October 7, 2026

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് തടസമുണ്ടാക്കിയെന്ന് ആരോപണം; കസ്റ്റഡിയിലെടുത്ത ഭിന്നശേഷി വിദ്യാർത്ഥികളെ വിട്ടയച്ചു

കൊല്ലം: മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് മാർഗ്ഗതടസ്സം സൃഷ്ടിച്ചെന്നാരോപിച്ച് കസ്റ്റഡിയിലെടുത്ത ഭിന്നശേഷിക്കാരായ വിദ്യാർത്ഥികളെ വിട്ടയച്ചു. തിരുവനന്തപുരത്ത് നിന്ന് അധ്യാപകൻ എത്തിയ ശേഷമാണ് ഇവരെ വിട്ടയച്ചത്. അഞ്ച് മണിക്കൂർ ഇവരെ ചടയമംഗലം പൊലീസ് കസ്റ്റഡിയിൽ വച്ചു. അന്യ സംസ്ഥാനങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളാണിവർ. വാഹനവ്യൂഹം ഹോൺ മുഴക്കിയിട്ടും വഴിമാറാത്തതിനെ തുടർന്നാണ് കേൾവി ശക്തിയും സംസാര ശേഷിയും ഇല്ലാത്ത അഞ്ചു വിദ്യാർത്ഥികളെ ചടയമംഗലം പൊലീസ് കസ്റ്റഡിയിലെടുത്തത്. കേരളത്തിലേക്ക് വിനോദ സഞ്ചാരത്തിനായി എത്തിയതായാണെന്നാണ് പ്രാഥമിക വിവരം. ശക്തമായ മഴയെ തുടർന്ന് ഒന്നും കാണാൻ സാധിച്ചില്ലെന്നാണ് വിദ്യാർത്ഥികൾ […]

ചെങ്കണ്ണിന് സ്വയം ചികിത്സഅരുത് സൂക്ഷിക്കുക

കേരളത്തിൽ ഉടനീളം ചെങ്കണ്ണ് പടര്‍ന്നുകൊണ്ടിരിക്കുകയാണ്. ചൂടുള്ള കാലാവസ്ഥയും ഇടയ്ക്കിടെ പെയ്യുന്ന മഴയും ഇതിന് കാരണമാകുന്നു. കണ്ണിന് ചുവപ്പ്,വേദന,പഴുപ്പ്,കൂടുതല്‍ കണ്ണൂനീര്‍ തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങള്‍. ചെങ്കണ്ണ് പല വിധത്തില്‍ ഉണ്ടാകുന്നുണ്ട് .വൈറസ് മൂലമുള്ള ചെങ്കണ്ണ് കണ്ണിന്റെ കൃഷ്ണമണിയെ ബാധിക്കുന്നതും കാഴ്ചക്കുറവുണ്ടാക്കുന്നതുമാണ്. ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ *രോഗലക്ഷണങ്ങള്‍ കണ്ടാല്‍ അംഗീകൃത ഡോക്ടറെ കണ്ട ശേഷമേ മരുന്നുകള്‍ ഉപയോഗിക്കാവൂ. *സ്വയം ചികിത്സ ചെയ്യാതിരിക്കിക. *കണ്ണില്‍ ഇടയ്ക്കിടെ തൊടുന്നതും തിരുമ്മുന്നതും ഒഴിവാക്കുക. *കണ്ണില്‍ തൊട്ട കൈകള്‍ വൃത്തിയായി കഴുകുക. *രോഗി ഉപയോഗിക്കുന്ന ടൗവ്വലുകളും ഷീറ്റുകളും […]

