October 8, 2026

ക്യാമറ വെക്കണമെന്ന് ആവശ്യപ്പെട്ടത് ബസുടമകളെന്ന് ആന്റണി രാജു

തിരുവനന്തപുരം: സംസ്ഥാനത്ത് ബസുകളില്‍ സീറ്റ് ബെല്‍റ്റ് ഘടിപ്പിക്കാനുള്ള നിര്‍ദ്ദേശം എഐ ക്യാമറ ഘടിപ്പിച്ച ഘട്ടത്തില്‍ തന്നെ ബസുടമകള്‍ക്ക് നല്‍കിയതാണെന്ന് ഗതാഗത മന്ത്രി ആന്റണി രാജു തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഈ മാസം 31 ന് സ്വകാര്യ ബസ് പണിമുടക്ക് പ്രഖ്യാപിച്ച സാഹചര്യത്തിലായിരുന്നു ഗതാഗത മന്ത്രിയുടെ പ്രതികരണം. 1994 മുതല്‍ നിലവിലുള്ള കേന്ദ്ര നിയമമാണ് ഇത്. സ്വകാര്യ ബസുടമകളുടെ ആവശ്യം പരിഗണിച്ച് അതിന് രണ്ട് മാസം സമയം നീട്ടി നല്‍കിയതാണെന്നും അദ്ദേഹം പറഞ്ഞു. Also Read; ഭക്ഷ്യ വിഷബാധയെ തുടര്‍ന്ന് […]

ഭക്ഷ്യ വിഷബാധയെ തുടര്‍ന്ന് യുവാവ് മരിച്ച സംഭവത്തില്‍ ഹോട്ടലുകളില്‍ പരിശോധന ശക്തമാക്കാന്‍ തീരുമാനം

ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് യുവാവ് മരിച്ച സംഭവത്തില്‍ ഹോട്ടലുകളില്‍ പരിശോധന ശക്തമാക്കാന്‍ ഭക്ഷ്യസുരക്ഷാ വിഭാഗം തീരുമാനിച്ചു. കൊച്ചിയിലെ ചില ഹോട്ടലുകളില്‍ ഭക്ഷണത്തോടൊപ്പം സംസ്ഥാനത്ത് നിരോധിക്കപ്പെട്ട പച്ച മുട്ടയുടെ മയോണൈസ് വിതരണം ചെയ്യുന്നു എന്നും ഭക്ഷ്യസുരക്ഷാ വിഭാഗം കണ്ടെത്തിട്ടുണ്ട്. കോട്ടയം സ്വദേശിയായ രാഹുല്‍ കാക്കനാട് മാവേലി ഹോട്ടലില്‍ നിന്ന് ഷവര്‍മ കഴിച്ചതിനെ തുടര്‍ന്നാണ് മരിച്ചതെന്നാണ് ആരോപണം. എന്നാല്‍ ലാബ് പരിശോധന ഫലങ്ങളും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടും ലഭ്യമായതിനു ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കാമെന്നാണ് ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ നിലപാട്. ലൈസന്‍സ് ഇല്ലാതെ നിരവധി ഭക്ഷ്യ […]

ചാനല്‍ ചര്‍ച്ചക്കിടെ സ്ഥാനാര്‍ത്ഥികള്‍ തമ്മില്‍ കയ്യാങ്കളി

ഹൈദരബാദ്: നവംബര്‍ 30ന് നടക്കുന്ന തെലങ്കാന നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഒരു ടെലിവിഷന്‍ ചാനല്‍ സംഘടിപ്പിച്ച സംവാദത്തിനിടെ സ്ഥാനാര്‍ഥികള്‍ തമ്മില്‍ കയ്യാങ്കളി. പോലീസും മറ്റുള്ളവരും ഇടപെട്ടാണ് ഇരുവരെയും ശാന്തരാക്കിയത്. ഹൈദരാബാദിലെ കുത്ബുള്ളാപൂരില്‍ നിന്നുള്ള ബിആര്‍എസ് എംഎല്‍എയായ കെ പി വിവേകാനന്ദന്‍ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി കുന ശ്രീശൈലം ഗൗഡിനെ ആക്രമിച്ചുവെന്ന് സംസ്ഥാന ബിജെപി അധ്യക്ഷനും കേന്ദ്രമന്ത്രിയുമായ ജി കിഷന്‍ റെഡ്ഡി ആരോപിച്ചു. ബിജെപി സ്ഥാനാര്‍ഥിയെ കഴുത്തില്‍പിടിച്ച് മര്‍ദിക്കുന്ന വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു. Join with metro post: വാർത്തകൾ […]

