October 8, 2026

മെയ്ന്‍ കൂട്ടക്കൊല കേസ്: അക്രമി മരിച്ചനിലയില്‍

ലെവിസ്റ്റണ്‍: അമേരിക്കയിലെ മെയ്ന്‍ സംസ്ഥാനത്ത് 18 പേരെ കൂട്ടക്കൊല നടത്തിയ കേസില്‍ പ്രതിയെന്ന് സംശയിക്കുന്ന റോബര്‍ട്ട് കാര്‍ഡിനെ (40) മരിച്ചനിലയില്‍ കണ്ടെത്തി. പ്രതിക്കായി പോലീസ് വ്യാപകമായി തിരച്ചില്‍ നടത്തുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തുന്നത്. ലിസ്ബണ്‍ ഏരിയയിലെ ഒരു റീസൈക്ലിംഗ് പ്ലാന്റിന് സമീപം പോലീസ് മൃതദേഹം കണ്ടെത്തുകയായിരുന്നു. സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തതാകാം എന്ന് മെയ്ന്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് പബ്ലിക് സേഫ്റ്റി കമ്മീഷണര്‍ മൈക്ക് സൗഷക്ക് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. Also Read; ശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് എട്ട് ജില്ലകളില്‍ […]

ശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് എട്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കനക്കുന്ന സാഹചര്യത്തില്‍ ഇന്ന് എട്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്. കൊല്ലം മുതല്‍ ഇടുക്കി വരെയുള്ള ജില്ലകളിലും വയനാട് കോഴിക്കോട് ജില്ലകളിലുമാണ് മഴ മുന്നറിയിപ്പ്. നാളെയും എട്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് നല്‍കിയിട്ടുണ്ട്. ഉച്ചയ്ക്ക് ശേഷം മഴ കനക്കും. മഴയ്ക്കൊപ്പം ഇടിമിന്നലും ശക്തമായ കാറ്റും ഉണ്ടാകാന്‍ സാധ്യതയുണ്ട്. ഉയര്‍ന്ന തിരമാലയ്ക്ക് സാധ്യത ഉള്ളതിനാല്‍ തീരമേഖലകളില്‍ പ്രത്യേക ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. എന്നാല്‍ കേരള കര്‍ണാടക ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസ്സമില്ല. Also Read; സോറി ഷിദ! […]

സോറി ഷിദ! മാധ്യമ പ്രവര്‍ത്തകയോട് ക്ഷമ ചോദിച്ച് സുരേഷ് ഗോപി

കോഴിക്കോട്: മാധ്യമ പ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയ സംഭവത്തില്‍ ക്ഷമ ചോദിച്ച് സുരേഷ് ഗോപി. തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് സുരേഷ് ഗോപി ക്ഷമ ചോദിച്ചിരിക്കുന്നത്. മാധ്യമങ്ങളുടെ മുന്നില്‍ വെച്ച് വാത്സല്യത്തോടെ തന്നെയാണ് ഷിദയോട് പെരുമാറിയത്. ജീവിതത്തില്‍ ഇന്നുവരെ പൊതുവേദിയിലും അല്ലാതെയും അപമര്യാദയോടെ പെരുമാറിയിട്ടില്ലെന്ന് അദ്ദേഹം പറയുന്നു. എന്നാല്‍ ആ കുട്ടിക്ക് അതിനെ കുറിച്ച് എന്തു തോന്നിയോ അതിനെ മാനിക്കണം എന്നു തന്നെ ആണ് എന്റെയും അഭിപ്രായം. ഏതെങ്കിലും രീതിയില്‍ ആ കുട്ടിക്ക് മോശമായി തോന്നുകയോ മാനിസിക ബുദ്ധിമുട്ട് അനുഭവപെടുകയോ […]

veena george

ആറാം ക്ലാസുകാരിയെ ബസില്‍ നിന്നും ഇറക്കിവിട്ട സംഭവം: അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കി മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: ബസ് ചാര്‍ജ്ജ് കുറഞ്ഞതിനാല്‍ വിദ്യാര്‍ത്ഥിനിയെ ബസില്‍ നിന്നും ഇറക്കിവിട്ട സംഭവത്തില്‍ അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കിമന്ത്രി മന്ത്രി വീണാ ജോര്‍ജ്. അന്വേഷണം നടത്തി നിയമാനുസൃതമായ നടപടി സ്വീകരിക്കാന്‍ ബാലവകാശ കമ്മീഷനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ബസ് ചാര്‍ജ് കുറവാണെന്ന് പറഞ്ഞാണ് കഴിഞ്ഞ ദിവസം പഴമ്പാലക്കോട് എസ്എംഎം ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ കണ്ടക്ടര്‍ പാതിവഴിയില്‍ ഇറക്കി വിട്ടത്. അഞ്ച് രൂപയായിരുന്നു ചാര്‍ജ്ജ്. കുട്ടിയുടെ കൈവശം രണ്ട് രൂപയാണുണ്ടായിരുന്നത്. മൂന്ന് രൂപയുടെ കുറവു വന്നതിനാലാണ് കണ്ടക്ടര്‍ കുട്ടിയെ ഇറക്കി […]

harshina

ഹര്‍ഷിനയുടെ വയറ്റില്‍ ശസ്ത്രക്രിയ ഉപകരണം കുടുങ്ങിയ കേസ്; പ്രതികളെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി തേടി

