October 9, 2026

സ്വര്‍ണ വിലയില്‍ വര്‍ധന

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വര്‍ധന. പവന് 320 രൂപ കൂടി ഒരു പവന്‍ സ്വര്‍ണത്തിന് 44,760 രൂപയാണ് വില. ഒരു ഗ്രാമിന് 5,595 രൂപയും. രാജ്യാന്തര വിപണിയില്‍ ട്രോയ് ഔണ്‍സിന് 1,966 ഡോളറാണ് വില. ഇന്നലെ ഒരു പവന്‍ സ്വര്‍ണത്തിന് 44,440 രൂപയായിരുന്നു വില. Also Read; സഞ്ജുവിന്റെ സമയം തെളിയുന്നു, ഇന്ത്യന്‍ ടീമിലേക്ക് സര്‍പ്രൈസ് തിരിച്ചുവരവ് ഗ്രാമിന് 5,555 രൂപയുമാണ് ഇപ്പോഴത്തെ നിരക്ക്. ഇസ്രായേല്‍-ഹമാസ് യുദ്ധമാണ് കഴിഞ്ഞ മാസം സ്വര്‍ണ വില കുതിക്കാന്‍ കാരണം. നവംബറില്‍ […]

സഞ്ജുവിന്റെ സമയം തെളിയുന്നു, ഇന്ത്യന്‍ ടീമിലേക്ക് സര്‍പ്രൈസ് തിരിച്ചുവരവ്

ഏകദിന ലോകകപ്പിന് ശേഷം ഇന്ത്യയുടെ ആദ്യ പരീക്ഷണം ഓസ്ട്രേലിയക്കെതിരെ നടക്കാനിരിക്കുന്ന ടി20 പരമ്പരയാണ്. ഈ മാസം 23 ന് ആരംഭിക്കുന്ന ടി20 പരമ്പരയില്‍ അഞ്ച് മത്സരങ്ങളിലാണ് ഇന്ത്യയും ഓസ്ട്രേലിയയും തമ്മില്‍ ഏറ്റുമുട്ടുന്നത്. ലോകകപ്പിന് തൊട്ടുപിന്നാലെ നടക്കാനിരിക്കുന്ന ടൂര്‍ണമെന്റായത് കൊണ്ടു തന്നെ സീനിയര്‍ താരങ്ങള്‍ക്കെല്ലാം ഇന്ത്യ ഈ കളിയില്‍ നിന്ന് വിശ്രമം നല്‍കുമെന്നാണ് സൂചന. ഇപ്പോളിതാ ടീം സ്‌ക്വാഡുമായി ബന്ധപ്പെട്ട ചില നിര്‍ണായക സൂചനകള്‍ പുറത്ത് വന്നിരിക്കുന്നു. മലയാളി ക്രിക്കറ്റര്‍ സഞ്ജു സാംസണും അവസരം കാത്ത് പുറത്തിരിക്കുന്നതിനാല്‍ ഈ […]

സുരേഷ് ഗോപിക്ക് അറസ്റ്റില്ല നോട്ടീസ് മാത്രം; വിളിക്കുമ്പോള്‍ കോടതിയിലെത്തണം

കോഴിക്കോട്: മാധ്യമപ്രവര്‍ത്തകയെ അപമാനിച്ചെന്ന കേസില്‍ നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിയെ അറസ്റ്റ് ചെയ്തില്ല. രണ്ടുമണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് നടക്കാവ് പോലീസ് സ്റ്റേഷനില്‍ നിന്നും സുരേഷ്‌ഗോപിയെ വിട്ടയച്ചത്. വിളിക്കുമ്പോള്‍ കോടതിയില്‍ ഹാജരാകണമെന്ന് ചൂണ്ടിക്കാട്ടി സുരേഷ് ഗോപിക്ക് നോട്ടീസ് നല്‍കി. കേസിനാസ്പദമായ സംഭവത്തിന്റെ സാഹചര്യം അദ്ദേഹം വിശദീകരിച്ചു. തനിക്ക് പിന്തുണയുമായെത്തിയ നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും സുരേഷ് ഗോപി നന്ദി അറിയിച്ചു. Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. സുരേഷ് ഗോപിക്കെതിരെ അനുമതിയില്ലാതെ ശരീരത്തില്‍ […]

കളമശ്ശേരി സ്ഫോടനത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 5 ലക്ഷം രൂപ ധനസഹായം

കൊച്ചി: കളമശ്ശേരി സ്ഫോടനത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 5 ലക്ഷം രൂപ ധനസഹായം നല്‍കുമെന്ന് ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗത്തില്‍ തീരുമാനമെടുത്തു. സ്വകാര്യ ആശുപത്രിയില്‍ ഉള്‍പ്പെടെയുള്ളവരുടെ ചികിത്സാ ചെലവും സര്‍ക്കാര്‍ വഹിക്കും. ഒക്ടോബര്‍ 29-ന് രാവിലെ ഒന്‍പതരയോടെയാണ് യഹോവ സാക്ഷികളുടെ കണ്‍വെന്‍ഷന്‍ നടന്ന സാമ്ര ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററിലെ ഹാളില്‍ സ്ഫോടനമുണ്ടായത്. അഞ്ച് പേരാണ് സ്ഫോടനത്തില്‍ കൊല്ലപ്പെട്ടത്. സ്ഫോടനം നടക്കവേ രണ്ടായിരത്തിലധികം പേര്‍ ഹാളിലുണ്ടായിരുന്നു. കളമശ്ശേരി സ്‌ഫോടനക്കേസിലെ പ്രതി ഡൊമിനിക് മാര്‍ട്ടിനെ കാക്കനാട് ജയിലേക്ക് മാറ്റി. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് […]

