October 8, 2026

ഹെഡ്ഡിംഗ് – ഷെയ്ന്‍ നിഗം-അനഘ ക്ചിത്രത്തിന് കട്ടപ്പനയില്‍ തുടക്കം, ക്രിസ്മസിന് പ്രതീക്ഷിക്കാം

ഷെയ്ന്‍ നിഗം നായകനാകുന്ന പുതിയ സിനിമയുടെ ചിത്രീകരണം കട്ടപ്പനയില്‍ ആരംഭിച്ചു. ആര്‍ഡിഎക്‌സിന്റെ വിജയത്തിനു ശേഷം ഷെയ്ന്‍ നിഗം അഭിനയാക്കുന്ന ചിത്രമാണിത്. മലയോര പശ്ചാത്തലത്തില്‍ ഒരു പ്രണയകഥ പറയുകയാണ് ചിത്രത്തിലൂടെ. ആന്റോ ജോസ് പെരേര – എബി ട്രീസാ പോള്‍ എന്നിവരാണ് ചിത്രം കഥയെഴുതി സംവിധാനം ചെയ്യുന്നത്. സാന്ദ്രാ തോമസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സാന്ദ്രാ തോമസാണ് നിര്‍മാണം. കട്ടപ്പന ചക്കുപള്ളം മാന്‍കവലയില്‍ രണ്‍ജി പണിക്കര്‍ ഭദ്രദീപം തെളിയിച്ചാണ് ചിത്രീകരണം തുടങ്ങിയത്. വില്‍സണ്‍ തോമസ് സ്വിച്ചോണ്‍ കര്‍മം നടത്തി. ഇടുക്കിയിലെ […]

ശബരിമലയില്‍ തിരുപ്പതി മോഡല്‍ ക്യൂ, പതിനെട്ടാം പടിക്ക് മുകളില്‍ റൂഫ്, 250 സ്‌പെഷ്യല്‍ ട്രെയിനുകള്‍

തിരുവനന്തപുരം: ശബരിമലയില്‍ തിരുപ്പതി മോഡല്‍ ക്യൂ ഏര്‍പ്പെടുത്തുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അനന്തഗോപന്‍ അറിയിച്ചു. പതിനെട്ട് ക്യൂ കോംപ്ലക്‌സുകള്‍ ഉടന്‍ ഡിജിറ്റലൈസ് ചെയ്യും. പതിനെട്ടാം പടിക്ക് മുകളില്‍ ഹോള്‍ഡിംഗ് റൂഫും ഭണ്ഡാരത്തിന് മുന്നില്‍ മെറ്റല്‍ ഡിറ്റക്ടറും ബിഗ് സ്‌ക്രീനും സ്ഥാപിക്കും. മണ്ഡലകാല തീര്‍ഥാടനവുമായി ബന്ധപ്പെട്ട പ്രവൃത്തികള്‍ പൂര്‍ത്തിയാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് തീരുമാനം. കെ എസ് ആര്‍ ടി സി ബസുകള്‍ ശബരിമലയില്‍ നിന്ന് നിലയ്ക്കലിലേക്കും തിരിച്ചും കണ്ടക്ടര്‍ ഇല്ലാതെയാണ് പ്രവര്‍ത്തിക്കുന്നത്. […]

തലശ്ശേരി കോളേജ് ഇനി കോടിയേരി സ്മാരക കോളേജ്

തിരുവനന്തപുരം: തലശ്ശേരി ഗവ. കോളേജിന്റെ പേര് കോടിയേരി ബാലകൃഷ്ണന്‍ സ്മാരക ഗവ. കോളേജ് എന്നാക്കി ഉന്നതവിദ്യാഭ്യാസ- വകുപ്പ്. കോളേജിന്റെ ഉന്നമനത്തിന് പൊതുപ്രവര്‍ത്തകനെന്ന നിലയ്ക്കും ജനപ്രതിനിധിയെന്ന നിലയ്ക്കും മന്ത്രിയെന്ന നിലയ്ക്കും കോടിയേരി ബാലകൃഷ്ണന്‍ നല്‍കിയ സംഭാവനകള്‍ മാനിച്ചാണ് ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ ആദരമെന്ന് മന്ത്രി ആര്‍ ബിന്ദു പറഞ്ഞു. കോളേജിന് കോടിയേരിയുടെ പേരിടാന്‍ തലശ്ശേരി എംഎല്‍എ കൂടിയായ സ്പീക്കര്‍ എ എന്‍ ഷംസീര്‍ കത്ത് നല്‍കിയിരുന്നതായും മന്ത്രി പറഞ്ഞു.

ദുബൈയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് നിരവധി മലയാളികള്‍ക്ക് പരിക്ക്; മൂന്ന് പേര്‍ ഗുരുതരാവസ്ഥയില്‍

ദുബൈ: ദുബൈ കറാമയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് നിരവധി മലയാളികള്‍ക്ക് പരിക്ക്. മൂന്ന് പേരുടെ നില ഗുരുതരം. പത്തിലേറെ പേരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. കണ്ണൂര്‍ തലശ്ശേരി പുന്നോല്‍ സ്വദേശികളായ നിധിന്‍ദാസ്, ഷാനില്‍, നഹീല്‍ എന്നിവരെ ഗുരുതര പരിക്കുകളോടെ റാശിദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ അര്‍ധരാത്രി കറാമ ഡേ ടു ഡേ ഷോപ്പിങ് കേന്ദ്രത്തിന് സമീപമാണ് അപകടം.

കൃഷിയിടത്തില്‍ പതിമൂന്നുകാരന്‍ മരിച്ച നിലയില്‍; ഷോക്കേറ്റതാകാമെന്ന് സംശയം

മലപ്പുറം: മലപ്പുറം പൂക്കോട്ടുംപാടത്ത് സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തില്‍ 13കാരനെ മരിച്ച നിലയില്‍ കണ്ടെത്തി. അസം സ്വദേശി മുത്തലിബ് അലിയുടെ മകന്‍ റഹ്മത്തുള്ളയെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. കൃഷിസ്ഥലത്ത് സ്ഥാപിച്ച വൈദ്യുത വേലിയില്‍ നിന്നും ഷോക്കേറ്റാതാകാമെന്ന് സംശയിക്കുന്നു. സംഭവ സ്ഥലത്തെത്തി പോലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ തുടങ്ങി. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. Also Read; മലയാളി മാധ്യമ പ്രവര്‍ത്തകയുടെ കൊലപാതകത്തില്‍ എല്ലാ പ്രതികളും കുറ്റക്കാരെന്ന് കോടതി  

മലയാളി മാധ്യമ പ്രവര്‍ത്തകയുടെ കൊലപാതകത്തില്‍ എല്ലാ പ്രതികളും കുറ്റക്കാരെന്ന് കോടതി

15 വര്‍ഷങ്ങള്‍ക്ക് മുന്‍മ്പ് കൊല്ലപ്പെട്ട മലയാളി മാധ്യമ പ്രവര്‍ത്തക സൗമ്യ വിശ്വനാഥന്റെ കേസില്‍ വിധി പറഞ്ഞ് ഡല്‍ഹി സാകേത് കോടതി. കേസിലെ എല്ലാ പ്രതികളും കുറ്റക്കാരാണെന്നാണ് കോടതി വിധിച്ചിരിക്കുന്നത്. 5 പ്രതികള്‍ക്കും മക്കോക്ക നിയമ പ്രകാരമാണ് കുറ്റം ചുമത്തിയിരിക്കുന്നത്. 4 പ്രതികളുടെ മേല്‍ കൊലക്കുറ്റം ചുമത്തിയിട്ടുണ്ട്. ശിക്ഷാ വിധി പിന്നീടെന്നും കോടതി അറിയിച്ചു. മാധ്യമ പ്രവര്‍ത്തകയുടെ മരണത്തിനു ശേഷം 2009 ല്‍ പ്രതിയെ അറസ്റ്റ് ചെയ്തിരുന്നെങ്കിലും 13 വര്‍ഷമായി പ്രോസിക്യൂഷനില്‍ തുടരുകയായിരുന്നു കേസ്. ഇന്ത്യാ ടുഡേ ഗ്രൂപ്പിലെ […]

തൃശൂര്‍ ജനറല്‍ ആശുപത്രിയില്‍ സ്റ്റാഫ് നഴ്സ് ഒഴിവ്

തൃശ്ശൂര്‍ ജനറല്‍ ആശുപത്രിയില്‍ താത്കാലികാടിസ്ഥാനത്തില്‍ എച്ച്എംസി ദിവസവേതനാടിസ്ഥാനത്തില്‍ സ്റ്റാഫ് നഴ്സിനെ നിയമിക്കുന്നതിന് അഭിമുഖം നടത്തുന്നു. ഒക്ടോബര്‍ 19 ന് രാവിലെ 11 മണിക്ക് തൃശൂര്‍ ജനറല്‍ ആശുപത്രി സൂപ്രണ്ടിന്റെ ചേമ്പറില്‍ വെച്ചാണ് അഭിമുഖം നടക്കുന്നത്. കേരള ഗവ. നഴ്സിംഗ് കൗണ്‍സില്‍ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ് എന്നിവയാണ് യോഗ്യത. 45 വയസ്സിന് താഴെയുള്ളവര്‍ക്ക് അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0487 2427778 എന്ന നമ്പറില്‍ ബന്ധപ്പെടുക. Join with metro post: വാർത്തകൾ വേഗത്തിലറിയാൻ Metro Post വാട്സ്ആപ്പ് […]

