October 8, 2026

പാഠപുസ്തകങ്ങളില്‍ ഇന്ത്യയ്ക്ക് പകരം ഇനി ഭാരത്

ന്യൂഡല്‍ഹി: എന്‍സിഇആര്‍ടി പുസ്തകങ്ങളില്‍ രാജ്യത്തിന്റെ പേര് ഇന്ത്യ എന്നത് മാറ്റി ഭാരത് എന്നാക്കി മാറ്റാന്‍ ഉപദേശക സമിതി ശുപാര്‍ശ ചെയ്തു. എന്‍സിഇആര്‍ടി പാനലില്‍ നിന്നുള്ള ശുപാര്‍ശയാണ് ഇപ്പോള്‍ ലഭിച്ചത്. മാസങ്ങള്‍ക്കുമുമ്പാണ് ഈ നിര്‍ദേശം പാനല്‍ മുന്നോട്ടുവെച്ചത്. സിഐ ഐസക് അധ്യക്ഷനായ സമിതിയാണ് ശുപാര്‍ശ നല്‍കിയത്. പരിഷ്‌കാരം നടപ്പാക്കുമെന്ന് സിഐ ഐസക് മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചു. പുരാതന, മധ്യകാല, ആധുനിക ചരിത്രമെന്ന് വിഭജനമില്ല. പുരാണങ്ങള്‍ പഠിപ്പിക്കുന്നതില്‍ രാഷ്ട്രീയമില്ല. പാഠപുസ്തകങ്ങളില്‍ ഇനി ഭാരതം എന്നേ ഉണ്ടാകൂ എന്നും അദ്ദേഹം പ്രതികരിച്ചു. Also […]

സംവിധായകന്റെ പരാതിയില്‍ സിനിമ റിവ്യൂ ചെയ്തവര്‍ക്കെതിരെ കേസ്: യൂട്യൂബും ഫേസ്ബുക്കും പ്രതികള്‍

കൊച്ചി: റാഹേല്‍ മകന്‍ കോര എന്ന സിനിമയുടെ സംവിധായകന്‍ ഉബൈനിയുടെ പരാതിയില്‍ സിനിമ റിവ്യൂ ചെയ്തവര്‍ക്കെതിരെ ആദ്യ കേസ് രജിസ്റ്റര്‍ ചെയ്ത് കൊച്ചി സിറ്റി പോലീസ്. തിയേറ്ററുകളിലുള്ള സിനിമയെ മോശമാക്കാന്‍ ശ്രമിച്ചുവെന്നാണ് സംവിധായകന്റെ പരാതി. എറണാകുളം സെന്‍ട്രല്‍ പോലീസ് ആണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. 9 പേര്‍ക്കെതിരെയാണ് കേസ്. യൂട്യൂബും ഫേസ്ബുക്കും പ്രതികളാണ്. റിലീസിങ് ദിനത്തില്‍ തിയേറ്റര്‍ കേന്ദ്രീകരിച്ചുള്ള നെഗറ്റീവ് റിവ്യൂ നിയന്ത്രിക്കണമെന്ന ഹര്‍ജി നേരത്തെ ഹൈക്കോടതി പരിഗണിച്ചിരുന്നു. Also Read; ഭൂമി തര്‍ക്കം: യുവാവിനെ ട്രാക്ടര്‍ കയറ്റി […]

ഭൂമി തര്‍ക്കം: യുവാവിനെ ട്രാക്ടര്‍ കയറ്റി കൊന്നു

ഭരത്പൂര്‍: രാജസ്ഥാനിലെ ഭരത്പൂരില്‍ ജനക്കൂട്ടം നോക്കിനില്‍ക്കെ യുവാവിനെ ക്രൂരമായി കൊലപ്പെടുത്തി. 32കാരനായ നിര്‍പത് ഗുജ്ജറാണ് ട്രാക്ടറിനടിയില്‍പ്പെട്ട് മരിച്ചത്. ഇന്ന് രാവിലെയായിരുന്നു സംഭവം. പ്രതികളെ അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു. എട്ടുതവണയാണ് ശരീരത്തിലൂടെ ട്രാക്ടര്‍ കയറ്റി കൊലപ്പെടുത്തിയത്. ഭരത്പൂരിലെ ബനിയ ഗ്രാമത്തില്‍ ബഹാദുറിന്റെയും അട്ടര്‍ സിങ് ഗുര്‍ജറിന്റെയും കുടുംബങ്ങള്‍ തമ്മില്‍ ഭൂമി തര്‍ക്കം നിലനിന്നിരുന്നു. ഇന്ന് രാവിലെ ഇരുവിഭാഗങ്ങളും തമ്മില്‍ വീണ്ടും ഇതേ ചൊല്ലി തര്‍ക്കമായി. Join with metro post: വാർത്തകൾ വേഗത്തിലറിയാൻ Metro Post വാട്സ്ആപ്പ് ചാനലിൽ […]

