October 8, 2026

മൂന്നാറിലെ കയ്യേറ്റം ഒഴിപ്പിക്കല്‍ നിര്‍ത്തുമെന്ന് സിപിഎം, തുടരുമെന്ന് ജില്ലാ കളക്ടര്‍

ഇടുക്കി: മൂന്നാറിലെ കയ്യേറ്റം ഒഴിപ്പിക്കല്‍ നിര്‍ത്തുമെന്നും ഇതുസംബന്ധിച്ച് ഇടുക്കി ജില്ലാ കളക്ടറുടെ ഉറപ്പു ലഭിച്ചെന്നും സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സിവി വര്‍ഗീസ്. എന്നാല്‍, കയ്യേറ്റം ഒഴിപ്പിക്കല്‍ നിര്‍ത്തിവെക്കുമെന്ന ഉറപ്പ് നല്‍കിയിട്ടില്ലെന്നും ദൗത്യം തുടരുമെന്നും ഇടുക്കി ജില്ലാ കളക്ടറും വ്യക്തമാക്കി. ചിന്നക്കനാലിലെ കുടിയേറ്റം ഒഴിപ്പിക്കല്‍ കോടതി നിര്‍ദ്ദേശ പ്രകാരമുള്ള ഒറ്റപ്പെട്ട സംഭവമായിട്ടാണ് കണക്കാക്കുന്നത് എന്ന് സി വി വര്‍ഗീസ് പറഞ്ഞു. കൂടിയാലോചനകള്‍ക്ക് ശേഷം മാത്രമേ നടപടികള്‍ സ്വീകരിക്കാവു എന്നതാണ് പാര്‍ട്ടി നിലപാട്. ഇത് ജില്ലാ കളക്ടറെ ബോധിപ്പിച്ചിട്ടുണ്ട്. […]

ബസില്‍ ക്യാമറ സ്ഥാപിക്കാനുള്ള സമയം നീട്ടില്ലെന്ന് ആന്റണി രാജു

കൊച്ചി: ബസില്‍ ക്യാമറ സ്ഥാപിക്കാനുള്ള സമയം നീട്ടില്ലെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. ബസില്‍ ക്യാമറ സ്ഥാപിക്കുന്നത് വഴി നിയമലംഘനങ്ങള്‍ കുറയും. ഇത് കൂടാതെ ജിപിഎസുമായി ബന്ധപ്പെടുത്തി ക്യാമറകള്‍ തത്സമയം നിരീക്ഷിക്കുന്നതും ആലോചനയിലുണ്ടെന്ന് ആന്റണി രാജു കൊച്ചിയില്‍ നടന്ന യോഗത്തില്‍ പറഞ്ഞു. Also Read; തൃശ്ശൂര്‍ ജനറല്‍ ആശുപത്രിയില്‍ ഡോക്ടറുടെ ഒഴിവ് ഫെബ്രുവരിയിലാണ് എല്ലാ ബസുകളുടെയും മുമ്പിലും പുറകിലും അകത്തും ക്യാമറകള്‍ സ്ഥാപിക്കാന്‍ നിര്‍ദേശം നല്‍കിയത്. അതിന്റെ കാലാവധി ഒക്ടോബര്‍ 31 ന് അവസാനിക്കാനിരിക്കെ ഇനിയും നീട്ടിവെക്കില്ലെന്നും മന്ത്രി […]

തൃശ്ശൂര്‍ ജനറല്‍ ആശുപത്രിയില്‍ ഡോക്ടറുടെ ഒഴിവ്

തൃശ്ശൂര്‍ ജനറല്‍ ആശുപത്രി എച്ച്എംസിയുടെ കീഴില്‍ കരാര്‍ അടിസ്ഥാനത്തില്‍ താല്‍ക്കാലികമായി ഡോക്ടറുടെ ഒഴിവിലേക്ക് അഭിമുഖം നടത്തുന്നു. ഒക്ടോബര്‍ 20 ന് രാവിലെ 11 മണിക്ക് തൃശൂര്‍ ജനറല്‍ ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസിലാണ് അഭിമുഖം. എം.ബി.ബി.എസ് കേരള മെഡിക്കല്‍ കൗണ്‍സിലിന്റെ രജിസ്‌ട്രേഷന്‍ ആണ് യോഗ്യത. ഫോണ്‍: 0487 2427778.

ഈജിപ്തും അറബ് രാജ്യങ്ങളും എന്തുകൊണ്ടാണ് ഗാസയില്‍ നിന്നുള്ള പലസ്തീന്‍ അഭയാര്‍ത്ഥികളെ സ്വീകരിക്കാത്തത്