ഓപ്പറേഷൻ അജയ്: മൂന്നാമത്തെ വിമാനവും എത്തി, സംഘത്തിൽ 18 മലയാളികൾ

ദില്ലി: ന്യൂഡൽഹി: ‘ഓപ്പറേഷൻ അജയ് ‘ യുടെ ഭാഗമായി ഇസ്രയേലിൽ നിന്നും ഇന്ത്യക്കാരുമായുള്ള മൂന്നാം വിമാനം രാവിലെ 1.15 മണിക്ക് ദില്ലി ഇന്ദിര ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തി. 198 പേരുടെ യാത്ര സംഘത്തിൽ രണ്ട് വയസുള്ള കുഞ്ഞ് ഉൾപ്പെടെ 18 പേർ മലയാളികളാണ്. കണ്ണൂർ പുതിയതെരു സ്വദേശി ശില്പ മാധവൻ, കണ്ണൂർ എളയാവൂർ സ്വദേശി കാവ്യ നമ്പ്യാർ, മലപ്പുറം തിരൂർ സ്വദേശി വിശാഖ് നായർ, കൊല്ലം ഉളിയകോവിൽ സ്വദേശി ലക്ഷമി രാജഗോപാൽ, കാസർഗോഡ് തൃക്കരി പൂർ […]

നവരാത്രി സർപ്രൈസ് !ഗാനരചയിതാവായി നരേന്ദ്ര മോദി

നിങ്ങൾക്കറിയാമോ നമ്മുടെ പ്രധാനമന്ത്രി നരേന്ദ്രമോദി നന്നായി ​ഗാനങ്ങൾ എഴുതുമെന്ന്. തനിഷ്‌ക് ബാഗ്‌ചി- ധ്വനി ഭാനുശാലി കൂട്ടുകെട്ടിൽ പിറന്ന ഗാനത്തിന്റെ പ്രകാശനത്തിലൂടെ പ്രധാനമന്ത്രി തന്നിലെ ​ഗാന രചയിതാവ് എന്ന കഴിവ് കാണിച്ചു തന്നു. ഗാർബോ എന്ന് പേരിട്ടിരിക്കുന്ന പുതിയ നവരാത്രി ഗാനത്തിന്റെ വരികൾ എഴുതിയത് പ്രധാനമന്ത്രി മോദിയാണ്. ശനിയാഴ്ച ആണ് ​ഗാനം റിലീസ് ചെയ്തത്. നടി കങ്കണ റണാവത്ത് ഉൾപ്പെടെ നിരവധി പേരാണ് പ്രധാനമന്ത്രിക്ക് അഭിനന്ദവുമായി രം​ഗത്തെത്തിയിരിക്കുന്നത്. Also Read; ഹരിദാസനും ബാസിത്തും തിരുവനന്തപുരത്ത് എത്തിയപ്പോൾ താമസിച്ചത് എംഎൽഎ ഹോസ്റ്റലിൽ […]

ഹരിദാസനും ബാസിത്തും തിരുവനന്തപുരത്ത് എത്തിയപ്പോൾ താമസിച്ചത് എംഎൽഎ ഹോസ്റ്റലിൽ

തിരുവനന്തപുരം: നിയമന തട്ടിപ്പ് കേസിലെ പ്രതി ബാസിതിന്റെ മൊഴി പുറത്ത്. തിരുവനന്തപുരത്ത് എത്തിയപ്പോൾ താമസിച്ചത് എംഎൽഎ ഹോസ്റ്റലിൽ ആണെന്നാണ് ബാസിതിന്റെ മൊഴി. ഏപ്രിൽ പത്തിനാണ് ആരോഗ്യമന്ത്രി വീണാ ജോർജിന്റെ പേഴ്‌സണൽ അസിസ്റ്റന്റ് അഖിൽ മാത്യുവിന് ഡോക്ടർ നിയമനത്തിനായി സെക്രട്ടേറിയറ്റിന് സമീപത്തുവച്ച്‌ ഒരു ലക്ഷം രൂപ കോഴ നൽകിയെന്ന് ഹരിദാസൻ ആരോപിച്ചത്. ആ ദിവസങ്ങളിലാണ് ബാസിതും ഹരിദാസനും എംഎൽഎ ഹോസ്റ്റലിലെ മുറിയിൽ താമസിച്ചത്. Also Read; ദീർഘ ദൂര ട്രെയിനുകൾക്ക് പകരം വന്ദേ ഭാരത്: പരീക്ഷണത്തിനൊരുങ്ങി റെയിൽവേ കൊടുങ്ങല്ലൂർ എംഎൽഎ […]

