October 8, 2026

കരിപ്പൂരില്‍ നിന്ന് ഈ മാസം 28 മുതല്‍ രാത്രിയിലും സര്‍വീസ്

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് ഈ മാസം 28 മുതല്‍ മുഴുവന്‍ സമയ സര്‍വീസ് പുനരാരംഭിക്കും. റണ്‍വേ റീകാര്‍പ്പറ്റിങ്ങിന് പുറമേ ഗ്രേഡിംഗ് ജോലി കൂടി പൂര്‍ത്തിയായതോടെയാണ് മുഴുവന്‍ സമയ സര്‍വീസ് തുടങ്ങാന്‍ തീരുമാനിച്ചത്. ഈ മാസം 28 മുതല്‍ 24 മണിക്കൂര്‍ സര്‍വീസ് തുടങ്ങും. ഇത് സംബന്ധിച്ച അറിയിപ്പ് വിമാനക്കമ്പനികള്‍ക്ക് നല്‍കിയിട്ടുണ്ട്. ഇതോടെ വിമാനക്കമ്പനികളുടെ ശൈത്യകാല ഷെഡ്യൂളുകളിലും മാറ്റം വരും. Join with metro post: വാർത്തകൾ വേഗത്തിലറിയാൻ Metro Post വാട്സ്ആപ്പ് ചാനലിൽ അംഗമാകൂ കരിപ്പൂര്‍ വിമാനത്താവളത്തിലെ […]

സിക്‌സറിലൂടെ കോലിക്ക് സെഞ്ചുറി, ബംഗ്ലാദേശിനെ തകര്‍ത്ത് ഇന്ത്യ

പൂനെ: ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യ അപരാജിത കുതിപ്പ് തുടരുന്നു. നാലാം മത്സരത്തില്‍ ബംഗ്ലാദേശിനെ ഏഴ് വിക്കറ്റിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. ബംഗ്ലാദേശ് ഉയര്‍ത്തിയ 257 റണ്‍സ് വിജയലക്ഷ്യം 41.3 ഓവറില്‍ ഇന്ത്യമറികടന്നു. സെഞ്ചുറി നേടിയ വിരാട് കോലി (97 പന്തുകളില്‍ 103*)യും 34 പന്തുകളില്‍ 34 റണ്‍സടിച്ച കെ എല്‍ രാഹുലും ഇന്ത്യ ലക്ഷ്യത്തിലെത്തിച്ചു. അര്‍ധസെഞ്ചുറി നേടിയ ഓപണര്‍ ശുഭ്മാന്‍ ഗില്‍ (55 പന്തുകളില്‍ 53), ക്യാപ്റ്റന്‍ രോഹിത് ശര്‍മ (40 പന്തുകളില്‍ 48) എന്നിവരും ബാറ്റിംഗില്‍ തിളങ്ങി. […]

കരുവന്നൂര്‍ തട്ടിപ്പ്: പി ആര്‍ അരവിന്ദാക്ഷന്റെ ശബ്ദരേഖ കോടതിക്ക് കൈമാറും, കുറ്റപത്രം അടുത്താഴ്ച സമര്‍പ്പിക്കും

കൊച്ചി: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പില്‍ സി പി എം നേതാവ് പി ആര്‍ അരവിന്ദാക്ഷന് നേരിട്ട് പങ്കുണ്ടെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കോടതിയല്‍ അറിയിച്ചു. ഇത് തെളിയിക്കാന്‍ ആവശ്യമായ ശബ്ദരേഖ കൈവശമുണ്ടെന്നും വ്യക്തമാക്കി. രേഖകള്‍ മുദ്രവച്ച കവറില്‍ കോടതിയില്‍ ഹാജരാക്കും. അരവിന്ദാക്ഷന് ജാമ്യം നല്‍കരുതെന്നും അന്വേഷണം സുപ്രധാന ഘട്ടത്തിലെത്തി നില്‍ക്കുകയാണെന്നും ഇ ഡി കോടതിയില്‍ പറഞ്ഞിരുന്നു. എന്നാല്‍, തനിക്കെതിരെ ഇ ഡി രാഷ്ട്രീയ ഗൂഢാലോചന നടത്തുകയാണെന്നും പരസ്പര ബന്ധമില്ലാത്ത കുറ്റങ്ങളാണ് ഇ ഡി ചുമത്തിയതെന്നും അരവിന്ദാക്ഷന്‍ വ്യക്തമാക്കിയിരുന്നു. […]

