October 9, 2026

വായു മലിനീകരണത്തിനിടെ ഡല്‍ഹിയ്ക്ക് ആശ്വാസമായി നേരിയ മഴ: കൂടുതല്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ ഏജന്‍സി

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്തെ വായു നിലവാരം ഗുരുതരമായി തുടരുന്നതിനിടെ ആശ്വാസമായി നേരിയമഴ. ഇന്ന് പുലര്‍ച്ചെ പെയ്ത ചെറിയ മഴയ്ക്ക് ശേഷം വിഷ മൂടല്‍മഞ്ഞ് നീങ്ങിയപ്പോഴും ന്യൂഡല്‍ഹിയിലെ വായു ഗുണനിലവാരം ഗുരുതരമായി തുടരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഞായറാഴ്ച ദീപാവലിക്ക് മുന്നോടിയായി മലിനീകരണം കുറയുമെന്നാണ് കാലാവസ്ഥാ ഏജന്‍സിയുടെ പ്രതീക്ഷ. ഡല്‍ഹിയില്‍ കൃത്രിമ മഴ പെയ്യിക്കാന്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐഐടി) യുമായി ഡല്‍ഹി സര്‍ക്കാര്‍ ചര്‍ച്ചകള്‍ തുടരുന്നതിനിടയ്ക്കാണ് ആശ്വാസമായി മഴ പെയ്തത്. വായുമലിനീകരണം നിയന്ത്രണാതീതമായതോടെയാണ് കൃത്രിമ മഴയിലൂടെ അന്തരീക്ഷത്തിലെ പൊടിയും പുകയും […]

പെണ്‍കുട്ടിയുടെ വേദന മനസിലാക്കണം’; ദിലീപിന്റെ വാദം തള്ളി ഹൈക്കോടതി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അതിജീവിതയുടെ ഹര്‍ജി വിചാരണ കോടതിയെ അപകീര്‍ത്തിപ്പെടുത്താനല്ലെന്ന് ഹൈക്കോടതി. കോടതിയുടെ വിശ്വാസ്യത നിലനിര്‍ത്താന്‍ അന്വേഷണം അനിവാര്യമാണെന്ന് സുപ്രീം കോടതി വിധി ചൂണ്ടിക്കാട്ടി. കോടതിയില്‍ ദൃശ്യങ്ങള്‍ പരിശോധിച്ച സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് അതിജീവിത സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ പരാമര്‍ശം. Also Read; സിറിയയിലെ ഇറാന്‍ കേന്ദ്രത്തില്‍ യുഎസ് ആക്രമണത്തില്‍ 9 മരണം ആ പെണ്‍കുട്ടിയുടെ വേദന മനസ്സിലാക്കണമെന്ന് കോടതി പറഞ്ഞു. വിചാരണ വൈകിപ്പിക്കാനാണ് അതിജീവിതയുടെ ഹര്‍ജിയെന്ന ദിലീപിന്റെ വാദം ഹൈക്കോടതി തള്ളി. മെമ്മറി കാര്‍ഡ് പലതവണ […]

സിറിയയിലെ ഇറാന്‍ കേന്ദ്രത്തില്‍ യുഎസ് ആക്രമണത്തില്‍ 9 മരണം

ഇറാനെ പിന്തുണയ്ക്കുന്ന സംഘങ്ങളുടെ കേന്ദ്രമെന്ന് ആരോപിച്ച് യുഎസ് സിറിയയിലെ ദെയര്‍ എസ്സോര്‍ നഗരത്തില്‍ നടത്തിയ വ്യോമാക്രമണത്തില്‍ 9 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ഇറാനെ പിന്തുണയ്ക്കുന്ന ഗ്രൂപ്പുകളില്‍ പെട്ട 9 പേരാണ് കൊല്ലപ്പെട്ടതെന്ന് യുകെ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ‘സിറിയന്‍ ഒബ്‌സര്‍വ്വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ്’ തലവന്‍ റമി അബ്ദെല്‍ റഹ്‌മാന്‍ പ്രസ്താവിച്ചു.

