October 8, 2026

ചവറ്റുകൊട്ടയിലെറിഞ്ഞ ലോട്ടറിക്ക് ഒന്നാം സമ്മാനം! ഓട്ടോ ഡ്രൈവര്‍ കോടീശ്വരനായി

കോട്ടയം: സമ്മാനമില്ലെന്ന് കരുതി ചവറ്റുകൊട്ടയില്‍ ഉപേക്ഷിച്ച ലോട്ടറി ടിക്കറ്റിന് ഒരു കോടിയടിച്ചു! മൂലവട്ടം ചെറുവീട്ടില്‍ വടക്കേതില്‍ സി കെ സുനില്‍കുമാറിനാണ്(53) ഫിഫ്റ്റി-ഫിഫ്റ്റി ലോട്ടറിയുടെ ഒന്നാം സമ്മാനം അടിച്ചത്. ഒരു കോടിരൂപയാണ് സമ്മാന തുക. പൂവന്തുരുത്ത് പ്ലാമ്മൂട് സ്റ്റാന്‍ഡിലെ ഓട്ടോഡ്രൈവറാണ് സുനില്‍ കുമാര്‍. വ്യാഴാഴ്ച പത്രത്തില്‍ ടിക്കറ്റിന്റെ ഫലം നോക്കുകയായിരുന്നു സുനില്‍ കുമാര്‍ ചെറിയ സമ്മാനങ്ങളുടെ നമ്പറുകള്‍ ഒത്തുനോക്കിയെങ്കിലും സമ്മാനം ഒന്നുമില്ലെന്ന് കണ്ടതിനെ തുടര്‍ന്ന് ടിക്കറ്റ് വീട്ടിലെ ചവറ്റുകൊട്ടയിലിടുകയായിരുന്നു. Join with metro post: വാർത്തകൾ വേഗത്തിലറിയാൻ Metro Post […]

സ്ത്രീകള്‍ അമ്മയുടേയോ അമ്മായിയമ്മയുടേയോ അടിമകളല്ലെന്ന് ഹൈക്കോടതി

കൊച്ചി: സ്ത്രീകള്‍ അമ്മയുടേയോ അമ്മായിയമ്മയുടേയോ അടിമകളല്ലെന്നും അവരുടെ തീരുമാനങ്ങളെ വിലകുറച്ച് കാണരുതെന്നും ഹൈക്കോടതി. കൊല്ലം ജില്ലയിലെ കൊട്ടാരക്കര സ്വദേശിയായ ഡോക്ടര്‍ തന്റെ വിവാഹമോചന ഹര്‍ജി കൊട്ടാരക്കര കുടുംബകോടതിയില്‍ നിന്ന് തലശേരി കുടുംബകോടതിയിലേക്ക് മാറ്റണമെന്ന ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി പരിഗണിക്കുമ്പോഴാണ് കോടതി പരാമര്‍ശം. ഹര്‍ജിക്കാരിയോട് അമ്മയും അമ്മായിയമ്മയും പറയുന്നത് കേള്‍ക്കാന്‍ കുടുംബകോടതി നിര്‍ദേശിച്ചിട്ടുണ്ടെന്ന് ഭര്‍ത്താവ് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. കോടതിക്ക് പുറത്ത് പ്രശ്നങ്ങള്‍ ഒത്തുതീര്‍പ്പാക്കാവുന്നതേയുള്ളൂവെന്നും ഭര്‍ത്താവ് കോടതിയോട് പറഞ്ഞു. കുടുംബകോടതി നിര്‍ദേശം പുരുഷാധിപത്യ സ്വഭാവമുള്ളതാണെന്നും പുതിയകാല ചിന്താഗതിയല്ലെന്നും കോടതി പറഞ്ഞു. […]