‘ഇന്ത്യ’യുള്ള എസ് സിഇആര്‍ടി പുസ്തകങ്ങള്‍ സ്വന്തം നിലയ്ക്ക് ഇറക്കാന്‍ സാധ്യത തേടി കേരളം

തിരുവനന്തപുരം: ഇന്ത്യ ഒഴിവാക്കി ഭാരതമാക്കി മാറ്റുന്ന എന്‍സിഇആര്‍ടി പാഠപുസ്തകങ്ങള്‍ പഠിപ്പാക്കാതിരിക്കാനുള്ള സാധ്യതകള്‍ തേടി കേരളം. എസ് സി ഇ ആര്‍ടിയുടെ പാഠപുസ്തകങ്ങളില്‍ ഇന്ത്യയെന്ന പേര് നിലനിര്‍ത്തി സ്വന്തം നിലയ്ക്ക് പുസ്തകം ഇറക്കുന്നതിനെ കുറിച്ചാണ് പരിശോധന. ഇതിനുളള സാധ്യതകള്‍ സംസ്ഥാനം തേടുമെന്നാണ് റിപ്പോര്‍ട്ട്. ബിജെപി കേന്ദ്ര സര്‍ക്കാരിന്റെ രാഷ്ട്രീയലക്ഷ്യം വെച്ചുള്ള നീക്കമെന്ന നിലയില്‍ കേരളം പേര് മാറ്റത്തെ ശക്തമായി എതിര്‍ക്കും. സാമൂഹികപാഠപുസ്തകങ്ങളില്‍ സമൂലമാറ്റം ലക്ഷ്യവെച്ചാണ് ചരിത്രകാരന്‍ സിഐ ഐസക് അധ്യക്ഷനായ ഏഴംഗസമിതിയെ എന്‍സിഇആര്‍ടി നിയോഗിച്ചത്. പാഠഭാഗങ്ങളിലെ മാറ്റമടക്കം സമിതി […]

ഇന്ത്യ-കാനഡ ബന്ധത്തില്‍ മഞ്ഞുരുകലിന്റെ സൂചനകള്‍

ന്യൂഡല്‍ഹി: ഇന്ത്യ-കാനഡ ബന്ധത്തില്‍ മഞ്ഞുരുകലിന്റെ സൂചനകള്‍. ഇന്ത്യ-കാനഡ നയതന്ത്ര ബന്ധം വഷളായതിനെ തുടര്‍ന്ന് ഇന്ത്യ റദ്ദാക്കിയ വിസാ സേവനങ്ങള്‍ ഭാഗികമായി പുനരാരംഭിക്കുന്നു. ഒക്ടോബര്‍ 26 വ്യാഴാഴ്ച മുതല്‍ എന്‍ട്രി വിസ, മെഡിക്കല്‍ വിസ, കോണ്‍ഫറന്‍സ് വിസ, ബിസിനസ് വിസ, എന്നിവയുടെ സേവനങ്ങള്‍ പുനരാരംഭിക്കുമെന്നാണ് ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ അറിയിച്ചിരിക്കുന്നത്. നിലവിലെ സാഹചര്യത്തിന്റെ തുടര്‍ച്ചയായ വിലയിരുത്തലിനെ അടിസ്ഥാനമാക്കി ഉചിതമായ രീതിയില്‍ കൂടുതല്‍ തീരുമാനങ്ങള്‍ അറിയിക്കുമെന്നും ഹൈക്കമ്മീഷന്‍ അറിയിച്ചു. ഖലിസ്ഥാന്‍ വിഘടനവാദി നേതാവായ ഹര്‍ദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തില്‍ ഇന്ത്യക്കെതിരെ കനേഡിയന്‍ […]

