October 8, 2026

ക്ഷേത്രങ്ങളില്‍ ആരുടെ രാഷ്ട്രീയവും വേണ്ട, കമ്യൂണിസ്റ്റ്‌ വത്കരണം അനുവദിക്കില്ല, സമരം പ്രഖ്യാപിച്ച് ഹിന്ദു ഐക്യവേദി

ആലപ്പുഴ: ക്ഷേത്രങ്ങളില്‍ ബി ജെ പി അടക്കമുള്ള പാര്‍ട്ടികളുടെ രാഷ്ട്രീയം വേണ്ടെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് കെ പി ശശികല. രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ നില്‍ക്കേണ്ടിടത്ത് നില്‍ക്കണമെന്നും വിശ്വാസവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ആ വഴിക്ക് നടക്കണമെന്നും കെ പി ശശികല പറഞ്ഞു. Join with metro post: വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ സര്‍ക്കുലര്‍ ദേവസ്വം ബോര്‍ഡിലെ അഴിമതി മൂടിവെക്കാനാണ്. ഹിന്ദു സംഘടനകളെ അകറ്റിയതിന് ശേഷം ക്ഷേത്രങ്ങള്‍ സമ്പൂര്‍ണമായും സി […]

ഖത്തറില്‍ മലയാളികളടക്കം എട്ട് പേര്‍ക്ക് വധശിക്ഷ; വിധി ഞെട്ടിക്കുന്നതെന്ന് ഇന്ത്യ

ന്യൂഡല്‍ഹി: ഖത്തറില്‍ തടവിലാക്കപ്പെട്ട എട്ട് ഇന്ത്യക്കാര്‍ക്ക് വധശിക്ഷ. അല്‍ ദഹ്‌റാ കമ്പനിയിലെ ഉദ്യോഗസ്ഥരായ മലയാളികളടക്കം എട്ടുപേര്‍ക്കാണ് ഖത്തറിലെ കോര്‍ട്ട് ഓഫ് ഫസ്റ്റ് ഇന്‍സ്റ്റന്‍സ് വധശിക്ഷ വിധിച്ചത്. വിധി ഞെട്ടിക്കുന്നതെന്ന് ഇന്ത്യ പ്രതികരിച്ചു. Also Read; നിത്യ യൗവ്വനത്തിന് ചുളിവും നരയും നല്‍കിയ ഡിജിറ്റല്‍ തിരക്കഥ: മമ്മൂട്ടിയുടെ വൈറല്‍ ചിത്രത്തിന് പിന്നില്‍ നാവികസേനാ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടുന്ന സംഘമാണ് ഖത്തറില്‍ തടവിലാക്കപ്പെട്ടിരിക്കുന്നത്. ഇന്ത്യയുടെ യുദ്ധക്കപ്പല്‍ അടക്കം കമാന്‍ഡ് ചെയ്തിരുന്ന ഉന്നത നാവിക ഉദ്യോഗസ്ഥരാണ് ഇവര്‍. എട്ടുപേരും ചാരപ്രവര്‍ത്തനം നടത്തി എന്നാരോപിച്ചായിരുന്നു ഖത്തര്‍ […]

മൃതദേഹം പൊതിഞ്ഞ ബാഗുകളിലും അഴിമതി; കേന്ദ്രം അന്വേഷിക്കണമെന്ന് അനില്‍ അക്കര

തൃശൂര്‍: കോവിഡ് കാലത്ത് തൃശൂര്‍ മെഡിക്കല്‍ കോളജ് കേന്ദ്രീകരിച്ച് വലിയ തോതിയുള്ള സാമ്പത്തിക തിരിമറിയും കൊള്ളയും നടന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് അനില്‍ അക്കര. എന്‍ ആര്‍ എച്ച് എം വഴി ലഭിച്ച എട്ട് കോടി പത്തൊമ്പത് ലക്ഷം രൂപയില്‍ വന്‍ കൊള്ളയാണ് നടന്നത്. മെഡിക്കല്‍ കോളജ് എംപ്ലോയീസ് സഹകരണ സംഘവും മെഡിക്കല്‍ കോളജ് എച്ച് ഡി എസ് വിഭാഗവും ചേര്‍ന്നാണ് ഈ കൊള്ള നടത്തിയതെന്നും അനില്‍ അക്കര ആരോപിച്ചു. Also Read; ‘ഇന്ത്യ’യുള്ള എസ് സിഇആര്‍ടി പുസ്തകങ്ങള്‍ സ്വന്തം […]

ക്രിസ്ത്യാനികള്‍ക്ക് വത്തിക്കാന്‍ പോലെ, ഹിന്ദുക്കള്‍ക്ക് അയോധ്യ: അഭിപ്രായ പ്രകടനവുമായി കങ്കണ

