October 8, 2026

നടി ജയപ്രദയ്ക്ക് തിരിച്ചടി

ചെന്നൈ: നടി ജയപ്രദയ്ക്ക് തൊഴിലാളികളുടെ ഇഎസ്ഐ വിഹിതം അടയ്ക്കാത്ത കേസില്‍ തിരിച്ചടി. മദ്രാസ് ഹൈക്കോടതി തടവുശിക്ഷ റദ്ദാക്കണമെന്ന ജയപ്രദയുടെ ആവശ്യം അംഗീകരിച്ചില്ല. 15 ദിവസത്തിനകം 20 ലക്ഷം കെട്ടിവെച്ചാല്‍ മാത്രം ജാമ്യം ലഭിക്കുമെന്നും കോടതി ഉത്തരവില്‍ വ്യക്തമാക്കി. ജയപ്രദയെ ശിക്ഷിച്ചു കൊണ്ടുള്ള എഗ്മോര്‍ കോടതി ഉത്തരവ് ഹൈക്കോടതി ശരിവെച്ചു. കേസില്‍ ജയപ്രദയും കൂട്ടുപ്രതികളും ഇതുവരെ സ്വീകരിച്ച സമീപനം പരിഗണിച്ച് കൂടിയാണ് തീരുമാനം എന്ന് ജസ്റ്റിസ് ജി.ജയചന്ദ്രന്‍ പറഞ്ഞു. ജയപ്രദ ചെന്നൈ അണ്ണാശാലയില്‍ ഒരു തീയേറ്റര്‍ നടത്തി വരുന്നുണ്ട്. […]

ക്രിസ്റ്റിയാനോ ജൂനിയറും അല്‍നസ്സറിലേക്ക്

അച്ഛനൊപ്പം കളിക്കാന്‍ ആഗ്രഹിക്കുന്ന മകനും അച്ഛന്റെ ക്ലബ്ബിലേക്ക്. പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ മകന്‍ ക്രിസ്റ്റിയാനോ ജൂനിയര്‍ സൗദി ക്ലബ് അല്‍ നസ്സറില്‍ ചേര്‍ന്നു. റൊണാള്‍ഡോ കളിക്കുന്ന അല്‍ നസ്സര്‍ ക്ലബ്ബിന്റെ അണ്ടര്‍ 13 ടീമിലാണ് മകന്‍ പന്ത് തട്ടുക. cr7 അല്‍ നസ്സറിലേക്ക് ചേക്കേറിയതിനെ തുടര്‍ന്ന് ക്രിസ്റ്റിയാനോ ജൂനിയര്‍ സൗദിയില്‍ പരിശീലനം നടത്തിയിരുന്നെങ്കിലും അല്‍ നസ്സര്‍ അക്കാദമിയുടെ ഭാഗമായിരുന്നില്ല. ഏഴാം നമ്പര്‍ ജേഴ്‌സിയായിരിക്കും അച്ഛനെപ്പോലെ മകവും ജൂനിയര്‍ ടീമില്‍ അണിയുക. ക്രിസ്റ്റിയാനോ റൊണാള്‍ഡോ കളിച്ചിരുന്ന […]

ഹൈക്കോടതി സിസ തോമസിന് എതിരായ അച്ചടക്ക നടപടി റദ്ദാക്കി

കൊച്ചി: ഗവര്‍ണറുടെ ഉത്തരവ് പ്രകാരം സാങ്കേതിക സര്‍വകലാശാലയുടെ വൈസ് ചാന്‍സലര്‍ ആയി നിയമിതയായ പ്രൊഫ. സിസ തോമസിന് എതിരെ സര്‍ക്കാര്‍ തുടങ്ങിയ അച്ചടക്കനടപടി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് റദ്ദാക്കി. സര്‍ക്കാരിന്റെ നടപടികള്‍ നിയമപരമായി നിലനില്‍ക്കുന്നതല്ലെന്നാണ് ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്. തുടര്‍നടപടികളുമായി മുന്നോട്ട് പോകാന്‍ സര്‍ക്കാരിന് അനുമതി നല്‍കിയ ട്രിബ്യൂണല്‍ ഉത്തരവും ഡിവിഷന്‍ ബെഞ്ച് റദ്ദാക്കി. സര്‍ക്കാരിന്റെ അനുമതി ഇല്ലാതെ വൈസ് ചാന്‍സലരുടെ ചുമതല ഏറ്റെടുത്തു എന്നു കാണിച്ചു നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസും കോടതി റദ്ദാക്കി. മുന്‍ […]