കോഴിക്കോട് വവ്വാലുകളില്‍ നിപ ആന്റിബോഡി സ്ഥിരീകരിച്ചു

കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ നിപ ബാധിത പ്രദേശത്തുനിന്ന് ശേഖരിച്ച വവ്വാലുകളുടെ സാംപിളുകളില്‍ നിപ ആന്റിബോഡി സ്ഥിരീകരിച്ചുവെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. നിപ ബാധിത പ്രദേശമായിരുന്ന മരുതോങ്കരയില്‍നിന്ന് ശേഖരിച്ച സാംപിളുകളിലാണ് നിപ ആന്റിബോഡി കണ്ടെത്തിയത്. മരണനിരക്ക് വളരെ കൂടുതലുള്ള ബംഗ്ലാദേശീയന്‍ നിപ്പയുടെ വകഭേദമാണ് കേരളത്തില്‍ കണ്ടുവരുന്നത്. ഇക്കാര്യം പൂനെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി ലാബില്‍ നടത്തിയ പരിശോധയില്‍ സ്ഥിരീകരിച്ചിരുന്നു. സാധാരണ രോഗബാധിതരാകുന്നവരില്‍ 70 ശതമാനം മുതല്‍ 90 ശതമാനം വരെ ആളുകളുടെ മരണത്തിന് കാരണമാകാവുന്ന വൈറസ് വകഭേദമാണിത്. […]

കര്‍ണാടക ജെഡിഎസില്‍ പൊട്ടിത്തെറി; സംസ്ഥാന അധ്യക്ഷന്‍ സി എം ഇബ്രാഹിമിനെ പുറത്താക്കി, കുമാരസ്വാമി പുതിയ അധ്യക്ഷന്‍

ബെംഗളുരു: എന്‍ ഡി എ സഖ്യത്തെ ചൊല്ലിയുള്ള തര്‍ക്കത്തിനൊടുവില്‍ കര്‍ണാടക ജെ ഡി എസില്‍ വന്‍ ട്വിസ്റ്റ്. പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ സി എം ഇബ്രാഹിമിനെ സ്ഥാനത്ത നിന്ന് പുറത്താക്കി. എച്ച് ഡി കുമാരസ്വാമിയാണ് പാര്‍ട്ടിയുടെ പുതിയ അധ്യക്ഷന്‍. ദേശീയ അധ്യക്ഷന്‍ എച്ച് ഡി ദേവഗൗഡയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. എന്‍ ഡി എയില്‍ ജെ ഡി എസ് ചേരില്ലെന്നു സി എം ഇബ്രാഹിം പ്രഖ്യാപിച്ചിരുന്നു. ദേശീയ അധ്യക്ഷന്റെ തീരുമാനത്തിന് വിരുദ്ധമായിട്ടായിരുന്നു ഈ പരസ്യപ്രഖ്യാപനം. ഇതിന് […]

ഇന്‍ഷുറന്‍സ് തുക കിട്ടാന്‍ 24 മണിക്കൂര്‍ ആശുപത്രിയില്‍ കിടക്കേണ്ടെന്ന് ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മിഷന്‍

കൊച്ചി: ഇന്‍ഷുറന്‍സ് തുക ലഭിക്കാന്‍ 24 മണിക്കൂര്‍ ആശുപത്രിയില്‍ കിടക്കണമെന്നത് ഉപഭോക്തൃ അവകാശങ്ങളുടെ ലംഘനമെന്ന് ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മിഷന്‍. ആധുനിക സാങ്കേതിക വിദ്യയും റോബോട്ടിക് സര്‍ജറിയും വ്യാപകമായ കാലഘട്ടത്തില്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് ലഭിക്കുന്നതിന് 24 മണിക്കൂര്‍ ആശുപത്രിവാസം വേണമെന്ന ഇന്‍ഷുറന്‍സ് കമ്പനികളുടെ നിബന്ധന ഉപഭോക്തൃ അവകാശങ്ങളുടെ ലംഘനമാണ്. കിടത്തി ചികിത്സ ആവശ്യമുള്ളതും എന്നാല്‍ ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ കുറഞ്ഞ സമയത്തില്‍ ചികിത്സ അവസാനിക്കുകയും ചെയ്താല്‍ ഇന്‍ഷുറന്‍സ് പരിരക്ഷയ്ക്ക് അര്‍ഹതയുണ്ടാകുമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്ക […]

സംസ്ഥാന സ്‌കൂള്‍ കായിക മേള; ലോങ് ജംപിനിടെ വിദ്യാര്‍ത്ഥിയുടെ കഴുത്തിന് പരിക്കേറ്റു

തൃശൂര്‍: സംസ്ഥാന സ്‌കൂള്‍ കായിക മേളയിലെ ലോങ് ജംപ് മത്സരത്തിനിടെ വിദ്യാര്‍ത്ഥിയുടെ കഴുത്തിന് ഗുരുതരമായി പരിക്കേറ്റു. വയനാട് കാട്ടിക്കുളം ഗവ എച്ച്എസ്എസിലെ വിദ്യാര്‍ത്ഥി മുഹമ്മദ് സിനാനാണ് ലോങ് ജംപ് മത്സരത്തിനിടെ പരിക്കേറ്റത്. ഇന്ന് രാവിലെ ജൂനിയര്‍ വിഭാഗം ആണ്‍കുട്ടികളുടെ ലോങ് ജംപില്‍ മത്സരിക്കുന്നതിനിടെ സിനാന്‍ കഴുത്ത് കുത്തി വീഴുകയായിരുന്നു. പരിക്കേറ്റ മുഹമ്മദ് സിനാനെ ഉടന്‍തന്നെ സ്ട്രച്ചറിലെടുത്ത് ആംബുലന്‍സില്‍ കുന്നംകുളം താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. എന്നാല്‍ പരിക്ക് ഗുരുതരമായതിനാല്‍ സിനാനെ തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു. സിനാന്റെ പരിക്ക് […]

