October 9, 2026

താല്‍ക്കാലിക നിയമനം

കുന്നംകുളം ഗവ. പോളിടെക്നിക് കോളേജില്‍ 2023-24 അധ്യയന വര്‍ഷത്തിലേക്ക് ട്രേഡ്സ്മാന്‍ തസ്തികയിലേക്ക് താല്‍ക്കാലിക നിയമനം നടത്തുന്നു. യോഗ്യരായ വിദ്യാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പും സഹിതം നവംബര്‍ 12 ന് രാവിലെ 10 മണിക്ക് ഹാജരാകുക. എഴുത്തു പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും നിയമനം. Also Read; ബംഗ്ലാദേശിലേക്ക് ട്രെയിനില്‍ പോകാം; അഗര്‍ത്തല അഖൗറ പാത ഉദ്ഘാടനം ചെയ്തു  

ബംഗ്ലാദേശിലേക്ക് ട്രെയിനില്‍ പോകാം; അഗര്‍ത്തല അഖൗറ പാത ഉദ്ഘാടനം ചെയ്തു

അഗര്‍ത്തല: അഗര്‍ത്തല-അഖൗറ ക്രോസ് ബോര്‍ഡര്‍ റെയില്‍ ലിങ്കിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയും ചേര്‍ന്ന് നിര്‍വഹിച്ചു. ഇരു നേതാക്കളും ഓണ്‍ലൈന്‍ മുഖേനെയായിരുന്നു ഉദ്ഘാടന ചടങ്ങിനെത്തിയത്. ഖുല്‍ന-മോംഗ്ല പോര്‍ട്ട് റെയില്‍ ലൈനും ബംഗ്ലാദേശിലെ റാംപലിലുള്ള മൈത്രീ സൂപ്പര്‍ തെര്‍മല്‍ പവര്‍ പ്ലാന്റും ഉദ്ഘാടനം ചെയ്തു. അഗര്‍ത്തലയില്‍ നിന്ന് ധാക്ക വഴി കൊല്‍ക്കത്തയിലേക്കാണ് റെയില്‍ പാത. പാതകടന്ന് പോകുന്ന 15 കിലോമീറ്റര്‍ ഭാഗം ഇന്ത്യയിലാണുള്ളത്. ഒരു വലിയ പാലവും മൂന്ന് ചെറിയ പാലങ്ങളും പാതയിലുള്‍പ്പെടുന്നുണ്ട്. […]

വ്‌ലോഗര്‍ ഷാക്കിര്‍ സുബ്ഹാന് സ്ഥിരം ജാമ്യം

കൊച്ചി: സൗദി സ്വദേശിനിയുടെ പീഢന പരാതിയില്‍, വ്‌ലോഗര്‍ ഷാക്കിര്‍ സുബ്ഹാന് ഹൈക്കോടതി സ്ഥിരം ജാമ്യം നല്‍കി. സൗദി പൗരയായ 29 കാരിയുടെ പരാതിയാണ് ഷാക്കിറിനെ കുടുക്കിയത്. കേസിനെ പറ്റിയും പരാതിക്കാരിക്കെതിരെ കുറിച്ചും സമൂഹമാധ്യമങ്ങളില്‍ പരാമര്‍ശങ്ങളൊന്നും പാടില്ലെന്നാണ് ഹൈക്കോടതി നിര്‍ദേശം. പരാതിയെ തുടര്‍ന്ന് സെന്‍ട്രല്‍ പോലീസ് കേസ് എടുത്തതിന് പിറകെ കാനഡയിലേക്ക് പോയ ഷാക്കിറിനെ പോലീസിന് ചോദ്യം ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല. പിന്നീട് ഇടക്കാല ജാമ്യം കോടതി അനുവദിക്കുകയും കോടതി നിര്‍ദ്ദേശ പ്രകാരം ഷാക്കിര്‍ ചോദ്യം ചെയ്യലിന് ഹാജരാകുകയും ചെയ്തിരുന്നു. […]

വിദ്വേഷ പ്രചാരണം; ജനം ടിവി റിപ്പോര്‍ട്ടര്‍ക്കെതിരെയും കേസ്

കൊച്ചി: കളമശ്ശേരി സ്‌ഫോടനവുമായി ബന്ധപ്പെട്ട് വിദ്വേഷ പ്രചാരണം നടത്തിയതിന് ജനം ടിവി റിപ്പോര്‍ട്ടര്‍ക്കെതിരെ എളമക്കര പോലീസ് കേസെടുത്തു. സമൂഹത്തില്‍ സ്പര്‍ദ്ധയുണ്ടാക്കുന്ന രീതിയില്‍ പ്രകോപനപരമായ വാര്‍ത്തകള്‍ ജനം ടിവി വഴി പ്രചരിപ്പിച്ചു എന്നാണ് എഫ്‌ഐആറില്‍ പറയുന്നത്. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസിന്റെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. വിദ്വേഷ പരാമര്‍ശം നടത്തിയതിന് മാധ്യമപ്രവര്‍ത്തകന്‍ അനില്‍ നമ്പ്യാര്‍ക്കെതിരെ കേസെടുത്തിരുന്നു. ഐപിസി 153, 295 എ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് അനിലിനെതിരെ കേസെടുത്തത്. Also Read; 2034ലെ ഫിഫ […]

