October 8, 2026

വിവേക് അഗ്‌നിഹോത്രി എത്തുന്നു മഹാഭാരതവുമായി

ദി കശ്മീര്‍ ഫയല്‍സിലൂടെ സിനിമാ പ്രേമികളുടെ ശ്രദ്ധ പിടിച്ചുപറ്റിയ സംവിധായകന്‍ വിവേക് രഞ്ജന്‍ അഗ്‌നിഹോത്രി പുതിയ ചിത്രവുമായി എത്തുന്നു. മഹാഭാരതകഥയുമായാണ് വിവേക് അഗ്‌നിഹോത്രി എത്തുന്നത്. ചിത്രം മൂന്ന് ഭാഗങ്ങളിലായാണ് ബിഗ് കാന്‍വാസില്‍ എത്തുക. ഐ ആം ബുദ്ധയുടെ ബാനറില്‍ പല്ലവി ജോഷിയാണ് ചിത്രത്തിന്റെ നിര്‍മ്മാണം. പ്രശസ്ത കന്നഡ സാഹിത്യകാരന്‍ എസ് എല്‍ ഭൈരപ്പയുടെ വിഖ്യാത നോവല്‍ പര്‍വയെ അടിസ്ഥാനമാക്കിയാണ് വിവേക് അഗ്‌നിഹോത്രി ചിത്രം ഒരുക്കുന്നത്. അനൗണ്‍സ്‌മെന്റ് പോസ്റ്റര്‍ പുറത്തിറക്കിക്കൊണ്ടാണ് അണിയറക്കാര്‍ ചിത്രം പ്രഖ്യാപിച്ചിരിക്കുന്നത്. ധര്‍മ്മത്തിന്റെ ഒരു ഇതിഹാസകഥ […]

പി എം എ സലാമിന് രാഷ്ട്രീയം പറയാനുള്ള വകതിരിവില്ല, ലീഗിനെ കുഴപ്പത്തിലാക്കി എളമരം കരീം

തിരുവനന്തപുരം: സമസ്തയും മുസ്ലീം ലീഗും തമ്മിലുള്ള ഭിന്നതയില്‍ മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാമിനെ പരിഹസിച്ച് സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരീം. പിഎംഎ സലാമിന് രാഷ്ട്രീയ കാര്യങ്ങള്‍ ഗൗരവമായി പറയാന്‍ അറിവില്ല. സമസ്തയോട് എടുത്ത നിലപാട് ലീഗിനെ തന്നെ കുഴപ്പത്തിലാക്കി. പിഎംഎ സലാമിന് വകതിരിവില്ലെന്നും എളമരം കരീം പരിഹസിച്ചു. Join with metro post: വാർത്തകൾ വേഗത്തിലറിയാൻ Metro Post വാട്സ്ആപ്പ് ചാനലിൽ അംഗമാകൂ ഇതിനിടെ കേരള ഘടകം ജെഡിഎസില്‍ നിന്ന് […]

പൊതു സ്ഥലത്തെ പ്രാര്‍ഥനാമുറി മൗലിക അവകാശമല്ലെന്ന് ഹൈക്കോടതി

ഗുവാഹതി: പൊതു ഇടങ്ങളില്‍ പ്രാര്‍ഥനാ മുറി വേണമെന്ന ആവശ്യം മൗലിക അവകാശത്തില്‍പ്പെട്ടതല്ലെന്ന് ഗുവാഹതി ഹൈക്കോടതി. ഗുവാഹതി വിമാനത്താവളത്തില്‍ പ്രാര്‍ഥനാ മുറി വേണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജി തള്ളിക്കൊണ്ടാണ് ഹൈക്കോടതിയുടെ നിരീക്ഷണം. മതവിശ്വാസത്തിനുള്ള മൗലിക അവകാശത്തെ ഇത്തരത്തില്‍ വികസിപ്പിക്കാനാവില്ലെന്ന് ജസ്റ്റിസുമാരായ സന്ദീപ് മേത്തയും കര്‍ദക് ഏതയും പറഞ്ഞു. എയര്‍ പോര്‍ട്ടിലെത്തുന്ന യാത്രക്കാര്‍ക്ക് പ്രാര്‍ഥനയ്ക്കു സൗകര്യമില്ലെന്നാണ് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയത്. ഡല്‍ഹി, മുംബൈ, മംഗളൂരു തുടങ്ങിയ പല വിമാനത്താവളങ്ങളിലും ഇത്തരം സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് ഹര്‍ജിയില്‍ പറഞ്ഞു. എന്നാല്‍ ഇതൊരു അവകാശമായി […]

