October 9, 2026

ഇനി ചിക്കുന്‍ഗുനിയയെ പേടിക്കേണ്ട; ആദ്യ വാക്സിന് അനുമതി നല്‍കി യുഎസ്

വാഷിംഗ്ടണ്‍: ചിക്കുന്‍ഗുനിയ തടയാനുള്ള ആദ്യ വാക്സിന് യുഎസ് അനുമതി നല്‍കി. വാല്നെവ വികസിപ്പിച്ച ഈ വാക്‌സിന്‍ ‘ഇക്‌സ്ചിക്’ എന്ന പേരിലാകും വിപണിയിലെത്തുന്നത്. യുഎസ് ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്‌ട്രേഷനാണ് (യുഎസ്എഫ്ഡിഎ ) വാക്‌സിന് അനുമതി നല്‍കിയത്. ഒറ്റത്തവണയെടുക്കേണ്ട വാക്‌സിന്‍ പതിനെട്ട് വയസിന് മുകളിലുള്ളവര്‍ക്കാണ് നല്‍കുക. ഉടന്‍ തന്നെ ചിക്കുന്‍ഗുനിയ വ്യാപിക്കുന്ന രാജ്യങ്ങളിലേക്കും വാക്‌സിന്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്. ലോകത്ത് പലയിടത്തും ഭീഷണിയായ ചിക്കുന്‍ഗുനിയ എന്ന വൈറല്‍ പനി കേരളത്തില്‍ പടര്‍ന്ന് പിടിച്ചത് 2007ല്‍ ആണ്്. ആര്‍ബോ വിഭാഗത്തില്‍പ്പെടുന്ന വൈറസുകളുണ്ടാക്കുന്ന […]

പതിനേഴ് കാരിയുടെ നേതൃത്വത്തില്‍ സെക്സ് റാക്കറ്റ്; പോലീസ് റെയ്ഡില്‍ നാല് യുവതികളെ മോചിപ്പിച്ചു

മുബൈ: പതിനേഴുകാരിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന പെണ്‍വാണിഭസംഘം പോലീസ് പിടിയില്‍. നവിമുംബൈയിലെ വാഷിയിലെ ഹോട്ടലില്‍ നടത്തിയ റെയ്ഡിലാണ് പെണ്‍വാണിഭസംഘം പിടിയിലായത്. സംഭവത്തില്‍ സെക്സ് റാക്കറ്റ് നടത്തിപ്പുകാരിയായ 17 കാരിക്കെതിരെ വിവിധ വകുപ്പുകള്‍ ചുമത്തി കേസെടുത്തതായും കള്ളനോട്ട് അടക്കം പിടിച്ചെടുത്തതായും പോലീസ് അറിയിച്ചു. Also Read; ചത്ത കോഴി ആരുടേത്? തര്‍ക്കം മൂത്ത് അയല്‍വാസിയുടെ വെട്ടേറ്റ് അച്ഛനും മകനും പരിക്ക് മുബൈ പോലീസിന്റെ മനുഷ്യക്കടത്ത് വിരുദ്ധസംഘത്തിന് ലഭിച്ച രഹസ്യ വിവരത്തെത്തുടര്‍ന്നാണ് കഴിഞ്ഞദിവസം ഹോട്ടലില്‍ റെയ്ഡ് നടത്തിയത്. ആവശ്യക്കാരെന്ന വ്യാജേന ഹോട്ടലിലെത്തിയ ഉദ്യോഗസ്ഥര്‍ […]

ചത്ത കോഴി ആരുടേത്? തര്‍ക്കം മൂത്ത് അയല്‍വാസിയുടെ വെട്ടേറ്റ് അച്ഛനും മകനും പരിക്ക്

