October 9, 2026

വ്യാജരേഖകളുണ്ടാക്കി ഭൂമിതട്ടിയെടുത്തെന്ന കേസില്‍ ഗൗതമിയുടെ പരാതിയില്‍ ആറുപേര്‍ക്കെതിരെ കേസ്

ചെന്നൈ: വ്യാജരേഖയുണ്ടാക്കി ഭൂമി തട്ടിയെടുത്തെന്ന നടി ഗൗതമിയുടെ പരാതിയില്‍ പോലീസ് ആറുപേര്‍ക്കെതിരെ കേസെടുത്തു. കാഞ്ചീപുരം ജില്ലയില്‍ ശ്രീപെരുമ്പത്തൂരിന് സമീപം കോട്ടയൂര്‍ ഗ്രാമത്തില്‍ 25 കോടി വിലമതിപ്പുള്ള തന്റെ ഭൂമി തട്ടിയെടുത്തതായി ഗൗതമി ചെന്നൈ പോലീസ് കമ്മിഷണര്‍ക്ക് ഏതാനും ദിവസം മുമ്പ് പരാതി നല്‍കിയിരുന്നു അതിനെതുടര്‍ന്ന് അന്വേഷണം കാഞ്ചീപുരം സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് പോലീസിനു കൈമാറിയുരുന്നു. വെള്ളിയാഴ്ച രാവിലെ കാഞ്ചീപുരം ജില്ലാ പോലീസ് സൂപ്രണ്ടിന് മുന്നില്‍ ഗൗതമി ഹാജരാവുകയും പോലീസ് മൊഴിയെടുക്കുകയും ചെയ്തിരുന്നു. Also Read; ഗാസയിലെ സ്ത്രീകളെയും കുഞ്ഞുങ്ങളെയും കൊല്ലുന്നത് […]

ഗാസയിലെ സ്ത്രീകളെയും കുഞ്ഞുങ്ങളെയും കൊല്ലുന്നത് ഇസ്രായേല്‍ അവസാനിപ്പിക്കണം

പാരീസ്: സ്വയം സംരക്ഷിണത്തിനുവേണ്ടി ഇസ്രയേലിന്റെ അവകാശത്തെ അംഗീകരിക്കുന്നുണ്ടെങ്കിലും ബോംബാക്രമണം അവസാനിപ്പിക്കണമെന്നും ഗാസയില്‍ പിഞ്ചു കുഞ്ഞുങ്ങളെയും സ്ത്രീകളെയും കൊല്ലുന്നത് ഇസ്രായേല്‍ അവസാനിപ്പിക്കണമെന്നും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍. ഇപ്പോള്‍ നടത്തുന്ന ബോംബാക്രമണത്തെ ഒരു തരത്തിലും ന്യായീകരിക്കാനാവില്ലയെന്നും വെടിനിര്‍ത്തല്‍ ഇസ്രയേലിന് തന്നെയായിരിക്കും ഗുണം ചെയ്യുകയെന്നും ബിബിസിക്ക് നല്‍കിയ അഭിമുഖത്തില്‍ മാക്രോണ്‍ പറയുകയുണ്ടായി. Join with metro post: വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം താങ്കളെ പോലെ യുഎസ് ,യുകെ നേതാക്കളെ വെടിനിര്‍ത്തല്‍ ആഹ്വാനം നടത്തുമോ എന്ന ചോദ്യത്തിന് […]

ഞാന്‍ കടക്കാരനായി, റീത്ത് വെക്കാന്‍ വരണം; ആലപ്പുഴയില്‍ കര്‍ഷക ആത്മഹത്യയില്‍ നൊമ്പരപ്പെടുത്തുന്ന ശബ്ദരേഖ