ന്യൂഡല്‍ഹി: ക്രിസ്ത്യാനികള്‍ക്ക് വത്തിക്കാന്‍ എന്ന പോലെ ഇന്ത്യയിലെ ഹിന്ദുക്കളുടെ മുഖ്യ ആരാധനാലയമായി അയോധ്യയിലെ രാമക്ഷേത്രം മാറുമെന്ന് നടി കങ്കണ റണാവത്ത്. 600 വര്‍ഷത്തെ പോരാട്ടത്തിനൊടുവിലാണ് രാമക്ഷേത്രം യാഥാര്‍ത്ഥ്യമാകുന്നതെന്നും നടി കങ്കണ പറഞ്ഞു. രാമക്ഷേത്ര നിര്‍മ്മാണം പൂര്‍ത്തിയായതോടെ, രാജ്യത്തെ ഹിന്ദുക്കളുടെ നൂറ്റാണ്ടുകള്‍ നീണ്ട പോരാട്ടമാണ് സഫലമാകുന്നത്. അയോധ്യയുമായി ബന്ധപ്പെട്ട് താന്‍ നിരവധി ഗവേഷണങ്ങള്‍ നടത്തി. അയോധ്യയുമായി ബന്ധപ്പെട്ട് തിരക്കഥയും തയ്യാറാക്കി. പുതിയ ചിത്രമായ തേജസില്‍ രാമക്ഷേത്രത്തിന് സുപ്രധാന പങ്കുണ്ടാകുമെന്നും കങ്കണ പറഞ്ഞു. Also Read; അമല പോള്‍ വീണ്ടും വിവാഹിതയാകുന്നു […]

നിത്യ യൗവ്വനത്തിന് ചുളിവും നരയും നല്‍കിയ ഡിജിറ്റല്‍ തിരക്കഥ: മമ്മൂട്ടിയുടെ വൈറല്‍ ചിത്രത്തിന് പിന്നില്‍

കൊച്ചി: നടന്‍ മമ്മൂട്ടിയുടെ യഥാര്‍ത്ഥ ചിത്രം എന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ ഒരു ചിത്രം പ്രചരിക്കുന്നുണ്ടായിരുന്നു. ചുളിവ് വീണ മീശ നരച്ച മമ്മൂട്ടിയെയാണ് ചിത്രത്തില്‍ കാണാന്‍ കഴിഞ്ഞത്. വന്‍തോതിലാണ് ചിത്രം ഷെയര്‍ ചെയ്യപ്പെട്ടത്. Join with metro post: വാർത്തകൾ വേഗത്തിലറിയാൻ Metro Post വാട്സ്ആപ്പ് ചാനലിൽ അംഗമാകൂ ഇതിന് പിന്നിലെ സത്യാവസ്ഥ വെളിപ്പെടുത്തുന്ന വീഡിയോയാണ് ഇപ്പോള്‍ പുറത്തെത്തിയത്. മമ്മൂട്ടിഫാന്‍സ് ഭാരവാഹിയും മമ്മൂട്ടിയുടെ ജീവകാരുണ്യ പ്രസ്ഥാനങ്ങള്‍ ഏകോപിപ്പിക്കുന്നയാളുമായ റോബര്‍ട്ട് കുര്യാക്കോസ് ആണ് വീഡിയോ പങ്കുവെച്ചത്. മമ്മൂട്ടിയുടെ യഥാര്‍ത്ഥ ചിത്രം […]

അധ്യാപക ഒഴിവ്

പട്ടാമ്പി ഗവ. സംസ്‌കൃത കോളേജില്‍ ബോട്ടണി, സുവോളജി വിഷയങ്ങളിലേക്കുള്ള ഗസ്റ്റ് അധ്യാപകരുടെ അഭിമുഖം ഒക്ടോബര്‍ 26 ന് നടക്കും. യുജിസി മാനദണ്ഡങ്ങള്‍ അനുസരിച്ചുള്ള യോഗ്യതയുള്ളവരും തൃശ്ശൂര്‍ കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തില്‍ രജിസ്റ്റര്‍ ചെയ്തവരുമായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അഭിമുഖത്തില്‍ പങ്കെടുക്കാം. വയസ്സ്, പ്രവൃത്തി പരിചയം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന അസ്സല്‍ രേഖകള്‍ സഹിതമാണ് അഭിമുഖത്തിന് ഹാജരാകേണ്ടത്. ഇവരുടെ അഭാവത്തില്‍ 50 ശതമാനം മാര്‍ക്കോടെ ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദാനന്തര ബിരുദമുള്ളവരെയും പരിഗണിക്കുന്നതാണ്. രാവിലെ 10 ന് […]

അമല പോള്‍ വീണ്ടും വിവാഹിതയാകുന്നു

നടി അമലപോള്‍ വീണ്ടും വിവാഹിതയാകുന്നു. അമലയുടെ സുഹൃത്ത് ജഗത് ദേശായിയാണ് വിവരം പങ്കുവെച്ച് ഇന്‍സ്റ്റഗ്രാമില്‍ വീഡിയോ പുറത്തുവിട്ടത്. അമലയെ പ്രപ്പോസ് ചെയ്യുന്ന വീഡിയോയാണ് ജഗത് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്. ‘ജിപ്‌സി ക്യൂന്‍ യെസ് പറഞ്ഞു’ എന്ന ക്യാപ്ഷന്‍ വെഡ്ഡിംഗ് ബെല്‍സ് എന്ന ഹാഷ്ടാഗോടെ ജഗത് പോസ്റ്റ് ചെയ്തിട്ടുണ്ട്. ജഗത്തിന്റെ പ്രപ്പോസല്‍ സ്വീകരിച്ച അമല അദ്ദേഹത്തിന് സ്‌നേഹ ചുംബനം നല്‍കുന്നതും വീഡിയോയിലുണ്ട്. 2014 ല്‍ തമിഴ് സംവിധായകന്‍ എ.എല്‍ വിജയിയെ അമല വിവാഹം കഴിച്ചിരുന്നു എന്നാല്‍ പിന്നീട് ഇവര്‍ വിവാഹമോചനം […]

