October 8, 2026

ഗസ്റ്റ് അധ്യാപക നിയമനം

ചേലക്കര ഗവ. പോളിടെക്നിക് കോളേജില്‍ മെക്കാനിക്കല്‍ എഞ്ചിനീയറിങ്, ഇലക്ട്രോണിക്സ് എഞ്ചിനീയറിങ് എന്നീ വകുപ്പുകളില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. യോഗ്യത – പ്രസ്തുത വിഷയത്തില്‍ ബിടെക്/ തത്തുല്യ യോഗ്യത. ഒഴിവുകളുടെ എണ്ണം – ഓരോന്ന് വീതം. യോഗ്യരായവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം ഒക്ടോബര്‍ 30 (തിങ്കള്‍) രാവിലെ 10 മണിക്ക് എഴുത്തു പരീക്ഷയ്ക്കും അഭിമുഖത്തിനും ഹാജരാകണം. Also Read; ‘രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി’; ലഖ്നൗവില്‍ പുതിയ പോസ്റ്റര്‍  

സോളാര്‍ കേസില്‍ ഗണേഷ് കുമാറിന് തിരിച്ചടി

കൊച്ചി: സോളാര്‍ പീഢനക്കേസ് പരാതിക്കാരിയുടെ കത്ത് തിരുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ഗണേഷ് കുമാറിന് തിരിച്ചടി. കേസിലെ തുടര്‍ നടപടികള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് കെ ബി ഗണേഷ് കുമാര്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്റേതാണ് ഉത്തരവ്. കേസില്‍ നേരിട്ട് ഹാജരാവുന്നത് ഒഴിവാക്കണമെന്ന ഗണേഷ് കുമാറിന്റെ ആവശ്യവും കോടതി തള്ളി. കേസുമായി ബന്ധപ്പെട്ട് ഹൈക്കോടതി കഴിഞ്ഞ ദിവസങ്ങളില്‍ വാദം കേട്ടിരുന്നു. എന്നാല്‍ തനിക്ക് ഗൂഢാലോചനയില്‍ പങ്കില്ലെന്നാണ് ഗണേഷ് കോടതിയെ അറിയിച്ചത്. കത്ത് എഴുതിയതും നേരെ […]

‘രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി’; ലഖ്നൗവില്‍ പുതിയ പോസ്റ്റര്‍

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി 2024-ല്‍ പ്രധാനമന്ത്രിയായും ഉത്തര്‍പ്രദേശ് ഘടകം മേധാവി അജയ് റായി 2027-ല്‍ സംസ്ഥാന മുഖ്യമന്ത്രിയായും ചിത്രീകരിക്കുന്ന പോസ്റ്റര്‍ ശ്രദ്ധേയമാകുന്നു. ലഖ്നൗവിലെ കോണ്‍ഗ്രസ് ആസ്ഥാനത്താണ് രാഹുലിനെ പ്രധാനമന്ത്രിയാക്കിക്കൊണ്ടുള്ള പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്. പാര്‍ട്ടി പ്രവര്‍ത്തകനായ താക്കൂര്‍ നിതന്ത് സിംഗ് നിതിന്‍ ആണ് പോസ്റ്ററിന് പിന്നിലെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ലക്ഷ്യങ്ങളും നയങ്ങളും പോസ്റ്ററില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവിനെ ഇന്ത്യയുടെ ഭാവി പ്രധാനമന്ത്രിയായി പ്രഖ്യാപിക്കുന്ന സമാനമായ […]

ഒരുവാചകം അടര്‍ത്തിയെടുത്ത് അനാവശ്യം പറയുന്നു; ലീഗ് വേദിയിലെ പ്രസംഗത്തില്‍ വിശദീകരണവുമായി തരൂര്‍

കോഴിക്കോട്: മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി ഫലസ്തീന്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് കോഴിക്കോട് സംഘടിപ്പിച്ച മനുഷ്യാവകാശ റാലിക്കിടെ ഇസ്രായേല്‍ അനുകൂല പരാമര്‍ശം നടത്തിയെന്ന ആരോപണത്തില്‍ വിശദീകരണവുമായി ശശി തരൂര്‍ എംപി. ഒക്ടോബര്‍ ഏഴിന് ഇസ്രായേലില്‍ നടന്നതും ഭീകരാക്രമണമാണെന്ന് തരൂര്‍ പറഞ്ഞതാണ് വിവാദമായത്. ‘താന്‍ എന്നും ഫലസ്തീന്‍ ജനതയ്ക്കൊപ്പമാണ്. ഇസ്രായേലിന് അനുകൂലമായ പ്രസംഗമാണ് താന്‍ നടത്തിയതെന്ന് അത് കേട്ടവരാരും വിശ്വസിക്കില്ല. അതില്‍ നിന്നും ഒരു വാചകം അടര്‍ത്തിയെടുത്ത് അനാവശ്യം പറയുന്നതിനെ കുറിച്ച് തനിക്കൊന്നും പറയാനില്ലെന്നും’ തരൂര്‍ വ്യക്തമാക്കി. ‘ഒക്ടോബര്‍ […]

