റെ അവസാന വട്ട ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിനും പര്യടനത്തില്‍ പൊതുവായി പറയേണ്ട കാര്യങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ അറിയിക്കുന്നതിനും വേണ്ടിയാണ് യോഗം. Join […]

ലോകത്ത് ആദ്യമായി പറക്കുംകാറുകളുടെ റേസിങ് വരുന്നു

അബുദാബി: ലോകത്ത് ആദ്യമായി പറക്കും കാറുകളുടെ ഓട്ടമല്‍സരം യുഎഇയില്‍ വരുന്നു. പൊതുജനങ്ങള്‍ക്ക് കാണാവുന്ന വിധത്തില്‍ അഞ്ച് മീറ്റര്‍ ഉയരത്തിലാണ് കാറുകള്‍ പറക്കുന്നത്. ആദ്യ ചാമ്പ്യന്‍ഷിപ്പ് യുഎഇയില്‍ 2025ല്‍ സംഘടിപ്പിക്കുമെന്ന് ഫ്രഞ്ച് കാര്‍ കമ്പനി മാക ഫ്ലൈറ്റ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ക്രിസ്റ്റ്യന്‍ പിനോ അറിയിച്ചു. ഹൈഡ്രജന്‍ ഇന്ധനത്തില്‍ പ്രവര്‍ത്തിക്കുന്ന പറക്കുംകാറുകള്‍ നിര്‍മിക്കുന്ന കമ്പനിയാണിത്. മണിക്കൂറില്‍ 250 കിലോ മീറ്റര്‍ വരെ വേഗത്തില്‍ പായുന്ന കാറുകളില്‍ ഡ്രൈവര്‍മാരുമുണ്ടാവും. Also Read; എല്ലാ റെയില്‍ യാത്രക്കാര്‍ക്കും കണ്‍ഫേം ടിക്കറ്റ് ലഭ്യമാക്കുമെന്ന് റെയില്‍വേ […]