ദുരതമി യാത്ര : വന്ദേഭാരതിനുവേണ്ടി മറ്റുട്രെയിനുകള്‍ പിടിച്ചിടുന്നതില്‍ പ്രതിഷേധവുമായി യാത്രക്കാര്‍

തിരുവനന്തപുരം: വന്ദേഭാരതിന് സുഗമമായ യാത്ര ഒരുക്കുന്നതിനായി മറ്റുട്രെയിനുകള്‍ പിടിച്ചിടുന്നതില്‍ യാത്രക്കാരുടെ പ്രതിഷേധം. ആലപ്പുഴ വഴിയുള്ള യാത്രക്കാരാണ് ദുരിതമീ യാത്ര എന്നെഴുതിയ ബാഡ്ജ്ധരിച്ച് പ്രതിഷേധത്തിനെത്തിയത്. വന്ദേ ഭാരത് അടക്കമുള്ള പുതിയ ട്രെയിനുകള്‍ക്ക് കൃത്യ സമയം പാലിക്കുന്നതിനായി റെയില്‍വേ കേരളത്തിലെ മറ്റ് പ്രധാന ട്രെയിനുകള്‍ മനഃപൂര്‍വം വൈകിപ്പിക്കുന്നതായാണ് യാത്രക്കാരുടെ പരാതി. വന്ദേ ഭാരതിനായി ഇന്റര്‍സിറ്റി,പാലരുവി, രാജധാനി,ഏറനാട് തുടങ്ങിയ ട്രെയിനുകള്‍ 45 മിനിട്ടോളം വൈകിപ്പിക്കുന്നതായാണ് പരാതി. 5:05ന് യാത്ര ആരംഭിക്കുന്ന വേണാട് 5: 25 ന് പുനക്രമീകരിച്ചതിനെതുടര്‍ന്ന് തിരുവനന്തപുരത്ത് യാത്രക്കാര്‍ പ്രതിഷേധിച്ചിരുന്നു. […]

ബിജെപി സഖ്യത്തിന് പിണറായി വിജയന്‍ പൂര്‍ണ സമ്മതം തന്നുവെന്ന് ദേവഗൗഡ: നിഷേധിച്ച് മന്ത്രി കൃഷ്ണന്‍കുട്ടി

ബംഗളൂരു: കര്‍ണാടകയില്‍ ബിജെപിയുമായി സഖ്യമുണ്ടാക്കുന്നതില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സമ്മതം അറിയിച്ചതായി ജെഡിഎസ് ദേശീയ അധ്യക്ഷന്‍ എച്ച്ഡി ദേവഗൗഡ. ‘കേരളത്തില്‍ ജെഡിഎസ് ഇടതുമുന്നണിക്കൊപ്പമാണ്. പാര്‍ട്ടിയുടെ ഒരു എംഎല്‍എ അവിടെ മന്ത്രിയാണ്. ബിജെപിയുമായി ഒരുമിച്ച് പോകുന്നതിന്റെ കാരണം അവര്‍ മനസ്സിലാക്കി. മന്ത്രി കെ. കൃഷ്ണന്‍കുട്ടി സമ്മതം തന്നു. പാര്‍ട്ടിയെ രക്ഷിക്കാന്‍ ബിജെപിക്കൊപ്പം ചേരുന്നതിന് മുഖ്യമന്ത്രി പിണറായി വിജയന്‍ പൂര്‍ണ സമ്മതം തന്നതാണ്’- ദേവഗൗഡ പറഞ്ഞു. എന്‍ഡിഎ സഖ്യത്തെ തമിഴ്‌നാട്, മഹാരാഷ്ട്ര ഉള്‍പ്പെടെയുള്ള സംസ്ഥാന ഘടകങ്ങള്‍ അംഗീകരിച്ചതാണെന്നും അദ്ദേഹം പറഞ്ഞു. […]

