October 8, 2026

തൊഴില്‍ അന്വേഷകര്‍ക്ക് എല്ലാ സേവനങ്ങളും ഒരു കുടക്കീഴില്‍

തൃശൂര്‍: തൊഴില്‍ അന്വേഷകരായ യുവജനങ്ങള്‍ക്ക് വേണ്ട എല്ലാ സേവനങ്ങളും ഒരു കുടക്കീഴില്‍ നല്‍കി മോഡല്‍ കരിയര്‍ സെന്റര്‍. ഇരിഞ്ഞാലക്കുട ടൗണ്‍ എംപ്ലോയെന്റ് എക്സ്ചേഞ്ചില്‍ ദേശീയ തൊഴില്‍ മന്ത്രാലയത്തിന്റെ ഭാഗമായ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കരിയര്‍ സര്‍വീസിന്റെ കീഴിലാണ് മോഡല്‍ കരിയര്‍ സെന്റര്‍ പ്രവര്‍ത്തിക്കുന്നത്. തൊഴില്‍ അന്വേഷകര്‍ക്ക് വേണ്ട എല്ലാ സേവനങ്ങളും ഒരു കുടക്കീഴില്‍ കൊണ്ടുവരിക എന്നതാണ് മോഡല്‍ കരിയര്‍ സെന്ററുകളുടെ പ്രവര്‍ത്തന ലക്ഷ്യം. Also Read; കേരളീയത്തില്‍ എല്ലാ പരിപാടികളിലും പ്രവേശനം സൗജന്യം: മന്ത്രി വി.ശിവന്‍കുട്ടി ഉദ്യോഗാര്‍ത്ഥികള്‍ക്ക് കരിയര്‍ […]

കേരളീയത്തില്‍ എല്ലാ പരിപാടികളിലും പ്രവേശനം സൗജന്യം: മന്ത്രി വി.ശിവന്‍കുട്ടി

തിരുവനന്തപുരം: കേരളീയത്തിലെ എല്ലാ പരിപാടികളിലും പ്രദര്‍ശനങ്ങളിലും പ്രവേശനം തികച്ചും സൗജന്യമായിരിക്കുമെന്നു കേരളീയം സംഘാടകസമിതി ചെയര്‍മാനും പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പു മന്ത്രി വി. ശിവന്‍കുട്ടി. കേരളീയത്തിന്റെ സംഘാടനവുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മാസ്‌കോട്ട് ഹോട്ടല്‍ കോണ്‍ഫറന്‍സ് ഹാളില്‍ വിളിച്ചു ചേര്‍ത്ത മാധ്യമങ്ങളിലെ ബ്യൂറോ ചീഫുമാരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മികച്ച രീതിയിലുള്ള ഗതാഗത ക്രമീകരണങ്ങളും പാര്‍ക്കിങ്ങിന് വിപുലമായ സംവിധാനവും കേരളീയം നടക്കുന്ന വേളയില്‍ ഒരുക്കുമെന്നു ഗതാഗത വകുപ്പുമന്ത്രി ആന്റണി രാജു പറഞ്ഞു. കേരളീയത്തിന്റെ വേദികള്‍ ഉള്‍പ്പെടുന്ന മേഖല […]

സെല്‍ഫിയെടുക്കാന്‍ ശ്രമിച്ചു: കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് 5 പേര്‍ക്ക് ദാരുണാന്ത്യം

റാഞ്ചി: സെല്‍ഫിയെടുക്കുന്നതിനിടെ വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് കുടുംബത്തിലെ അഞ്ചുപേര്‍ മരിച്ചു. നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ പാലത്തില്‍ നിന്നും താഴേക്ക് മറിയുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കാര്‍ ഓടിക്കുന്നതിനിടെ ഡ്രൈവര്‍ സെല്‍ഫി എടുക്കാന്‍ ശ്രമിച്ചപ്പോള്‍ നിയന്ത്രണം നഷ്ടപെട്ട് കാര്‍ പാലത്തില്‍ നിന്ന് പുഴയിലേക്ക് മറിയുകയായിരുന്നു. Also Read; വ്ളാഡിമര്‍ പുടിന് ഹൃദയാഘാതം സംഭവിച്ചതായി റിപ്പോര്‍ട്ട് ജാര്‍ഖണ്ഡിലെ ദിയോഘര്‍ ജില്ലയില്‍ ചൊവ്വാഴ്ച രാവിലെയാണ് സംഭവം. ദിയോഘറിലെ ശരത്തിലെ അസന്‍സോള്‍ സങ്കുല്‍ ഗ്രാമത്തില്‍ നിന്ന് ഗിരിദിലേക്ക് പോകുംവഴിയാണ് അപകടം. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് […]