മാല മോഷ്ടിച്ച കള്ളന് മാനസാന്തരം: പിന്നീട് സംഭവിച്ചത്

പാലക്കാട്: കള്ളന് മാനസാന്തരം, മാനസാന്തര കത്തും ഇപ്പോള്‍ വൈറലായി. കുമാരനെല്ലൂരില്‍ മൂന്ന് വയസുകാരിയുടെ ഒന്നേകാല്‍ പവന്റെ മാലയാണ് കള്ളന്‍ കഴിഞ്ഞ ദിവസം മോഷ്ടിച്ചത്. മാല മോഷ്ടിച്ചപ്പോള്‍ തന്നെ അത് വിറ്റ് പണമാക്കാന്‍ മറന്നില്ല കള്ളന്‍. വിറ്റുകഴിഞ്ഞപ്പോഴാണ് അദ്ദേഹത്തിന്റെ മനം മാറിയത്. മാല വിറ്റുകിട്ടിയ 52,500 രൂപയും ക്ഷമാപണ കുറിപ്പും വീടിനു പിറകിലെ വര്‍ക്ക് ഏരിയയില്‍ വച്ച ശേഷം കള്ളന്‍ സ്ഥലം വിട്ടു. മോഷണത്തിന് ശേഷം മനഃസമാധാനം ഇല്ലെന്നായിരുന്നു കള്ളന്‍ കത്തില്‍ എഴുതിയിരുന്നത്. മാല എടുത്ത് വിറ്റെന്നും നിങ്ങള്‍ […]

യു.എസില്‍ ഉണ്ടായ വെടിവെപ്പില്‍ 16 പേര്‍ കൊല്ലപ്പെട്ടു

വാഷിങ്ടണ്‍: യു.എസില്‍ നടന്ന വെടിവെപ്പില്‍ 16 പേര്‍ കൊല്ലപ്പെട്ടു. 60ഓളം പേര്‍ക്ക് സംഭവത്തില്‍ പരിക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. വെടിവെപ്പ് നടത്തിയെന്ന് സംശയിക്കുന്നയാളുടെ ചിത്രങ്ങളും പോലീസ് പുറത്ത് വിട്ടു. വെടിവെപ്പുണ്ടായ വിവരം പ്രദേശത്തെ ഗവര്‍ണറും സ്ഥിരീകരിച്ചു. സ്‌പെയര്‍ടൈം റിക്രിയേഷന്‍, സ്‌കീംഗീസ് ബാര്‍ & ഗ്രില്‍ റെസ്റ്റോറന്റ്, വാള്‍മാര്‍ട്ട് വിതരണ കേന്ദ്രം എന്നിവിടങ്ങളിലാണ് വെടിവയ്പ്പ് നടന്നത്. എന്തിനാണ് അക്രമം നടത്തിയതെന്നോ എത്ര പേരുണ്ടായിരുന്നെന്നോ വ്യക്തമല്ല. Also Read; സഖി വണ്‍ സ്റ്റോപ്പ് സെന്ററിലെ വിവിധ തസ്തികളിലേക്ക് അപേക്ഷിക്കാം ഒന്നിലധികം ഇടങ്ങളില്‍ വെടിവെപ്പുണ്ടായ വിവരം […]