ഹമാസിന്റെ ക്രൂരമായ ആക്രമണത്തിന് പിന്നാലെയുണ്ടായ ഇസ്രായേലിന്റെ തിരിച്ചടിയില്‍ പതറിപ്പോയത് ഗാസയിലെ ജനങ്ങളാണ്. ഇസ്രായേലിന്റെ നിരന്തരമായ ബോംബാക്രമണത്തില്‍ അഭയം തേടാന്‍ സീല്‍ ഓഫ് ഗാസയിലെ പലസ്തീനികള്‍ ശ്രമിക്കുമ്പോള്‍, അയല്‍രാജ്യങ്ങളായ ഈജിപ്തും ജോര്‍ദാനും എന്തുകൊണ്ട് ഇവരെ സ്വീകരിക്കുന്നില്ല എന്ന ചോദ്യമാണ് പലരും ഉന്നയിക്കുന്നത്. ഇസ്രായേല്‍ ഒരു വശത്തും ഗാസ, അധിനിവേശ വെസ്റ്റ് ബാങ്ക് എന്നിവയുമായി അതിര്‍ത്തി പങ്കിടുകയും ചെയ്യുന്ന രണ്ട് രാജ്യങ്ങളും പലസ്തീന്‍ അഭയാര്‍ത്ഥികളെ സ്വീകരിക്കാന്‍ ഇതിനോടകം വിസമ്മതം അറിയിച്ചു. ജോര്‍ദാനില്‍ ഇപ്പോള്‍ ഒരു വലിയ പലസ്തീന്‍ ജനസംഖ്യയുണ്ട്.   […]

ഉത്പന്നങ്ങള്‍ ക്യാന്‍സറിന് കാരണമാകുന്നുവെന്ന് പരാതി: ഡാബര്‍ ഇന്ത്യയുടെ ഉപസ്ഥാപനങ്ങള്‍ക്കെതിരെ കേസ്

വാഷിംഗ്ടണ്‍: ഹെയര്‍ റിലാക്‌സര്‍ ഉല്‍പ്പന്നങ്ങളുടെ ഉപയോഗം ക്യാന്‍സറിന് കാരണമാകുന്നുവെന്ന് ആരോപിച്ച് യുഎസിലെയും കാനഡയിലെയും ഡാബര്‍ ഉപസ്ഥാപനങ്ങള്‍ക്കെതിരെ കേസ്. ക്യാന്‍സര്‍ ആരോപണങ്ങളുടെ പേരില്‍ ഡാബര്‍ ഇന്ത്യയുടെ അനുബന്ധ സ്ഥാപനങ്ങള്‍ യുഎസിലും കാനഡയിലും കേസുകള്‍ നേരിടുന്നുവെന്ന് ആഭ്യന്തര എഫ്എംസിജി മേജര്‍ ഡാബറും വ്യക്തമാക്കി. തങ്ങളുടെ മൂന്ന് വിദേശ അനുബന്ധ സ്ഥാപനങ്ങള്‍ യുഎസിലെയും കാനഡയിലെയും ഫെഡറല്‍, സ്റ്റേറ്റ് കോടതികളില്‍ കേസുകള്‍ നേരിടുന്നുണ്ടെന്നാണ് ആഭ്യന്തര എഫ്എംസിജി മേജര്‍ ഡാബര്‍ ബുധനാഴ്ച പറഞ്ഞത്. അണ്ഡാശയ അര്‍ബുദം, ഗര്‍ഭാശയ അര്‍ബുദം എന്നിവയ്ക്ക് കാരണമാകുന്നുവെന്നാണ് ഉപഭോക്താക്കളുടെ പരാതി. […]

ഓടുന്ന ബൈക്കിന് പിറകിലിരുന്ന് ലാപ്ടോപ്പില്‍ ജോലി ചെയ്യുന്ന യുവതി; വൈറല്‍ വീഡിയോ

ജോലിസ്ഥലത്തെ സമയപരിധിയുടെ സമ്മര്‍ദ്ദം മൂലം എവിടിരുന്നും ജോലി ചെയ്യാന്‍ ആളുകളെ പ്രേരിപ്പിക്കാറുണ്ട്. ബൈക്കിന് പിറകിലിരുന്ന് യാത്ര ചെയ്യുന്ന ഒരു യുവതി ലാപ് ടോപ് ഉയോഗിക്കുന്ന ഒരു വീഡിയോ ആണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്. ‘ബെംഗളൂരുവില്‍ മാത്രം’ എന്നാണ് വീഡിയോയ്ക്കൊപ്പം പോസ്റ്റ് ചെയ്തിരിക്കുന്ന അടിക്കുറിപ്പ്. യുവതി ബൈക്കിന് പുറകില്‍ ലാപ്ടോപ്പുമായി ഇരിക്കുന്നത് വീഡിയോയില്‍ കാണാം. ഹെല്‍മെറ്റ് ധരിക്കാതെയാണ് യുവതിയുടെ യാത്ര. ഇത്തരം ചെയ്തികള്‍ സ്ത്രീയുടെയും ഡ്രൈവറുടെയും ജീവന്‍ അപകടത്തിലാക്കുമെന്ന് പലരും കമന്റ് ചെയ്തിട്ടുണ്ട്. ”അത് വളരെ മണ്ടത്തരമാണ്,”, […]

200 കിലോമീറ്റര്‍ വേഗതയില്‍ പറപ്പിച്ചു വിട്ടു; രോഹിത് ശര്‍മ്മയ്ക്ക് പിഴ ചുമത്തി ട്രാഫിക് വകുപ്പ്