ഗഗന്‍യാന്‍ ആദ്യ പരീക്ഷണ വിക്ഷേപണം അവസാന നിമിഷം മാറ്റി

ശ്രീഹരിക്കോട്ട: ഗഗന്‍യാന്‍ ആദ്യ പരീക്ഷണ വിക്ഷേപണം അവസാന നിമിഷം മാറ്റിവെച്ചു. വിക്ഷേപണത്തിന് അഞ്ച് സെക്കന്റ് മുമ്പാണ് നിര്‍ത്തിവെച്ചത്. ഇന്ന് രാവിലെ 7 മണിക്ക് നടത്തേണ്ട വിക്ഷേപണത്തിന്റെ കൗണ്ട് ഡൗണ്‍ പലതവണ നിര്‍ത്തിവെച്ചിരുന്നു. ശീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പെയ്സ് സെന്ററില്‍ നിന്നായിരുന്നു വിക്ഷേപണം നടക്കേണ്ടിയിരുന്നത്. യാത്രികരെ സുരക്ഷിതമായി തിരികെ ഇറക്കാനുള്ള പരീക്ഷണമായിരുന്നു ഇത്. എന്‍ഞ്ചിന്‍ ഇഗ്‌നീഷ്യന്‍ നടന്നില്ലെന്ന് ഐഎസ്ആര്‍ഒ വ്യക്തമാക്കി. ഇന്ന് വിക്ഷേപണം നടത്തില്ലെന്നും പിന്നീട് നടത്തുമെന്നും ഐഎസ്ആര്‍ഒ തലവന്‍ എസ് സോമനാഥ് വ്യക്തമാക്കി. Join with metro […]

വി എസിന് ആശംസ നേര്‍ന്ന് മോദി, പിണറായി വീട്ടിലെത്തി

നൂറാം പിറന്നാള്‍ ദിനത്തില്‍ മുന്‍ കേരള മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന് ആശംസകളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. വി എസുമായും അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുമായും സൗഹൃദം പങ്കിടുന്ന ചിത്രസഹിതമാണ് മോദി സമൂഹ മാധ്യമത്തില്‍ ആശംസ അറിയിച്ചത്. കേരളത്തിലെ ജനങ്ങള്‍ക്ക് വേണ്ടി പതിറ്റാണ്ടുകളായി അദ്ദേഹം പ്രവര്‍ത്തിക്കുന്നു. അദ്ദേഹവുമായുള്ള ഇടപെടലുകള്‍ ഇപ്പോഴും ഓര്‍ക്കുന്നു. അന്ന് ഞങ്ങള്‍ രണ്ട് പേരും മുഖ്യമന്ത്രിമാരായിരുന്നു. അദ്ദേഹത്തിന് ദീര്‍ഘവും ആരോഗ്യകരവുമായ ജീവിതം ആശംസിക്കുന്നു- മോദി എക്‌സില്‍ കുറിച്ചു. പിണറായി വിജയന്‍ വീട്ടിലെത്തി ആശംസിച്ചു… […]

ഗേറ്റുകള്‍ തുറന്ന് വാഹനങ്ങള്‍ കടത്തിവിട്ടു, പാലിയേക്കര ടോള്‍ പ്ലാസയില്‍ കോണ്‍ഗ്രസ് പ്രതിഷേധത്തിന് കൈയ്യടി, നടന്നത് വന്‍ വെട്ടിപ്പ്

തൃശ്ശൂര്‍: എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ പരിശോധനയ്ക്ക് പിന്നാലെ പാലിയേക്കര ടോള്‍ പ്ലാസയില്‍ കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധം പൊതുജനം ശരിക്കും ആസ്വദിച്ചു. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ടോള്‍ ഗേറ്റുകള്‍ തുറന്നു നല്‍കി വാഹനങ്ങള്‍ക്ക് സൗജന്യ യാത്രയൊരുക്കുകയായിരുന്നു. എറണാകുളം ഭാഗത്തേക്കുള്ള ഗേറ്റുകളെല്ലാം തുറന്നു നല്‍കിയായിരുന്നു പ്രതിഷേധം. പാലിയേക്കരയില്‍ ടോള്‍ പിരിവിന്റെ പേരില്‍ ജി.ഐ.പി.എല്‍(ഗുരുവായൂര്‍ ഇന്‍ഫ്രാസ്ടക്ചര്‍ പ്രൈവറ്റ് ലിമിറ്റഡ്) നടത്തുന്നതു കൊള്ളയാണെന്ന് ആരോപിച്ചാണ് കോണ്‍ഗ്രസ് ജില്ല കമ്മിറ്റയുടെ നേതൃത്വത്തില്‍ പ്രതിഷേധം സംഘടിപ്പിച്ചത്. ജി.ഐ.പി.എല്ലിന്റെ 125.21കോടി രൂപയുടെ നിക്ഷേപം കഴിഞ്ഞ ദിവസം ഇ.ഡി (എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്) […]