കോഴിക്കോട്: പ്രസവ ശസ്ത്രക്രിയക്കിടെ ശസ്ത്രക്രിയ ഉപകരണം വയറ്റില്‍ കുടുങ്ങിയ സംഭവത്തില്‍ ഡോക്ടര്‍മാരുള്‍പ്പെടെ 4 പ്രതികളെയും പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി തേടി. പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി തേടിയുള്ള അപേക്ഷ കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണര്‍ ഡിജിപിക്ക് സമര്‍പ്പിച്ചു. പ്രോസിക്യൂഷന്‍ നടപടികള്‍ക്ക് സര്‍ക്കാരിന്റെ അനുമതി ആവശ്യമായതിനാലാണ് അപേക്ഷ സമര്‍പ്പിച്ചത്. പ്രതികളായ ഡോ. രമേശന്‍, ഡോ. ഷഹന, സ്റ്റാഫ് നേഴ്‌സ് രഹന, മഞ്ജു എന്നിവരെ പ്രോസിക്യൂട്ട് ചെയ്യാനാണ് അനുമതി തേടിയത്. ഡിജിപിയാകും ഈ അപേക്ഷ സര്‍ക്കാരിനു കൈമാറുക. Also Read; ഹൂതി ആക്രമണത്തില്‍ […]

ഹൂതി ആക്രമണത്തില്‍ ബഹ്റൈനില്‍ ചികിത്സയിലായിരുന്ന ഒരു സൈനികന്‍കൂടി മരിച്ചു

ബഹ്റൈന്‍: യമനില്‍ നിയോഗിക്കപ്പെട്ട അറബ് സഖ്യസേനയില്‍ പ്രവര്‍ത്തിച്ചിരുന്ന സൈനികര്‍ ഹൂതികളുടെ ആക്രമണത്തെ തുടര്‍ന്ന് അപകടത്തില്‍പെട്ടിരുന്നു. സൗദിയില്‍ നിന്നും അപകടത്തില്‍ പരിക്കേറ്റ ഇവര്‍ ചികിത്സയിലായിരുന്നു. ചികിത്സയില്‍ കഴിഞ്ഞിരുന്ന ബിഡിഎഫ് സൈനികന്‍ ക്യാപ്റ്റന്‍ മുഹമ്മദ് സാലിം മുഹമ്മദ് അന്‍ബാറാണ് കഴിഞ്ഞ ദിവസം മരിച്ചത്. കഴിഞ്ഞ മാസം 25നായിരുന്നു ആക്രമണം നടന്നത്. സഖ്യസേനക്ക് നേരെയാണ് ഹൂതി തീവ്രവാദികളുടെ ആക്രമണം നടന്നത്. സൗദിയില്‍ വെച്ച് മരിച്ച അവരുടെ മൃതദേഹം സൗദിയില്‍ നിന്ന് സൈനിക ഹെലികോപ്ടറില്‍ ഈസ എയര്‍ബേസിലെത്തിച്ചു. ബി.ഡി.എഫ് കമാന്‍ഡര്‍ ഇന്‍ ചീഫ് […]

ചെന്നൈ-ബെംഗളൂരു- എറണാകുളം നഗരങ്ങളെ ബന്ധിപ്പിച്ച് പുതിയ വന്ദേഭാരത് സര്‍വ്വീസ്

കൊച്ചി: കേരളത്തിലേക്ക് മൂന്നാമതൊരു സര്‍വ്വീസ് കൂടി ആരംഭിക്കാനൊരുങ്ങി വന്ദേഭാരത്. കേരളം, തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളെ ബന്ധിപ്പിച്ചുകൊണ്ടാണ് പുതിയ സര്‍വ്വീസ് നടത്തുകയെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. ചെന്നൈയില്‍ നിന്ന് ബംഗളൂരുവിലേക്കും ബംഗളൂരുവില്‍ നിന്ന് എറണാകുളത്തേയ്ക്കുമാണ് വന്ദേഭാരത് സര്‍വീസ് നടത്തുക. വൈകിട്ട് ചെന്നൈ സെന്‍ട്രലില്‍ നിന്ന് പുറപ്പെട്ട് രാവിലെ നാല് മണിയോടെ ബെംഗളൂരുവിലെത്തും. തുടര്‍ന്ന് നാലരയ്ക്ക് ബെംഗളൂരുവില്‍ നിന്ന് പുറപ്പെട്ട് ഉച്ചയ്ക്ക് ഒന്നരയോടെ എറണാകുളത്ത് എത്തും. ഇത്തരത്തില്‍ തിരിച്ചും സര്‍വീസുകള്‍ നടത്തും. Also Read; ഗണേഷ് കുമാറിന് മന്ത്രി സ്ഥാനം നല്‍കരുതെന്ന് […]

