October 9, 2026

പാചക വാതകത്തിന് വിലകൂട്ടി

കൊച്ചി: വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള പാചക വാതക സിലിണ്ടര്‍ വില 102 രൂപ വര്‍ധിച്ചു. വിലവര്‍ധനവോടെ പുതുക്കിയ വില 1842 രൂപയായി. വാണിജ്യാവശ്യത്തിനായി ഉപയോഗിക്കുന്ന 19 കിലോ സിലിണ്ടറിന്റെ വിലയാണ് എണ്ണ കമ്പനികള്‍ കുത്തനെ ഉയര്‍ത്തിയത്. ഹോട്ടല്‍ മേഖലയിലുള്ളവര്‍ക്ക് സിലിണ്ടര്‍ വില വര്‍ധിപ്പിച്ചത് തിരിച്ചടിയാകും. ഗാര്‍ഹിക പാചക വാതക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല. സാധാരണ എണ്ണകമ്പനികള്‍ ഒന്നാം തീയതി വില പുതുക്കി നിശ്ചയിക്കാറുണ്ട്. Also Read; നാളെ മുതല്‍ വൈദ്യുതി നിരക്ക് കൂടും കഴിഞ്ഞ കുറെ ദിവസമായി രാജ്യാന്തര വിപണിയില്‍ […]

നാളെ മുതല്‍ വൈദ്യുതി നിരക്ക് കൂടും

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതല്‍ വൈദ്യുതി നിരക്ക് വര്‍ധന. ഉത്തരവ് ഉടന്‍ പുറത്തിറക്കും. വൈദ്യുതി നിരക്ക് വര്‍ധന സംബന്ധിച്ച് റഗുലേറ്ററി കമ്മീഷന്‍ മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തി. നിരക്ക് വര്‍ധന ആകാമെന്നാണ് മുഖ്യമന്ത്രി കമ്മീഷനെ അറിയിച്ചത്. നാളെ മുതല്‍ ഉപയോഗിക്കുന്ന വൈദ്യുതിക്കാവും കൂടിയ നിരക്ക് ഈടാക്കുക. യൂണിറ്റിന് ശരാശരി 40 പൈസ കൂട്ടണമെന്നാണ് കെഎസ്ഇബി ആവശ്യം. ഈ സാമ്പത്തിക വര്‍ഷം യൂണിറ്റിന് 41 പൈസ വര്‍ധിപ്പിക്കണമെന്നാണ് കെ.എസ്.ഇ.ബിയുടെ ആവശ്യം. ഇതില്‍ എത്ര പൈസ വരെ റഗുലേറ്ററി കമീഷന്‍ അംഗീകരിക്കും […]

ഇസ്രായേല്‍ അനുകൂല പോസ്റ്റ്; കുവൈറ്റില്‍ രണ്ട് മലയാളി നഴ്‌സുമാരെ പുറത്താക്കി

കുവൈറ്റ് സിറ്റി: ഇസ്രായേല്‍ അനുകൂല പോസ്റ്റിട്ടതിന് കുവൈറ്റില്‍ രണ്ട് മലയാളി നഴ്‌സുമാര്‍ക്കെതിരെ നടപടിയെന്ന് റിപ്പോര്‍ട്ട്. തുടര്‍ച്ചയായി ഇസ്രായേലിന് അനുകൂലമായി സമൂഹ മാധ്യമത്തില്‍ പോസ്റ്റിടുകയായിരുന്നു. തുടര്‍ന്നാണ് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം നടപടി സ്വീകരിച്ചത്. ഒരു നഴ്‌സിനെ നാടുകടത്തി. മറ്റൊരു നഴ്‌സിനെ നാടുകടത്തുന്നതുമായി ബന്ധപ്പെട്ടുള്ള ഉത്തരവ് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ചു. ഇന്നോ നാളെയോ നാടുകടത്തുന്നതിനായുള്ള നടപടികളാണ് പുരോഗമിക്കുന്നത്. Join with metro post: വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം ഒരാള്‍ തുടര്‍ച്ചയായി വാട്‌സ്ആപ്പ് സ്റ്റാറ്റസുകള്‍ ഇട്ടിരുന്നു. […]