സഖി വണ്‍ സ്റ്റോപ്പ് സെന്ററിലെ വിവിധ തസ്തികളിലേക്ക് അപേക്ഷിക്കാം

തൃശൂര്‍: ഇരിഞ്ഞാലക്കുട ജനറല്‍ ആശുപത്രി കോമ്പൗണ്ടില്‍ പ്രവര്‍ത്തിക്കുന്ന സഖി വണ്‍ സ്റ്റോപ്പ് സെന്ററിലെ വിവിധ തസ്തികളിലേക്ക് ജോലിക്ക് അപേക്ഷിക്കാം. കരാര്‍ അടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്കാണ് നിയമനം. സ്ത്രീകള്‍ക്ക് മാത്രമാണ് അപേക്ഷിക്കാന്‍ സാധിക്കുക. തസ്തികകള്‍ സെന്റര്‍ അഡ്മിനിസ്ട്രേറ്റര്‍ ജോലിസമയം 24 മണിക്കൂര്‍ – ഒഴിവുകളുടെ എണ്ണം – ഒന്ന്. ഹോണറേറിയം 32000 രൂപ. പ്രായപരിധി 25 – 45 വയസ്സ്. യോഗ്യത – നിയമം / സോഷ്യല്‍ വര്‍ക്ക് / സോഷ്യോളജി/ സോഷ്യല്‍ സയന്‍സ് / സൈക്കോളജി എന്നീ […]

വിദ്യാര്‍ത്ഥികളുടെ യാത്രാനിരക്ക് കൂട്ടണം; നവംബര്‍ 21 മുതല്‍ അനിശ്ചിതകാല ബസ് സമരം

തിരുവനന്തപുരം: നവംബര്‍ 21 മുതല്‍ അനിശ്ചിതകാല സമരം പ്രഖ്യാപിച്ച് ബസ് ഉടമ സംയുക്ത സമിതി. വിദ്യാര്‍ത്ഥികളുടെ യാത്രാനിരക്ക് കൂട്ടണമെന്നതടക്കമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. കൂടാതെ ബസുകളില്‍ സീറ്റ് ബെല്‍റ്റും ക്യാമറയും അടിച്ചേല്‍പ്പിച്ചത് ഒഴിവാക്കണമെന്നും ആവശ്യമുണ്ട്. ലിമിറ്റഡ് സ്റ്റോപ് ബസുകള്‍ ഓര്‍ഡിനറി ആക്കിയ മാറ്റിയ നടപടി തിരുത്തണം, ദൂര പരിധി നോക്കാതെ പെര്‍മിറ്റുകള്‍ പുതുക്കി നല്‍കണം തുടങ്ങിയ ആവശ്യങ്ങളാണ് സ്വകാര്യ ബസുടമകള്‍ ആവശ്യപ്പെടുന്നത്. ഇതിന്റെ ഭാഗമായി ഒക്ടോബര്‍ 31ന് സൂചനാ സമരം നടത്തും. ഇക്കാര്യം അറിയിച്ച് സ്വകാര്യ ബസ്സുടമകള്‍ […]

കാക്കനാട് ഭക്ഷ്യവിഷബാധ; ഷവര്‍മ കഴിച്ച് ഗുരുതരാവസ്ഥയിലായിരുന്ന യുവാവ് മരിച്ചു

കാക്കനാട്: ഷവര്‍മ കഴിച്ചതിന് പിന്നാലെ ആരോഗ്യപ്രശ്‌നങ്ങള്‍ നേരിട്ട് ചികിത്സയിലിരുന്ന യുവാവ് മരിച്ചു. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് കഴിഞ്ഞ മൂന്നു ദിവസമായി വെന്റിലേറ്ററില്‍ തുടരുകയായിരുന്ന കോട്ടയം സ്വദേശി രാഹുല്‍ ആര്‍ നായരാണ് മരിച്ചത്. കാക്കനാട്ട് ഹോട്ടലില്‍ നിന്നും കഴിച്ച ഷവര്‍മയില്‍ നിന്നാണ് ഭക്ഷ്യവിഷബാധയുണ്ടായതെന്നാണ് നിഗമനം. കഴിഞ്ഞ ബുധനാഴ്ച ഷവര്‍മ കഴിച്ചതുമുതല്‍ ഇയാള്‍ക്ക് ആരോഗ്യപ്രശ്നങ്ങള്‍ തുടങ്ങിയിരുന്നതായി സുഹൃത്തുക്കള്‍ പറഞ്ഞു. Join with metro post: വാർത്തകൾ വേഗത്തിലറിയാൻ Metro Post വാട്സ്ആപ്പ് ചാനലിൽ അംഗമാകൂ ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്നാണ് രാഹുലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. […]