October 10, 2026

എല്ലാ റെയില്‍ യാത്രക്കാര്‍ക്കും കണ്‍ഫേം ടിക്കറ്റ് ലഭ്യമാക്കുമെന്ന് റെയില്‍വേ

ന്യൂഡല്‍ഹി: 2027 ഓടെ എല്ലാ റെയില്‍ യാത്രക്കാര്‍ക്കും കണ്‍ഫേം ടിക്കറ്റ് ലഭ്യമാക്കുമെന്ന് റെയില്‍വേ. ഇതിന്റെ ഭാഗമായി എല്ലാ ദിവസവും പ്രത്യേക ട്രെയിന്‍ സര്‍വീസുകള്‍ ഏര്‍പ്പെടുത്തുമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ഇതോടെ പ്രതിദിനം ഓടുന്ന ട്രെയിന്‍ സര്‍വീസുകളുടെ എണ്ണം 13,000 ആയി ഉയര്‍ത്തുമെന്ന് റെയില്‍വേ. ഇതിന്റെ ഭാഗമായി ട്രാക്കുകള്‍ വര്‍ദ്ധിപ്പിക്കുക, ട്രെയിനുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുക, പുഷ് പുള്‍ സാങ്കേതിക വിദ്യ അവതരിപ്പിക്കുക എന്നിങ്ങനെ നീളുന്നു റെയില്‍വേയുടെ പദ്ധതികള്‍. Also Read; ലോകകപ്പില്‍ ഇന്ത്യ- ഓസ്ട്രേലിയ കലാശപ്പോരാട്ടം രാജ്യത്തെ പ്രധാന ആഘോഷങ്ങളില്‍ ഒന്നായ […]

ലോകകപ്പില്‍ ഇന്ത്യ- ഓസ്ട്രേലിയ കലാശപ്പോരാട്ടം

കൊല്‍ക്കത്ത: 2023 ഏകദിന ലോകകപ്പില്‍ ഇന്ത്യ- ഓസ്ട്രേലിയ കലാശപ്പോരാട്ടം. സെമിഫൈനലില്‍ ദക്ഷിണാഫ്രിക്കയെ തകര്‍ത്തെറിഞ്ഞ് ഓസ്ട്രേലിയ ഫൈനലിലെത്തി. ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 213 റണ്‍സെന്ന വിജയലക്ഷ്യം ഓസീസ് വെറും 46. ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന മത്സരത്തില്‍ മൂന്ന് വിക്കറ്റിന്റെ വിജയമാണ് പാറ്റ് കമ്മിന്‍സും സംഘവും സ്വന്തമാക്കിയത്. മറുപടി ബാറ്റിങ്ങില്‍ ഭേദപ്പെട്ട തുടക്കമായിരുന്നു ഓപ്പണര്‍മാരായ ട്രാവിസ് ഹെഡും ഡേവിഡ് വാര്‍ണറും ഓസീസിന് സമ്മാനിച്ചത്. ഓപ്പണിങ് വിക്കറ്റില്‍ 60 റണ്‍സ് കൂട്ടിച്ചേര്‍ക്കാന്‍ ഇരുവര്‍ക്കും കഴിഞ്ഞു. […]

പ്രതിഷേധം ഫലം കണ്ടു, നൂറനാട് മണ്ണെടുപ്പ് നിര്‍ത്തിവെക്കും

ആലപ്പുഴ: ദേശീയപാതാ വികസനത്തിന്റെ ഭാഗമായി ആലപ്പുഴ നൂറനാട് മലകള്‍ ഇടിച്ച് മണ്ണ് എടുക്കുന്നത് നിര്‍ത്തിവെക്കും. കുന്നിടിച്ച് മണ്ണെടുക്കുന്നതിനെതിരെ പ്രദേശത്ത് പ്രതിഷേധം ശക്തമാണ്. ഇന്ന് ചേര്‍ന്ന സര്‍വകക്ഷി യോഗത്തിലാണ് തീരുമാനമെടുക്കുകയും മണ്ണെടുപ്പ് നിര്‍ത്തിവെക്കാന്‍ ജില്ലാ കളക്ടര്‍ ഉത്തരവിടുകയും ചെയ്തു. മന്ത്രി പി പ്രസാദ് ഇന്ന് സ്ഥലത്തെത്തി പ്രതിഷേധക്കാരെ കാണുന്നതോടോപ്പം മലയിടിക്കരുതെന്ന ശക്തമായ നിലപാടാണ് തനിക്കുള്ളതെന്ന് അതിന് സാധ്യമായ എല്ലാ നടപടികളിലേക്കും നീങ്ങുമെന്നും മന്ത്രി പറഞ്ഞിരുന്നു. പരിസ്ഥിതി പഠനം അനുസരിച്ചല്ല അനുമതി നല്‍കിയതെന്നും ഇക്കാര്യം ബോധ്യപ്പെട്ടെന്നും സര്‍വ്വകക്ഷി യോഗത്തിന് ശേഷം […]