കേന്ദ്ര സര്‍ക്കാര്‍ ഫോണും ഇമെയിലും ചോര്‍ത്തുന്നുവെന്ന് പ്രതിപക്ഷ നേതാക്കള്‍

ന്യൂഡെല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ ഫോണും ഇമെയിലും ചോര്‍ത്തുന്നുവെന്ന പരാതിയുമായി പ്രതിപക്ഷ നേതാക്കള്‍ രംഗത്ത്. വിവരങ്ങള്‍ ചോര്‍ത്തുന്നുവെന്ന സന്ദേശം ആപ്പിളില്‍ നിന്ന് ലഭിച്ചതായാണ് നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നത്. ചോര്‍ത്തല്‍ വിവരം നേതാക്കള്‍ എക്‌സില്‍ പോസ്റ്റ് ചെയ്തു. തൃണമൂല്‍ നേതാവ് മഹുവ മൊയ്ത്ര, കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍, സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, അഖിലേഷ് യാദവ്, ദി വയര്‍ എഡിറ്റര്‍ സിദ്ധാര്‍ത്ഥ് വരദരാജന്‍ തുടങ്ങിയവരുടെ ഫോണും ഹാക്ക് ചെയ്യപ്പെടുന്നുണ്ടെന്ന് ആപ്പിള്‍ ബന്ധപ്പെട്ടവരെ അറിയിച്ചു. തന്റെ ഓഫീസിലുള്ളവര്‍ക്കും കെസി വേണുഗോപാലിനും […]

അന്തരീക്ഷ മലിനീകരണം കാരണം അഞ്ച് സംസ്ഥാനങ്ങളോട് വിശദീകരണം തേടി സുപ്രീം കോടതി

ന്യൂഡല്‍ഹി: അന്തരീക്ഷ മലിനീകരണത്തില്‍ അഞ്ച് സംസ്ഥാനങ്ങളോട് വിശദീകരണം തേടി സുപ്രീം കോടതി. ഡല്‍ഹി, പഞ്ചാബ്, ഹരിയാന, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങളോട് വര്‍ധിച്ചുവരുന്ന അന്തരീക്ഷ മലിനീകരണം തടയാന്‍ സ്വീകരിച്ച നടപടികളുടെ വിശദമായ കണക്ക് സമര്‍പ്പിക്കാന്‍ കോടതി ആവശ്യപ്പെട്ടു. ഭാവി തലമുറയില്‍ അന്തരീക്ഷ മലിനീകരണം ഉണ്ടാക്കുന്ന ആഘാതം വളരെ വലുതായിരിക്കുമെന്ന് ജസ്റ്റിസ് എസ്.കെ കൗള്‍ അധ്യക്ഷനായ മൂന്നംഗ ബെഞ്ച് ചൂണ്ടിക്കാട്ടി. ഡല്‍ഹിയില്‍ ഏറ്റവും നല്ല സമയങ്ങളില്‍ പോലും പുറത്തിറങ്ങാന്‍ സാധിക്കാത്ത തരത്തില്‍ മലിനീകരണം ബുദ്ധിമുട്ടുണ്ടാക്കിയെന്നും ബെഞ്ച് അഭിപ്രായപ്പെട്ടു. Also […]