പാക് താരങ്ങളെ വിമര്‍ശിച്ച് വസീം അക്രം

ചെന്നൈ: പാകിസ്താന്‍ ടീമിനെതിരെ വിമര്‍ശനവുമായി മുന്‍ ക്യാപ്റ്റന്‍ വസീം അക്രം. ലോകകപ്പില്‍ അഫ്ഗാനിസ്ഥാനോട് തോല്‍വി വഴങ്ങിയതിന് പിന്നാലെയാണ് വിമര്‍ശനം. Join with metro post: വാർത്തകൾ വേഗത്തിലറിയാൻ Metro Post വാട്സ്ആപ്പ് ചാനലിൽ അംഗമാകൂ പാക് കളിക്കാര്‍ ഫിറ്റ്നസില്‍ ശ്രദ്ധിക്കാറില്ലെന്നാണ് പ്രധാന വിമര്‍ശനം. താരങ്ങളുടെ ഫീല്‍ഡിങ് കണ്ടാല്‍ അത് മനസിലാകും. ദിവസവും എട്ടു കിലോ മട്ടനാണ് ഓരോ താരങ്ങളും കഴിക്കുന്നത്. പിന്നെ എങ്ങനെ താരങ്ങള്‍ക്ക് കായികക്ഷമത ഉണ്ടാകുമെന്നും അക്രം ചോദിച്ചു. നിങ്ങള്‍ ഒരു രാജ്യത്തിനുവേണ്ടിയാണ് കളിക്കുന്നത്. മിസ്ബ ഉള്‍ […]

വ്ളാഡിമര്‍ പുടിന് ഹൃദയാഘാതം സംഭവിച്ചതായി റിപ്പോര്‍ട്ട്

മോസ്‌കോ: റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിന് ഹൃദയാഘാതം സംഭവിച്ചതായി റിപ്പോര്‍ട്ട്. ഞായറാഴ്ച വൈകുന്നേരം പുടിന് ഹൃദയാഘാതം സംഭവിച്ചതെന്നാണ് റിപ്പോര്‍ട്ട്. സുരക്ഷാ ഉദ്യോഗസ്ഥരാണ് പുടിനെ നിലത്ത് വീണ് കിടക്കുന്നതായി ആദ്യം കണ്ടതെന്ന് ടെലഗ്രാം ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു. തുടര്‍ന്ന് പ്രസിഡന്റിന്റെ ഓഫീസിലെ ഡോക്ടര്‍മാര്‍ എത്തി അടിയന്തര ചികിത്സ നല്‍കുകയായിരുന്നു. Join with metro post: വാർത്തകൾ വേഗത്തിലറിയാൻ Metro Post വാട്സ്ആപ്പ് ചാനലിൽ അംഗമാകൂ പ്രത്യേകം സജ്ജീകരിച്ച മുറിയിലേക്ക് പുടിനെ മാറ്റിയതായും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ ഈ റിപ്പോര്‍ട്ട് റഷ്യന്‍ പാര്‍ലമെന്റ് […]

തേജ് ചുഴലിക്കാറ്റ് യമന്‍ തീരം തൊട്ടു

ന്യൂഡല്‍ഹി: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ‘ഹമൂണ്‍’ ചുഴലിക്കാറ്റ് തീവ്ര ചുഴലിക്കാറ്റായി മാറിയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇതിന് പിന്നാലെ ഏഴ് സംസ്ഥാനങ്ങളില്‍ മഴ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഒഡീഷ, പശ്ചിമ ബംഗാള്‍, മണിപ്പൂര്‍, ത്രിപുര, മിസോറാം, അസം, മേഘാലയ എന്നീ സംസ്ഥാനങ്ങള്‍ ജാഗ്രതയിലാണ്. ചുഴലിക്കാറ്റ് വടക്ക്-വടക്കു കിഴക്ക് ദിശയിലേക്ക് നീങ്ങുകയാണ്. വരുന്ന ബുധനാഴ്ച ഉച്ചയോടെ ചുഴലിക്കാറ്റ് ബംഗ്ലാദേശില്‍ ഖേപുപാറയ്ക്കും ചിറ്റഗോംഗിനുമിടയില്‍ കര തൊടുമെന്നും കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി. Also Read; പോലീസുകാരന്റെ ആത്മഹത്യയില്‍ ദുരൂഹതയെന്ന് ബന്ധുക്കള്‍ മത്സ്യത്തൊഴിലാളികളോട് ഒക്ടോബര്‍ 25 […]

പോലീസുകാരന്റെ ആത്മഹത്യയില്‍ ദുരൂഹതയെന്ന് ബന്ധുക്കള്‍

കോഴിക്കോട്: കോഴിക്കോട് കുറ്റ്യാടിയില്‍ ഡ്യൂട്ടിക്കിടെ പോലീസുകാരന്‍ ആത്മഹത്യ ചെയ്തതില്‍ ദുരൂഹത ആരോപിച്ച് കുടുംബം രംഗത്ത്. സിനീയര്‍ സിവില്‍ പോലീസ് ഓഫിസര്‍ എം പി സുധീഷ് ആണ് മരിച്ചത്. ജോലി സമര്‍ദ്ദമാണ് ആത്മഹത്യക്ക് കാരണമെന്നാണ് കുടുംബം ആരോപിക്കുന്നത്. സുധീഷിന്റെ മൊബൈല്‍ ഫോണ്‍ കാണാതായെന്നും കുടുംബം പറയുന്നു. Join with metro post: വാർത്തകൾ വേഗത്തിലറിയാൻ Metro Post വാട്സ്ആപ്പ് ചാനലിൽ അംഗമാകൂ സുധീഷിനെ ഇന്നലെ വൈകുന്നേരമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. രാവിലെ പതിനൊന്ന് മണിയോടെ സുധീഷിനെ ഡ്യൂട്ടിക്കിടെ കാണാതാവുകയായിരുന്നു. പിന്നീട് […]