കെ റെയിലൊന്നും വരില്ല, അതിനുള്ള പണി ചെയ്തിട്ടുണ്ട്; കെ സുരേന്ദ്രന്‍

തിരുവനന്തപുരം: കെ റെയിലൊന്നും വരാന്‍ പോകുന്നില്ല. സില്‍വര്‍ ലൈനൊന്നും വരാന്‍ പോകുന്നില്ല. അതൊരു അടഞ്ഞ അധ്യായമാണെന്ന് കെ സുരേന്ദ്രന്‍ പറഞ്ഞു. സംസ്ഥാനത്ത് കെ റെയില്‍ ചര്‍ച്ചകള്‍ സജീവമാകുന്നതിനിടെ പദ്ധതിയോടുള്ള എതിര്‍പ്പ് വ്യക്തമാക്കി ബിജെപി കേരള നേതൃത്വം. പദ്ധതി നടപ്പിലാകില്ലെന്ന് കെ സുരേന്ദ്രനും പികെ കൃഷ്ണദാസും പറഞ്ഞു. സില്‍വര്‍ ലൈനുമായി ബന്ധപ്പെട്ട് കേരളം സമ്മര്‍ദ്ദം ചെലുത്തുന്നതുകൊണ്ടാണ് പദ്ധതിയുടെ വിശദാംശങ്ങള്‍ പരിശോധിച്ച് അഭിപ്രായം അറിയിക്കാന്‍ ദക്ഷിണ റെയില്‍വേക്ക് റെയില്‍വേ ബോര്‍ഡ് നിര്‍ദേശം നല്‍കിയത്. Also Read; മകനേക്കാള്‍ ചെറുപ്പമാണല്ലോ അച്ഛന്‍, ഭാര്യക്കും […]

മകനേക്കാള്‍ ചെറുപ്പമാണല്ലോ അച്ഛന്‍, ഭാര്യക്കും മകനുമൊപ്പമുള്ള റിയാസ് ഖാന്റെ ചിത്രം വൈറല്‍

വില്ലന്‍ കഥാപാത്രങ്ങളിലൂടെ ഏവര്‍ക്കും പരിചിതമായ ഒരാളാണ് റിയാസ് ഖാന്‍. പ്രത്യേകിച്ചും ബാലേട്ടന്‍ സിനിമയിലെ ഭദ്രന്‍. എന്നാല്‍ യഥാര്‍ത്ഥ ജീവിതത്തില്‍ വില്ലനായിട്ടല്ല തികച്ചും റൊമാന്റികായ കുടുംബനാഥനാണ് റിയാസ് ഖാന്‍. ഇപ്പോള്‍ ഭാര്യ ഉമയ്ക്കും മകന്‍ ഷാരിഖ് ഹസനും ഒപ്പമുള്ള ചിത്രമാണ് റിയാസ് ഖാന്‍ തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്. മകനും റിയാസ് ഖാനും ഒരുപോലെ വസ്ത്രം ധരിച്ചിരിക്കുന്നതിനാല്‍ മകനെക്കാള്‍ ചെറുപ്പം തോന്നുന്നു അച്ഛന് എന്നോക്കെയാണ് കമന്റുകള്‍. തമിഴ് സംഗീത സംവിധായകനായ കമേഷിന്റെയും നടി കമല കമേഷിന്റെയും മകളായ ഉമക്കും റിയാസ് […]