ആലുവയിലെ അഞ്ച് വയസുകാരിയുടെ കൊലപാതകം: പ്രതി മറ്റൊരാളെന്ന് അസഫാക്ക് ആലം

കൊച്ചി: ആലുവയിലെ അഞ്ച് വയസുകാരിയുടെ കൊലപാതക കേസില്‍ പത്താന്‍ ഷെയ്ക്ക് എന്നയാളാണ് കൊലപാതകം നടത്തിയത് എന്ന് പ്രതി അസഫാക്ക് ആലം. അലഞ്ഞു തിരിഞ്ഞു നടക്കുന്ന തന്നെ പോലീസ് പ്രതിയാക്കി എന്നും പ്രതി ആരോപിക്കുന്നു. ഇയാള്‍ക്കെതിരെ ഗൗരവസഭാവമുള്ള 16 വകുപ്പുകള്‍ ആണ് ചുമത്തിയിരിക്കുന്നത്. ഇയാളുടെ വാദം പോലീസ് മുഖവിലയ്‌ക്കെടുത്തിട്ടില്ല. കേസിലെ അന്തിമവാദം ഇന്ന് നടക്കാനിരിക്കെയാണ് പ്രതിയുടെ പുതിയ വാദം എന്നതും ശ്രദ്ധേയമാണ് Join with metro post: വാർത്തകൾ വേഗത്തിലറിയാൻ Metro Post വാട്സ്ആപ്പ് ചാനലിൽ അംഗമാകൂ അസഫാക് ആലം […]

മമതാ ബാനര്‍ജി മന്ത്രിസഭയിലെ അംഗം ജ്യോതി പ്രിയ മല്ലിക്കിനെ ഇ ഡി അറസ്റ്റ് ചെയ്തു

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ വനം മന്ത്രി ജ്യോതിപ്രിയ മല്ലിക്കിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് അറസ്റ്റ് ചെയ്തത്. റേഷന്‍ വിതരണവുമായി ബന്ധപ്പെട്ട അഴിമതി ആരോപണ കേസില്‍ കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ വസതിയിലടക്കം ഇ ഡി റെയ്ഡ് നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ്. സംസ്ഥാനത്തെ മുന്‍ ഭക്ഷ്യമന്ത്രിയായിരുന്നു ജ്യോതി പ്രിയ മല്ലിക്ക്. അദ്ദേഹത്തിന്റെ രണ്ട് വീടുകളിലും മറ്റ് മൂന്ന് സ്ഥലങ്ങളിലുമായിട്ടായിരുന്നു റെയ്ഡ് നടത്തിയത്. പാര്‍ത്ഥ ചാറ്റര്‍ജി, അനുബ്രത മൊണ്ടല്‍, മണിക് ഭട്ടാചാര്യ എന്നിവരുള്‍പ്പെടെ തൃണമൂല്‍ കോണ്‍ഗ്രസ് […]

അതിര്‍ത്തിയില്‍ പ്രകോപനവുമായി വീണ്ടും പാക്കിസ്ഥാന്‍

ദില്ലി: ജമ്മു കശ്മീര്‍ അതിര്‍ത്തിയില്‍ പാക്കിസ്ഥാന്‍ സൈനികര്‍ ഇന്ത്യന്‍ ജവാന്മാര്‍ക്ക് നേരെ വെടിയുതിര്‍ത്തു. ജമ്മു കശ്മീരിലെ അര്‍ണിയ, സുചേത്ഗഢ് സെക്ടറുകളിലെ അന്താരാഷ്ട്ര അതിര്‍ത്തിയിലുണ്ടായ പാക് വെടിവെപ്പില്‍ രണ്ട് സൈനികര്‍ക്കും ഒരു പ്രദേശവാസിക്കും പരിക്കേറ്റു. പിന്നാലെ ഇന്ത്യന്‍ സൈന്യം തിരിച്ചും വെടിയുതിര്‍ത്തു. മോര്‍ട്ടാര്‍ ഷെല്ലുകള്‍ ഉപയോഗിച്ചായിരുന്നു പാക്കിസ്ഥാനില്‍ നിന്നുള്ള ആക്രമണമെന്ന് ബിഎസ്എഫ് ഔദ്യോഗിക വാര്‍ത്താക്കുറിപ്പില്‍ വിശദീകരിക്കുന്നു. അഞ്ച് ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ വ്യാഴാഴ്ച രാത്രിയാണ് പാക്കിസ്ഥാന്‍ റേഞ്ചര്‍മാര്‍ പ്രകോപനമില്ലാതെ വെടിയുതിര്‍ത്തത്. മൂവരുടേയും ആരോഗ്യനില തൃപ്തികരമാണ് Also Read; ചൈനീസ് മുന്‍ […]