ഇനി ഒരേ ആപ്പിലൂടെ രണ്ട് വാട്‌സ്ആപ്പ് അക്കൗണ്ടുകള്‍ കൈകാര്യം ചെയ്യാം

രണ്ട് വാട്‌സ്ആപ്പ് അക്കൗണ്ടുകള്‍ ഒരേ ആപ്പിലൂടെ കൈകാര്യം ചെയ്യാന്‍ സാധിച്ചാല്‍ എളുപ്പമായിരിക്കുമല്ലേ. രണ്ട് വാട്‌സ്ആപ്പ് ഉണ്ടെങ്കില്‍ രണ്ട് ആപ്പുകള്‍ ഇതുവരെ ആവശ്യമായിരുന്നു. എന്നാല്‍ ഇനി ഒരേ ആപ്പിലൂടെ രണ്ട് എക്കൗണ്ടുകള്‍ ലോഗിന്‍ ചെയ്യാം. ടെലഗ്രാം, ഇന്‍സ്റ്റഗ്രാം ആപ്പുകളിലുള്ളതുപോലെ രണ്ട് സിമ്മുകളിലെ അക്കൗണ്ടും ഒരേ ആപ്പിലൂടെ ഉപയോഗിക്കാം. ഇതിനായി വാട്‌സ്ആപ്പിന്റെ ക്ലോണ്‍ ആപ്പ് വേണ്ടിവരില്ല. ഈ ഫീച്ചര്‍ ലഭ്യമായിക്കഴിഞ്ഞാല്‍ വാട്സാപ്പ് സെറ്റിങ്സില്‍ പേരിന് നേരെയുള്ള ചെറിയ Arrow ടാപ്പ് ചെയ്യുക. ‘ആഡ് അക്കൗണ്ട്’ തിരഞ്ഞെടുക്കുക. രണ്ടാമത്തെ മൊബൈല്‍ നമ്പര്‍ […]

‘ആരുടെയെങ്കിലും വെളിപാടിന് ഞങ്ങള്‍ ഉത്തരവാദികളല്ല’; ദേവഗൗഡക്ക് മറുപടി നല്‍കി പിണറായി വിജയന്‍

തിരുവനന്തപുരം: ജെഡിഎസ് ദേശീയ അധ്യക്ഷന്‍ ദേവഗൗഡയുടെ പ്രസ്താവന വാസ്തവ വിരുദ്ധവും തികഞ്ഞ അസംബന്ധവുമാണെന്ന് മുഖ്യമന്ത്രി പിണറായിവിജയന്‍. സ്വന്തം രാഷ്ട്രീയ മലക്കം മറിച്ചിലുകള്‍ക്ക് ന്യായീകരണം കണ്ടെത്താന്‍ അദ്ദേഹം അസത്യം പറയുകയാണ്. ജനതാദള്‍ എസ് കാലങ്ങളായി കേരളത്തില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിയോടൊപ്പം നിലകൊള്ളുന്ന കക്ഷിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ജെ ഡി എസ് ബി ജെ പിയുമായി സഖ്യം രൂപീകരിച്ചത് കേരള മുഖ്യമന്ത്രിയുടെ പൂര്‍ണസമ്മതത്തോടെയാണെന്ന ദേവഗൗഡയുടെ പ്രസ്താവനക്കുള്ള മറുപടിയാണ് മുഖ്യമന്ത്രി നല്‍കിയത്. ജെ ഡി എസിന്റെ ആഭ്യന്തര പ്രശ്‌നങ്ങളില്‍ അഭിപ്രായം പറയാനോ […]

സെമിഹൈ സ്പീഡ് റീജിയണല്‍ റെയില്‍ സര്‍വീസായ ‘നമോ ഭാരത്’ പ്രധാനമന്ത്രി ഫ്ളാഗ് ഓഫ് ചെയ്തു