നവകേരള സദസിന് ആഢംബര ബസ് വാങ്ങുന്നതിനെ ന്യായീകരിച്ച് ആന്റണി രാജു

നവകേരള സദസിന് ആഡംബര ബസ് വാങ്ങുന്നതിനെ ന്യായീകരിച്ച് ഗതാഗതമന്ത്രി ആന്റണി രാജു. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടംതിരിയുന്നതിനിടെയാണ് ആഡംബര ബസിനായി ഒരുകോടി രൂപ അനുവദിച്ച് ധനവകുപ്പ് പ്രത്യേക ഉത്തരവിറക്കിയത്. ഒരു കോടി അഞ്ചുലക്ഷത്തി ഇരുപതിനായിരം രൂപയാണ് ബസിനായി അനുവദിച്ച തുക. മന്ത്രി വാഹനങ്ങളുടെ എണ്ണം കുറയ്ക്കാനാണ് ബസ് വാങ്ങുന്നതെന്നും 21 മന്ത്രി വാഹനങ്ങളും അകമ്പടി വാഹനങ്ങളും ഒഴിവാക്കുമെന്നും മന്ത്രി പറഞ്ഞു. 25 സീറ്റുള്ള ബസ് പിന്നീട് ബജറ്റ് ടൂറിസത്തിനായി ഉപയോഗിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ബെംഗളൂരുവിലാണ് ബസ് […]

ഒരു ഓര്‍ഡിനന്‍സില്‍ ഒപ്പുവെച്ച് ഗവര്‍ണര്‍; വിവാദ ബില്ലുകളില്‍ തീരുമാനമായില്ല

തിരുവനന്തപുരം: ഒരു ഓര്‍ഡിനന്‍സില്‍ ഒപ്പുവെച്ച് ഗവര്‍ണര്‍. കാലിത്തീറ്റയിലെ മലിനീകരണത്തിനെതിരേ നടപടിസ്വീകരിക്കുന്നത് സംബന്ധിച്ച ഓര്‍ഡിനന്‍സിലാണ് ഗവര്‍ണര്‍ ഒപ്പ് വെച്ചത്. നാല് പി.എസ്.സി അംഗങ്ങളുടെ നിയമനശുപാര്‍ശകളില്‍ രണ്ടെണ്ണത്തിനും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അംഗീകാരവും നല്‍കി. Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. ഓര്‍ഡിനന്‍സുകളില്‍ ഒപ്പ് വെക്കാത്തത്‌സംബന്ധിച്ച് സര്‍ക്കാര്‍ ഗവര്‍ണര്‍ക്കെതിരേ സുപ്രീംകോടതിയെ സമീപിച്ചതിനുപിന്നാലെയാണ് നടപടി. എന്നാല്‍ അംഗീകാരം കാത്തിരിക്കുന്ന വിവാദ ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചില്ല. ഇതിനുള്ള അംഗീകാരം വൈകുന്നെന്ന് ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചിരുന്നത്. […]

റിയദ് എയര്‍ വിമാനങ്ങളുടെ രണ്ടാമത്തെ ഡിസൈനും പുറത്തുവിട്ടു

റിയാദ്: സൗദിയിലെ പുതിയ വിമാന കമ്പിനിയായ ‘റിയാദ് എയര്‍’ തങ്ങളുടെ രാണ്ടാമത്തെ ഡിസൈന്‍ പുറത്തുവിട്ടു. ആദ്യ ഡിസൈനിലുള്ള വിമാനങ്ങള്‍ അവതരിപ്പിച്ച് മാസങ്ങള്‍ക്ക് ശേഷം ആണ് പുതിയ വിമാനങ്ങളുടെ ഡിസൈന്‍ പുറത്തിറക്കിയിരിക്കുന്നത്. ദുബായ് എയര്‍ ഷോയിലാണ് പുതിയ ഡിസൈന്‍ പുതിയ പാറ്റേണില്‍ അവതരിപ്പിക്കുന്നത്. രണ്ടുതരം കളര്‍ ഡിസൈനുകളില്‍ ആണ് വിമാനങ്ങള്‍ ഇറക്കുന്നത്. ഇങ്ങനെ വിമാനം ഇറക്കുന്ന ആദ്യത്തെ അന്താരാഷ്ട്ര വിമാന കമ്പനിയാണ് റിയാദ് എയര്‍ എന്ന് അധികൃതര്‍ വ്യക്തമാക്കി. ഇക്കഴിഞ്ഞ ജൂണില്‍ പാരിസ് എയര്‍ ഷോയിലാണ് ആദ്യത്തെ ഡിസൈന്‍ […]

