October 9, 2026

കണ്ടല ബാങ്ക് തട്ടിപ്പ് കേസ്: എന്‍ ഭാസുരംഗന്‍ ഇ ഡി കസ്റ്റഡിയില്‍

തിരുവനന്തപുരം: കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ ബാങ്ക് മുന്‍ പ്രസിഡന്റ് എന്‍ ഭാസുരാംഗനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കസ്റ്റഡിയിലെടുത്തു. ഇന്ന് പുലര്‍ച്ചെ മുതല്‍ ഇഡി സംഘം ബാങ്കിലും ഭാസുരാംഗന്റെ സ്ഥാപനങ്ങളിലും വീട്ടിലുമായി പരിശോധന നടത്തിവരികയായിരുന്നു. മില്‍മയുടെ വാഹനത്തിലാണ് ഭാസുരാംഗനെ കൊണ്ടുപോയത്. Also Read; ആദിമം പരിപാടിയില്‍ എന്താണ് തെറ്റ്? ന്യായീകരിച്ച് മുഖ്യമന്ത്രി 101 കോടി രൂപയുടെ ക്രമക്കേടാണ് കണ്ടല ബാങ്കില്‍ കണ്ടെത്തിയത്. സിപിഐ നേതാവായ എന്‍ ഭാസുരാംഗനാണ് കഴിഞ്ഞ 30 വര്‍ഷത്തിലേറെയായി ബാങ്ക് പ്രസിഡണ്ട്. ഈയിടെയാണ് ഭരണ സമിതി […]

ആദിമം പരിപാടിയില്‍ എന്താണ് തെറ്റ്? ന്യായീകരിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: ഇടുക്കി ജില്ലയിലെ കുമളിയിലെ ആദിവാസി വിഭാഗമായ പളിയര്‍ അവതരിപ്പിക്കുന്നതാണ് പളിയ നൃത്തം.ഈ കലാപരിപാടിയാണ് ആദിമത്തില്‍ അവതരിപ്പിച്ചത്. അതില്‍ എന്താണ് തെറ്റെന്ന് മുഖ്യമന്ത്രി മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രദര്‍ശന വസ്തുവാക്കി എന്ന പ്രചരണം ശരിയായ ഉദ്ദേശത്തിലല്ലെന്നും കേരളീയത്തില്‍ അവതരിപ്പിച്ച ആദിമം പരിപാടിയെ ന്യായീകരിച്ച് മുഖ്യമന്ത്രി പറഞ്ഞു. കലാപരിപാടിക്ക് ശേഷം വിശ്രമിക്കുന്ന ചിത്രമാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചത്. റിപ്പബ്ലിക് ദിന പരേഡില്‍ ഇത്തരം കാര്യങ്ങള്‍ ഉണ്ടായിട്ടില്ലേ? അതില്‍ കൂടുതല്‍ ഒന്നും കേരളീയത്തില്‍ ഉണ്ടായിട്ടില്ലെന്നും മന്ത്രി കെ രാധാകൃഷ്ണനെ തള്ളി മുഖ്യമന്ത്രി […]

ഇടിമിന്നലിനു പിന്നാലെ ചുഴലിക്കാറ്റ്; ഷൊര്‍ണൂരില്‍ വ്യാപകനാശം

ഷൊര്‍ണൂര്‍: പാലക്കാട് ഷൊര്‍ണൂര്‍ നഗരസഭ പരിധിയില്‍ ചുഴലിക്കാറ്റ് ആഞ്ഞുവീശി വന്‍ നാശം. 60 ഓളം വീടുകള്‍ക്ക് കേടുപാടുണ്ടായി. ഇതില്‍ ചില വീടുകള്‍ പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. പ്രദേശം നഗരസഭ ചെയര്‍മാന്‍ എംകെ ജയപ്രകാശിന്റെ നേതൃത്വത്തിലുള്ള സംഘം സന്ദര്‍ശിച്ചു. Also Read; ചീഫ് സെക്രട്ടറി ഡോ. വി വേണുവിനെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി ബുധനാഴ്ച വൈകിട്ട് മൂന്നുമണിയോടെയാണ് മുണ്ടായ ഭാഗത്ത് ശക്തമായ ചുഴലിക്കാറ്റും ഇടിമിന്നലോടുകൂടിയ കാറ്റ് വീശുകയായിരുന്നു. നിരവധി വൈദ്യുത പോസ്റ്റുകള്‍ തകര്‍ന്നുവീണതിനെ തുടര്‍ന്ന് വൈദ്യുത ബന്ധവും തടസപ്പെട്ടു. സംഭവത്തില്‍ ആളപായമില്ല. […]