രാജ്യത്ത് ഇറക്കുമതി ചെയ്ത് വിതരണം ചെയ്യുന്ന ഭക്ഷ്യ ഉല്‍പന്നങ്ങള്‍ക്ക് കര്‍ശന പരിശോധന ഏര്‍പ്പെടുത്തി ഫുഡ് സേഫ്റ്റി ആന്‍ഡ് ക്വാളിറ്റി സെന്റര്‍

മസ്‌കറ്റ്: രാജ്യത്ത് ഇറക്കുമതി ചെയ്ത് വിതരണം ചെയ്യുന്ന ഭക്ഷ്യ ഉല്‍പന്നങ്ങള്‍ കര്‍ശന പരിശോധന നടത്തിയ ശേഷം മാത്രമെ വിതരണം ചെയ്യാന്‍ പാടുളളുവെന്ന് ഫുഡ് സേഫ്റ്റി ആന്‍ഡ് ക്വാളിറ്റി സെന്റര്‍ വ്യക്തമാക്കി. രാജ്യത്തെ സ്റ്റാന്‍ഡേര്‍ഡ് സ്‌പെസിഫിക്കേഷനുകള്‍ക്ക് ഇറക്കുമതിചെയ്ത ഭക്ഷ്യ ഉല്‍പന്നങ്ങള്‍ അനുരൂപമല്ലാത്ത വിതരണം ചെയ്യുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിട്ടുള്ളതിനാല്‍ ഇതിനോട് പ്രതികരിച്ചാണ് കേന്ദ്രം ഈ നിലപാട് വ്യക്തമാക്കിയിട്ടുള്ളത്. എല്ലാ ഭക്ഷ്യ ഉല്‍പന്നങ്ങളും സൂക്ഷ്മമായി നിരീക്ഷിക്കുകയും ലബോറട്ടറിയില്‍ പരീക്ഷണം നടത്തിയ ശേഷം മാത്രമേ ഇത് പുറത്തുവിടുകയുള്ളുവെന്നും സുരക്ഷയും നിയന്ത്രണങ്ങളും പാലിക്കുന്നുണ്ടോയെന്ന് […]

രാജസ്ഥാനില്‍ പ്രകടനപത്രിക പുറത്തിറക്കി ബിജെപി

ജെയ്പൂര്‍: ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍ തൂക്കം നല്‍കി ബിജെപി രാജസ്ഥാനിലെ തിരഞ്ഞെടുപ്പ് പ്രകടനപത്രിക പുറത്തിറക്കി. എല്ലാ ജില്ലകളിലും വനിതാ പൊലീസ് സ്റ്റേഷന്‍, നിര്‍ധന കുടുംബത്തിലെ പെണ്‍കുഞ്ഞുങ്ങള്‍ക്ക് ഘട്ടം ഘട്ടമായി 2 ലക്ഷം രൂപയുടെ നിക്ഷേപം, എയിംസ് മാതൃകയില്‍ ആശുപത്രി തുടങ്ങിയ വാഗ്ദാനങ്ങളാണ് പത്രികയിലുള്ളത്. ഗലോട്ടും കുടുംബവും നടത്തിയ അഴിമതി പുറത്ത് കൊണ്ടുവരാന്‍ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കുമെന്നും പ്രകടനപത്രിക ഉറപ്പ് നല്‍കുന്നു. സമഭാവനയോടെയുള്ള വികസനമാണ് ലക്ഷ്യമിടുന്നതെന്ന് പത്രിക പുറത്തിറക്കിക്കൊണ്ട് പാര്‍ട്ടി ദേശീയാധ്യക്ഷന്‍ ജെ പി നദ്ദ വ്യക്തമാക്കി. സ്ത്രീകള്‍ക്ക് […]