ആലപ്പുഴ: ആലപ്പുഴ തകഴിയില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു. തകഴി കുന്നുമ്മ അംബേദ്കര്‍ കോളനിയിലെ പ്രസാദ് (55) ആണ് മരിച്ചത്. ഇന്നലെ വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച പ്രസാദ് പുലര്‍ച്ചെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലാണ് മരിച്ചത്. ബിജെപി കര്‍ഷക സംഘടനയുടെ ഭാരവാഹിയാണ്. നെല്ല് സംഭരിച്ചതിന്റെ വില പിആര്‍എസ് വായ്പയായി പ്രസാദിന് കിട്ടിയിരുന്നു. എന്നാല്‍ സര്‍ക്കാര്‍ പണം തിരിച്ചടയ്ക്കാത്തതിനാല്‍ മറ്റ് വായ്പകള്‍ കിട്ടിയില്ല. നെല്ല് സംഭരിച്ച തുക പിആര്‍എസ് ലോണ്‍ ആയിട്ടാണ് കൊടുക്കുന്നത്. ഈ ലോണ്‍ കുടിശ്ശിക കിടക്കുന്നത് കൊണ്ട് […]

റോഡ് ഇടിഞ്ഞ് കിണറായി, പോലീസ് ഇടപെടല്‍ ദുരന്തം ഒഴിവാക്കി

തിരുവനന്തപുരം: കഴക്കൂട്ടം ദേശീയ പാത ബൈപാസില്‍ ഇന്‍ഫോസിസിന് സമീപമുള്ള റോഡില്‍ വന്‍ ഗര്‍ത്തം രൂപപ്പെട്ടതായി റിപ്പോര്‍ട്ട്. വാട്ടര്‍ അതോറിറ്റിയുടെ സ്വിവറേജ് പൈപ്പിടാനായി ഡ്രില്‍ ചെയ്യുമ്പോള്‍ ഉണ്ടായ പ്രഷര്‍ ആണ് അഗാധമായ ഗര്‍ത്തം റോഡില്‍ രൂപപ്പെടാന്‍ കാരണമായെന്ന് വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥര്‍ പറയുന്നു. Also Read; കണ്ടല ബങ്ക് തട്ടിപ്പ് കേസ് തട്ടിപ്പിന് പിന്നില്‍ ഉയര്‍ന്ന് നേതാവാണെന്ന് ഭാസുരാംഗന്‍ വെള്ളിയാഴ്ച വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു സംഭവം. ചെറിയ രീതിയില്‍ രൂപപ്പെട്ട കുഴി രാത്രിയോടെ വന്‍ ഗര്‍ത്തമായി രൂപപ്പെടുകയായിരുന്നുവെന്നും പോലീസിന്റെ ഇടപെടല്‍ […]

കണ്ടല ബങ്ക് തട്ടിപ്പ് കേസ് തട്ടിപ്പിന് പിന്നില്‍ ഉയര്‍ന്ന നേതാവാണെന്ന് ഭാസുരാംഗന്‍

തിരുവനന്തപുരം: കണ്ടല ബാങ്ക് തട്ടിപ്പ് കേസില്‍ പുതിയ ആരോപണവുമായ ബാങ്ക് മുന്‍ പ്രസിഡന്റ് എന്‍ ഭാസുരാംഗന്‍. കുഴപ്പങ്ങള്‍ ഉണ്ടാക്കിയത് എല്‍ ഡി എഫിലെ ഒരു ഉയര്‍ന്ന നേതാവാണെന്നും 48 കോടി 101 കോടി ആക്കിയത് ഇദ്ദേഹം പറഞ്ഞിട്ടാണെന്നുമാണ് ഭാസുരാംഗന്റെ ആരോപണം. ഇ ഡി കസ്റ്റഡിയിലെടുത്തിട്ടില്ലെന്നും ചോദ്യം ചെയ്യല്‍ മാത്രമാണ് നടന്നതെന്നും ഇ ഡി ആവശ്യപ്പെട്ടാല്‍ ചോദ്യം ചെയ്യലിന് ഹാജരാകുമെന്നും ഭാസുരാംഗന്‍ പറഞ്ഞു. ചോദ്യം ചെയ്യലിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഭാസുരാംഗനെ ഇന്ന് വൈകിട്ടാണ് ഡിസ്ചാര്‍ജ് ചെയ്തത്. […]

ഗണേശ് കുമാറും രാമചന്ദ്രന്‍ കടന്നപ്പള്ളിയും മന്ത്രിസഭയിലേക്ക്, നവകേരള സദസ്സിന് ശേഷം പുന:സംഘടന