ട്രെയിന്‍ പാന്‍ട്രിയില്‍ എലി, വൈറല്‍ വീഡിയോയില്‍ പ്രതികരിച്ച് റെയില്‍വേ

ന്യൂഡല്‍ഹി: ട്രെയിനിലെ പാന്‍ട്രിയില്‍ എലി കയറി ഭക്ഷണം കഴിക്കുന്ന വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. മഡ്ഗാവ് എക്സ്പ്രസില്‍ നിന്നുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നത്. മന്‍ഗിരീഷ് എന്നയാള്‍ ഒക്ടോബര്‍ 15നാണ് ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്. പാന്‍ട്രി കാറില്‍ ഏഴ് എലികളെ കണ്ടതായി മന്‍ഗിരീഷ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. Also Read; എയര്‍ ഇന്ത്യ അടിമുടി മാറുന്നു മന്‍ഗിരീഷ് കുടുംബത്തോടൊപ്പം സഞ്ചരിക്കുന്നതിനിടെ, പാന്‍ട്രി കാറില്‍ അടച്ചുവെക്കാതെ കിടക്കുന്ന പാത്രത്തില്‍നിന്ന് എലി ഭക്ഷണം കഴിക്കുന്നതാണ് ദൃശ്യങ്ങളുടെ ഉള്ളടക്കം. വിഷയം ഗൗരവമായി കാണുന്നുണ്ടെന്നും […]

എയര്‍ ഇന്ത്യ അടിമുടി മാറുന്നു

ന്യൂഡെല്‍ഹി: എയര്‍ ഇന്ത്യ ഗ്രൂപ്പ് പുതിയതായി 470 പുതിയ വിമാനങ്ങളാണ് വാങ്ങുന്നത്. പുതിയതായി ലഭിക്കുന്നവയില്‍ 70 എണ്ണം വലിയ വിമാനങ്ങളാണ്. എയര്‍ ബസില്‍നിന്ന് 34 എ 350 -1000എസ് വിമാനങ്ങളും ആറ് 350-900 എസ് വിമാനങ്ങളും ബോയിങ്ങില്‍നിന്ന് 20,787 ഡ്രീംലൈനേഴ്സും 10,777എക്സ് വിമാനങ്ങളുമാണ് കരാറിന്റെ ഭാഗമായി എയര്‍ ഇന്ത്യ വാങ്ങുന്നത്. 7000 കോടി ഡോളറിന്റെതാണ് (ഏതാണ്ട് 5.8 ലക്ഷം കോടി രൂപ) ഈ ഇടപാടുകള്‍. വിമാന നിര്‍മാതാക്കളായ ബോയിംഗ്, എയര്‍ബസ് എന്നിവയ്ക്ക് കഴിഞ്ഞ വര്‍ഷമാണ് ടാറ്റ കരാര്‍ […]

എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ സെലക്ട് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ 2024-26 വര്‍ഷങ്ങളില്‍ അറിയിക്കപ്പെടുന്ന വിവിധ ഒഴിവുകളിലേക്ക് പരിഗണിക്കുന്നതിന് യോഗ്യരായ ഉദ്യോഗാര്‍ത്ഥികളെ ഉള്‍പ്പെടുത്തിയ താത്ക്കാലിക സെലക്ട് ലിസ്റ്റുകള്‍ വിവിധ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. താത്ക്കാലിക സെലക്ട് ലിസ്റ്റുകള്‍ https://www.eemployment.kerala.gov.in/pub/publicSeniorityList/seniority_list ആക്ഷേപമുണ്ടെങ്കില്‍ 10-11-2023 നകം അതത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ നേരിട്ടോ ഓണ്‍ലൈനായോ അപ്പീല്‍ നല്‍കാമെന്ന് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസര്‍ അറിയിച്ചിട്ടുണ്ട്. പരിശോധനക്കായി നേരിട്ടെത്തുന്ന ഉദ്യോഗാര്‍ത്ഥികള്‍ എംപ്ലോയ്മെന്റ് രജിസ്ട്രേഷന്‍ കാര്‍ഡ് കൈവശം കരുതണം. Also Read; മൂന്നാറിലെ കയ്യേറ്റം ഒഴിപ്പിക്കല്‍ നിര്‍ത്തുമെന്ന് സിപിഎം, തുടരുമെന്ന് ജില്ലാ കളക്ടര്‍ കൂടുതല്‍ വിവരങ്ങള്‍ക്ക് […]