ഭിന്നശേഷിക്കാരന്‍ വാങ്ങിയ ക്ഷേമ പെന്‍ഷന്‍ തിരിച്ചുപിടിക്കാന്‍ സര്‍ക്കാര്‍ നീക്കം; ഹൈക്കോടതിയില്‍ തിരിച്ചടി

കൊച്ചി: ഭിന്നശേഷിക്കാരന്‍ വാങ്ങിയ ക്ഷേമ പെന്‍ഷന്‍ തിരിച്ചെടുക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിന് തിരിച്ചടി. കൊല്ലം സ്വദേശി ആര്‍.എസ് മണിദാസന്‍ കഴിഞ്ഞ 12 വര്‍ഷമായി വാങ്ങിയ ക്ഷേമ പെന്‍ഷന്‍ തിരിച്ചടയ്ക്കണമെന്ന് ഒക്ടോബര്‍ 27 ലെ സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. ഈ നടപടി ഹൈക്കോടതി മരവിപ്പിച്ചു. പെന്‍ഷന്‍ തുക തിരിച്ചു പിടിക്കാനുള്ള ഉത്തരവിന് ആധാരമായ രേഖകള്‍ ഹാജരാക്കാനും സര്‍ക്കാരിന് കോടതി നിര്‍ദേശം നല്‍കി. മണിദാസും അമ്മയും നല്‍കിയ ഹര്‍ജിയില്‍ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ബെഞ്ചിന്റേതാണ് ഇടപെടല്‍. സര്‍ക്കാരടക്കമുള്ള എതിര്‍ കക്ഷികള്‍ക്കും ഹര്‍ജിയില്‍ നോട്ടീസ് […]

നിമിഷ പ്രിയയുടെ അപ്പീല്‍ യെമന്‍ സുപ്രീംകോടതി തള്ളി; അറിയിച്ചത് കേന്ദ്ര സര്‍ക്കാര്‍

ഡല്‍ഹി: യമനില്‍ വധശിക്ഷക്ക് വിധിച്ച നിമിഷപ്രിയയുടെ അപ്പീല്‍ യെമന്‍ സുപ്രീംകോടതി തള്ളി. കേന്ദ്ര സര്‍ക്കാര്‍ ആണ് ഇക്കാര്യം അറിയിച്ചത്. ഡല്‍ഹി ഹൈക്കോടതിയില്‍ വെച്ചായിരുന്നു കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ മാസമാണ് ഇതുമായി ബന്ധപ്പെട്ട ഹര്‍ജി ഡല്‍ഹി ഹൈകോടതിയുടെ പരിഗണനയില്‍ എത്തിയത്. നിമിഷ പ്രിയയുടെ അമ്മ പ്രേമകുമാരിയാണ് ഇതുമായി ബന്ധപ്പെട്ട് ഹര്‍ജി സമര്‍പ്പിച്ചതും യെമനിലേക്ക് പോകാന്‍ ഞങ്ങളെ അനുവദിക്കണം അതിന് വേണ്ടിയുള്ള സൗകര്യങ്ങള്‍ സര്‍ക്കാര്‍ അനുവദിക്കണം എന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. Also Read; കോണ്‍ഗ്രസ് രാജസ്ഥാന്‍ തൂത്തുവാരുമെന്ന് രാഹുല്‍ […]