ഓട്ടോയില്‍ കയറിയ വിദ്യാര്‍ഥിനിക്ക് നേരെ അശ്ലീല സംസാരം; ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍

തിരുവനന്തപുരം: ഓട്ടോയില്‍ കയറിയ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയോട് അപമര്യാദയായി പെരുമാറിയ ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍. നെയ്യാറ്റിന്‍കര, കുളത്തൂര്‍ വെങ്കടമ്പ് സ്വദേശിയായ അനു (27) നെയാണ് വെള്ളറട പോലീസ് അറസ്റ്റ് ചെയ്തത്. വെള്ളറട എസ്.ഐ റസൂല്‍ രാജിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തിയത്. പ്രതി റിമാന്റിലാണ്. സ്‌കൂള്‍ വിട്ട് വൈകുന്നേരം വീട്ടിലേയ്ക്ക് പോകാന്‍ കാരക്കോണത്ത് ബസ് കാത്തുനിന്ന സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയോട് അമരവിളയിലേക്ക് പോകുന്ന ഓട്ടോയാണെന്ന് പറഞ്ഞു കയറ്റുകയായിരുന്നു അനു. ആ സമയം മറ്റൊരു സ്ത്രീയും ഓട്ടോയില്‍ കയറി. സ്ത്രീ […]

രാജ്യത്ത് തോട്ടിപ്പണി പൂര്‍ണമായും നിര്‍ത്തലാക്കണം; സുപ്രീം കോടതി

ന്യൂഡല്‍ഹി: രാജ്യത്ത് തോട്ടിപ്പണി പൂര്‍ണമായും നിര്‍ത്തലാക്കണമെന്ന് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്ക് സുപ്രീംകോടതിയുടെ നിര്‍ദേശം. അഴുക്കുചാലുകളും മറ്റും വൃത്തിയാക്കുന്നതിനിടെ മരിച്ചവര്‍ക്കുള്ള നഷ്ടപരിഹാരം 30 ലക്ഷമായി ഉയര്‍ത്തണമെന്നും ജസ്റ്റിസുമാരായ എസ് രവീന്ദ്രഭട്ടും അരവിന്ദ് കുമാറും അടങ്ങുന്ന ബെഞ്ച് ഉത്തരവിട്ടിട്ടുണ്ട്. തോട്ടിപ്പണിക്കാരെ നിയമിക്കുന്നതിനെതിരെ സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജിയില്‍ വിധി പറയുകയായിരുന്നു ബെഞ്ച്. ഇവര്‍ക്ക് സ്ഥായിയായ അംഗവൈകല്യമുണ്ടായാല്‍ 20 ലക്ഷവും മറ്റ് വൈകല്യങ്ങള്‍ സംഭവിച്ചവര്‍ക്ക് 10 ലക്ഷവും നഷ്ടപരിഹാരമായി നല്‍കണം. ഓടകളും സെപ്റ്റിക്ക് ടാങ്കുകളും വൃത്തിയാക്കുന്നതിനിടെ 1993 മുതല്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് 10 […]