ചീഫ് സെക്രട്ടറി ഡോ. വി വേണുവിനെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി

കൊച്ചി: കെ.എസ്.ആര്‍.ടി.സി. കേസിലും കേരളീയം പരിപാടിയുടെ പേരില്‍ കോടതിയില്‍ ഹാജാരാകാത്തതിലും ചീഫ് സെക്രട്ടറി ഡോ. വി വേണുവിനെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി. നിങ്ങള്‍ ആഘോഷിക്കുമ്പോള്‍ മറ്റ് ചിലര്‍ ബുദ്ധിമുട്ടുകയാണെന്ന് പറഞ്ഞ കോടതി, ഈ മാസം 30-നകം കെഎസ്ആര്‍ടിസി പെന്‍ഷന്‍ കുടിശ്ശിക വിതരണം ചെയ്യണമെന്നും ആവശ്യപ്പെട്ടു. അതേസമയം, സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്നും ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്ക് പോലും പണം കണ്ടെത്താന്‍ ബുദ്ധിമുട്ടുന്നുണ്ടെന്നും ചീഫ് സെക്രട്ടറി ഹൈക്കോടതിയില്‍ വ്യക്തമാക്കി. Join with metro post: മെട്രോ പോസ്റ്റ് വാട്‌സാപ്പ് ഗ്രൂപ്പില്‍ ജോയിന്‍ […]

ഭര്‍ത്താവിനെ തീകൊളുത്തി കൊലപ്പെടുത്തിയ കേസില്‍ ഭാര്യയ്ക്ക് ജീവപര്യന്തം

ലഖ്നൗ: ഭര്‍ത്താവിനെ തീകൊളുത്തി കൊലപ്പെടുത്തിയ കേസില്‍ ഭാര്യയ്ക്ക് ജീവപര്യന്തം തടവ്. ഉത്തര്‍പ്രദേശിലെ സാംബല്‍ സ്വദേശിനിയായ പ്രേംശ്രീ(26)യെയാണ് വിരൂപനാണെന്ന് ആരോപിച്ച് ഭര്‍ത്താവിനെ തീകൊളുത്തി കൊലപ്പെടുത്തിയ കേസില്‍ കോടതി ശിക്ഷിച്ചത്. 2015 ഏപ്രില്‍ 19-ന് വീട്ടില്‍ ഉറങ്ങികിടക്കുന്നതിനിടെയാണ് പ്രതിയായ പ്രേംശ്രീ സത്യവീര്‍ സിങിനെ തീകൊളുത്തി കൊന്നത്. ഭര്‍ത്താവിന്റെ ദേഹത്ത് പെട്രോളൊഴിച്ച് തീകൊളുത്തിയ പ്രേംശ്രീ സമീപവാസികള്‍ ഓടിയെത്തിയപ്പോള്‍ പോലും വാതില്‍ തുറന്നുനല്‍കിയില്ല. ഗുരുതരമായി പൊള്ളലേറ്റ സത്യവീര്‍ സിങ്ങിനെ ബന്ധുക്കളും അയല്‍ക്കാരും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും പിറ്റേദിവസം മരിക്കുകയായിരുന്നു. Also Read; ‘നടുവൊടിഞ്ഞു നില്‍ക്കുമ്പോള്‍ […]

മുന്‍ കാമികിയുടെ വ്യാജ നഗ്‌ന ചിത്രങ്ങള്‍ ഷെയര്‍ ചെയ്ത തൃശ്ശൂര്‍ സ്വദേശി അറസ്റ്റില്‍