നടന്‍ വിനായകന്റെ അറസ്റ്റ്; വീഡിയോ പരിശോധിച്ച് കൂടുതല്‍ വകുപ്പ് ചുമത്തുമെന്ന് കൊച്ചി ഡിസിപി

കൊച്ചി: പോലീസ് സ്റ്റേഷനില്‍ ബഹളം ഉണ്ടാക്കിയ നടന്‍ വിനായകനെതിരെ ദുര്‍ബല വകുപ്പുകളാണ് ചുമത്തിയതെന്ന ആരോപണത്തില്‍ മറുപടിയുമായി കൊച്ചി ഡിസിപി. പോലീസ് ഒരു തരത്തിലുള്ള സ്വാധീനത്തിനും വഴങ്ങുകയില്ലെന്നും മൂന്നുവര്‍ഷം വീതം ശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണ് വിനായകനെതിരെ ചുമത്തിയതെന്നും കൊച്ചി ഡിസിപി എസ് ശശിധരന്‍ പറഞ്ഞു. പൊതുസ്ഥലത്ത് മദ്യപിച്ച് ബഹളമുണ്ടാക്കിയതിനും പൊലീസ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയതിനും മൂന്നു വര്‍ഷം വീതം ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ചുമത്തിയത്. രണ്ടു വകുപ്പുകളിലുമായി ആറുവര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്നതാണ്. Join with metro post: മെട്രോ പോസ്റ്റ് […]

മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസ്; കെ സുരേന്ദ്രന്‍ കോടതിയില്‍ ഹാജരായി

കാസര്‍കോട്: മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ജാമ്യ അപേക്ഷ നല്‍കി. ജാമ്യ അപേക്ഷ നല്‍കിയതിന് പിന്നാലെ കെ സുരേന്ദ്രന്‍ കാസര്‍കോട് ജില്ല സെഷന്‍സ് കോടതിയില്‍ ഇന്ന് രാവിലെ ഹാജരായി. ഇതാദ്യമായാണ് ഈ കേസില്‍ സുരേന്ദ്രന്‍ കോടതിയില്‍ ഹാജരാകുന്നത്. കെ. സുരേന്ദ്രന് പുറമെ കേസിലെ മുഴുവന്‍ പ്രതികളും ഇര കെ.സുന്ദരയും കോടതിയില്‍ ഹാജരായി. കാസര്‍കോട് ജില്ല സെഷന്‍സ് കോടതിയിലാണ് ജാമ്യ അപേക്ഷ സമര്‍പ്പിച്ചത്. 2021ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരത്തെ ബിഎസ്പി സ്ഥാനാര്‍ഥിയായ സുന്ദരക്ക് […]

സ്‌ക്രീന്‍ ഷെയര്‍ ആപ്പിലൂടെ തട്ടിപ്പ്: മുന്നറിയിപ്പുമായി കേരള പൊലീസ്

തിരുവനന്തപുരം:  സ്‌ക്രീന്‍ ഷെയര്‍ ആപ്പുകളിലൂടെ ഓണ്‍ലൈന്‍ തട്ടിപ്പ് വ്യാപകമാകുന്നുവെന്ന് കേരള പോലീസ്. അക്കൗണ്ട് ഉടമയുടെ വിവരങ്ങള്‍ ചോര്‍ത്താനുള്ള പുതുവഴിയാണ് സ്‌ക്രീന്‍ ഷെയര്‍ (സ്‌ക്രീന്‍ പങ്കുവെയ്ക്കല്‍) ആപ്ലിക്കേഷനുകള്‍. ബാങ്കിന്റെയോ മറ്റു സ്ഥാപനങ്ങളുടെയോ പ്രതിനിധികള്‍ എന്ന വ്യാജേന ഫോണ്‍ ചെയ്യുന്നവര്‍ ഉപഭോക്താക്കളെ ചില ആപ്ലിക്കേഷനുകള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ നിര്‍ബന്ധിക്കും. ഇത്തരം കെണിയില്‍ വീഴരുതെന്ന് കേരള പോലീസ് ഫെയ്സ്ബുക്ക് കുറിപ്പിലൂടെ മുന്നറിയിപ്പ് നല്‍കി. കേരള പൊലീസ് പറയുന്നത് ഇങ്ങനെ അക്കൗണ്ട് ഉടമയുടെ വിവരങ്ങള്‍ ചോര്‍ത്താനുള്ള പുതുവഴിയാണ് സ്‌ക്രീന്‍ ഷെയര്‍ (സ്‌ക്രീന്‍ പങ്കുെവക്കല്‍) […]