വിജയദശമി ദിനത്തില്‍ അറിവിന്റെ ലോകത്തേക്ക് കുരുന്നുകള്‍: പ്രമുഖര്‍ എഴുത്തിനിരുത്തി

തിരുവനന്തപുരം: കേരള രാജ് ഭവനില്‍ ആദ്യമായി നടന്ന വിദ്യാരംഭച്ചടങ്ങില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ 61 കുട്ടികളെ എഴുത്തിനിരുത്തി. ‘ഓം ഹരി: ശ്രീ ഗണപതയേ നമ:, അവിഘ്‌നമസ്തു’ എന്ന് ദേവനാഗിരി ലിപിയിലും ‘ഓം, അ, ആ’ എന്നിവ മലയാളത്തിലും ആണ് ഗവര്‍ണര്‍ എഴുതിച്ചത്. Also Read;ഏത് ചാത്തന്‍ മരുന്നും നല്‍കുന്ന രീതിയാണ് ഇവിടെയുള്ളത്: സിഎജി റിപ്പോര്‍ട്ടില്‍ പ്രതികരിച്ച് വിഡി സതീശന്‍ അറബിക്കില്‍ എഴുതാന്‍ താത്പര്യം കാട്ടിയ കുട്ടികളെ അറബിയിലും എഴുതിച്ചു. അറബിക് അക്ഷരവും പിന്നെ ഖുറാനില്‍ അവതരിപ്പിക്കപ്പെട്ട […]

ഏത് ചാത്തന്‍ മരുന്നും നല്‍കുന്ന രീതിയാണ് ഇവിടെയുള്ളത്: സിഎജി റിപ്പോര്‍ട്ടില്‍ പ്രതികരിച്ച് വിഡി സതീശന്‍

കൊച്ചി: അഴിമതിയില്‍ മുങ്ങിക്കുളിച്ചിരിക്കുകയാണ് പിണറായി സര്‍ക്കാരെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷനില്‍ കോടികണക്കിന് രൂപയുടെ അഴിമതിയാണ് നടത്തിയിരിക്കുന്നത്. രോഗികള്‍ക്ക് ജീവഹാനി വരുത്തുന്ന രീതിയില്‍ പണം തട്ടിയെന്നും മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷനിലെ സിഎജി റിപ്പോര്‍ട്ട് ഞെട്ടിക്കുന്നതാണെന്നും സതീശന്‍ പറഞ്ഞു. Join with metro post: വാർത്തകൾ വേഗത്തിലറിയാൻ Metro Post വാട്സ്ആപ്പ് ചാനലിൽ അംഗമാകൂ കാലാവധി കഴിഞ്ഞ മരുന്നുകള്‍ സമയം കഴിഞ്ഞാല്‍ കമ്പനികള്‍ക്ക് വില്‍ക്കാനാവില്ല. ആ മരുന്നുകള്‍ മാര്‍ക്കറ്റ് വിലയുടെ പത്ത് ശതമാനം നല്‍കി വാങ്ങി […]

സംസ്ഥാനത്ത് ഇന്നും ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; തീരദേശത്ത് ജാഗ്രതാ നിര്‍ദ്ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ്. മലയോര തീരദേശ മേഖലകളില്‍ ഉച്ചയ്ക്ക് ശേഷം മഴ കനക്കാന്‍ സാധ്യതയുണ്ട്. ഉയര്‍ന്ന തിരമാലകള്‍ക്ക് സാധ്യതയുള്ളതിനാല്‍ തീരദേശ മേഖലയില്‍ താമസിക്കുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. അപകടമേഖലയിലുള്ളവര്‍ മാറിത്താമസിക്കണമെന്നും നിര്‍ദേശമുണ്ട്. എന്നാല്‍ ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പ് നല്‍കിയിട്ടില്ല. സംസ്ഥാനത്ത് തുലാവര്‍ഷമെത്തിയതിന്റെ ഭാഗമായാണ് ഇപ്പോള്‍ മഴ ലഭിക്കുന്നത്. ഇന്നലെ മധ്യ കേരളത്തിലും തെക്കന്‍ കേരളത്തിലും പെയ്ത കനത്ത മഴയെ തുടര്‍ന്ന് മഴയില്‍ വിവിധ സ്ഥലങ്ങളില്‍ […]