ഉറങ്ങാന്‍ അനുവദിക്കാത്തതിന് രണ്ട് വയസുകാരിയെ കൊലപ്പെടുത്തി; അമ്മായി പിടിയില്‍

മധ്യപ്രദേശ്‌: ഉറങ്ങാന്‍ അനുവദിക്കാത്തതിന് രണ്ട് വയസുകാരിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം സോഫയ്ക്കടിയില്‍ ഒളിപ്പിച്ചു. മധ്യപ്രദേശിലെ ജബല്‍പൂരില്‍ തിങ്കളാഴ്ചയാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. കുട്ടിയുടെ കരച്ചില്‍ കാരണം ഉറങ്ങാന്‍ കഴിയുന്നില്ലെന്ന കാരണത്താലാണ് രണ്ട് വയസുകാരിയെ അമ്മായി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത്. പ്രതിയായ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. ഹനുമന്തല്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ രാജീവ് നഗറിലെ സക്കില്‍ മന്‍സൂരി എന്നയാളുടെ 2 വയസ്സുള്ള മകളെ ഉച്ചയോടെ കാണാതാവുകയായിരുന്നു. മകള്‍ക്കായി തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനാകാതെ വന്നതോടെ പിതാവ് പോലീസിനെ സമീപിക്കുകയായിരുന്നു. […]

സെഞ്ച്വറിയടിച്ച് ഉള്ളി വില

കൊച്ചി: സംസ്ഥാനത്ത് ചെറുകിട മാര്‍ക്കറ്റുകളില്‍ ഉള്ളി വില വര്‍ധിക്കുന്നു. പല ജില്ലകളിലും ചെറിയുള്ളി കിലോയ്ക്ക് 100 രൂപ കടന്നതായാണ് റിപ്പോര്‍ട്ട്. സംസ്ഥാനത്ത് ചെറിയുള്ളി, വെളുത്തുള്ളി എന്നിവയുടെ വില 100 കടക്കാന്‍ ഇടയാക്കിയത് മഹാരാഷ്ട്രയില്‍ നിന്ന് ലോഡ് വരുന്നത് കുറഞ്ഞതാണ്. 120 രൂപ വരെ ഈടാക്കിയാണ് ചെറുകിട കച്ചവടക്കാര്‍ ഉള്ളി വില്‍ക്കുന്നത്. ചെറിയുള്ളിയുടെ വില ഉയരുന്നതോടെ സവാളവിലയും ഉയരാനുള്ള ലക്ഷണമാണ് കാണുന്നത്. നവരാത്രി ആഘോഷങ്ങള്‍ ആരംഭിച്ചതോടെ മഹാരാഷ്ട്രയില്‍ നിന്ന് ദിനംപ്രതിയെത്തുന്ന ലോറികളുടെ എണ്ണം കുറഞ്ഞു എന്നാണ് കച്ചവടക്കാര്‍ പറയുന്നത്. […]

യെമനിലേക്കു പോവണം: നിമിഷപ്രിയയുടെ അമ്മ ഡല്‍ഹി ഹൈക്കോടതിയില്‍

ന്യൂഡല്‍ഹി: യെമന്‍ പൗരനെ കൊലപ്പെടുത്തിയ കേസില്‍ സനയിലെ ജയിലില്‍ വധശിക്ഷക്കു വിധിക്കപ്പെട്ട് കഴിയുന്ന നിമിഷ പ്രിയയുടെ മോചനത്തിനായി യെമനിലേക്ക് പോകണമെന്ന ആവശ്യവുമായി അമ്മ പ്രേമ കുമാരി ഡല്‍ഹി ഹൈക്കോടതിയില്‍. പ്രേമകുമാരിക്കും സേവ് നിമിഷപ്രിയ ഫോറത്തിന്റെ ഭാരവാഹികള്‍ക്കും യെമന്‍ സന്ദര്‍ശിക്കാനുള്ള സൗകര്യം ഒരുക്കാന്‍ ഉചിതമായ നടപടികള്‍ സ്വീകരിക്കാന്‍ നേരത്തെ കേന്ദ്ര സര്‍ക്കാരിനോട് ഡല്‍ഹി ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. ഇക്കാര്യത്തില്‍ കാര്യമായ പുരോഗതി ഇല്ലാത്തതിനാലാണ് പുതിയ ഹര്‍ജി. നാളെ ഹര്‍ജി പരിഗണിച്ചേക്കും. ശരിഅത്ത് നിയമ പ്രകാരം മാത്രമേ മോചനം ലഭിക്കൂ എന്ന […]