നിരപരാധിയെന്ന് ആവര്‍ത്തിച്ച് ഷാക്കിര്‍ സുബാന്‍

കൊച്ചി: വ്ളോഗര്‍ ഷാക്കിര്‍ സുബാന്‍ കൊച്ചിയിലെത്തി. താന്‍ നിരപരാധിയാണെന്നും കേസിനെ നിയമപരമായി നേരിടുമെന്നും മല്ലു ട്രാവലര്‍ എന്ന പേരില്‍ വ്ളോഗ് ചെയ്യുന്ന ഷാക്കിര്‍ സുബാന്‍ പ്രതികരിച്ചു. സൗദി യുവതിയെ പീഡിപ്പിച്ചെന്ന കേസില്‍ ജാമ്യം ലഭിച്ചതിന് പിന്നാലെയാണ് കൊച്ചിയിലെത്തിയത്. ഹൈക്കോടതി ഷാക്കിര്‍ സുബാന് ഉപാധികളോടെയാണ് ഇടക്കാല ജാമ്യം അനുവദിച്ചിരുന്നത്. വിദേശത്തുനിന്ന് തിരിച്ചെത്തിയ ശേഷം പാസ്‌പോര്‍ട്ട് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കണം. സംസ്ഥാനം വിട്ട് പോകരുത്. അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണം എന്നീ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. വിദേശത്തുള്ള ഷാക്കിര്‍ സുബാന്‍ […]

മിന്നലേറ്റ് യുവതിക്ക് കേള്‍വി ശക്തി നഷ്മായി

തൃശ്ശൂര്‍: തൃശ്ശൂരില്‍ മിന്നലേറ്റ് യുവതിക്ക് കേള്‍വി ശക്തി നഷ്മായതായി റിപ്പോര്‍ട്ട്. വീടിന്റെ ഭിത്തില്‍ ചാരിയിരുന്ന് ആറ് മാസം പ്രായമായ കുഞ്ഞിന് മുലയൂട്ടുന്നതിനിടെയാണ് മിന്നലേറ്റത്. മിന്നലേറ്റ് അമ്മയും കുഞ്ഞും തെറിച്ചു വീഴുകയായിരുന്നു. തൃശൂര്‍ കല്‍പറമ്പ് സ്വദേശി സുബീഷിന്റെ ഭാര്യ ഐശ്വര്യയുടെ (36) ഇടതു ചെവിയുടെ കേള്‍വി ശക്തിയാണ് നഷ്ടമായത്. കൂടാതെ ഐശ്വര്യയുടെ പുറത്ത് പൊള്ളലേല്‍ക്കുകയും മുടി കരിയുകയും ചെയ്തു. Also Read; മാലിന്യക്കുഴിയില്‍ വീണ് നാലാം ക്ലാസ്സുകാരന് ദാരുണാന്ത്യം എന്നാല്‍ കുഞ്ഞിന് പരിക്കില്ല. കഴിഞ്ഞ ദിവസം രാത്രി ഏഴ് മണിയോടെയാണ് […]

മാലിന്യക്കുഴിയില്‍ വീണ് നാലാം ക്ലാസ്സുകാരന് ദാരുണാന്ത്യം

തൃശ്ശൂര്‍: കൊട്ടേക്കാട് നിന്ന് കാണാതായ ഏഴു വയസ്സുള്ള കുട്ടിയുടെ മൃതദേഹം മാലിന്യക്കുഴിയില്‍ കണ്ടെത്തി. വീടിന് സമീപത്തെ പ്ലാസ്റ്റിക് കമ്പനിയുടെ മാലിന്യക്കുഴിയിലാണ് മൃതദേഹം കണ്ടത്. കുറുവീട്ടില്‍ റിജോയുടെ മകന്‍ ജോണ്‍ പോള്‍ ആണ് മരിച്ചത്. കുന്നത്തു പീടിക സെന്ററിലെ സ്വകാര്യ കമ്പനിയുടെ മാലിന്യ കുഴിയിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. കുട്ടിയെ ഏറെ നേരമായിട്ടും കാണാതായതിനെ തുടര്‍ന്ന് വീട്ടുകാരും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തെരച്ചിലില്‍ രാത്രിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. കഴിഞ്ഞ ദിവസം […]

വിനായകനെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു

കൊച്ചി: പോലീസ് സ്റ്റേഷനിലെത്തി ബഹളം വെച്ച നടന്‍ വിനായകനെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു. എറണാകുളം നോര്‍ത്ത് പോലീസ് സ്റ്റേഷനിലെത്തിയാണ് വിനായകന്‍ ബഹളം വെച്ചത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് സ്റ്റേഷനില്‍ വിളിച്ച് കുടുംബ പ്രശ്‌നങ്ങളില്‍ പരാതിപ്പെട്ട വിനായകന്‍ വൈകിട്ട് സ്റ്റേഷനില്‍ എത്തി പ്രശ്‌നം ഉണ്ടാക്കുകയായിരുന്നു. ലഹരി ഉപയോഗിച്ചാണ് വിനായകന്‍ എത്തിയതെന്ന് പോലീസ് പറഞ്ഞു. നോര്‍ത്ത് സ്റ്റേഷനിലെത്തിയ വിനായകന്‍ പരസ്യമായി സിഗരറ്റ് വലിച്ചതിന് പോലീസ് ആദ്യം പിഴയീടാക്കി. ഇതിനുശേഷം സ്റ്റേഷനില്‍ കയറി പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയായിരുന്നുവെന്നും പോലീസ് പറയുന്നു. ഹരി […]