ആവേശം കയറി സ്റ്റേജില്‍ നൃത്തം ചെയ്തു, തടഞ്ഞപ്പോള്‍ മേയര്‍ക്ക് മര്‍ദനം

കണ്ണൂര്‍: ദസറയുടെ ഭാഗമായി നടന്ന ഗാനമേളയ്ക്കിടെ മേയര്‍ക്കെതിരെ കയ്യാങ്കളി. ആവേശത്തില്‍ സ്‌റ്റേജില്‍ കയറിയെത്തിയ കാണിയാണ് പ്രശ്‌നക്കാരന്‍. സ്റ്റേജില്‍ നൃത്തം ചെയ്ത കാണിയെ നീക്കാന്‍ ശ്രമിച്ചതാണാണ് കയ്യാങ്കളിയായത്. കണ്ണൂര്‍ പോലീസ് കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി. കണ്ണൂര്‍ ഷെരീഫിന്റെ നേതൃത്വത്തില്‍ കോര്‍പറേഷന്‍ ഒരുക്കിയ ഗാനമേളക്കിടെയാണ് സംഭവം. Also Read; തിരൂരില്‍ ഒരാളെ വെട്ടിക്കൊന്നു, ലഹരിസംഘങ്ങളുടെ ഏറ്റുമുട്ടലെന്ന് സൂചന സ്റ്റേജില്‍ നൃത്തം ചെയ്ത് പരിപാടിക്ക് തടസം സൃഷ്ടിക്കരുതെന്ന ആവശ്യവുമായി മേയര്‍ ഇടപെട്ടപ്പോള്‍ കാണി പിടിച്ചു തള്ളുകയും സ്റ്റേജിലുണ്ടായിരുന്ന മറ്റൊരാളെ മര്‍ദിക്കുകയും ചെയ്തു. ഇതോടെ […]

തിരൂരില്‍ ഒരാളെ വെട്ടിക്കൊന്നു, ലഹരിസംഘങ്ങളുടെ ഏറ്റുമുട്ടലെന്ന് സൂചന

തിരൂര്‍: പുറത്തൂര്‍ പടിഞ്ഞാറേക്കരയില്‍ ഒരാളെ വെട്ടിക്കൊന്നു. പരിക്കേറ്റ രണ്ട് പേര്‍ ആശുപത്രിയില്‍. പടിഞ്ഞാറെക്കര സ്വദേശി കൊമ്പന്‍ തറയില്‍ സ്വാലിഹാണ് വെട്ടേറ്റ് മരിച്ചത്. വെള്ളിയാഴ്ച രാത്രിയിലാണ് സംഭവം. ലഹരി മാഫിയ സംഘങ്ങള്‍ തമ്മിലുള്ള തര്‍ക്കമാണ് സംഘര്‍ഷത്തിന് കാരണമെന്ന് നാട്ടുകാര്‍ പറയുന്നു. സംഭവ സ്ഥലത്ത് നേരത്തെയും ലഹരി സംഘങ്ങള്‍ ഏറ്റുമുട്ടിയിരുന്നു. പകയോടെയുള്ള പെരുമാറ്റം ഭയന്ന് നാട്ടുകാര്‍ ലഹരിക്കടത്ത് സംഘങ്ങളുടെ തര്‍ക്കം ശ്രദ്ധിക്കാറില്ല. Also Read; ഓസ്ട്രിയയിലേക്കും ജര്‍മ്മനിയിലേക്കും നഴ്സുമാര്‍ക്ക് മികച്ച അവസരങ്ങള്‍ പോലീസിന് ഇത് സംബന്ധിച്ച സൂചനകള്‍ നേരത്തെ നല്‍കിയിരുന്നു. എന്നാല്‍, […]

ഓസ്ട്രിയയിലേക്കും ജര്‍മ്മനിയിലേക്കും നഴ്സുമാര്‍ക്ക് മികച്ച അവസരങ്ങള്‍

ഓസ്ട്രിയയിലേക്കും ജര്‍മ്മനിയിലേക്കും നഴ്സുമാര്‍ക്ക് മികച്ച അവസരങ്ങള്‍. കേരള സര്‍ക്കാര്‍ സ്ഥാപനമായ ഒഡെപെക്ക് മുഖേനയാണ് സൗജന്യമായി അവസരം ഒരുങ്ങുന്നത്. ഓസ്ട്രിയയിലേക്ക് 50 നഴ്സുമാര്‍ക്കുള്ള ഒഴിവുകളാണ് ഉള്ളത്. നഴ്‌സിങ്ങില്‍ ബിരുദം നേടിയ 30 വയസ് വരെയുള്ളവര്‍ക്ക് അപേക്ഷിക്കാം. ജര്‍മ്മനിയിലേക്ക് 500 നഴ്‌സുമാരുടെ ഒഴിവുകളാണ് ഉള്ളത്. നഴ്‌സിങ്ങില്‍ ഡിപ്ലോമയോ ബിരുദമോ ഉള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 40 വയസ്. പ്രതിമാസം 2600 യൂറോ മുതല്‍ 4000 യൂറോ വരെയാണ് ശമ്പളം. അതായത് ഇന്ത്യന്‍ രൂപ 228,641 മുതല്‍ 351,772 വരെ. വിസയും വിമാന […]

