October 8, 2026

69-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാര വിതരണം ഇന്ന്

ന്യൂഡല്‍ഹി: 69-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാര വിതരണം ഇന്ന് നടക്കും. വൈകുന്നേരം ഡല്‍ഹി വിജ്ഞാന്‍ ഭവനില്‍ നടക്കുന്ന ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു അവാര്‍ഡുകള്‍ വിതരണം ചെയ്യും. കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് താക്കൂറും പുരസ്‌കാര ചടങ്ങില്‍ പങ്കെടുക്കും. Also Read; സംസ്ഥാന സ്കൂൾ കായികമേള ; ആദ്യ സ്വർണം കണ്ണൂരിന് മികച്ച നടന്‍ അല്ലു അര്‍ജുന്‍, മികച്ച നടിമാരായ ആലിയ ഭട്ട്, കൃതി സനോന്‍ എന്നിവരടക്കമുള്ള അവാര്‍ഡ് ജേതാക്കള്‍ അവാര്‍ഡുകള്‍ ഏറ്റുവാങ്ങും. ‘ഹോം’ എന്ന […]

സംസ്ഥാന സ്കൂൾ കായികമേള ; ആദ്യ സ്വർണം കണ്ണൂരിന്

തൃശ്ശൂര്‍: 65-ാമത് സംസ്ഥാന സ്കൂൾ കായികമേളക്ക് തുടക്കമായി. കുന്നംകുളം ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ മത്സരങ്ങൾ പുരോ​ഗമിക്കുകയാണ്. ജൂനിയർ ഗേൾസ് മൂവായിരം മീറ്റർ ഓട്ടമത്സരം ആയിരുന്നു ആദ്യ ഇനം. മത്സരത്തിൽ കണ്ണൂർ ജിവിഎച്ച്എസ്എസ് വിദ്യാർഥിനി ഗോപിക ഗോപി സ്വർണം സ്വന്തമാക്കി. 11.01.81 സമയത്താണ് ഗോപിക ഓടിയെത്തിയത്. കോഴിക്കോട് ഉഷാ സ്കൂൾ ഓഫ് അത്‌ലറ്റിക്സിലെ വിദ്യാർത്ഥിനി അശ്വിനി ആർ നായർ വെള്ളി നേടി. എറണാകുളം മാർ ബേസിൽ സ്കൂളിന്റെ അലോണ തോമസ് വെങ്കലവും സ്വന്തമാക്കി. Join with […]

ഗാന്ധിജിയുടെ സന്ദേശം വഴിത്തിരിവായി: എട്ട് വയസ്സുള്ള പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ യുവാവിന് 104 വര്‍ഷം കഠിന തടവ്

പത്തനംതിട്ട: എട്ട് വയസ്സുള്ള പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 104 വർഷം കഠിന തടവും നാല് ലക്ഷത്തി ഇരുപതിനായിരം രൂപ പിഴയും. പത്തനംതിട്ട അടൂർ ഫസ്റ്റ് ട്രാക്ക് കോടതിയുടേതാണ് വിധി. പത്തനാപുരം പുന്നല സ്വദേശി വിനോദിനെയാണ് (32) കോടതി ശിക്ഷിച്ചത്. വിനോദ് നേരത്തെ താമസിച്ചിരുന്ന ഏനാദിമംഗലത്തെ വീട്ടിൽ 2021 ലാണ് സംഭവം നടന്നത്. പീഡനത്തിനിരയായ മൂത്ത കുട്ടിയാണ് അമ്മയോട് വിവരം പറഞ്ഞത്. എട്ട് വയസ്സുകാരിയുടെ സഹോദരിയെ പീഡിപ്പിച്ച കേസിൽ കഴിഞ്ഞ ദിവസം ഇയാള്‍ക്ക് 100 വർഷം […]

സോളാർ ഗൂഢാലോചന: ​ഗണേഷ് കുമാറിന് താത്ക്കാലിക ആശ്വാസം

കൊല്ലം: സോളാർ കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട കേസിൽ കൊട്ടാരക്കര കോടതിയിലെ തുടർ നടപടികൾക്കുള്ള സ്റ്റേ ഹൈക്കോടതി നീക്കി. കേസിൽ ഗണേഷ് കുമാർ ഉടൻ നേരിട്ട് കോടതിയിൽ ഹാജരാകേണ്ടതില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. പത്ത് ദിവസം വരെ നേരിട്ട് ഹാജരാകേണ്ടെന്നാണ് ഹൈക്കോടതി നിർദ്ദേശിച്ചിരിക്കുന്നത്. കേസിൽ ഗണേഷ് കുമാർ നേരിട്ടു ഹാജരാകണമെന്ന് കൊട്ടാരക്കര ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. ഇതുപ്രകാരം പരാതിക്കാരിക്കും കോടതി സമൻസ് അയച്ചിരുന്നു. കൊട്ടാരക്കര കോടതിയുടെ ഈ ഉത്തരവിനെതിരെയാണ് ഗണേഷ് കുമാർ ഹൈക്കോടതിയെ സമീപിച്ച്‌ സ്റ്റേ […]

