October 9, 2026

ആളുമാറി ദഹിപ്പിച്ച ശോശാമ്മയുടെ ചിതാഭസ്മം പള്ളിയില്‍ സംസ്‌കരിക്കും

കോട്ടയം: കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ നിന്ന് മൃതദേഹം മാറി നല്‍കിയതുമായി ബന്ധപ്പെട്ട തര്‍ക്കത്തിന് പരിഹാരമായി. ആളുമാറി ദഹിപ്പിച്ച ചോറ്റി സ്വദേശി ശോശാമ്മ ജോണിന്റെ (86) ചിതാഭസ്മമെടുത്ത് കല്ലറയില്‍ നിക്ഷേപിക്കാന്‍ ധാരണയായി. ചിതാഭസ്മം ചോറ്റിയിലെ വീട്ടിലെത്തിച്ച് പ്രാര്‍ഥന നടത്തും. അതേസമയം ചെറുവള്ളി മാന്‍കുഴിയില്‍ കമലാക്ഷിയമ്മയുടെ മൃതദേഹം മക്കള്‍ ഏറ്റുവാങ്ങി സംസ്‌കരിക്കാനും ധാരണയായി. ചിറക്കടവ് കവല സ്വദേശിനിയായ കമലാക്ഷിയുടെ മൃതദേഹമെന്ന പേരില്‍, ചോറ്റി സ്വദേശിയായ ശോശാമ്മ ജോണിന്റെ മൃതദേഹം ആശുപത്രി അധികൃതര്‍ ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കുകയായിരുന്നു. കാഞ്ഞിരപ്പള്ളി ഡിവൈഎസ്പിയുടെയും തഹസില്‍ദാരുടെയും ജനപ്രതിനിധികളുടെയും […]

സെക്രട്ടേറിയറ്റിന് ബോംബ് ഭീഷണിയുണ്ടെന്ന സന്ദേശം വ്യാജമെന്ന് പോലീസ്; ആളെ തിരിച്ചറിഞ്ഞു

തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് ബോംബ് ഭീഷണി സന്ദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ബോംബ് സ്‌ക്വാഡ് പരിശോധന നടത്തി. പൊഴിയൂരില്‍ നിന്നും സംസ്ഥാന പോലീസ് ആസ്ഥാനത്തേക്ക് വ്യാഴാഴ്ച രാവിലെ 11 മണിയോടെയാണ് ഫോണ്‍ സന്ദേശമെത്തിയത്. സെക്രട്ടേറിയറ്റിന് അകത്തും പുറത്തും ഉച്ചക്ക് ഉള്ളില്‍ ബോംബ് വെക്കുമെന്നാണ് സന്ദേശത്തിലുള്ളത്. Also Read; ഗാസയില്‍ വെടിനിര്‍ത്തലില്ലെന്ന് ഇസ്രായേല്‍ അതേസമയം, സന്ദേശം വ്യാജമാണെന്ന് പിന്നീട് പോലീസ് അറിയിച്ചു. വിളിച്ചയാളെ തിരിച്ചറിഞ്ഞെന്നും തിരുവനന്തപുരം സ്വദേശി നിധിന്‍ എന്നയാളാണ് വിളിച്ചതെന്നും പോലീസ് പറഞ്ഞു. ഇയാള്‍ മാനസികാസ്വാസ്ഥ്യത്തിന് ചികിത്സ തേടുന്ന ആളാണ് എന്നാണ് […]