ക്ഷേത്രങ്ങളില്‍ ആര്‍ എസ് എസ് ശാഖാ വിലക്ക് നടപ്പിലാക്കണം; സര്‍ക്കുലര്‍ ഇറക്കി ദേവസ്വം ബോര്‍ഡ്

തിരുവനന്തപുരം: ക്ഷേത്ര പരിസരത്തെ ആര്‍എസ്എസ് ശാഖാ പരിശീലനത്തിന് വിലക്കേര്‍പ്പെടുത്തിയ തീരുമാനം കര്‍ക്കശമായി നടപ്പിലാക്കണമെന്ന് തിരുവിതാകൂര്‍ ദേവസ്വം ബോര്‍ഡ്. ഇത് സംബന്ധിച്ച് സര്‍ക്കുലര്‍ പുറത്തിറക്കി. ബോര്‍ഡിന്റെ അനുമതിയില്ലാതെ അനധികൃതമായി ക്ഷേത്ര വസ്തുവില്‍ കയറി ആര്‍എസ്എസും തീവ്രാശയങ്ങള്‍ പ്രചരിപ്പിക്കുന്ന സംഘങ്ങള്‍ ഉള്‍പ്പെടെ എല്ലാ കൂട്ടായ്മകളും പ്രവര്‍ത്തിക്കുന്നത് നിരോധിച്ചിരിക്കുന്നു. ഇത്തരം നടപടികള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ നോട്ടീസ് നല്‍കുന്നതടക്കം നിയമനടപടികള്‍ സ്വീകരിക്കുകയും വിവരം ദേവസ്വം ബോര്‍ഡിലേക്ക് റിപ്പോര്‍ട്ട് ചെയ്യുകയും വേണം. ആവശ്യമെങ്കില്‍ പൊലീസിന്റെയും ജില്ലാഭരണകൂടത്തിന്റേയും സേവനം ആവശ്യപ്പെടുമെന്നും സര്‍ക്കുലറിലൂടെ അറിയിച്ചു. ചിറയിന്‍കീഴ് ശാര്‍ക്കര ദേവീ […]

ഗഗന്‍യാന്‍ പരീക്ഷണ റോക്കറ്റ് വിക്ഷേപണം വിജയകരം

ശ്രീഹരിക്കോട്ട: ഗഗന്‍യാന്‍ ആദ്യ പരീക്ഷണ റോക്കറ്റ് വിക്ഷേപണം വിജയകരം. ക്രൂ മൊഡ്യൂള്‍ റോക്കറ്റില്‍ നിന്നും വേര്‍പെട്ടു കടലില്‍ പതിച്ചു. മനുഷ്യരെ ബഹിരാകാശത്ത് എത്തിക്കാനുള്ള ശേഷി തെളിയിക്കുകയാണ് ഗഗന്‍യാന്‍ ദൗത്യം. ഭ്രമണപഥത്തിലെത്തിച്ച് തിരികെ ഭൂമിയിലേക്കെത്തിക്കുന്നതാണ് പദ്ധതി. രാവിലെ വിക്ഷേപണത്തിനു അഞ്ച് സെക്കന്‍ഡ് മാത്രമുള്ളപ്പോള്‍ നിര്‍ത്തി വച്ചിരുന്നു. ഇന്ന് വിക്ഷേപണം ഉണ്ടാകില്ലെന്നും അറിയിച്ചിരുന്നു. എഞ്ചിന്‍ ഇഗ്നീഷ്യന്‍ നടക്കാത്തതിനെ തുടര്‍ന്നു വിക്ഷേപണം നടത്തില്ലെന്നും പിന്നീട് നടത്തുമെന്നുമായിരുന്നു ഐഎസ്ആര്‍ഒ തലവന്‍ എസ് സോമനാഥ് വ്യക്തമാക്കിയത്. തകരാര്‍ കണ്ടെത്തി പരിഹരിച്ചാണ് ഇന്ന് പത്ത് മണിക്ക് […]