കോയമ്പത്തൂര്‍: യുവതിയുടെ ചിത്രം മോര്‍ഫ് ചെയ്തു സമൂഹ്യമാധ്യമത്തില്‍ പ്രചരിപ്പിച്ച ബൈക്ക് റേസിങ് താരം അറസ്റ്റിലായി. കോയമ്പത്തൂര്‍ സ്വദേശിയായ 23 വയസ്സുകാരിയുടെ പരാതിയില്‍ ചാലക്കുടി പഴൂക്കര പോട്ടോക്കാരന്‍ വീട്ടില്‍ ആല്‍ഡ്രിന്‍ ബാബുവിനെ (24) ആണ് കോയമ്പത്തൂര്‍ സൈബര്‍ സെല്‍ പോലീസ് അറസ്റ്റ് ചെയ്തത്. Also Read; ‘നടുവൊടിഞ്ഞു നില്‍ക്കുമ്പോള്‍ സര്‍ക്കാര്‍ വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചു’; വികസനം മരവിച്ചെന്ന് കുഞ്ഞാലിക്കുട്ടി ദേശീയ മോട്ടര്‍ സൈക്കിള്‍ റേസിങ് ചാംപ്യന്‍ഷിപ്പിലെ സ്ഥിരം താരമാണ് ആല്‍ഡ്രിന്‍. ഇയാളുമായുണ്ടായ അഭിപ്രായവ്യത്യാസത്തെ തുടര്‍ന്ന് രണ്ടു വര്‍ഷം മുന്‍പ് യുവതി […]

‘നടുവൊടിഞ്ഞു നില്‍ക്കുമ്പോള്‍ സര്‍ക്കാര്‍ വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചു’; വികസനം മരവിച്ചെന്ന് കുഞ്ഞാലിക്കുട്ടി

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധി മൂലം വികസനം മരവിച്ച അവസ്ഥയാണ് സംസ്ഥാനത്തുളളതെന്ന് മുസ്ലീം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. കേരളത്തിനെ ബ്രാന്‍ഡ് ചെയ്യുന്നതില്‍ കുഴപ്പമില്ല. പക്ഷെ അത് മാത്രം മതിയോ, സാധാരണക്കാര്‍ അസംതൃപ്തരാകുമ്പോള്‍ എങ്ങനെയാണ് ബ്രാന്‍ഡ് ചെയ്യുകയെന്നും അദ്ദേഹം ചോദിച്ചു. നടുവൊടിഞ്ഞു നില്‍ക്കുമ്പോള്‍ സര്‍ക്കാര്‍ വൈദ്യുതി നിരക്ക് വര്‍ദ്ധിപ്പിക്കുകയാണെന്നും കുഞ്ഞാലിക്കുട്ടി കുറ്റപ്പെടുത്തി. Also Read; വായുവിന്റെ ഗുണനിലവാരം അതിരൂക്ഷമായി തുടരുന്നു: 9 മുതല്‍ 18 വരെ ഡല്‍ഹിയിലെ സ്‌കൂളുകള്‍ക്ക് ശൈത്യകാല അവധി സാമ്പത്തിക പ്രതിസന്ധിയില്‍ കേന്ദ്രത്തില്‍ […]

50,000 അഭയാര്‍ത്ഥികള്‍ക്ക്, 4 ടോയ്ലറ്റുകള്‍, ദിവസവും 4 മണിക്കൂര്‍ വെള്ളം: ഗാസയിലെ ദുരന്തമുഖത്ത് നിന്ന് രക്ഷപ്പെട്ട യുഎസ് നഴ്‌സ് അനുഭവം തുറന്നു പറയുന്നു