പൂനെ: മുംബൈ-പൂനെ എക്സ്പ്രസ് വേയില്‍ അശ്രദ്ധമായി വാഹനമോടിച്ചതിന് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയ്ക്ക് ഒന്നിലധികം ട്രാഫിക് തവണ പിഴ ചുമത്തിയതായി റിപ്പോര്‍ട്ട്. 2023 ലോകകപ്പിലെ ബംഗ്ലാദേശ് മത്സരത്തിന് മുന്നോടിയായി പൂനെയിലേക്ക് പോകുകയായിരുന്ന രോഹിതിന് അമിതവേഗതയ്ക്ക് മൂന്ന് ഓണ്‍ലൈന്‍ ട്രാഫിക് ചലാനുകള്‍ നല്‍കിയതായി പൂനെ മിറര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മണിക്കൂറില്‍ 200 കിലോമീറ്റര്‍ വേഗത്തിലായിരുന്നു രോഹിത് വാഹനമോടിച്ചിരുന്നതെന്നും അദ്ദേഹത്തിന്റെ വാഹനമായ ലംബോര്‍ഗിനി മണിക്കൂറില്‍ 215 കിലോമീറ്റര്‍ വേഗതയില്‍ വരെ എത്തിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. രോഹിത് അമിതവേഗതയില്‍ കാറോടിച്ച തീയതി […]

സംസ്ഥാനത്തെ സൈബര്‍ കുറ്റകൃത്യങ്ങളില്‍ വന്‍ വര്‍ധന

തിരുവനന്തപുരം: സംസ്ഥാനത്തെ സൈബര്‍ കുറ്റകൃത്യങ്ങളില്‍ വന്‍ വര്‍ധന. 2016 മുതല്‍ 2023 വരെയുള്ള കണക്ക് അനുസരിച്ച് കേസുകളുടെ എണ്ണത്തില്‍ വലിയ രീതിയിലുള്ള വര്‍ദ്ധനവാണ് ഉണ്ടായിട്ടുള്ളത്. ഓണ്‍ലൈന്‍ ജോബ്, ബാങ്ക് അക്കൗണ്ട് കൈവശപ്പെടുത്തിയുള്ള തട്ടിപ്പ് എന്നിവയാണ് ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. വിദ്യാസമ്പന്നരായ യുവതീ യുവാക്കളാണ് ഏറ്റവും കൂടുതല്‍ തട്ടിപ്പിന് ഇരയാകുന്നത് എന്നതാണ് പ്രധാനകാര്യം. കൂടാതെ മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് മരണ നിരക്കും ഈ വര്‍ഷം കൂടുതലാണ്. ഏറ്റവും കൂടുതല്‍ തട്ടിപ്പിനിരയാവുന്നത് അംഗീകാരമില്ലാത്ത ലോണ്‍ ആപ്പ് കേസുകളാണ്. ലോണ്‍ […]

ദുബായില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടം: ചികിത്സയിലായിരുന്ന മലയാളി മരിച്ചു

ദുബായ്: ദുബായ് കരാമയിലെ ഗ്യാസ് സിലിണ്ടര്‍ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശി മരിച്ചു. ബര്‍ദുബൈ അനാം അല്‍ മദീന ഫ്രൂട്ട്‌സ് ജീവനക്കാരനായ യാക്കൂബ് അബ്ദുല്ലയാണ് മരിച്ചത്. അപകടം ഉണ്ടായതിനെ തുടര്‍ന്ന് ഉടനടി രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ രണ്ട് പേര്‍ അടക്കം ഒന്‍പത് മലയാളികള്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. Join with metro post: വാർത്തകൾ വേഗത്തിലറിയാൻ Metro Post വാട്സ്ആപ്പ് ചാനലിൽ അംഗമാകൂ പാചക വാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിലാണ് ഇവര്‍ക്ക് പരിക്കേറ്റിരിക്കുന്നത്. കണ്ണൂര്‍ […]

സീരിയല്‍ സംവിധായകന്‍ ആദിത്യന്‍ അന്തരിച്ചു

തിരുവനന്തപുരം: സീരിയല്‍ സംവിധായകന്‍ ആദിത്യന്‍ (47) ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു. ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന സാന്ത്വനം സീരിയലിന്റെ സംവിധായകനാണ്. കൊല്ലം അഞ്ചല്‍ സ്വദേശിയാണ്. തിരുവനന്തപുരത്ത് പേയാട് ആണ് താമസം. മൃതദേഹം സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍. Join with metro post: വാർത്തകൾ വേഗത്തിലറിയാൻ Metro Post വാട്സ്ആപ്പ് ചാനലിൽ അംഗമാകൂ സാന്ത്വനം സീരിയല്‍ കൂടാതെ ആദിത്യന്‍ സംവിധാനം ചെയ്ത അമ്മ, വാനമ്പാടി, ആകാശദൂത് തുടങ്ങിയവയും ജനപ്രിയ പരമ്പരകളാണ്. Also Read; ഹെഡ്ഡിംഗ് – ഷെയ്ന്‍ നിഗം-അനഘ […]