October 10, 2026

തരൂരിനെ വെട്ടി ഇനി പ്രോഫഷനല്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ പ്രവീണ്‍ ചക്രവര്‍ത്തി

ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്റെ ഡേറ്റ വിശകലന വിഭാഗം മേധാവിയായ പ്രവീണ്‍ ചക്രവര്‍ത്തിയെ പ്രഫഷനല്‍ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷനായി നിയമിച്ചു. ഇതുവരെ പ്രഫഷനല്‍ കോണ്‍ഗ്രസ് പ്രസിഡന്റായിരുന്ന ശശി തരൂര്‍ ഈയിടെ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയിലേക്ക് നിയമിക്കപ്പെട്ടിരുന്നു. 2017 ല്‍ഓള്‍ ഇന്ത്യ പ്രഫഷനല്‍ കോണ്‍ഗ്രസ് (എഐപിസി) സ്ഥാപിച്ചപ്പോള്‍ മുതല്‍ തരൂര്‍ ആയിരുന്നു അധ്യക്ഷന്‍. പ്രഫഷണല്‍സ്, വ്യവസായികള്‍ എന്നിവരുമായി ചര്‍ച്ച നടത്തുന്നതിനും ബന്ധപ്പെടുന്നതിനുമാണ് പ്രഫഷനല്‍ കോണ്‍ഗ്രസ് സ്ഥാപിച്ചത്. Also Read; ഫയര്‍ ഫോഴ്‌സ് ബസ് ഓടിക്കൊണ്ടിരിക്കെ ടയറുകള്‍ ഊരിത്തെറിച്ചു ഡേറ്റ വിശകലന വിഭാഗം മേധാവിയായും […]

ഫയര്‍ ഫോഴ്‌സ് ബസ് ഓടിക്കൊണ്ടിരിക്കെ ടയറുകള്‍ ഊരിത്തെറിച്ചു

തിരുവനന്തപുരം : ഓടിക്കൊണ്ടിരിക്കുന്ന ഫയര്‍ ഫോഴ്‌സ് ബസിന്റെ ടയറുകള്‍ ഊരിത്തെറിച്ചു. 32 ജീവനക്കാരായിരുന്നു വാഹനത്തില്‍ ഉണ്ടായിരുന്നത്. കല്ലമ്പലം വെയിലൂരില്‍ പുലര്‍ച്ചെ അഞ്ചരയോടെയാണ് അപകടം. ഇടത് വശത്തെ പുറകിലത്തെ രണ്ട് ടയറുകളാണ് ഊരിത്തെറിച്ചത്. 200 മീറ്ററോളം വാഹനം റോഡിലൂടെ നിരങ്ങിയാണ് നിന്നത് എന്നാല്‍ ആളപായമില്ല. Also Read; ലോക ക്രിക്കറ്റിന്റെ നെറുകയില്‍ കിങ് കോഹ്ലി, 50 സെഞ്ചുറികള്‍ തിരുവനന്തപുരത്ത് നിന്ന് തിരിച്ച വാഹനം കൊല്ലത്ത് നിന്നും ജീവനക്കാരെ എടുക്കുന്നതിന് വേണ്ടി പോവുകയായിരുന്നു. തിരുവനന്തപുരത്തുനിന്ന് മറ്റൊരു വാഹനം എത്തിയശേഷം ഇവര്‍ യാത്ര […]

എരവന്നൂര്‍ സ്‌കൂളില്‍ സംഘര്‍ഷം; അധ്യാപകന്‍ അറസ്റ്റില്‍

കോഴിക്കോട്: നരിക്കുനി എരവന്നൂര്‍ യു.പി സ്‌കൂളില്‍ സംഘര്‍ഷം. സംഘര്‍ഷത്തില്‍ അധ്യാപകരെ ആക്രമിച്ച മറ്റൊരു സ്‌കൂളിലെ അധ്യാപകന്‍ ഷാജിയെ കാക്കൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. ബിജെപി അനുകൂല അധ്യാപക സംഘടനയായ എന്‍.ടി.യു ജില്ലാ ഭാരവാഹിയും കൂടിയാണ് ഷാജി. Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. എരവന്നൂര്‍ യുപി സ്‌കൂളിലെ അധ്യാപികയായ പ്രവീണയുടെ ഭര്‍ത്താവാണ് ഷാജി. വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ചതിന് ചൈല്‍ഡ് ലൈനിലും പോലീസിലും പ്രവീണക്കെതിരെ പരാതി നിലവിലുണ്ട്. ഇതില്‍ പ്രകോപിതനായാണ് സ്റ്റാഫ് കൗണ്‍സില്‍ യോഗത്തിനിടെ […]