പത്തനംതിട്ട: പെരുനാട് പൊന്നംപാറയില്‍ അയല്‍വാസിയുടെ വെട്ടേറ്റ് അച്ഛനും മകനും പരിക്ക്. വ്യാഴാഴ്ച വൈകീട്ട് നടന്ന സംഭവത്തില്‍ സുകുമാരന്‍, മകന്‍ സുനില്‍ എന്നിവര്‍ക്കാണ് തലയ്ക്ക് വെട്ടേറ്റത്. അയല്‍വാസിയായ പ്രസാദാണ് ഇരുവരേയും അക്രമിച്ചത്. വ്യാഴാഴ്ച സുകുമാരന്റെ വീട്ടുപരിസരത്തുനിന്നും ചത്ത കോഴിയുടെ മാംസാവശിഷ്ടം പൂച്ച കടിച്ചുകൊണ്ടുവന്ന് പ്രസാദിന്റെ വീട്ടുപരിസരത്തിട്ടതാണ് തര്‍ക്കത്തിന് കാരണമായത്. Also Read; സത്യജിത് റേ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാനായി സുരേഷ് ഗോപി ചുമതലയേറ്റു പരിക്കേറ്റ ഇരുവരെയും താലൂക്ക് ആശുപത്രിയിലെത്തിച്ച് പ്രാഥമിക ശുശ്രൂഷകള്‍ നല്‍കിയതിനുശേഷം കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി  

സത്യജിത് റേ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാനായി സുരേഷ് ഗോപി ചുമതലയേറ്റു

കൊല്‍ക്കത്ത: സത്യജിത് റേ ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാനായി നടനും ബി ജെ പി നേതാവുമായ സുരേഷ് ഗോപി ചുമതലയേറ്റു. മൂന്ന് വര്‍ഷത്തേക്കാണ് നിയമനം. ചുമതലയെടുത്തതിന് പിന്നാലെ സുരേഷ് ഗോപി ഇന്‍സ്റ്റിറ്റ്യൂട്ട് കൗണ്‍സിലുമായും കേന്ദ്ര വാര്‍ത്താ പ്രക്ഷേപണ മന്ത്രാലയവുമായും ധനമന്ത്രാലയവുമായും ചര്‍ച്ചകള്‍ നടത്തി. സുരേഷ് ഗോപി സമൂഹമാധ്യമങ്ങളിലൂടെ വിവരങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്. Also Read; ‘ദി ആര്‍ച്ചീസ്’ അല്പം സ്പെഷ്യലാകും; മകള്‍ സുഹാനയുടെ അരങ്ങേറ്റം ഷാരൂഖിനോപ്പം  

‘ദി ആര്‍ച്ചീസ്’ അല്പം സ്പെഷ്യലാകും; മകള്‍ സുഹാനയുടെ അരങ്ങേറ്റം ഷാരൂഖിനോപ്പം

സൊയാ അക്തര്‍ സംവിധാനം ചെയ്യുന്ന ദി ആര്‍ച്ചീസ് എന്ന സീരീസിലൂടെ ഷാരൂഖ് ഖാന്റെ മകള്‍ സുഹാന ഖാന്‍ ബോളിവുഡില്‍ അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ്. എന്നാല്‍ സിനിമയ്ക്ക് പകരം വെബ് സീരീസിലൂടെയാണ് താരപുത്രിയുടെ അരങ്ങേറ്റം. ദി ആര്‍ച്ചീസ് എന്ന സീരീസില്‍ ഷാരൂഖ് കൂടി എത്തുമെന്നാണ് പുതിയ വിവരം. ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന സീരീസിന്റെ ട്രെയ്ലര്‍ പുറത്തിറങ്ങി. ട്രെയ്ലറില്‍ പ്രാധാന്യത്തോടെ സുഹാന എത്തുന്നുണ്ട്. ഷാരൂഖ് കാമിയോ വേഷത്തില്‍ സീരീസില്‍ പ്രത്യക്ഷപ്പെടുമെന്നാണ് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. Also Read; അധ്യാപികയായ യുവതിയും മകളും […]

അധ്യാപികയായ യുവതിയും മകളും മരിച്ച സംഭവം; ആത്മഹത്യാ പ്രേരണാ കുറ്റത്തിന് യുവാവ് അറസ്റ്റില്‍