ചൈനീസ് മുന്‍ പ്രധാനമന്ത്രി ലീ കെക്വിയാങ് അന്തരിച്ചു

ബെയ്ജിങ്: ചൈനീസ് മുന്‍ പ്രധാനമന്ത്രി ലീ കെക്വിയാങ് അന്തരിച്ചു. 68 വയസ്സായിരുന്നു. ഹൃദയാഘാതത്തെത്തുടര്‍ന്നായിരുന്നു അന്ത്യം. പ്രസിഡന്റ് ഷി ജിന്‍പിങിന് കീഴില്‍ രണ്ട് ടേം പ്രധാനമന്ത്രിയായിരുന്ന ലീ കെക്വിയാങ് കഴിഞ്ഞ മാര്‍ച്ചിലാണ് പദവി ഒഴിഞ്ഞത്. പത്തുവര്‍ഷത്തോളം ചൈനയുടെ പ്രധാനമന്ത്രിയായിരുന്നു. Also Read; മാവേലി എക്‌സ്പ്രസിന് ട്രാക്ക് മാറി; ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക് സാമ്പത്തിക ശാസ്ത്രജ്ഞനായിരുന്ന ലീ കെക്വിയാങ്, 2012 മുതല്‍ 2022 വരെ ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പോളിറ്റ് ബ്യൂറോ സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗമായിരുന്നു. മുന്‍ പ്രസിഡന്റ് ഹു ജിന്താവോയുമായി […]

മാവേലി എക്‌സ്പ്രസിന് ട്രാക്ക് മാറി; ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

കാസര്‍കോട്: മാവേലി എക്‌സ്പ്രസ് ട്രെയിന്‍ ട്രാക്ക് മാറിക്കയറി. കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനില്‍ ഇന്ന് വൈകിട്ട് 6.35 നായിരുന്നു സംഭവം. മംഗലാപുരത്തുനിന്ന് തിരുവനന്തപുരത്തേക്ക് പോകുന്ന 16603 ട്രെയിന്‍ ആണ് ബൈ ട്രാക്ക് കയറിയത്. ഈ ട്രാക്കില്‍ മറ്റ് ട്രെയിനുകള്‍ ഇല്ലാഞ്ഞതിനാല്‍ വന്‍ അപകടം ഒഴിവായി. സിഗ്‌നല്‍ നല്‍കിയതിലെ പിഴവാണ് ട്രെയിന്‍ ട്രാക്ക് മാറാന്‍ കാരണമെന്നാണ് പ്രാഥമിക നിഗമനം. ട്രാക്ക് ഒന്നിലേക്ക് കയറേണ്ട ട്രെയിന്‍ സിഗ്‌നല്‍ മാറി ലഭിച്ചതിനാല്‍ മധ്യഭാഗത്തുള്ള ട്രാക്കിലേക്ക് കയറുകയായിരുന്നു. ഇതേ ട്രാക്കില്‍ നിര്‍ത്തി യാത്രക്കാരെ ഇറക്കിയ […]

ഫലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയില്‍ ഹമാസിനെ ഭീകരര്‍ എന്ന് വിളിച്ച് ശശിതരൂര്‍

കോഴിക്കോട്: മുസ്ലീംലീഗ് കോഴിക്കോട്ട് സംഘടിപ്പിച്ച ഫലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയില്‍ ഹമാസിനെ ഭീകരവാദികളെന്ന് വിശേഷിപ്പിച്ച് ശശിതരൂര്‍. ഫലസ്തീന്‍ ഐക്യദാര്‍ഢ്യ മനുഷ്യ മഹാറാലിയുടെ സമാപന സംഗത്തില്‍ മുഖ്യപ്രഭാഷണം നടത്തവെയാണ് ശശിതരൂരിന്റെ പരാമര്‍ശം. ഒക്ടോബര്‍ ഏഴിന് ഭീകരവാദികള്‍ ഇസ്രായേലിനെ ആക്രമിച്ചു. 1400 പേര്‍ കൊല്ലപ്പെട്ടു. പക്ഷെ ഇസ്രായേല്‍ അതിന് നല്‍കിയ മറുപടി ഗാസയില്‍ ബോംബിട്ടുകൊണ്ടാണ്. അതില്‍ ആറായിരത്തിലധികം പേര്‍ ഇതുവരെ കൊല്ലപ്പെട്ടു. ഇസ്രായേല്‍ ഇപ്പോഴും ബോംബാക്രമണം നിര്‍ത്തിയിട്ടില്ലെന്ന് ശശി തരൂര്‍ പറഞ്ഞു. Join with metro post: വാർത്തകളറിയാൻ Metro Post ന്യൂസ് […]