ഗാസയില്‍ വെടിനിര്‍ത്തലില്ലെന്ന് ഇസ്രായേല്‍

ഇസ്രായേലില്‍ വെടിനിര്‍ത്തലില്ലെന്ന് ഇസ്രായേല്‍ പട്ടാള വക്താവ്. നേരത്തെ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും ഇതേ നിലപാട് പ്രഖ്യാപിച്ചിരുന്നു. ഗാസയില്‍ ഹമാസിന്റെ പിടിയിലുള്ള ബന്ദികളെ വിട്ടയച്ചില്ലെങ്കില്‍ ഇന്ധനമടക്കമുള്ളവ പൂര്‍ണമായും തടയുമെന്നും പ്രധാനമന്ത്രി പ്രസ്താവിക്കുകയുണ്ടായി. ഇതിനു പിന്നാലെയാണ് മിലിട്ടറി വക്താവിന്റെ പ്രസ്താവനയും വന്നിരിക്കുന്നത്. Also Read; യുഎസിലെ ജിമ്മില്‍ വെച്ച് കുത്തേറ്റ ഇന്ത്യന്‍ വിദ്യാര്‍ത്ഥി മരണത്തിന് കീഴടങ്ങി ലബനണില്‍ നിന്ന് പുതിയ യുദ്ധമുഖം തുറക്കാന്‍ ഇറാന്റെ പിന്തുണയുള്ള ഹിസ്ബൊള്ള ശ്രമിക്കുകയാണെങ്കില്‍ അത് ആ രാജ്യത്തിന്റെ ജീവിതത്തിലെ ഏറ്റവും വലിയ അബദ്ധമായിരിക്കുമെന്നും ബഞ്ചമിന്‍ നെതന്യാഹു […]

യുഎസിലെ ജിമ്മില്‍ വെച്ച് കുത്തേറ്റ ഇന്ത്യന്‍ വിദ്യാര്‍ത്ഥി മരണത്തിന് കീഴടങ്ങി

വാഷിംഗ്ടണ്‍: യുഎസിലെ ഇന്‍ഡ്യാനയിലെ ഫിറ്റ്നസ് സെന്ററില്‍ കുത്തേറ്റ 24 കാരനായ ഇന്ത്യന്‍ വിദ്യാര്‍ത്ഥി വരുണ്‍ രാജ് മരണത്തിന് കീഴടങ്ങി. വരുണ്‍ പഠിച്ചിരുന്ന സര്‍വകലാശാലയാണ് മരണ വാര്‍ത്ത പുറത്ത് വിട്ടത്. വാല്‍പാറൈസോ സര്‍വകലാശാലയിലെ കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥിയായ വരുണിന് ഒക്ടോബര്‍ 29 നാണ് കുത്തേറ്റത്. പബ്ലിക് ജിമ്മില്‍ വെച്ചായിരുന്നു അക്രമി ജോര്‍ദാന്‍ ആന്ദ്രേഡ് (24) കത്തികൊണ്ട് കുത്തിയത്. സംഭവത്തിന് പിന്നാലെ അക്രമിയെ അറസ്റ്റ് ചെയ്യുകയും മാരകായുധം ഉപയോഗിച്ചതിന് കൊലപാതകശ്രമം ചുമത്തുകയും ചെയ്തിരുന്നു. ”യൂണിവേഴ്സിറ്റി വരുണിന്റെ കുടുംബവുമായി സംസാരിച്ച്, കുടുംബത്തിന് […]

നാഷണല്‍ ഹെറാള്‍ഡ് കേസ്: രാഹുലിനേയും സോണിയയേയും ഇ ഡി വീണ്ടും ചോദ്യം ചെയ്യും

ന്യൂഡല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് നേതാക്കളായ സോണിയ ഗാന്ധിയേയും രാഹുല്‍ ഗാന്ധിയേയും ഇ ഡി വീണ്ടും ചോദ്യം ചെയ്യും. കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നതിന് മുന്നോടിയായാണ് എന്‍ഫോര്‍സ്മെന്റ് ഡയറക്ടറേറ്റ് ഇരുവരെയും വീണ്ടും ചോദ്യം ചെയ്യാന്‍ ആലോചിക്കുന്നത്. കേസ് അന്വേഷിക്കുന്ന ഇ ഡി സംഘം കഴിഞ്ഞ വര്‍ഷം രാഹുല്‍ ഗാന്ധിയെ അഞ്ച് ദിവസവും സോണിയ ഗാന്ധിയെ മൂന്ന് ദിവസവും ചോദ്യം ചെയ്തിരുന്നു. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, മുന്‍ ട്രഷറര്‍ പവന്‍ കുമാര്‍ ബന്‍സല്‍ എന്നിവരേയും ഒന്നിലേറെ തവണ […]