ദീർഘ ദൂര ട്രെയിനുകൾക്ക് പകരം വന്ദേ ഭാരത്: പരീക്ഷണത്തിനൊരുങ്ങി റെയിൽവേ

ചെന്നൈ: രാജ്യത്തെ ദീർഘദൂര ട്രെയിനുകൾക്കു പകരം വന്ദേ ഭാരത് ട്രെയിനുകൾ ഓടിക്കാനുള്ള പദ്ധതിയുമായി റെയിൽവേ. പദ്ധതിയുടെ ആദ്യഘട്ടം ഇപ്പോൾ റെയിൽവേയുടെ ആലോചനയിലാണ്. മൂന്ന് വർഷത്തിനകം രാജ്യത്തെ തിരക്കേറിയ എല്ലാ എക്സ്പ്രസ്, മെയിൽ ട്രെയിനുകൾക്ക് പകരം വന്ദേ ഭാരത് ഓടിക്കാനാണ് പദ്ധതി. Also Read; ഫീസിന്റെ പേരിൽ ടിസി തടയാൻ പറ്റില്ലെന്ന് ഹൈക്കോടതി റെയിൽവേ മന്ത്രാലയത്തിനു കീഴിലുള്ള റിസർച്ച്‌ ഡിസൈൻസ് ആൻഡ് സ്റ്റാൻഡേഡ്സ് ഓർഗനൈസേഷൻ (ആർഡിഎസ്‌ഒ) ഇതിനായി പദ്ധതി തയ്യാറാക്കുകയാണ്. തുടക്കത്തിൽ ദക്ഷിണ റെയിൽവേയിലാണ് പദ്ധതി നടപ്പാക്കുക. മറ്റു സോണുകളിലെ […]

ഫീസിന്റെ പേരിൽ ടിസി തടയാൻ പറ്റില്ലെന്ന് ഹൈക്കോടതി

കൊച്ചി: സ്കൂളിലെ ട്യൂഷൻ ഫീസ് നൽകാനുണ്ട് എന്നതിന്റെ പേരിൽ വിദ്യാർത്ഥിക്ക് ട്രാൻസ്ഫർ സർട്ടിഫിക്കറ്റ് (ടിസി) നിഷേധിക്കാനാകില്ലെന്നു ഹൈക്കോടതി. കാഞ്ഞങ്ങാട് സ്വദേശിനിയായ എട്ടാം ക്ലാസ് വിദ്യാർത്ഥിനിക്കു ടിസി നൽകാൻ ഉത്തരവിട്ട് ജസ്റ്റിസ് ബസന്ത് ബാലാജിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. കാഞ്ഞങ്ങാട് സദ്ഗുരു പബ്ലിക്ക് സ്കൂൾ പ്രിൻസിപ്പലാണ് ഫീസ് നൽകാനുണ്ടെന്ന പേരിൽ ടിസി നിഷേധിച്ചത്. വിദ്യാഭ്യാസം മൗലിക അവകാശമാണെന്നും കോടതി ചൂണ്ടിക്കാട്ടി. Also Read; ബ്ലാസ്‌റ്റേഴ്‌സിന് വമ്പന്‍ തിരിച്ചടി, സൂപ്പര്‍ താരം ഈ സീസണില്‍ പുറത്ത് എന്നാൽ 2022- 23 അക്കാദമിക് വർഷത്തെ […]