ന്യൂഡല്‍ഹി: ഇന്ത്യയിലെ ആദ്യത്തെ സെമി ഹൈസ്പീഡ് റീജിയണല്‍ റെയില്‍ സര്‍വീസായ ‘നമോ ഭാരത്’ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ളാഗ് ഓഫ് ചെയ്തു. റെയില്‍ സര്‍വീസിന്റെ പേര് റാപ്പിഡ് എക്സില്‍ നിന്ന് ഉദ്ഘാടനത്തിന് മുമ്പ് ‘നമോ ഭാരത്’ എന്നാക്കി മാറ്റുകയായിരുന്നു. ട്രെയിനില്‍ യാത്ര ചെയ്ത പ്രധാനമന്ത്രി മോദി സ്‌കൂള്‍ കുട്ടികള്‍ക്കൊപ്പം ഇരിക്കുകയും അവരോട് സംവദിക്കുകയും ചെയ്തു. ഡല്‍ഹി-ഗാസിയാബാദ്-മീററ്റ് ഇടനാഴി 30,000 കോടിയിലധികം രൂപ ചെലവിലാണ് വികസിപ്പിക്കുന്നത്. ഗാസിയാബാദ്, മുറാദ്നഗര്‍, മോദിനഗര്‍ എന്നീ നഗര കേന്ദ്രങ്ങളിലൂടെ മീററ്റിലേക്ക് ഒരു മണിക്കൂറിനുള്ളിലുള്ള […]

ലക്ഷദ്വീപ് എംപിയുടെ ലോക്സഭാംഗത്വം പുനഃസ്ഥാപിച്ചതിനെതിരെ ഹര്‍ജി: അഭിഭാഷകന് പിഴ

ന്യൂഡല്‍ഹി: ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിന്റെ ലോക്സഭാംഗത്വം പുനഃസ്ഥാപിച്ചതിനെതിരായ ഹര്‍ജിയില്‍ ഹര്‍ജിക്കാരന് ഒരു ലക്ഷം രൂപ പിഴ. അഭിഭാഷകനായ അശോക് പാണ്ഡെയാണ് പൊതുതാല്‍പ്പര്യ ഹര്‍ജിയുമായി കോടതിയെ സമീപിച്ചത്. സുപ്രീംകോടതിയാണ് പിഴ വിധിച്ചത്. അനാവശ്യമായി പൊതുതാല്‍പ്പര്യ ഹര്‍ജി നല്‍കിയതിനാണ് കോടതി ഹര്‍ജിക്കാരന് പിഴയിട്ടത്. ക്രിമിനല്‍ കേസില്‍ ശിക്ഷിക്കപ്പെട്ട് ഒരു പാര്‍ലമെന്റ് അംഗത്തിന് എംപി സ്ഥാനം നഷ്ടപ്പെട്ടാല്‍, മേല്‍ കോടതി അവരെ കുറ്റവിമുക്തരാക്കുന്നത് വരെ അയോഗ്യരാക്കപ്പെടുന്നത് തുടരുമെന്ന് ഹര്‍ജിക്കാരന്‍ വാദിച്ചു. എന്നാല്‍ ജസ്റ്റിസുമാരായ ബി ആര്‍ ഗവായ്, അരവിന്ദ് കുമാര്‍, […]

കൊച്ചിയില്‍ ഇരുചക്രവാഹനം പുഴയില്‍ വീണ് രണ്ട് മരണം

കൊച്ചി: കൊച്ചി മഞ്ഞുമ്മലില്‍ ഇരുചക്രവാഹനം പുഴയില്‍ വീണ് രണ്ട് മരണം. പുതുവൈപ്പ് സ്വദേശിയായ കെല്‍വിന്‍ ആണ് മരിച്ചവരില്‍ ഒരാള്‍. രണ്ടാമത്തെയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ഇന്നലെ രാത്രിയായിരുന്നു അപകടം നടന്നത്. വാഹനം വഴിതെറ്റി പുഴയിലേക്ക് വീണതാകാമെന്നാണ് പ്രാഥമിക നിഗമനം. വാഹനത്തില്‍ ഒരാള്‍ മാത്രമാണ് ഉണ്ടായിരുന്നതെന്നായിരുന്നു ആദ്യം കരുതിയിരുന്നത്. ഇന്ന് പുലര്‍ച്ചെയോടെ കെല്‍വിന്റെ മൃതദേഹം കണ്ടെത്തുകയും ചെയ്തു. എന്നാല്‍ പിന്നീടാണ് കെല്‍വിനൊപ്പം ഒരാള്‍ കൂടി ബൈക്കില്‍ യാത്ര ചെയ്തിട്ടുണ്ടായിരുന്നുവെന്ന വിവരം പോലീസിന് ലഭിക്കുന്നത്. തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് രണ്ടാമത്തെയാളുടെ മൃതദേഹവും […]