ഭാസുരാംഗനെ പുറത്താക്കി സിപിഐ

തിരുവനന്തപുരം: കണ്ടല സഹകരണ ബാങ്ക് ക്രമക്കേടില്‍ കുറ്റാരോപിതനായ ഭാസുരാംഗനെ സിപിഐയുടെ പ്രാഥമിക അംഗത്വത്തില്‍നിന്ന് പുറത്താക്കി. ഇന്ന് ചേര്‍ന്ന ജില്ല എക്‌സിക്യൂട്ടീവ് യോഗത്തിലാണ് ഭാസുരാംഗനെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കുന്നതിനുള്ള തീരുമാനമെടുത്തത്. കണ്ടല സഹകരണ ബാങ്ക് തട്ടിപ്പില്‍ ഭാസുരാംഗനെതിരെ നടപടി കടുപ്പിച്ചതോടെയാണ് ഏറെ നാളായി യാതൊരു നടപടിയുമെടുക്കാത്ത സിപിഐ ഇപ്പോള്‍ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയത്. ഗൗരവമുള്ള വിഷയമാണെന്ന് ബോധ്യപ്പെട്ടതിനാലാണ് നടപടിയെന്ന് നേതാക്കള്‍ പ്രതികരിച്ചു. ഭാസുരാംഗനെ സിപിഐയുടെ പ്രാഥമിക അംഗത്വത്തില്‍നിന്ന് പുറത്താക്കിയതായി ജില്ല എക്‌സിക്യൂട്ടീവ് യോഗത്തിനുശേഷം സിപിഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണനാണ് […]

മഹുവ മൊയ്‌ത്രയെ ലോക്‌സഭയിൽ നിന്ന് പുറത്താക്കണമെന്ന് എത്തിക്‌സ് കമ്മിറ്റി: നിര്‍ദ്ദേശം 500 പേജുള്ള റിപ്പോർട്ടിൽ

ന്യൂഡൽഹി: തൃണമൂൽ കോൺഗ്രസിന്റെ മഹുവ മൊയ്ത്രയെ എംപിയായി തുടരാൻ അനുവദിക്കരുതെന്നും അവരുടെ അംഗത്വം അവസാനിപ്പിക്കണമെന്നും പാർലമെന്ററി എത്തിക്‌സ് കമ്മിറ്റി ശുപാർശ ചെയ്തു. കൈക്കൂലി ആരോപണവുമായി ബന്ധപ്പെട്ട കേസില്‍ അന്വേഷണം നടക്കുന്നതിനിടെയാണ് നിര്‍ദേശം. മഹുവ മൊയ്‌ത്രയുടെ നടപടികളെ “വളരെ പ്രതിഷേധാർഹവും അനീതിപരവും ഹീനവും കുറ്റകരവുമാണ്” എന്നാണ് കമ്മിറ്റി വിശേഷിപ്പിച്ചത്. 500 പേജുള്ള റിപ്പോർട്ടിൽ, മുഴുവൻ വിഷയത്തിലും “നിയമപരവും സമയബന്ധിതവുമായ അന്വേഷണം” നടത്തണമെന്നും കമ്മിറ്റി ശുപാർശ ചെയ്തിട്ടുണ്ട്. പാര്‍ലമെന്റില്‍ അദാനി ഗ്രൂപ്പിനേയും പ്രധാനമന്ത്രി നരേന്ദ്രമോദിയേയും ലക്ഷ്യമിട്ട് വ്യവസായി ദര്‍ശന്‍ ഹിരാനന്ദാനിയുടെ […]

തിരുവനന്തപുരത്ത് മദ്യലഹരിയില്‍ വിമുക്തഭടനെ മര്‍ദിച്ചു കൊന്നു; 3 പേര്‍ കസ്റ്റഡിയില്‍