തൃശൂര്‍ മാള മെറ്റ്‌സ് കോളേജില്‍ മെക്കാനിക്കല്‍ എന്‍ജിനീയേഴ്‌സിന് സുവര്‍ണ്ണാവസരം

തൃശൂര്‍: തൃശൂര്‍ മാള മെറ്റ്‌സ് സ്‌കൂള്‍ ഓഫ് എന്‍ജിനീയറിങ്ങിന് കീഴിലുള്ള പോളിടെക്‌നിക് കോളേജില്‍ മെക്കാനിക്കല്‍ എന്‍ജിനിയേഴ്‌സിനെയും ഫിസിക്‌സ് /കെമിസ്ട്രി ബിരുദധാരികളെയും നിയമിക്കുന്നു. മെക്കാനിക്കല്‍ എന്‍ജിനീയറിങ്ങ് വിഭാഗത്തില്‍ വകുപ്പ് മേധാവിയെയും ലക്ചറര്‍മാരെയും ഡെമോണ്‍സ്ട്രര്‍ മാരേയും നിയമിക്കുന്നു. ഡിപ്പാര്‍ട്ട്‌മെന്റ് മേധാവി ആകാനുള്ള വിദ്യാഭ്യാസ യോഗ്യത മെക്കാനിക്കല്‍ എന്‍ജിനീയറിങ്ങിനുള്ള പി എച്ച് ഡി ആണ്. മെക്കാനിക്കല്‍ എന്‍ജിനീയറിങ് എംടെക് ഡിഗ്രി എടുത്തവര്‍ക്കും അപേക്ഷിക്കാം. ലക്ചറര്‍മാര്‍ക്കുള്ള വിദ്യാഭ്യാസ യോഗ്യത മെക്കാനിക്കല്‍ എന്‍ജിനീയറിങ്ങിലുള്ള ബിടെക്ക് ബിരുദം ആണ്. ഡെമോണ്‍സ്ട്രര്‍മാര്‍ക്കുള്ള അടിസ്ഥാന യോഗ്യത മെക്കാനിക്കല്‍ എന്‍ജിനീയറിങ്ങിനുള്ള […]

ഡല്‍ഹിയിലെ മലിനീകരണ നിയന്ത്രണ നടപടികള്‍ പരിശോധിക്കാന്‍ ഗ്രൗണ്ട് ലെവല്‍ പ്രവര്‍ത്തനവുമായി മന്ത്രിമാര്‍

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ വായു മലിനീകരണ നിയന്ത്രണ നടപടികള്‍ കര്‍ശനമായി നടപ്പാക്കുന്നത് ഉറപ്പാക്കാന്‍ എല്ലാ മന്ത്രിമാരും ഗ്രൗണ്ട് ലെവലില്‍ പ്രവര്‍ത്തിക്കുമെന്ന് പരിസ്ഥിതി മന്ത്രി ഗോപാല്‍ റായ്. ഗ്രേഡഡ് റെസ്പോണ്‍സ് ആക്ഷന്‍ പ്ലാന്‍ (GRAP) എന്ന് വിളിക്കുന്ന കേന്ദ്രത്തിന്റെ വായു മലിനീകരണ നിയന്ത്രണ പദ്ധതിയില്‍ പറഞ്ഞിരിക്കുന്ന നടപടികള്‍ നടപ്പിലാക്കുന്നതില്‍ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് അനാസ്ഥയിയുണ്ടായതായും അദ്ദേഹം പറഞ്ഞു. ഡല്‍ഹിയുടെ വടക്ക്, വടക്കുകിഴക്കന്‍ ജില്ലകളിലെ പ്രവര്‍ത്തനങ്ങള്‍ മന്ത്രി ഗോപാല്‍ റായ് നിരീക്ഷിക്കും, കൈലാഷ് ഗെലോട്ട് തെക്ക് പടിഞ്ഞാറ്, പടിഞ്ഞാറന്‍ ജില്ലകളില്‍ പരിശോധന നടത്തും. […]

എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കുമെതിരായ കേസുകള്‍ വേഗത്തില്‍ തീര്‍പ്പാക്കണമെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: അതാത് സംസ്ഥാനങ്ങളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കും എതിരെ കെട്ടിക്കിടക്കുന്ന കേസുകള്‍ വേഗത്തില്‍ തീര്‍പ്പാക്കുന്നതിന് സ്വമേധയാ നടപടികള്‍ ആരംഭിക്കാന്‍ ഹൈക്കോടതികളോട് സുപ്രീം കോടതി വീണ്ടും നിര്‍ദ്ദേശിച്ചു. കേസുകള്‍ തീര്‍പ്പാക്കുന്നത് നിരീക്ഷിക്കാന്‍ ഹൈക്കോടതികളിലെ ചീഫ് ജസ്റ്റിസുമാരോട് പറഞ്ഞിട്ടുണ്ട്. പൊതുപ്രവര്‍ത്തകരും ജുഡീഷ്യറിയിലെ അംഗങ്ങളുമായി ബന്ധപ്പെട്ട ക്രിമിനല്‍ കേസുകള്‍ ഒരു വര്‍ഷത്തിനകം തീര്‍പ്പാക്കുന്നതിനും കുറ്റക്കാരായ വ്യക്തികളെ നിയമനിര്‍മ്മാണ, എക്‌സിക്യൂട്ടീവ്, എന്നീ തസ്തികകളില്‍ നിന്ന് വിലക്കുന്നതിനും പ്രത്യേക കോടതികള്‍ സ്ഥാപിക്കുന്നതിനുള്ള പൊതുതാല്‍പര്യ ഹര്‍ജി (പിഐഎല്‍) പരിഗണിക്കുകയായിരുന്നു കോടതി. എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കുമെതിരായ 5,175 […]