ലോക ക്രിക്കറ്റിന്റെ നെറുകയില്‍ കിങ് കോഹ്ലി, 50 സെഞ്ചുറികള്‍

ഏകദിന ലോകകപ്പ് സെമിയില്‍ കിവീസിനോട് കണക്കുതീര്‍ക്കാന്‍ ഇറങ്ങിയ ടീം ഇന്ത്യ ആദ്യം ബാറ്റ് ചെയ്ത് നേടിയത് കൂറ്റന്‍ സ്‌കോര്‍. മുംബൈ വാങ്കഡെ സ്റ്റേഡിയത്തില്‍ റെക്കോഡ് പ്രകടനം നടത്തിയ വിരാട് കോഹ്ലിയുടെ ബാറ്റിങ് മികവിലാണ് ഇന്ത്യ വമ്പന്‍ സ്‌കോര്‍ പടുത്തുയര്‍ത്തിയത്. ഏകദിന ക്രിക്കറ്റ് ചരിത്രത്തില്‍ 50 സെഞ്ചുറികള്‍ പൂര്‍ത്തിയാക്കുന്ന ആദ്യ ബാറ്ററായി മാറിയ കോഹ്ലി ഇതിഹാസതാരം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ രണ്ട് റെക്കോഡുകളാണ് മറികടന്നത്. 113 പന്തില്‍ നിന്ന് 117 റണ്‍സാണ് കോഹ്ലി നേടിയത്. കോഹ്ലിക്ക് പുറമെ ശ്രേയസ് അയ്യരും […]

കേന്ദ്രസര്‍ക്കാരിന്റെ അവഗണനയ്ക്കെതിരെ കേന്ദ്രമന്ത്രിമാരെ കാണാന്‍ മുഖ്യമന്ത്രി വിളിച്ച എംപിമാരുടെ യോഗത്തില്‍ ധാരണയായി

കേന്ദ്രസര്‍ക്കാരിന്റെ അവഗണനയ്ക്കെതിരെ കേന്ദ്രമന്ത്രിമാരെ കാണാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ച എംപിമാരുടെ യോഗത്തില്‍ ധാരണയായി. എംപിമാര്‍ ഒന്നിച്ചാകും കേന്ദ്രമന്ത്രിമാരെ കാണുക. കേന്ദ്രസര്‍ക്കാരിന്റെ അവഗണന നേരിടുന്ന മറ്റ് സംസ്ഥാനങ്ങളുമായി യോജിച്ച് നീങ്ങാനും യോഗത്തില്‍ ധാരണയായി. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഓണ്‍ലൈനായാണ് എംപിമാരുടെ യോഗം ചേര്‍ന്നത്.കേരളത്തിന്റെ വായ്പാ പരിധി വെട്ടിക്കുറച്ച തീരുമാനമടക്കം കൂടിക്കാഴ്ചയില്‍ ഉന്നയിക്കും. Also Read; ട്രെയിന്‍ പാളം തെറ്റി; നിലമ്പൂര്‍ – ഷൊര്‍ണൂര്‍ പാതയില്‍ മൂന്ന് സര്‍വീസുകള്‍ റദ്ദാക്കി നേരത്തിന്റെ സംസ്ഥാനത്തിന്റെ പ്രശ്നങ്ങള്‍ കേന്ദ്രത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തുന്നതിന്, ക്ഷണിച്ചിട്ടും യുഡിഎഫ് എംപിമാര്‍ […]

ട്രെയിന്‍ പാളം തെറ്റി; നിലമ്പൂര്‍ – ഷൊര്‍ണൂര്‍ പാതയില്‍ മൂന്ന് സര്‍വീസുകള്‍ റദ്ദാക്കി