ബ്ലാസ്‌റ്റേഴ്‌സിന് വമ്പന്‍ തിരിച്ചടി, സൂപ്പര്‍ താരം ഈ സീസണില്‍ പുറത്ത്

കഴിഞ്ഞ ചില സീസണുകളിലെന്നപോലെ കേരള ബ്ലാസ്‌റ്റേഴ്‌സിന് പരിക്ക് വീണ്ടും വില്ലനാവുകയാണ്. ഇത്തവണ ഐഎസ്എല്ലില്‍ തകര്‍പ്പന്‍ തുടക്കം കുറിച്ച ബ്ലാസ്റ്റേഴ്‌സിന് പ്രതിരോധത്തിലെ വന്‍മതിലായ ഐബന്‍ ഡോഹ്ലിങ്ങിനെ ഈ സീസണ്‍ മുഴുവന്‍ നഷ്ടമാകും. കഴിഞ്ഞദിവസം മുംബൈ സിറ്റിക്കെതിരായ മത്സരത്തില്‍ പരിക്കേറ്റ താരത്തിന് ദീര്‍ഘകാലത്തെ വിശ്രമം ആവശ്യമായിവരുമെന്നാണ് റിപ്പോര്‍ട്ട്. ഇന്‍സ്റ്റഗ്രാമിലൂടെ ഐബന്‍ തന്നെയാണ് സീസണില്‍ കളിക്കില്ലെന്ന് അറിയിച്ചത്. കളിയുടെ ആദ്യ പകുതിയില്‍ തന്നെ ഐബന് പരിക്കേറ്റിരുന്നു. ഇത് ടീമിന്റെ തോല്‍വിക്കിടയാക്കുകയും ചെയ്തു. പുതിയ സീസണിന്റെ ഗംഭീരമായ തുടക്കത്തിനുശേഷം, എതിരാളികളായ മുംബൈ സിറ്റി […]

ഇസ്രയേല്‍-ഹമാസ് യുദ്ധം: കൊല്ലപ്പെട്ടവരുടെ എണ്ണം 3000 കവിഞ്ഞു

റഫ: ഇസ്രയേല്‍-ഹമാസ് യുദ്ധത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 3000 കവിഞ്ഞതായി റിപ്പോര്‍ട്ട്. തെക്കന്‍ ഗാസയില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 70 പേര്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരില്‍ ഭൂരിപക്ഷം സ്ത്രീകളും കുട്ടികളുമെന്ന് ഹമാസ് ആരോപിച്ചിട്ടുണ്ട്. 15 ആരോഗ്യ പ്രവര്‍ത്തകര്‍ ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി പലസ്തീനിയന്‍ ആരോഗ്യമന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. ഗാസയില്‍ മാത്രം ഇതിനകം 1799 പേര്‍ കൊല്ലപ്പെടുകയും 6388 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. Also Read; ഓപ്പറേഷൻ അജയ്: ഇസ്രയേലിൽ നിന്നുള്ള രണ്ടാം വിമാനവും എത്തി അതേസമയം ഗാസയില്‍ ബന്ദികളെ താമസിപ്പിച്ചിരിക്കുന്ന കേന്ദ്രങ്ങളെക്കുറിച്ച് സൂചന […]

ഓപ്പറേഷൻ അജയ്: ഇസ്രയേലിൽ നിന്നുള്ള രണ്ടാം വിമാനവും എത്തി

ദില്ലി: ഓപ്പറേഷൻ അജയ് ദൗത്യത്തിന്റെ ഭാഗമായി ഇസ്രയേലിൽ നിന്നുള്ള രണ്ടാമത്തെ വിമാനം ദില്ലിയിലെത്തി. 235 ഇന്ത്യക്കാരാണ് ഓപ്പറേഷൻ അജയ് യുടെ ഭാഗമായ രണ്ടാം ചാർട്ടേഡ് വിമാനത്തിൽ എത്തിയത്. നിലവിൽ 20 മലയാളികളാണ് ഇന്ത്യയിലേക്ക് മടങ്ങാൻ ​ദില്ലി കേരള ഹൗസിൽ രജിസ്റ്റർ ചെയ്തത്. ഭൂരിഭാഗവും വിദ്യാർത്ഥികളാണ്. Also Read; മലപ്പുറം സ്വദേശിയായ മര്‍ച്ചന്‍റ് നേവി ഉദ്യോഗസ്ഥനെ കപ്പല്‍ യാത്രക്കിടെ കാണാതായി ദില്ലിയിൽ എത്തിയവർ നേരിട്ട് നാട്ടിലേക്ക് മടങ്ങും. ദില്ലിയിൽ തങ്ങണം എന്നുള്ളവർക്ക് കേരള ഹൗസിൽ താമസവും മറ്റ് സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. […]