വയനാട് എയര്‍ സ്ട്രിപ്പ് പദ്ധതിയുടെ കണ്‍സള്‍ട്ടന്‍സി: കെ റെയിലിന് പുതിയ ചുമതല

കല്‍പ്പറ്റ: വയനാട് എയര്‍ സ്ട്രിപ്പ് പദ്ധതിയുടെ കണ്‍സള്‍ട്ടന്‍സിയായി കെ റെയിലിനെ നിയമിച്ചു. എയര്‍സ്ട്രിപ്പിനായി പരിഗണിക്കുന്ന സ്ഥലങ്ങളുടെ സാധ്യതാ പഠനത്തിന് ഏജന്‍സിയെ കണ്ടെത്തുക എന്നതാണ് കെ റെയിലിന്റെ പ്രധാന ചുമതല. ഇതിനുള്ള ടെന്‍ഡര്‍ നടപടികള്‍ വൈകാതെ തുടങ്ങും. എയര്‍സ്ട്രിപ്പിനായി കണ്ടെത്തിയ സ്ഥലങ്ങളൊന്നും പദ്ധതിക്ക് അനുയോജ്യമല്ലെന്ന് കണ്ടെത്തിയിരുന്നു. ഇതോടെയാണ് പുതിയ സ്ഥലം കണ്ടെത്തേണ്ട നിലയിലെത്തിയത്. വൈത്തിരി, കല്‍പ്പറ്റ, സുല്‍ത്താന്‍ ബത്തേരി മേഖലകളിലാണ് സര്‍ക്കാരിന് താത്പര്യം. Also Read; കോവിഡ് ബാധിച്ചവര്‍ രണ്ട് വര്‍ഷത്തേക്ക് അമിത പ്രയത്നം നടത്തരുതെന്ന് ഐ.സി.എം ആര്‍ പഠനം […]

കോവിഡ് ബാധിച്ചവര്‍ രണ്ട് വര്‍ഷത്തേക്ക് അമിത പ്രയത്നം നടത്തരുതെന്ന് ഐ.സി.എം ആര്‍ പഠനം

ഗാന്ധിനഗര്‍: ഗുരുതരമായ രീതിയില്‍ കോവിഡ് രോഗം ബാധിച്ചവര്‍ അടുത്ത ഒന്നോ രണ്ടോ വര്‍ഷത്തേക്ക് അമിതമായി പ്രയത്നിക്കരുതെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ. നവരാത്രി ആഘോഷങ്ങള്‍ക്കിടയില്‍ ഗുജറാത്തില്‍ ഗര്‍ബ നൃത്തം ചെയ്ത നിരവധിപേര്‍ 24 മണിക്കൂറില്‍ ഹൃദയാഘാതം മൂലം മരണപ്പെട്ടിരുന്നു. പന്ത്രണ്ടാം ക്ലാസുകാരി ഉള്‍പ്പെടെ മരണപ്പെട്ടത് വലിയ ആശങ്കകള്‍ക്ക് വഴിവെച്ച പശ്ചാതലത്തിലാണ് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ(ഐ.സി.എം.ആര്‍) പഠനം ഉദ്ധരിച്ചുകൊണ്ട് കേന്ദ്രമന്ത്രിയുടെ പ്രസ്താവന. ഗര്‍ബ നൃത്തം ചെയ്തവര്‍ ഹൃദയാഘാതം മൂലം മരണപ്പെട്ടതിന് പിന്നാലെ ഗുജറാത്ത് ആരോഗ്യമന്ത്രി റുഷികേശ് […]

ചന്ദ്രബാബു നായിഡുവിന് നാലാഴ്ചത്തെ ജാമ്യം അനുവദിച്ച് ആന്ധ്രാപ്രദേശ് ഹൈക്കോടതി

അമരാവതി: അഴിമതിക്കേസില്‍ ആന്ധ്രാ മുന്‍ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന് ജാമ്യം. നാലാഴ്ച്ചത്തേക്ക് ആന്ധ്രാ ഹൈക്കോടതിയാണ് ഇടക്കാല ജാമ്യം അനുവദിച്ചത്. ആരോഗ്യപരമായ കാരണങ്ങള്‍ പരിഗണിച്ചാണ് ജാമ്യം. ഒക്ടോബര്‍ 18ന് കുടുംബാംഗങ്ങളും ടിഡിപി നേതാക്കളും രാജമഹേന്ദ്രവാരത്തിലെ സെന്‍ട്രല്‍ ജയിലില്‍ അദ്ദേഹത്തെ കാണുകയും അദ്ദേഹത്തിന്റെ ആരോഗ്യനില സംബന്ധിച്ച് ആശങ്കകള്‍ അറിയിക്കുകയും ചെയ്തിരുന്നു. ചന്ദ്രബാബു നായിഡുവിന് തിമിര ശസ്ത്രക്രിയ നടത്തേണ്ടതുണ്ടെന്ന് നായിഡുവിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. ആന്ധ്രാപ്രദേശ് നൈപുണ്യ വികസന കോര്‍പ്പറേഷന്‍ (എപിഎസ്എസ്ഡിസി) ആന്ധ്ര മുഖ്യമന്ത്രിയായിരിക്കെ നടന്നതായി പറയപ്പെടുന്ന 3,300 […]