2034ലെ ഫിഫ ഫുട്‌ബോള്‍ ലോകകപ്പ് സൗദിയില്‍

2034ലെ ഫിഫ ലോകകപ്പിന് സൗദി അറേബ്യ ആതിഥേയത്വം വഹിക്കുമെന്ന് ഇന്റര്‍നാഷണല്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ (ഫിഫ) പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോ അറിയിച്ചു. തന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഫിഫ ലോകകപ്പിന്റെ 2026ലെ പതിപ്പിന് കാനഡ, മെക്‌സിക്കോ, യുഎസ് തുടങ്ങിയ വടക്കേ അമേരിക്കന്‍ രാജ്യങ്ങള്‍ സംയുക്ത ആതിഥേയത്വം വഹിക്കും. 2030ല്‍ മൂന്ന് ഭൂഖണ്ഡങ്ങളിലായാണ് ലോകകപ്പ് നടക്കുക. ആഫ്രിക്കയില്‍ നിന്ന് മൊറോക്കോയും യൂറോപ്പില്‍ നിന്ന് പോര്‍ച്ചുഗല്‍, സ്‌പെയിന്‍ രാജ്യങ്ങളും ലോകകപ്പിന് ആതിഥേയത്വം വഹിക്കും. Also Read; കേരളീയത്തിന് തിരിതെളിഞ്ഞു: ഇനി […]

കേരളീയത്തിന് തിരിതെളിഞ്ഞു: ഇനി മുതല്‍ എല്ലാവര്‍ഷവും കേരളീയം പരിപാടി സംഘടിപ്പിക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ഒരാഴ്ച നീളുന്ന കേരളീയം പരിപാടിക്ക് പൗഢമായ തുടക്കം. പതിനായിരങ്ങള്‍ പങ്കെടുത്ത പ്രൗഢമായ ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. മന്ത്രിമാര്‍, ചലച്ചിത്ര താരങ്ങള്‍, സാഹിത്യ-സാംസ്‌കാരിക പ്രവര്‍ത്തകര്‍, രാഷ്ട്രീയ നേതാക്കള്‍, വിദേശ പ്രതിനിധികള്‍, വ്യവസായ വാണിജ്യ-ഐടി സ്റ്റാര്‍ട്ടപ്പ് രംഗങ്ങളിലെ പ്രമുഖര്‍, സാമൂഹ്യ പ്രവര്‍ത്തകര്‍, മത സമുദായ നേതാക്കള്‍, എംപി-എംഎല്‍എമാര്‍, പൊതു പ്രവര്‍ത്തകര്‍ തുടങ്ങിയവരടക്കം വന്‍ ജനാവലി പങ്കെടുത്തു. Join with metro post: വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം കേരളപ്പിറവി ആഘോഷത്തിന്റെ ഭാഗമായി […]

മലയാള സീരിയല്‍ ലോകത്തെ ഞെട്ടിച്ച് ഒരു അപ്രതീക്ഷിത മരണം കൂടി

മിനിസ്‌ക്രീന്‍ താരം നടി ഡോ. പ്രിയ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. എട്ടു മാസം ഗര്‍ഭിണി ആയിരിക്കെയാണ് നടിയുടെ അപ്രതീക്ഷിത വിയോഗം. നടന്‍ കിഷോര്‍ സത്യ ആണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്. വിവാഹശേഷം അഭിനയരംഗത്ത് നിന്നും വിട്ടുനില്‍ക്കുകയായിരുന്നു താരം. താരത്തിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലില്‍ ആണ് സീരിയല്‍ ലോകം. സഹനടി വേഷങ്ങളിലൂടെയാണ് പ്രിയ ശ്രദ്ധ നേടിയത്. കിഷോര്‍ സത്യ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ് ഇങ്ങനെ ‘മലയാള ടെലിവിഷന്‍ മേഖലയില്‍ നൊമ്പരപെടുത്തുന്ന ഒരു അപ്രതീക്ഷിത മരണം കൂടി. […]