ഇസ്രായേല്‍ പോലീസിന് യൂണിഫോം നല്‍കുന്നത് നിര്‍ത്തിവെച്ച് കണ്ണൂരിലെ മരിയന്‍ അപ്പാരല്‍സ്

കണ്ണൂര്‍: ഇസ്രായേല്‍ പോലീസിന് യൂണിഫോം നല്‍കുന്നത് താല്‍കാലികമായി അവസാനിപ്പിച്ച് കണ്ണൂരിലെ വസ്ത്രനിര്‍മ്മാണ കമ്പനിയായ മരിയന്‍ അപ്പാരല്‍സ്. യുദ്ധത്തില്‍ നിന്ന് രാജ്യം പിന്മാറണമെന്ന് ആവശ്യപ്പെട്ടാണ് കമ്പനിയുടെ ഈ തീരുമാനം. വാര്‍ത്താക്കുറിപ്പിലാണ് കമ്പനി എംഡി ഇക്കാര്യം അറിയിച്ചത്. 2015 മുതല്‍ ഇസ്രായേല്‍ പോലീസിന് യൂണിഫോം നിര്‍മ്മിച്ച് നല്‍കുന്നത് മരിയന്‍ അപ്പാരല്‍സാണ്. മാനവികതയ്ക്കുവേണ്ടിയാണ് നിലകൊള്ളുന്നതെന്നും സമീപകാല സംഭവങ്ങള്‍ മനുഷ്യ മനഃസാക്ഷിയെ ഞെട്ടിക്കുന്നതാണെന്നും കണ്ണൂരില്‍ പ്രവര്‍ത്തിക്കുന്ന മരിയന്‍ അപ്പാരല്‍സ് കമ്പനി എം ഡി തോമസ് ഓലിക്കല്‍ പറഞ്ഞു. കഴിഞ്ഞ 8 വര്‍ഷമായി ഇസ്രായേല്‍ […]

കായിക മാമാങ്കത്തിന് ഇന്ന് കൊടിയിറക്കം

കരുത്ത് തെളിയിച്ച 65-ാമത് സംസ്ഥാന സ്‌കൂള്‍ കായിക മാമാങ്കത്തിന് ഇന്ന് (ഒക്ടോബര്‍ 20ന്) കൊടിയിറങ്ങും. സമാപന സമ്മേളനം വൈകീട്ട് 4 ന് പട്ടികജാതി പട്ടികവര്‍ഗ്ഗ പിന്നോക്ക വികസന പാര്‍ലിമെന്ററി കാര്യ വകുപ്പ് മന്ത്രി കെ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു അധ്യക്ഷത വഹിക്കും. കായിക വകുപ്പ് മന്ത്രി വി അബ്ദുറഹ്മാന്‍ വിജയികള്‍ക്കുള്ള സമ്മാനദാനം നിര്‍വഹിക്കും. കായിക മേളയിലെ ഒന്നാം സ്ഥാനക്കാര്‍ക്ക് 2,20000 രൂപയും ഭീമന്‍ ട്രോഫിയുമാണ് സമ്മാനമായി […]

ആക്രമണം കടുപ്പിച്ച് ഇസ്രായേല്‍; ഗാസയിലെ ക്രിസ്ത്യന്‍ പള്ളിയടക്കം തകര്‍ത്തു

ടെല്‍ അവീവ്: ഇസ്രായേല്‍ ഗാസക്കെതിരെ ആക്രമണം കടുപ്പിച്ചു. ക്രൈസ്തവ ദേവലായത്തിന് നേരെയും ജനവാസ കേന്ദ്രങ്ങള്‍ക്ക് നേരെയും നടന്ന ബോംബ് ആക്രമണത്തില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടു. അക്രമണത്തിന് പിന്നാലെ ഗാസ മുനമ്പില്‍ കര വഴിയുള്ള ആക്രമണം ഉടനെ ഉണ്ടാകുമെന്ന മുന്നറിയിപ്പുമായി ഇസ്രായേല്‍ സൈന്യം രംഗത്തെത്തി. ഗാസ പ്രദേശത്തേക്ക് പ്രവേശിക്കാനുള്ള ഉത്തരവ് ഉടന്‍ ഉണ്ടാകുമെന്ന് പ്രതിരോധ മന്ത്രി യോവ് ഗാലന്റ് അതിര്‍ത്തിയില്‍ നിലയുറപ്പിച്ചിരിക്കുന്ന സൈനികരോട് അറിയിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വ്യാഴാഴ്ച ഗാസയുടെ അല്‍ നഗരമായ അല്‍-സെയ്ടൂണിലെ ഗ്രീക്ക് ഓര്‍ത്തഡോക്‌സ് […]