പൊയിനാച്ചി: അധ്യാപികയായ യുവതിയെയും മകളെയും കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ആത്മഹത്യാപ്രേരണാക്കുറ്റത്തിനും തെളിവ് നശിപ്പിച്ചതിനും സുഹൃത്തും അധ്യാപകനുമായ യുവാവ് അറസ്റ്റില്‍. മേല്‍പ്പറമ്പ് ഇന്‍സ്‌പെക്ടര്‍ ടി ഉത്തംദാസും സംഘവുമാണ് ബാര എരോല്‍ ജുമാ-മസ്ജിദിന് സമീപത്തെ സഫ്വാന്‍ ആദൂരിനെ (29) അറസ്റ്റുചെയ്തത്. കഴിഞ്ഞ സെപ്റ്റംബര്‍ 15-നാണ് കളനാട് അരമങ്ങാനത്തെ യുവതിയുടെയും അഞ്ച് വയസ്സുള്ള മകളുടേയും മൃതദേഹം വീടിനുസമീപത്തെ കിണറ്റില്‍ കണ്ടെത്തിയത്. കാസര്‍കോട് ജനറല്‍ ആസ്പത്രിയില്‍ നടന്ന പോസ്റ്റ്മോര്‍ട്ടത്തില്‍ മുങ്ങിമരണമാണെന്ന് വ്യക്തമായിരുന്നു. എന്നാല്‍ യുവതിയുടെ ബന്ധുക്കള്‍ നല്‍കിയ മൊഴിയിലാണ് അന്വേഷണം […]

ഗുരുവായൂര്‍ ക്ഷേത്രദര്‍ശനം കഴിഞ്ഞ് മടങ്ങുമ്പോള്‍ ലോറിയുമായി കൂട്ടിയിടിച്ചു, നാല് പേര്‍ ഗുരുതരാവസ്ഥയില്‍

തൃശൂര്‍: തളിക്കുളത്ത് ലോറിയും കാറും കൂട്ടിയിടിച്ച് ഏഴ് പേര്‍ക്ക് പരിക്ക്. തിരുവനന്തപുരം സ്വദേശികളായ മോനിഷ്, മോളി, അഖില്‍, ആദര്‍ശ്, രാധാകൃഷ്ണന്‍, ഹര്‍ഷ, അക്ഷിമ എന്നിവര്‍ക്കാണ് പരിക്കേറ്റത്. നാല് പേര്‍ അതിതീവ്രപരിചരണ വിഭാഗത്തില്‍. ഗുരുവായൂര്‍ ക്ഷേത്രദര്‍ശനം കഴിഞ്ഞ് മടങ്ങുമ്പോഴാണ് അപകടം. തളിക്കുളം ഹൈസ്‌കൂളിന് സമീപം പുലര്‍ച്ചെ മൂന്നരയോടെയായിരുന്നു അപകടം. പൂനെയില്‍ നിന്ന് ചരക്കുമായി വന്ന ലോറിയും കാറും കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ കാറിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. Also Read; മന്ത്രിസഭ പുന:സംഘടന ഈ മാസം ഉണ്ടോ? ഇന്നറിയാം  

മന്ത്രിസഭ പുന:സംഘടന ഈ മാസം ഉണ്ടോ? ഇന്നറിയാം

തിരുവനന്തപുരം: മന്ത്രിമാരുടെ കേരള പര്യടനത്തിന് ശേഷം മതിയോ മന്ത്രിസഭ പുനഃസംഘടന എന്ന കാര്യത്തില്‍ എല്‍ഡിഎഫിന്റെ അന്തിമ തീരുമാനം ഇന്നുണ്ടാകും. വൈകിട്ട് ഇടതുമുന്നണി യോഗം ചേരുമ്പോള്‍ ഇക്കാര്യം ചര്‍ച്ച ചെയ്യും. സിപിഐഎം സംസ്ഥാനസെക്രട്ടറിയേറ്റും ഇന്ന് ചേരുന്നുണ്ട്. നവംബര്‍ 25നകം മന്ത്രിസഭ പുനഃസംഘടന നടക്കണമെന്നാണ് രണ്ടാം പിണറായി സര്‍ക്കാരിന്റെ മന്ത്രിസഭ രൂപീകരണ സമയത്തുണ്ടായ ധാരണ. ഗതാഗത മന്ത്രി ആന്റണി രാജു, തുറമുഖ മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍ എന്നിവര്‍ മന്ത്രിസ്ഥാനം ഒഴിഞ്ഞ് കെ ബി ഗണേഷ് കുമാറും, കടന്നപ്പള്ളി രാമചന്ദ്രനും […]