rahul gandhi

കോണ്‍ഗ്രസ് രാജസ്ഥാന്‍ തൂത്തുവാരുമെന്ന് രാഹുല്‍ ഗാന്ധി

ജയ്പൂര്‍: രാജസ്ഥാന്‍ കോണ്‍ഗ്രസ് തൂത്തുവാരുമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. രാജസ്ഥാന്‍ തെരഞ്ഞെടുപ്പ് പാര്‍ട്ടി ഒറ്റക്കെട്ടായി നേരിടുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. എന്നാല്‍ രാജസ്ഥാനില്‍ കോണ്‍ഗ്രസും ബിജെപിയും വിമത ശല്യത്തില്‍ വലഞ്ഞ് നില്‍ക്കുകയാണ് എന്നതാണ് വാസ്തവം. നാല്‍പതിലേറെ മണ്ഡലങ്ങളിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ക്ക് വിമത ഭീഷണിയുമുണ്ട്. ഈ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തില്‍ രാഹുല്‍ ഗാന്ധി പറഞ്ഞത് കോണ്‍ഗ്രസിന് മധ്യപ്രദേശിലും ഛത്തീസ്ഗഡിലും തെലങ്കാനയിലും വിജയമുറപ്പാണ്. പക്ഷേ രാജസ്ഥാനില്‍ ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുമെന്നായിരുന്നു. മാത്രമല്ല, രാജസ്ഥാനില്‍ തെരഞ്ഞെടുപ്പ് പ്രാചരണ രംഗത്തേക്ക് രാഹുല്‍ ഗാന്ധി […]

സുരേഷ് ഗോപിക്ക് എതിരായ പരാതിയില്‍ കഴമ്പില്ലെന്ന് പോലീസ്

കോഴിക്കോട്: മാധ്യമപ്രവര്‍ത്തകയെ അപമാനിച്ചെന്ന കേസില്‍ സുരേഷ് ഗോപിക്ക് എതിരായ പരാതിയില്‍ കഴമ്പില്ലെന്ന വിലയിരുത്തലില്‍ പൊലീസ്. കഴിഞ്ഞ ദിവസമാണ് സുരേഷ് ഗോപി പൊലീസ് സ്റ്റേഷനില്‍ ഹാജരായത്. കോഴിക്കോട് നടക്കാവ് സ്റ്റേഷനിലാണ് സുരേഷ് ഗോപി ചോദ്യം ചെയ്യലിനായി ഹാജരായത്. ചുമത്തിയ 354 എ വകുപ്പ് പ്രകാരമുള്ള കുറ്റം ചെയ്തിട്ടില്ലെന്ന് പ്രഥമ ദൃഷ്ട്യ കണ്ടെത്തിയെന്നും അതിനാല്‍ സുരേഷ് ഗോപിക്കെതിരെ ഇനി നോട്ടീസ് അയക്കില്ലെന്നുമാണ് പൊലീസിന്റെ തീരുമാനം. പകരം അടുത്ത ബുധനാഴ്ച കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ച് കേസിലെ കണ്ടെത്തലുകളും കോടതിയെ ബോധ്യപ്പെടുത്തുമെന്നും പോലീസ് […]

കൊച്ചിയിലേതുപോലെ കോഴിക്കോട്ടും പൊട്ടിക്കും; കോഴിക്കോട് കളക്ടര്‍ക്ക് മാവോയിസ്റ്റിന്റെ ഭീഷണിക്കത്ത്

കോഴിക്കോട്: കൊച്ചിയിലേതുപോലെ കോഴിക്കോട്ടും സ്‌ഫോടനം നടത്തുമെന്ന് കോഴിക്കോട് ജില്ലാ കളക്ടര്‍ക്ക് മാവോയിസ്റ്റിന്റെ ഭീഷണിക്കത്ത്. കൊച്ചി കളമശേരിയില്‍ യഹോവയുടെ സാക്ഷികളുടെ സമ്മേളനത്തില്‍ പൊട്ടിച്ചതുപോലെ കോഴിക്കോട്ടും സ്‌ഫോടനം നടത്തുമെന്ന ഭീഷണിയുമായി കാഴിക്കോട് ജില്ലാ കലക്ടര്‍ സ്‌നേഹില്‍കുമാര്‍ സിങ്ങിനാണ് ഭീഷണിക്കത്ത് ലഭിച്ചത്. പിണറായി പോലീസിന്റെ വേട്ട തുടര്‍ന്നാല്‍ കോഴിക്കോട്ടും പൊട്ടിക്കും, സൂക്ഷിച്ചോ എന്നാണ് കത്തിലെ ഭീഷണി. പേരു വച്ചാണ് കത്ത് അയച്ചിരിക്കുന്നത്. Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. അടുത്തയാഴ്ച മുഖ്യമന്ത്രി പങ്കെടുക്കുന്ന നവകേരള സദസ് […]