ഗാസ മുനമ്പില്‍ സന്നദ്ധ സേവനം ചെയ്യുന്ന പലസ്തീന്‍ ഡോക്ടര്‍മാരും നഴ്സുമാരും തങ്ങള്‍ മരിക്കുമെന്ന് അറിയാവുന്ന ഹീറോകളാണെന്ന് യുദ്ധകെടുതിയില്‍ നിന്ന് രക്ഷപ്പെട്ട യുഎസ് നഴ്സ്. ഡോക്ടേഴ്സ് വിത്തൗട്ട് ബോര്‍ഡേഴ്സിന്റെ നഴ്സ് ആക്റ്റിവിറ്റി മാനേജര്‍ എമിലി കല്ലഹാനാണ് ഇക്കാര്യങ്ങള്‍ സിഎന്‍എന്നിനോട് വെളിപ്പെടുത്തിയത്. ‘ഗാസയില്‍ ഇപ്പോള്‍ സുരക്ഷിതമായ സ്ഥലമില്ല’. കഴിഞ്ഞ ബുധനാഴ്ച ഗാസയില്‍ നിന്ന് റാഫാ അതിര്‍ത്തി വഴി ഉണ്ടായ ഒഴിപ്പിക്കലില്‍ ആണ് മിസ് കല്ലഹാന്‍ യുഎസിലേക്ക് മടങ്ങിയത്. ദുരന്ത ഭൂമിയില്‍ നിന്ന് തിരിച്ചുവന്നപ്പോള്‍ എന്തു തോന്നുന്നു എന്ന അവതാരകന്റെ ചോദ്യത്തിന്, […]

വായുവിന്റെ ഗുണനിലവാരം അതിരൂക്ഷമായി തുടരുന്നു: 9 മുതല്‍ 18 വരെ ഡല്‍ഹിയിലെ സ്‌കൂളുകള്‍ക്ക് ശൈത്യകാല അവധി

ന്യൂഡല്‍ഹി: ഡല്‍ഹി സര്‍ക്കാര്‍ എല്ലാ സ്‌കൂളുകളുടെയും ഡിസംബറിലെ ശീതകാല അവധി പുനഃക്രമീകരിച്ചു. വായു മലിനീകരണം ‘അതീവ ഗുരുതര’ വിഭാഗത്തില്‍ തുടരുന്നതിനാല്‍ നവംബര്‍ 9 മുതല്‍ നവംബര്‍ 18 വരെ അവധി ആയിരിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. നേരത്തെ, വായുവിന്റെ ഗുണനിലവാരം മോശമായതിനാല്‍ നവംബര്‍ 3 മുതല്‍ നവംബര്‍ 10 വരെ അവധി പ്രഖ്യാപിച്ചിരുന്നു. പ്രതികൂല കാലാവസ്ഥയില്‍ നിന്ന് കരകയറാനാവാത്ത ഈ സാഹചര്യത്തില്‍ അടുത്ത കുറച്ച് ദിവസത്തേയ്ക്ക് സ്‌കൂളുകള്‍ അടച്ചിടാന്‍ തീരുമാനിച്ചതായി വിദ്യാഭ്യാസ ഡയറക്ടറേറ്റ് അറിയിക്കുകയായിരുന്നു. പരിസ്ഥിതി മന്ത്രി ഗോപാല്‍ […]

അമിത അളവില്‍ ഉറക്ക ഗുളിക കഴിച്ചു: അലന്‍ ഷുഹൈബ് തീവ്രപരിചരണ വിഭാഗത്തില്‍

കോഴിക്കോട്: പന്തീരാങ്കാവ് യുഎപിഎ കേസ് പ്രതി അലന്‍ ഷുഹൈബിനെ അവശനിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അമിത അളവില്‍ ഉറക്കഗുളിക കഴിച്ച നിലയില്‍ ഫ്‌ലാറ്റില്‍ കണ്ടെത്തുകയായിരുന്നു. എറണാകുളത്തെ ഇടത്തറയിലുള്ള ഫ്‌ലാറ്റിലാണ് അലനെ അവശനിലയില്‍ കണ്ടെത്തിയത്. Also Read; മല്ലു ട്രവാലര്‍ക്കെതിരെ പോക്സോ കേസ് ആത്മഹത്യ ശ്രമമെന്നാണ് പോലീസ് നല്‍കുന്ന സൂചന. ‘സിസ്റ്റമാണ് തന്നെ കൊല്ലുന്നത്’ എന്ന് സുഹൃത്തുക്കള്‍ക്ക് അയച്ച സന്ദേശത്തില്‍ അലന്‍ പറയുന്നുണ്ട്.