തിരുവനന്തപുരം: സംസ്ഥാന മന്ത്രിസഭയുടെ പുന:സംഘടനക്ക് ഇടതുമുന്നണിയുടെ അംഗീകാരം. കേരളാ കോണ്‍ഗ്രസ് (ബി) എം എല്‍ എ ഗണേശ് കുമാറും രാമചന്ദ്രന്‍ കടന്നപ്പള്ളിയും മന്ത്രിസഭയിലേക്ക് വരും. ഘടകകക്ഷികളില്‍ ഗതാഗത മന്ത്രി ആന്റണി രാജുവും, തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവിലുമാണ് മാറേണ്ടത്. Also Read; മുഖ്യമന്ത്രിയുള്‍പ്പെടെ ഡല്‍ഹിയില്‍ സമരം ചെയ്യുമെന്ന് ഇപി ജയരാജന്‍ ആദ്യത്തെ രണ്ടര വര്‍ഷം ആന്റണി രാജുവും അഹമ്മദ് ദേവര്‍കോവിലും രണ്ടാമത്തെ രണ്ടരവര്‍ഷം ഗണേശ് കുമാറിനും കടന്നപ്പള്ളിക്കും നല്‍കുമെന്നത് എല്‍ ഡി എഫ് നേതൃത്വം നേരത്തെ നല്‍കിയ […]

മുഖ്യമന്ത്രിയുള്‍പ്പെടെ ഡല്‍ഹിയില്‍ സമരം ചെയ്യുമെന്ന് ഇപി ജയരാജന്‍

തിരുവനന്തപുരം: സംസ്ഥാനം കടുത്ത സാമ്പത്തിക പ്രിതിസന്ധി അഭിമുഖീകരിക്കുമ്പോഴും അര്‍ഹതപ്പെട്ട ആനുകൂല്യം പോലും കേന്ദ്രം കേരളത്തിന് നല്‍കുന്നില്ലെന്ന്് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍. കേന്ദ്ര അവഗണനയ്ക്ക് എതിരെയാണ് ഡല്‍ഹിയില്‍ ജനുവരിയില്‍ എല്‍ഡിഎഫ് സമരം നടക്കുന്നത്. ചലോ ദില്ലി എന്ന പേരിലുള്ള സമരത്തില്‍ മുഖ്യമന്ത്രി,മന്ത്രിമാര്‍,എംഎല്‍എമാര്‍ എന്നിവരടക്കമുള്ളവര്‍ പങ്കെടുക്കുമെന്നും ഇപി ജയരാജന്‍ പറഞ്ഞു. Also Read; മാധ്യമപ്രവര്‍ത്തകയെ അപമാനിച്ച കേസില്‍ സുരേഷ് ഗോപിക്ക് നോട്ടീസ് അയച്ച് പോലീസ് കേന്ദ്രത്തിന് എതിരെ യുഡിഎഫില്‍ നിന്ന് ശബ്ദം ഉയരുന്നില്ല. കേന്ദ്രത്തിന് കേരള വിരോധമാണ്. കേന്ദ്ര നയങ്ങള്‍ക്ക് […]

മാധ്യമപ്രവര്‍ത്തകയെ അപമാനിച്ച കേസില്‍ സുരേഷ് ഗോപിക്ക് നോട്ടീസ് അയച്ച് പോലീസ്

കോഴിക്കോട്: മാധ്യമപ്രവര്‍ത്തകയെ അപമാനിച്ചെന്ന കേസില്‍ സുരേഷ് ഗോപിക്ക് നോട്ടീസ് അയച്ച് നടക്കാവ് പൊലീസ്. കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യുന്നതിനായി ഈ മാസം 18ന് മുന്‍പ് ഹാജരാകണമെന്നാവശ്യപ്പെട്ടായിരുന്നു നോട്ടീസ്. സുരേഷ് ഗോപി അപമര്യാദയായി പെരുമാറിയെന്ന മാധ്യമപ്രവര്‍ത്തകയുടെ പരാതിയിലായിരുന്നു കേസെടുത്തത്. കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണര്‍ക്ക് നല്‍കിയ പരാതി പിന്നീട് നടക്കാവ് പോലീസിന് കൈമാറുകയായിരുന്നു. സുരേഷ് ഗോപി സ്ത്രീത്വത്തെ അപമാനിച്ചുവെന്നും മോശം ഉദ്ദേശത്തോടെ പെരുമാറിയെന്നുമാണ് മാധ്യമപ്രവര്‍ത്തകയുടെ പരാതി. Also Read; പഠാന്‍കോട്ട് സൂത്രധാരന് പിന്നാലെ ലഷ്‌കര്‍ മുന്‍ കമാന്‍ഡറും വെടിയേറ്റ് മരിച്ചു […]