മുതിര്‍ന്ന സിപിഐഎം നേതാവ് എന്‍ ശങ്കരയ്യ അന്തരിച്ചു

ചെന്നൈ: മുതിര്‍ന്ന സിപിഐഎം നേതാവ് എന്‍ ശങ്കരയ്യ അന്തരിച്ചു. സിപിഐഎമ്മിന്റെ സ്ഥാപക നേതാക്കളില്‍ ഒരാളാണ് എന്‍ ശങ്കരയ്യ. 102 വയസ്സായിരുന്നു. പനിയും ശ്വാസതടസവും കാരണം തിങ്കളാഴ്ച മുതല്‍ ചെന്നെ അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ബുധനാഴ്ച രാവിലെയാണ് അന്ത്യം. 1964 ല്‍ അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നാഷണല്‍ കൗണ്‍സിലില്‍ നിന്ന് ഇറങ്ങി വന്ന് സിപിഐഎം രൂപീകരിച്ച 32 നേതാക്കളില്‍ ഒരാളാണ് ശങ്കരയ്യ. പ്രായാധിക്യത്തെത്തുടര്‍ന്ന് കുറച്ച് വര്‍ഷങ്ങളായി സജീവ രാഷ്ട്രീയത്തില്‍ നിന്ന് വിട്ട് നില്‍ക്കുകയായിരുന്നു. Also Read; സേഫ് ആന്റ് സ്‌ട്രോങ് […]

ചൂതാട്ടം നടത്തിയ 15 പ്രവാസികള്‍ അറസ്റ്റില്‍

മസ്‌കറ്റ് : ഒമാനില്‍ ചൂതാട്ടം നടത്തുകയും മാനിനെ വേട്ടയാടുകയും ചെയ്ത 15 പ്രവാസികളെ റോയല്‍ ഒമാന്‍ പോലീസ് പിടികൂടി. മസ്‌കറ്റ് ഗവര്‍ണറേറ്റിലെ സീബ് വിലായത്തില്‍ വെച്ചാണ് ചൂതാട്ടം നടത്തിയവരെ പിടികൂടിയത്.പ്രതികളെല്ലാം ഏഷ്യക്കാരാണ്.പ്രിതികള്‍ക്കെതിരായ നിയമനടപടികള്‍ പൂര്‍ത്തിയായതായും ഓണ്‍ലൈനായി പുറത്തിറക്കിയ പ്രസ്താവനയില്‍ ഒമാന്‍ പോലീസ് അറിയിച്ചിട്ടുണ്ട്. അറേബ്യന്‍ കലമാനിനെ വേട്ടയാടിയതിന് മസ്‌കറ്റ് ഗവര്‍ണറേറ്റില്‍വെച്ച് ഒമാന്‍ പരിസ്ഥിതി അതോറിറ്റി(ഒഇഎ) ഏതാനും പേരെ അറസ്റ്റ് ചെയ്തത്.റോയല്‍ ഒമാന്‍ പോലീസിന്റെ സഹകരണത്തോടെയാണ് പരിസ്ഥിതി അതോറിറ്റി നടപടി സ്വീകരിച്ചത്.അഞ്ച് മാനുകളുടെ തലയും മറ്റ് ഭാഗങ്ങളുമാണ് പ്രിതികളില്‍ […]

സേഫ് ആന്റ് സ്‌ട്രോങ് നിക്ഷേപ തട്ടിപ്പ്; പ്രവീണ്‍ റാണയുടെ സ്വത്ത് കണ്ടുകെട്ടും

തൃശൂരിലെ 200 കോടി രൂപയുടെ സേഫ് ആന്റ് സ്‌ട്രോങ് നിക്ഷേപ തട്ടിപ്പ് കേസില്‍ മുഖ്യപ്രതിയായ പ്രവീണ്‍ റാണയുടെ സ്വത്ത് കണ്ടുകെട്ടും. ഇതിന് പുറമെ ബഡ്‌സ് നിയമപ്രകാരം മറ്റ് പ്രതികളുടെയും സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ ജില്ലാ കലക്ടര്‍ ഉത്തരവിട്ടു. നിയമവിരുദ്ധമായി നിക്ഷേപം സ്വീകരിച്ച് വഞ്ചിച്ചുവെന്ന കേസില്‍ ഇയാള്‍ക്കെതിരെ 12 ജില്ലകളിലായി 260 കേസുകളാണ് നിലവിലുള്ളത്. ഒന്‍പതുമാസത്തെ ജയില്‍വാസത്തിന് ശേഷം പ്രതിയായ പ്രവീണ്‍ റാണ കഴിഞ്ഞ ദിവസമാണ് ജാമ്യത്തിലിറങ്ങിയത്. നിക്ഷേപകര്‍ക്ക് തുക തിരികെ ലഭിക്കുന്നതിനായി നടപടി ക്രമങ്ങള്‍ സ്വീകരിക്കേണ്ടതുണ്ട്. ഇതിന്റെ ഭാഗമായാണ് […]