അര്‍ബുദത്തോട് പൊരുതി നിഷ ജോസ് കെ മാണി

കോട്ടയം: ക്യാന്‍സറിനോട് പൊരുതിയ അനുഭവം പങ്കുവച്ച് ജോസ് കെ മാണിയുടെ ഭാര്യ നിഷ ജോസ് കെ മാണി. രോഗത്തോട് പൊരുതാന്‍ കുടുംബത്തിന്റെ പിന്തുണയും ശക്തിയും പ്രചോദനമായെന്ന് നിഷ ജോസ് പറഞ്ഞു. ഫേസ് ബുക്കില്‍ പങ്കുവച്ച റീല്‍സിലാണ് നിഷ ഇക്കാര്യം വ്യക്തമാക്കിയത്. അര്‍ബുദത്തിന്റെ ലക്ഷണങ്ങളൊന്നും തന്നെയില്ലായിരുന്നു. മാമോഗ്രാം വഴി മാത്രം കണ്ട് പിടിച്ചതാണ് തന്റെ രോഗം. രണ്ട് അനുഗ്രഹമാണ് എനിക്ക് ലഭിച്ചത്. ഒന്ന് കുടുംബത്തിന്റെ പിന്തുണ, രണ്ടാമതായി തനിക്ക് ഉള്ളിലുള്ള കരുത്താണെന്നും നിഷ പറഞ്ഞു. Also Read; കോഴിക്കോട് കോര്‍പ്പറേഷന്റെ […]

കോഴിക്കോട് കോര്‍പ്പറേഷന്റെ 13 കോടി തട്ടിയ സംഭവം: കേസ് സിബിഐ ഏറ്റെടുത്തു

കോഴിക്കോട്: കോഴിക്കോട് കോര്‍പ്പറേഷന്റെ അക്കൗണ്ടില്‍ നിന്ന് 13 കോടിയുടെ തട്ടിപ്പ് നടത്തിയ കേസ് സിബിഐ ഏറ്റെടുത്തു. പഞ്ചാബ് നാഷണല്‍ ബാങ്കിലെ മുന്‍ ബ്രാഞ്ച് മാനേജര്‍ റിജില്‍ ആണ് കേസിലെ പ്രതി. കോര്‍പ്പറേഷന്റെ പഞ്ചാബ് നാഷണല്‍ ബാങ്കിലെ അക്കൗണ്ടില്‍ നിന്നാണ് തട്ടിപ്പ് നടത്തിയത്. ഹൈക്കോടതി സിബിഐ അന്വേഷണത്തിന് ജൂലൈ മാസം ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് അന്വേഷണം സിബിഐ ഏറ്റെടുത്തത്. ബാങ്കിന്റെ എരഞ്ഞിപ്പാലം ശാഖയിലെ മാനേജര്‍ ആയിരുന്നു റിജില്‍. ഇയാള്‍ അച്ഛന്റെ അക്കൗണ്ടിലേക്ക് 98 ലക്ഷത്തിലേറെ രൂപ മാറ്റിയതായാണ് കോര്‍പ്പറേഷന്‍ […]

മുഖത്തിന് മാറ്റമുണ്ടെങ്കില്‍ സൗദി താമസരേഖ പുതുക്കാന്‍ പ്രവാസികള്‍ക്ക് നിര്‍ദേശം

റിയാദ്: മുഖത്തിന് കാര്യമായ മാറ്റമുണ്ടെങ്കില്‍ സൗദി താമസരേഖയായ ഇഖാമ പുതുക്കാന്‍ നിര്‍ദേശം. ഇഖാമയിലെ ഫോട്ടോയും ഉടമയുടെ യഥാര്‍ഥ രൂപവും തമ്മില്‍ വ്യത്യാസമുണ്ടെങ്കില്‍ ഫോട്ടോ മാറ്റണമെന്ന് ജവാസാത്ത് ഡയറക്ടറേറ്റ് പ്രവാസികളോട് അഭ്യര്‍ത്ഥിച്ചു. ഇഖാമയിലെ ഫോട്ടോ മാറ്റാനുള്ള നടപടിക്രമങ്ങള്‍ ജവാസാത്ത് വ്യക്തമാക്കി. ജവാസാത്ത് ഓഫീസില്‍ നേരിട്ട് ഹാജരായാണ് ഇഖാമ പുതുക്കേണ്ടത്. ഇതിനായി അപ്പോയിന്റ്‌മെന്റ് ബുക്ക് ചെയ്യണം. ജവാസാത്ത് വെബ്‌സൈറ്റില്‍ അപ്പോയിന്റ്‌മെന്റ് സെക്ഷനില്‍ റെസിഡന്റ് സര്‍വീസ് എന്ന ലിങ്ക് ഓപണ്‍ ചെയ്ത് അപ്പോയിന്‍മെന്റ് ബുക്ക് ചെയ്യാം. ഇതിലെ നിര്‍ദേശങ്ങള്‍ പൂര്‍ത്തിയാക്കുന്നതോടെ കൂടിക്കാഴ്ചയ്ക്ക് […]