പാമ്പിനെ പിടിക്കാന്‍ വാവ സുരേഷിന് ലൈസന്‍സ് നല്‍കും

തിരുവനന്തപുരം: വാവ സുരേഷിന് പാമ്പിനെ പിടിക്കാന്‍ ലൈസന്‍സ് നല്‍കാന്‍ വനംവകുപ്പ് തീരുമാനിച്ചു. തന്നെ പാമ്പുപിടിക്കാന്‍, വനം വകുപ്പ് അരിപ്പ ട്രെയിനിംഗ് സെന്റര്‍ ഡയറക്ടര്‍ അന്‍വറിന്റെ നേതൃത്വത്തില്‍ അനുവദിക്കുന്നില്ലെന്ന് കാട്ടി നിയമസഭ പെറ്റിഷന്‍ കമ്മിറ്റിക്ക് വാവ സുരേഷ് നല്‍കിയ പരാതിയില്‍ ഹീയറിംഗ് നടത്താന്‍ കൂടിയ യോഗത്തിലാണ് തീരുമാനമായത്. അശാസ്ത്രീയമായ രീതിയിലാണ് വാവ സുരേഷ് പാമ്പ് പിടിക്കുന്നതെന്ന് ആരോപിച്ചായിരുന്നു വനം വകുപ്പിലെ ഒരുവിഭാഗം ഇത്രയുംനാള്‍ തടസം നിന്നത്. നിയമസഭാ പെറ്റിഷന്‍സ് കമ്മിറ്റിയുടെ തെളിവെടുപ്പില്‍, വനം വകുപ്പിന്റെ നിയമങ്ങള്‍ അംഗീകരിച്ച് പാമ്പുകളെ […]

ഇന്ത്യയിലെ 41 നയതന്ത്ര ഉദ്യോഗസ്ഥരെ കാനഡ പിന്‍വലിച്ചു

മോണ്‍ട്രിയാല്‍: ഇന്ത്യയിലെ 41 നയതന്ത്ര ഉദ്യോഗസ്ഥരെ പിന്‍വലിച്ചതായി കാനഡ. ഇന്ത്യയുടെ നടപടി നയതന്ത്ര ചട്ടങ്ങളുടെ ലംഘനമാണെന്നും ഇന്ത്യയുടെ നിര്‍ദേശപ്രകാരമാണ് ഉദ്യോഗസ്ഥരെ പിന്‍വലിച്ചതെന്നും കാനഡ വ്യക്തമാക്കി. കാനഡ തിരിച്ച് അത്തരത്തില്‍ പെരുമാറില്ലെന്നും നയതന്ത്ര ബന്ധം സംബന്ധിച്ച അന്താരാഷ്ട്ര നിയമങ്ങള്‍ പിന്തുടരുമെന്നും വിദേശകാര്യ മന്ത്രി മെലെയ്ന്‍ ജോളി പ്രതികരിച്ചു. ഇന്ത്യയില്‍ നിന്ന് നയതന്ത്ര ഉദ്യോഗസ്ഥര്‍ക്കും കുടുംബങ്ങള്‍ക്കും സുരക്ഷിതമായി കാനഡയില്‍ എത്തുന്നതിന് സൗകര്യമൊരുക്കിയിട്ടുണ്ടെന്ന് വിദേശകാര്യ മന്ത്രി മെലെയ്ന്‍ ജോളി പറഞ്ഞു. അതേസമയം കാനഡ പുറത്താക്കിയ ഇന്ത്യന്‍ ഉദ്യോഗസ്ഥന്‍ ദില്ലിയില്‍ മടങ്ങിയെത്തി ഖലിസ്ഥാന്‍ […]