മഹുവ മൊയ്ത്രയുടെ ലോക്‌സഭാ അംഗത്വം റദ്ദാക്കാന്‍ ശുപാര്‍ശ

ന്യൂഡല്‍ഹി: തൃണമൂല്‍ കോണ്‍ഗ്രസ് എം.പി മഹുവ മൊയ്ത്രയെ ലോക്സഭയില്‍ നിന്ന് പുറത്താക്കാന്‍ എത്തിക്സ് കമ്മിറ്റി വ്യാഴാഴ്ച ശുപാര്‍ശ ചെയ്തു. പാര്‍ലമെന്റില്‍ ചോദ്യമുന്നയിക്കാന്‍ പണം വാങ്ങിയെന്നും തന്റെ പാര്‍ലമെന്റ് അക്കൗണ്ടിന്റെ ലോഗിന്‍ ഐ.ഡിയും പാസ്വേര്‍ഡും സ്വകാര്യവ്യക്തിക്ക് നല്‍കിയെന്നുമുള്ള ആരോപണങ്ങളിലാണ് മഹുവയെ പുറത്താക്കാന്‍ ശുപാര്‍ശ ചെയ്തത്. ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ളയ്ക്ക് ഇന്ന് കമ്മിറ്റി റിപ്പോര്‍ട്ട് കൈമാറും. മഹുവയുടെ പ്രവൃത്തികള്‍ ആക്ഷേപകരവും ഹീനവും കുറ്റകരവുമാണെന്ന് എത്തിക്‌സ് കമ്മിറ്റി റിപ്പോര്‍ട്ടിലുണ്ട്. നാല് പ്രതിപക്ഷ എംപിമാര്‍ എതിര്‍ത്തതോടെ റിപ്പോര്‍ട്ട് പാസാക്കിയത് വോട്ടിനിട്ടാണ്. ഈ […]

ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗക്കാര്‍ക്ക് മാമോദീസ സ്വീകരിക്കാം, നിര്‍ണായക തീരുമാനമെടുത്ത് കത്തോലിക്ക സഭ

വത്തിക്കാന്‍ സിറ്റി: ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിലുള്ളവര്‍ക്ക് മാമോദീസ സ്വീകരിക്കാമെന്ന് കത്തോലിക്ക സഭ. മാമോദീസ സ്വീകരിക്കുന്നതിനും തലതൊട്ടപ്പനും തലതൊട്ടമ്മയുമാകുന്നതിനും വിവാഹങ്ങളില്‍ സാക്ഷിയാകുന്നതിനും തടസമില്ലെന്ന് വിശ്വാസ കാര്യങ്ങള്‍ക്കായുള്ള തിരുസംഘം അറിയിച്ചു. എന്നാല്‍ പുരോഹിതന്‍ ഇതില്‍ വിവേക പൂര്‍ണ്ണമായ തീരുമാനം സ്വീകരിക്കണമെന്നും സഭ വ്യക്തമാക്കി. ബ്രസീലിലെ സാന്റോ അമാരോയിലെ ബിഷപ്പ് ജോസ് നെഗ്രിയുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായാണ് കത്തോലിക്ക സഭ ട്രാന്‍സ്‌ജെന്‍ഡര്‍ വിഷയത്തില്‍ പ്രതികരിച്ചത്. സ്വവര്‍ഗ വിവാഹം ചെയ്തവര്‍ കുഞ്ഞുങ്ങളെ ദത്തെടുക്കുന്നതിനേയും വാടക ഗര്‍ഭത്തിലൂടെ ഉണ്ടാകുന്ന കുഞ്ഞുങ്ങളെ മാമോദീസ മുക്കുന്നതിനെയും കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്, കത്തോലിക്കാ […]