മലപ്പുറം: നിലമ്പൂര്‍ – ഷൊര്‍ണൂര്‍ പാതയില്‍ ട്രെയിന്‍ പാളം തെറ്റിയതിനെ തുടര്‍ന്ന് റെയില്‍വേ മൂന്ന് സര്‍വീസുകള്‍ റദ്ദാക്കി. വൈകുന്നേരം 5:30ന് നിലമ്പൂരില്‍നിന്ന് പാലക്കാട്ടേക്കുള്ള ട്രെയിനാണ് ഷൊര്‍ണൂരിനടുത്തെ വല്ലപ്പുഴയില്‍ പോത്തിനെ തട്ടി പാളം തെറ്റിയത്. ട്രെയിനില്‍ നിരവധി യാത്രക്കാരുണ്ടായിരുന്നെങ്കിലും ആളപായമോ മറ്റു അപകടങ്ങളോ സംഭവിച്ചിട്ടില്ല. 5:55നും 8:10നും ഷൊര്‍ണൂരില്‍നിന്ന് നിലമ്പൂരിലേക്കുള്ള ട്രെയിനുകളും എട്ടിന് നിലമ്പൂരില്‍നിന്ന് ഷൊര്‍ണൂരിലേക്കുള്ള ട്രെയിനായിരുന്നു റദ്ദാക്കിയത്. പാളം തെറ്റിയ ട്രെയിന്‍ പൂര്‍വസ്ഥിതിയിലാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി നിലമ്പൂരില്‍നിന്ന് ഒരു എന്‍ജിന്‍ വല്ലപ്പുഴയില്‍ എത്തിച്ചിരുന്നു. നീണ്ട പരിശ്രമത്തിനൊടുവില്‍ പാളം […]

ഗാസയിലെ അല്‍-ഷിഫ ആശുപത്രിയില്‍ കടന്നു കയറി ഇസ്രയേല്‍ സൈന്യം

റഫ: ഗാസയിലേക്ക് ഇന്ധനമെത്തിക്കാന്‍ ഒടുവില്‍ ഇസ്രായേല്‍ അനുമതി നല്‍കി. 25,000 ലിറ്റര്‍ ഇന്ധനമെത്തിക്കാനാണ് ഇസ്രയേല്‍ അനുമതി നല്‍കിയിരിക്കുന്നത്. യുഎന്‍ ദൗത്യങ്ങള്‍ക്ക് ഉപയോഗിക്കാനാണ് ഇന്ധനമെത്തിക്കുന്നത്. യുദ്ധം ആരംഭിച്ചതിന് ശേഷം ആദ്യമായാണ് ഗാസയിലേക്ക് ഇന്ധനമെത്തിക്കുന്നത്. ഈജിപ്തില്‍ നിന്ന് റഫ അതിര്‍ത്തിവഴി ഗാസയിലേക്ക് ഇന്ധനമെത്തിയതായാണ് ബിബിസി റിപ്പോര്‍ട്ട് ചെയ്തത്. ഗാസയിലെ ഏറ്റവും വലിയ ആശുപത്രിയായ ഗാസ സിറ്റിയിലെ അല്‍-ഷിഫ ആശുപത്രിയില്‍ കടന്നു കയറി ഇസ്രയേല്‍ സൈന്യം റെയ്ഡ് നടത്തി. നവജാത ശിശുക്കള്‍ ഉള്‍പ്പടെ 2,300 ആശുപത്രിയിലുണ്ടെന്ന് യു എന്‍ വ്യക്തമാക്കുന്നു. അല്‍-ഷിഫ […]