പത്തനംതിട്ടയിലെ ബേക്കറിയില്‍ നിന്ന് ബര്‍ഗര്‍ കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധ

പത്തനംതിട്ട: കാക്കനാട്ടെ ഭക്ഷ്യവിഷബാധയുടെ ഞെട്ടല്‍ മാറും മുന്‍പേ സംസ്ഥാനത്ത് വീണ്ടും ഭക്ഷ്യവിഷബാധ റിപ്പോര്‍ട്ട് ചെയ്തു. പത്തനംതിട്ട ഇലവുംതിട്ട ജംഗ്ഷനിലെ ദീപ ബേക്കറിയില്‍ നിന്ന് ചിക്കന്‍ വിഭവങ്ങള്‍ വാങ്ങി കഴിച്ചവര്‍ക്കാണ് ഭക്ഷ്യ വിഷബാധയുണ്ടായത്. ഇവിടെ നിന്ന് ഭക്ഷണം കഴിച്ച പതിനഞ്ചോളം പേര്‍ വിവിധ ആശുപത്രിയില്‍ ചികിത്സ തേടി. ബര്‍ഗര്‍ കഴിച്ചവര്‍ക്കാണ് ഭക്ഷ്യവിഷബാധ ഉണ്ടായത്. അതേസമയം, ഇവര്‍ ഷവര്‍മ കഴിച്ചിട്ടുണ്ടോ എന്നും ആരോഗ്യ വകുപ്പ് പരിശോധിച്ച് വരികയാണ്. കൂടുതല്‍ പരിശോധനയില്‍ മാത്രമേ കാര്യങ്ങള്‍ വ്യക്തമാവൂ. Also Read; ഏകീകൃത ടൂറിസ്റ്റ് വീസയ്ക്ക് […]

ഏകീകൃത ടൂറിസ്റ്റ് വീസയ്ക്ക് അംഗീകാരം നല്‍കി ഗള്‍ഫ് സഹകരണ കൗണ്‍സില്‍

മസ്‌കത്ത്: ഏകീകൃത ഗള്‍ഫ് ടൂറിസ്റ്റ് വിസയ്ക്ക് ഗള്‍ഫ് സഹകരണ കൗണ്‍സില്‍ (ജിസിസി) ഏകകണ്ഠമായി അംഗീകാരം നല്‍കി. മസ്‌കറ്റില്‍ നടന്ന ജിസിസി ആഭ്യന്തര മന്ത്രിമാരുടെ 40-ാമത് യോഗത്തിലാണ് ഗള്‍ഫ് അറബ് രാജ്യങ്ങള്‍ക്കായുള്ള സഹകരണ കൗണ്‍സില്‍ സെക്രട്ടറി ജനറല്‍ ജാസിം മുഹമ്മദ് അല്‍ ബുദൈവി ഇക്കാര്യം അറിയിച്ചത്. ഗള്‍ഫ് മേഖലയില്‍ അടുത്ത കാലത്ത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്ന ഒന്നാണ് ജിസിസി ഏകീകൃത വീസ. ഈ ഒരൊറ്റ വീസ മതി, ഇനി ഗള്‍ഫ് രാജ്യങ്ങള്‍ സന്ദര്‍ശിക്കാന്‍. യൂറോപ്യന്‍ രാജ്യങ്ങളില്‍ ഒറ്റ വീസയില്‍ […]