പഠാന്‍കോട്ട് സൂത്രധാരന് പിന്നാലെ ലഷ്‌കര്‍ മുന്‍ കമാന്‍ഡറും വെടിയേറ്റ് മരിച്ചു

ഇസ്ലാമാബാദ്: ലഷ്‌കര്‍ തൊയ്ബ മുന്‍ കമാന്‍ഡര്‍ അക്രം ഖാനെ വെടിവെച്ച് കൊലപ്പെടുത്തി. പാകിസ്ഥാനില്‍വെച്ച് അജ്ഞാതരുടെ വെടിയേറ്റാണ് അക്രം ഘാസി എന്നറിയപ്പെടുന്ന അക്രം ഖാന്‍ കൊല്ലപ്പെട്ടത്. ഏറെക്കാലമായി തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന വ്യക്തിയാണ് അക്രം. പാകിസ്ഥാനില്‍ നിരവധി ഇന്ത്യാവിരുദ്ധ പ്രസംഗങ്ങളും ഇയാള്‍ നടത്തിയിട്ടുണ്ട്. 2018-2020 കാലഘട്ടങ്ങളില്‍ ലഷ്‌കറിന്റെ റിക്രൂട്ട്‌മെന്റ് സെല്‍ മേധാവിയായിരുന്നു. Also Read; പോലീസ് സ്‌റ്റേഷന് ബോംബ് ഭീഷണി; പ്രതി പിടിയില്‍ കഴിഞ്ഞ രണ്ട് മാസത്തിനിടെ സമാനമായ മൂന്നാമത്തെ സംഭവമാണിത്. പഠാന്‍കോട്ട് ആക്രമണത്തിന്റെ സൂത്രധാരനായിരുന്ന ഷാഹിദ് ലത്തീഫും പാകിസ്താനില്‍ […]

പോലീസ് സ്‌റ്റേഷന് ബോംബ് ഭീഷണി; പ്രതി പിടിയില്‍

കൊച്ചി: കോതമംഗലം പോലീസ് സ്‌റ്റേഷന് വ്യാജ ബോംബ് ഭീഷണി. രാവിലെ പത്ത് മണിയോടെ തിരുവനന്തപുരം കണ്‍ട്രോള്‍ റൂമിലേക്കാണ് കോതമംഗലം സ്‌റ്റേഷനില്‍ ബോംബ് വച്ചിട്ടുണ്ടെന്ന് കോള്‍ വരുന്നത്. ഭീഷണി സന്ദേശം ലഭിച്ച ഉടനെ പോലീസ് അന്വേഷണമാരംഭിച്ചു. ഡോഗ് സ്‌ക്വാഡും ബോംബ് സ്‌ക്വാഡും സ്‌റ്റേഷനില്‍ പരിശോധന നടത്തിയതോടെ ഭീഷണി വ്യാജമാണെന്ന് മനസ്സിലാക്കുകയായിരുന്നു. Also Read; ഇനി ചിക്കുന്‍ഗുനിയയെ പേടിക്കേണ്ട; ആദ്യ വാക്സിന് അനുമതി നല്‍കി യുഎസ് തുടര്‍ന്ന് ഫോണ്‍കോള്‍ കേന്ദ്രീകരിച്ച് അന്വേഷണം നടന്നതോടെ ചെറുവട്ടൂര്‍ സ്വദേശി ഹനീഫിനെ പോലീസ് പിടികൂടി. ഇയാളെ […]