കുവൈറ്റില്‍ 107 അനധികൃത പ്രവാസികള്‍ കൂടി അറസ്റ്റില്‍

കുവൈറ്റ് സിറ്റി: താമസ, തൊഴില്‍ നിയമങ്ങള്‍ ലംഘിച്ചതിന് രാജ്യത്ത് 107 അനധികൃത പ്രവാസികള്‍ കൂടി പിടിയിലായതായി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം. അനുമതിയില്ലാതെ പ്രവര്‍ത്തിച്ച ഒമ്പത് ഗാര്‍ഹിക തൊഴിലാളി റിക്രൂട്ട്മെന്റ് സേവന ഓഫിസുകള്‍ പരിശോധനയ്ക്കിടെ കണ്ടെത്തിയെന്നും കുവൈറ്റ് ആഭ്യന്തര മന്ത്രാലയം എക്സ് പ്ലാറ്റ്ഫോമില്‍ അറിയിച്ചു. Also Read; ഒരു രാജ്യം, ഒരു വിദ്യാർഥി ഐഡി: ആധാറിന് സമാനമായി സ്‌കൂൾ വിദ്യാർഥികൾക്ക് തിരിച്ചറിയൽ നമ്പർ അല്‍ആഖില, സല്‍വ, സെവില്ലെ, ഫര്‍വാനിയ, ഖൈത്താന്‍, അല്‍അഹമ്മദി ഗവര്‍ണറേറ്റ് എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് അറസ്റ്റിലായ പ്രവാസികളെന്ന് ആഭ്യന്തര […]

ഒരു രാജ്യം, ഒരു വിദ്യാർഥി ഐഡി: ആധാറിന് സമാനമായി സ്‌കൂൾ വിദ്യാർഥികൾക്ക് തിരിച്ചറിയൽ നമ്പർ

ദില്ലി: ആധാർ പോലെ തന്നെ രാജ്യത്തെ സ്‌കൂൾ വിദ്യാർഥികൾക്ക് പ്രത്യേക തിരിച്ചറിയൽ നമ്പർ വരുന്നു. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി ഒരു രാജ്യം, ഒരു വിദ്യാർഥി ഐഡി എന്ന പേരിൽ പദ്ധതി നടപ്പാക്കാനാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം ആലോചിക്കുന്നത്. സർക്കാർ, സ്വകാര്യ സ്‌കൂൾ വിദ്യാർഥികൾ എന്ന വേർതിരിവ് ഇല്ലാതെ എല്ലാ സ്‌കൂൾ വിദ്യാർഥികൾക്ക് പ്രത്യേകം തിരിച്ചറിയൽ നമ്പർ നൽകാനാണ് പദ്ധതി. പ്രീ പ്രൈമറി മുതൽ ഹയർ എഡ്യൂക്കേഷൻ വരെയുള്ള വിദ്യാർഥികൾക്ക് തിരിച്ചറിയൽ നമ്പർ നൽകും. കുട്ടികളുടെ അക്കാദമിക […]

പൗരത്വ ഭേദഗതി നിയമം വേ​ഗം നടപ്പാക്കാൻ ഒരുങ്ങി കേന്ദ്രസർക്കാർ

ദില്ലി: വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പിന് മുമ്പായി പൗരത്വ നിയമ ഭേദഗതി നടപ്പാക്കാൻ കേന്ദ്ര സർക്കാർ നീക്കം. പൗരത്വ നിയമ ഭേദഗതി ബിൽ പാർലമെൻ്റിൽ പാസാക്കിയെങ്കിലും കേന്ദ്ര സർക്കാർ ചട്ടങ്ങൾ ഭേദഗതി ചെയ്തിരുന്നില്ല. പൗരത്വ അപേക്ഷ സമർപ്പിക്കാനുള്ള ഓൺലൈൻ പോർട്ടൽ ഉടൻ സജ്ജമാക്കും എന്നാണ് സൂചന. സംസ്ഥാനങ്ങളുടെ ഇടപെടൽ ആവശ്യമില്ലാതെ നടപടികൾ പൂർത്തിയാക്കാവുന്ന വിധമായിരിക്കും ക്രമീകരണം. 2019 ഡിസംബർ 11നാണ് പൗരത്വ നിയമ ഭേദഗതി പാർലമെന്റ് പാസാക്കിയത്. പ്രതിപക്ഷ പാർട്ടികളുടെ കടുത്ത പ്രതിഷേധങ്ങൾക്കിടെയാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അവതരിപ്പിച്ച […]

മധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ്: മൂന്ന് ദിവസത്തെ പ്രചരണവുമായി ബിജെപി ദേശീയ നേതാക്കൾ

ദില്ലി: ബിജെപി മധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് പ്രചരണത്തിന് ചൊവ്വാഴ്ച തുടക്കം കുറിക്കും. നവരാത്രി ഉത്സവത്തോട് അനുബന്ധിച്ച് ബൂത്ത് വിജയ് അഭിയാൻ ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. മൂന്ന് ദിവസത്തെ പ്രചാരണത്തിന് ശേഷം വീടുകൾ കയറിയുളള പ്രചരണവും റാലികളും നടത്തും. അതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ പങ്കെടുക്കുമെന്ന് പ്രാദേശിക നേതാക്കളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 65,000 ബൂത്തുകളിൽ ബിജെപി പ്രചരണത്തിനിറങ്ങും. റാലികളും വീടുകൾ കയറിയുളള പ്രചരണവും നടത്തുമെന്ന് പാർട്ടി ഭാരവാഹികൾ പറഞ്ഞു. എല്ലായിടത്തും വിജിക്കാൻ […]

പൃഥ്വിരാജ് സുകുമാരന് പിറന്നാൾ ആശംസകളറിയിച്ച് ടീം എമ്പുരാൻ

ഇന്ന് ജന്മദിനമാഘോഷിക്കുന്ന പൃഥ്വിരാജ് സുകുമാരന് ആശംസകളറിയിച്ച് ടീം എമ്പുരാൻ. ആശിർവാദ് സിനിമാസ് ആണ് ആശംസാ വീഡിയോ യൂട്യൂബിൽ പുറത്തിറക്കിയത്. എമ്പുരാന്റെ സംഗീത സംവിധായകൻ ദീപക് ദേവിന്റെ പിറന്നാൾ പാട്ടിലൂടെ തുടങ്ങി സിനിമയുടെ പിന്നണിയിൽ പ്രവർത്തിച്ച് എല്ലാവരും നടന് ജന്മദിനാശംസകൾ നേരുന്നതാണ് വീഡിയോ Join with metro post: മെട്രോ പോസ്റ്റ് വാട്‌സാപ്പ് ചാനലില്‍ ജോയിന്‍ ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക ‘എന്റെ സഹോദരന്, എന്റെ എമ്പുരാന് ജന്മദിനാശംസകൾ’ എന്നാണ് മോഹൻലാൽ വീഡിയോയിലൂടെ പൃഥ്വിക്ക് ആശംസയറിയിച്ചത്. സിനിമാ മേഖലയിൽ നിന്ന് […]

മാഞ്ചസ്റ്റര്‍ യുനൈറ്റിനെ സ്വന്തമാക്കാനില്ലെന്ന് ഷെയ്ഖ് ജാസിം ; 50,000 കോടിയുടെ ബിഡ് പിന്‍വലിച്ചു

ദോഹ: ലോകത്തിലെ ഏറ്റവും പ്രമുഖ ഫുട്ബോള്‍ ക്ലബ്ബുകളിലൊന്നായ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് വില കൊടുത്ത് വാങ്ങാനുള്ള നീക്കത്തില്‍ നിന്ന് ഖത്തരി വ്യവസായി ഷെയ്ഖ് ജാസിം ബിന്‍ ഹമദ് അല്‍താനി പിന്‍മാറി. അഞ്ച് ബില്യണ്‍ പൗണ്ടിലധികം (5,04,84,02,15,500 രൂപ) പണമായി തന്നെ നല്‍കി 100 ശതമാനം ഉടമസ്ഥതയ്ക്കുള്ള ബിഡ് ആയിരുന്നു ഷെയ്ഖ് ജാസിം സമര്‍പ്പിച്ചിരുന്നത്. Join with metro post: വാർത്തകൾ വേഗത്തിലറിയാൻ Metro Post വാട്സ്ആപ്പ് ചാനലിൽ അംഗമാകൂ ക്ലബ് ഉടമകളുടെ പ്രതീക്ഷകള്‍ നിറവേറ്റാന്‍ ഷെയ്ഖ് ജാസിമിന്റെ ഓഫര്‍ പര്യാപ്തമല്ലെന്ന് […]