നാളെ മുതല്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് വേണമെങ്കില്‍ ക്യാമറയും സീറ്റ് ബെല്‍റ്റും നിര്‍ബന്ധം

തിരുവനന്തപുരം: ബസുകളിലും ഹെവി വാഹനങ്ങളും സീറ്റ് ബെല്‍റ്റും ക്യാമറയും നാളെ മുതല്‍ നിര്‍ബന്ധമാക്കിയതില്‍ നിന്ന് ഗതാഗതവകുപ്പ് പിന്നോട്ട്. നവംബര്‍ ഒന്നിന് ശേഷം ഫിറ്റ്‌നസിന് ഹാജരാക്കുന്ന വാഹനങ്ങള്‍ക്കാണ് നിബന്ധനയെന്ന് ഗതാഗതവകുപ്പ് പുതിയ ഉത്തരവിറക്കി. അതേസമയം, കെഎസ്ആര്‍ടിസിയില്‍ സീറ്റ് ബെല്‍റ്റും ക്യാമറയും ഉറപ്പാക്കാന്‍ കഴിയാത്തതാണ് പിന്നോട്ടുപോക്കിന് കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്. കെഎസ്ആര്‍ടിസിയും സ്വകാര്യ ബസുകളും ഉള്‍പ്പെടെ എല്ലാ ഹെവി വാഹനങ്ങളുടെയും ഡ്രൈവര്‍ക്കും മുന്‍ സീറ്റില്‍ യാത്ര ചെയ്യുന്നവര്‍ക്കും നവംബര്‍ ഒന്ന് മുതല്‍ സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാണെന്നായിരുന്നു ആദ്യ ഉത്തരവ്. ഇത് നാളെ […]

റോഡപകടങ്ങളില്‍ പെടുന്നവരെ ആശുപത്രിയില്‍ എത്തിക്കുന്നവരെ ബുദ്ധിമുട്ടിക്കരുതെന്ന് എംവിഡി

തിരുവനന്തപുരം: അപകടങ്ങളില്‍ പെടുന്നവരെ ആശുപത്രിയില്‍ എത്തിക്കുന്നവരെ ഒരു വിധത്തിലും ബുദ്ധിമുട്ടിക്കരുതെന്ന് മോട്ടോര്‍ വാഹനവകുപ്പ്. അപകട വിവരം സ്റ്റേഷനില്‍ അറിയിച്ചവരെയോ ആശുപത്രിയില്‍ എത്തിച്ചവരെയോ കൂടുതല്‍ സമയം അവിടെ നില്‍ക്കണമെന്ന് ആശുപത്രി ജീവനക്കാരോ പോലീസോ നിര്‍ബന്ധിക്കാന്‍ പാടില്ല. അവര്‍ക്ക് സ്വമേധയാ താല്‍പര്യമില്ലാത്ത പക്ഷം സാക്ഷിയാക്കാനോ, പേരുവിവരങ്ങള്‍ രേഖപ്പെടുത്താനോ പോലീസ് നിര്‍ബന്ധിക്കരുതെന്നും മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു. എംവിഡി ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ് ആരാണ് Good samaritan ( നല്ല ശമര്യക്കാരന്‍ ) റോഡപകടങ്ങളില്‍ പെടുന്നവരെ സ്വമേധയാ ലാഭേച്ഛയോ, പ്രതിഫലമോ, നഷ്ടപരിഹാരമോ […]