തിരുവനന്തപുരംന്മ പൂജപ്പുരയില്‍ ബാറിന് സമീപമുണ്ടായ തര്‍ക്കത്തില്‍ വിമുക്തഭടനെ ആറംഗസംഘം മര്‍ദ്ദിച്ചുകൊന്നു. പൂന്തുറ സ്വദേശി പ്രദീപ് ആണ് കൊല്ലപ്പെട്ടത്.54 വയസ്സായിരുന്നു. ചൊവ്വാഴ്ച രാത്രി 11ന് പൂജപ്പുരയിലെ ബാറിനു സമീപമായിരുന്നു സംഭവം. വാക്കുതര്‍ക്കത്തെ തുടര്‍ന്ന് ആറംഗസംഘം ഇയാളെ മര്‍ദ്ദിക്കുകയും തുടര്‍ന്ന് തലയിടിച്ച് വീണ് മരിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. ഇയാളെ പരുക്കേറ്റനിലയില്‍ രാത്രി വൈകിയാണ് കണ്ടെത്തിയത്. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. Also Read; മന്ത്രി കെ രാധാകൃഷ്ണന്റെ പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്ത് നിന്നും എ സമ്പത്തിനെ നീക്കി സംഭവത്തില്‍ പൂജപ്പുര പൊലീസ് കേസെടുത്ത് […]

മന്ത്രി കെ രാധാകൃഷ്ണന്റെ പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്ത് നിന്നും എ സമ്പത്തിനെ നീക്കി

തിരുവനന്തപുരം: ദേവസ്വം-പിന്നാക്ക ക്ഷേമ മന്ത്രി കെ.രാധാകൃഷ്ണന്റെ പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്തുനിന്നും എ.സമ്പത്തിനെ നീക്കി. സിപിഎം സംസ്ഥാന സമിതിയിലാണ് ഈ തീരുമാനമെടുത്തത്. മൂന്ന് തവണ ആറ്റിങ്ങലില്‍ നിന്നുള്ള ലോക്സഭാംഗവും ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് ഡല്‍ഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധിയുമായിരുന്നു എ.സമ്പത്ത്. 2021 ജൂലായിലാണ് കെ.രാധാകൃഷ്ണന്റെ പ്രൈവറ്റ് സെക്രട്ടറിയായി സമ്പത്ത് നിയമിതനായത്. കഴിഞ്ഞ കുറച്ചുനാളായി മന്ത്രിയുമായി അദ്ദേഹത്തിന്അ ഭിപ്രായവ്യത്യാസമുണ്ടായിരുന്നതായാണ് സൂചന. മന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ പാര്‍ട്ടിയും തൃപ്തരായിരുന്നില്ല. കെ.ജി.ഒ.എ നേതാവായിരുന്ന ശിവകുമാറാണ് മന്ത്രിയുടെ പുതിയ പ്രൈവറ്റ് സെക്രട്ടറി. […]

ലീഗില്ലെങ്കില്‍ യു ഡി എഫുണ്ടോ? ഷൗക്കത്ത് പൊന്നാനിയില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ഥി ? മറുപടി നല്‍കി മുഖ്യമന്ത്രി

തിരുവനന്തപുരം: പലസ്തീന്‍ ഐക്യദര്‍ഢ്യ റാലി സംഘടിപ്പിച്ചതിന് മുസ്ലിം ലീഗിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ലീഗിന്റെ പരിപാടി നല്ല കാര്യമാണ്. പലസ്തീന്‍ അനുകൂല നിലപാട് രാജ്യത്ത് ശക്തിപ്പെടുന്നു എന്നും മുഖ്യമന്ത്രി പറഞ്ഞു. സിപിഐഎം സംഘടിപ്പിക്കുന്ന പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയിലേക്ക് മുസ്ലിം ലീ?ഗിനെ ക്ഷണിച്ചതിനെക്കുറിച്ചും മുഖ്യമന്ത്രി പറഞ്ഞു. അങ്ങോട്ട് പോയി നിര്‍ബന്ധിച്ച് ക്ഷണിച്ചതല്ല. ലീഗ് നേതാവാണ് ക്ഷണിച്ചാല്‍ സിപിഐഎം റാലിക്ക് വരുമെന്ന് പറഞ്ഞത്. അതിനോട് സിപിഐഎം പ്രതികരിച്ചു. എങ്കിലും വരുമെന്ന വ്യാമോഹമില്ലായിരുന്നു എന്നാണ് അദ്ദേഹം പറഞ്ഞത്. മുസ്ലിം ലീഗ് […]