അയോധ്യ രാമക്ഷേത്രം: വിഗ്രഹപ്രതിഷ്ഠ ജനുവരി 22-ന്

ന്യൂഡല്‍ഹി: അയോധ്യ രാമക്ഷേത്രത്തിലെ വിഗ്രഹ പ്രതിഷ്ടാച്ചടങ്ങ് ജനുവരി 22-ന് നടത്താന്‍ തിരുമാനിച്ചതായി രാമ ജന്‍മഭൂമി ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ചംപത് റായ്. പ്രതിഷ്ഠാച്ചടങ്ങിലേക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയെ നേരിട്ടായിരുന്നു ക്ഷണിച്ചത്. ചടങ്ങിനെത്താമെന്ന് മോദി സമ്മതിച്ചതായും ചംപത് റായ് അറിയിച്ചു. ട്രസ്റ്റ് അംഗങ്ങളുമായുള്ള കൂടിക്കാഴ്ചയുടെ ചിത്രം പങ്കുവെച്ച പ്രധാനമന്ത്രി, ചരിത്ര മുഹൂര്‍ത്തത്തിന് സാക്ഷ്യം വഹിക്കാന്‍ സാധിക്കുന്നത് ഭാഗ്യമാണെന്നും അനുഗ്രഹമായി തോന്നുന്നുവെന്നും എക്‌സില്‍ കുറിച്ചു. മൂന്നു നിലകളായി രൂപകലപ്പന ചെയ്ത ക്ഷേത്രത്തിന്റെ ആദ്യനിലയുടെ നിര്‍മാണം ഡിസംബറില്‍ പൂര്‍ത്തിയാകും. ക്ഷേത്രത്തിന്റെ നിര്‍മാണം 2024 […]

പലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് മുസ്ലീം ലീഗ് നടത്തുന്ന മനുഷ്യാവകാശ മഹാറാലി ഇന്ന്

കോഴിക്കോട്: പലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് മുസ്ലീം ലീഗ് നടത്തുന്ന മനുഷ്യാവകാശ മഹാറാലി ഇന്ന് വൈകിട്ട് കോഴിക്കോട് നടക്കും. കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം ശശി തരൂര്‍ റാലിയില്‍ പങ്കെടുക്കും. റാലിയില്‍ രാഷ്ട്രീയമില്ലെന്നും പലസ്തീന്‍ ജനതയ്ക്കുള്ള ഐക്യദാര്‍ഢ്യം മാത്രമാണെന്നും മുസ്ലീം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. മുസ്ലീം ലീഗുകാരായ എല്ലാവര്‍ക്കും റാലിയില്‍ പങ്കെടുക്കാമെന്നും വഖഫ് സമ്മേളനത്തിന് സമാനമായ സമ്മേളനം നടത്തുമെന്നും ് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം പറഞ്ഞു. Join […]

സോളാര്‍ പീഢനക്കേസ്; സിബിഐ റിപ്പോര്‍ട്ട് അംഗീകരിച്ച കീഴ്‌ക്കോടതി ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിച്ച് പരാതിക്കാരി

കൊച്ചി: സോളാര്‍ പീഢനക്കേസില്‍ പരാതിക്കാരി നല്‍കിയ ഹര്‍ജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. കെ സി വേണുഗോപാലിനെതിരെ തെളിവില്ലെന്ന സിബിഐ റിപ്പോര്‍ട്ട് അംഗീകരിച്ച കീഴ്‌ക്കോടതി ഉത്തരവിനെതിരെയാണ് പരാതിക്കാരി ഹര്‍ജി നല്‍കിയത്. തുടര്‍ന്ന് കെ സി വേണുഗോപാലിന് കോടതി നോട്ടീസ് അയച്ചു. കേന്ദ്രമന്ത്രിയായിരിക്കെ കെ സി വേണുഗോപാല്‍ തന്നെ പീഢിപ്പിച്ചുവെന്നായിരുന്നു പരാതിക്കാരിയുടെ ആക്ഷേപം. സംസ്ഥാന മന്ത്രിയായിരുന്ന എ പി അനില്‍കുമാറിന്റെ തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയില്‍ വെച്ച് വേണുഗോപാല്‍ പീഢിപ്പിച്ചെന്നായിരുന്നു പരാതിക്കാരിയുടെ ആരോപണം. പീഢനസമയത്ത് ധരിച്ചതായി പറയുന്ന രണ്ട് സാരികളും പരാതിക്കാരി […]