ഗണേഷ് കുമാറിന് മന്ത്രി സ്ഥാനം നല്‍കരുതെന്ന് പ്രതിപക്ഷ നേതാവ്

കൊച്ചി: ഗണേഷ് കുമാറിന് മന്ത്രി സ്ഥാനം നല്‍കരുതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ഇക്കാര്യം മുഖ്യമന്ത്രിയോട് ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. ഉമ്മന്‍ ചാണ്ടിയെ കള്ളക്കേസില്‍ കുടുക്കാനാണ് ഗണേഷ് ശ്രമിച്ചത്. അതുകൊണ്ട് തന്നെ ഒരു കാരണവശാലും മന്ത്രിയാക്കരുതെന്നാണ് പ്രതിപക്ഷം പറയുന്നത്. Also Read; ഇന്ത്യന്‍ അതിര്‍ത്തികളില്‍ ഡ്രോണ്‍ നിരീക്ഷണം ശക്തമാക്കാനൊരുങ്ങുന്നു അതേസമയം സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടത്തുന്ന കേരളീയം പരിപാടിയ്‌ക്കെതിരെയും അദ്ദേഹം രംഗത്ത് വന്നു. കേരളീയം പരിപാടിയുടെ പേരില്‍ ധൂര്‍ത്ത് നടക്കുകയാണ്. ഖജനാവില്‍ നയാ പൈസയില്ലാത്തപ്പോഴാണ് പരിപാടി. ഗുരുതരമായ ധനപ്രതിസന്ധിയാണ് […]

ഇന്ത്യന്‍ അതിര്‍ത്തികളില്‍ ഡ്രോണ്‍ നിരീക്ഷണം ശക്തമാക്കാനൊരുങ്ങുന്നു

ന്യൂഡെല്‍ഹി: ഇസ്രായേലിലെ ഹമാസിന്റെ ആക്രമണം പോലുള്ള അപ്രതീക്ഷിത ആക്രമണങ്ങള്‍ തടയാന്‍ ഇന്ത്യ അതിര്‍ത്തിക്കപ്പുറത്ത് ഡ്രോണുകളുള്ള ഒരു നിരീക്ഷണ സംവിധാനം സ്ഥാപിക്കുകയാണെന്ന് റിപ്പോര്‍ട്ട്. രാജ്യത്തെ പ്രതിരോധ ഉദ്യോഗസ്ഥര്‍ കഴിഞ്ഞ ആഴ്ച രഹസ്യാന്വേഷണ ഡ്രോണുകളുടെ ആറ് കമ്പനികളുമായി കൂടിക്കാഴ്ച നടത്തിയെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അടുത്ത മാസം തീരുമാനം പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നുത്. മെയ് മാസത്തില്‍ തന്നെ അതിര്‍ത്തിയുടെ ചില ഭാഗങ്ങളില്‍ ഡ്രോണ്‍ സംവിധാനം ഏര്‍പ്പെടുത്താന്‍ സൈന്യം ശ്രമിക്കുന്നുവെന്ന് പ്രതിരോധ മന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. […]

കാഞ്ഞങ്ങാട് ട്രാക്ക് മാറി ട്രെയിന്‍ കയറിയ സംഭവം; സ്റ്റേഷന്‍ മാസ്റ്റര്‍ക്ക് പ്രത്യേക പരിശീലനം

കാസര്‍ഗോഡ്: കാഞ്ഞങ്ങാട് മാവേലി എക്‌സ്പ്രസ് ട്രെയിന്‍ ട്രാക്ക് മാറി കയറിയ സംഭവത്തില്‍ വീഴ്ച സമ്മതിച്ച് സ്റ്റേഷന്‍ മാസ്റ്റര്‍. അതേസമയം സ്റ്റേഷന്‍ മാസ്റ്റര്‍ക്കെതിരെ തത്ക്കാലം നടപടിയില്ല. കൂടുതല്‍ പരിശീലനം നല്‍കാനാണ് റെയില്‍വേയുടെ തീരുമാനം. 15 ദിവസത്തെ പരിശീലനം നല്‍കുമെന്ന് പാലക്കാട് റെയില്‍വേ ഡിവിഷന്‍ അറിയിച്ചു. സ്റ്റേഷന്‍ മാസ്റ്ററുടെ ഭാഗത്ത് ചെറിയ അശ്രദ്ധ ഉണ്ടായതാണെന്നും മറ്റ് സാങ്കേതിക പിഴവുകള്‍ ഒന്നും തന്നെ ഇല്ലെന്നുമാണ് അധികൃതരുടെ വിശദീകരണം. സ്റ്റേഷന്‍ മാസ്റ്റര്‍ ജോലി ചെയ്തു കൊണ്ടിരുന്ന സമയത്ത് ചില യാത്രക്കാര്‍ എത്തി ട്രെയിനിനെ […]