ക്യാപ്റ്റന്‍ സ്ഥാനം രാജിവെച്ച് ബാബര്‍ അസം

പാകിസ്താന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ ബാബര്‍ അസം എല്ലാ ഫോര്‍മാറ്റിലെയും ക്യാപ്റ്റന്‍ സ്ഥാനം രാജിവച്ചു. 2019 ലാണ് പാകിസ്താന്‍ ക്രിക്കറ്റ് ടീം നായകനായി ബാബര്‍ തിരഞ്ഞെടുക്കപ്പെട്ടത്. ലോകകപ്പ് 2023 ലെ മോശം പ്രകടനത്തെ തുടര്‍ന്നാണ് ബാബര്‍ സ്ഥാനം രാജി വെച്ചത്. ലോകകപ്പില്‍ പാകിസ്താന്‍ സെമി ഫൈനല്‍ കാണാതെ പുറത്തായിരുന്നു. തന്റെ എക്‌സ് അകൗണ്ടില്‍ താരം രാജി വെച്ചതിനെ കുറിച്ച് വിവരങ്ങള്‍ പോസ്റ്റ് ചെയ്തിരുന്നു. 2023 ഏകദിന ലോകകപ്പില്‍ ആദ്യമത്സരങ്ങളില്‍ വിജയിക്കാനായെങ്കിലും പിന്നീട് തോല്‍വി ശീലമാവുകയും ടീം സെമി […]

ആംബുലന്‍സുകളില്‍ ട്രസ്റ്റുകളുടെയും സ്‌പോണ്‍സര്‍മാരുടെയും പേരുള്‍പ്പെടെ പ്രദര്‍ശിപ്പിക്കാം

ആംബുലന്‍സുകളില്‍ ട്രസ്റ്റുകളുടെയും സ്‌പോണ്‍സര്‍മാരുടെയും പേരുള്‍പ്പെടെ പ്രദര്‍ശിപ്പിക്കാമെന്ന് ഹൈക്കോടതി. സര്‍ക്കാര്‍ നിഷ്‌കര്‍ഷിക്കുന്ന കളര്‍ കോഡ് പാലിക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. ട്രസ്റ്റുകളുടെ പേര്, ചിഹ്നം, ഫോണ്‍ നമ്പര്‍ എന്നിവ പ്രദര്‍ശിപ്പിക്കുന്നത് തടയാന്‍ പാടില്ലെന്നാണ് ഹോക്കോടതി ഉത്തരവ്. Also Read; ക്ലബ്ബ് ഹൗസിന് സമാനം; പുതിയ വോയിസ് ചാറ്റ് ഫീച്ചറുമായി വാട്‌സ്ആപ്പ് സെന്‍ട്രല്‍ മോട്ടോര്‍ വെഹിക്കിള്‍ ചട്ടപ്രകാരം നിബന്ധനകള്‍ക്ക് വിധേയമായി വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കാം. കോഴിക്കോട്ടെ സി.എച്ച് മുഹമ്മദ് കോയ മെമ്മോറിയല്‍ ചാരിറ്റബിള്‍ സെന്റര്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്.  

ക്ലബ്ബ് ഹൗസിന് സമാനം; പുതിയ വോയിസ് ചാറ്റ് ഫീച്ചറുമായി വാട്‌സ്ആപ്പ്

അനുദിനം പുത്തന്‍ ഫീച്ചറുകളുമായി അപ്ഡേറ്റായിക്കൊണ്ടിരിക്കുകയാണ് വാട്സ്ആപ്പ്. ഒരുകൂട്ടം ആളുകള്‍ അവരുടെ ആശയങ്ങള്‍ പങ്കുവെക്കാനും സംസാരിക്കാനുമെല്ലാം നിലവില്‍ വാട്സ് ആപ്പ് വീഡിയോകോളുകളെയാണ് ആശ്രയിക്കാറ്. ഇപ്പോഴിതാ വോയിസ് കോളിനും വോയിസ് നോട്ട് ഫീച്ചറിനും പുറമേ പുതിയ വോയിസ് ചാറ്റ് ഫീച്ചറും അവതരിപ്പിച്ചിരിക്കുകയാണ് വാട്സ്ആപ്പ്. കൊറോണക്കാലത്ത് ഏറെ പ്രചാരം നേടിയ ക്ലബ്ബ് ഹൗസിനോട് സമാനമാണ് ഈ ഫീച്ചര്‍. എന്നാല്‍ ഗ്രൂപ്പ് വീഡിയോ കോളിന് പല പരിമിതികളുമുണ്ട്. അംഗങ്ങളുടെ എണ്ണമാണ് പ്രധാനം. അതില്‍ മാറ്റം ഉണ്ടാകുന്നതാണ് പുതിയ ഫീച്ചര്‍ എന്നാണ് നിലവില്‍ വരുന്ന […]