October 8, 2026

ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാക്കള്‍ക്ക് പാരിതോഷികം തീരുമാനിച്ച് സര്‍ക്കാര്‍

തിരുവനന്തപുരം: ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാക്കള്‍ക്ക് പാരിതോഷികം തീരുമാനിച്ച് സംസ്ഥാന സര്‍ക്കാര്‍. മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം. സമ്മാനത്തുകയില്‍ മുന്‍വര്‍ഷത്തേക്കാള്‍ 25 ശതമാനം വര്‍ദ്ധനവുണ്ട്. സ്വര്‍ണമെഡല്‍ ജേതാക്കള്‍ക്ക് 25 ലക്ഷം രൂപയാണ് സമ്മാനം ലഭിക്കുക. വെളളി മെഡല്‍ ജേതാക്കള്‍ക്ക് 19 ലക്ഷം രൂപയും വെങ്കല മെഡല്‍ ജേതാക്കള്‍ക്ക് 12.5 ലക്ഷം രൂപയും പാരിതോഷികം ലഭിക്കും. ഗെയിംസില്‍ അഭിമാനാര്‍ഹമായ നേട്ടങ്ങള്‍ സ്വന്തമാക്കിയിട്ടും സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് വേണ്ടത്ര പരിഗണന ലഭിച്ചില്ലെന്ന് ആരോപിച്ച് ഒളിമ്പ്യന്‍ പിആര്‍ ശ്രീജേഷ് ഉള്‍പ്പടെയുള്ള താരങ്ങള്‍ രംഗത്തെത്തിയിരുന്നു. […]

ഭാര്യയ്ക്കു പാചകം അറിയില്ലെന്നുള്ളത് വിവാഹ മോചനത്തിനു കാരണമല്ലെന്ന് ഹൈക്കോടതി

കൊച്ചി: ഭാര്യയ്ക്കു പാചകം അറിയില്ലെന്നുള്ളത് വിവാഹ മോചനത്തിനുള്ള കാരണം അല്ലെന്ന് ഹൈക്കോടതി. 2012ല്‍ വിവാഹിതരായ ദമ്പതികളാണ് വിവാഹമോചനത്തിനായി കോടതിയെ സമീപിച്ചത്. യുവാവ് നല്‍കിയ വിവാഹ മോചന ഹര്‍ജി തള്ളിക്കൊണ്ടാണ് ജസ്റ്റിസുമാരായ അനില്‍ കെ നരേന്ദ്രന്റെയും സോഫി തോമസിന്റെയും ഉത്തരവ്. ഭാര്യയ്ക്ക് പാചകം അറിയില്ലെന്നും തനിക്കു ഭക്ഷണം ഉണ്ടാക്കിത്തരുന്നില്ലെന്നുമാണ് ഭര്‍ത്താവ് ഹര്‍ജിയില്‍ ചൂണ്ടിക്കാണിച്ചത്. ഇത് വിവാഹ ബന്ധത്തിലെ ക്രൂരതയായി കാണാനാവില്ലെന്ന് വ്യക്തമാക്കിയ കോടതി വിവാഹ മോചനത്തിന് ഇതൊരു കാരണമല്ലെന്നും പറഞ്ഞു. Also Read; വിളിച്ചിട്ട് ഇറങ്ങിവന്നില്ല, യുവതിയുടെ കഴുത്തില്‍ കുത്തി […]

വിളിച്ചിട്ട് ഇറങ്ങിവന്നില്ല, യുവതിയെ കുത്തി പരുക്കെല്‍പ്പിച്ച് യുവാവ് സ്വയം കഴുത്തറുത്തു

തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തില്‍ യുവതിക്ക് നേരെ യുവാവിന്റെ ആക്രമണം. യുവതിയുടെ കഴുത്തില്‍ യുവാവ് കത്തി ഉപയോഗിച്ച് കുത്തിയശേഷം സ്വയം കഴുത്തറുക്കുകയായിരുന്നു. രമ്യാ രാജീവന്‍ എന്ന യുവതിയ്ക്ക് നേരെയാണ് ദീപക്കിന്റെ ആക്രമണമുണ്ടായത്. നാല് വര്‍ഷമായി ഇരുവരും അടുപ്പത്തിലായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. Also Read; ഫീസ് മസ്റ്റാ! ‘നോട്ട് എ ബോട്ട്’ സബ്സ്‌ക്രിപ്ഷനുമായി എക്‌സ് ഇന്ന് രാവിലെ രമ്യയുടെ വീട്ടിലെത്തിയ ദീപക് രമ്യയോട് ഇറങ്ങിവരാന്‍ ആവശ്യപ്പെട്ടെങ്കിലും രമ്യ തയ്യാറായില്ല. തുടര്‍ന്ന് വീട്ടിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച് ദീപക് ആക്രമണം നടത്തിയെന്നാണ് വിവരം. രമ്യാ […]

ഫീസ് മസ്റ്റാ! ‘നോട്ട് എ ബോട്ട്’ സബ്സ്‌ക്രിപ്ഷനുമായി എക്‌സ്

സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോം എക്സ് ഒരു പുതിയ സബ്സ്‌ക്രിപ്ഷന്‍ മോഡല്‍ പരീക്ഷിക്കുന്നു. പദ്ധതിയുടെ ഭാഗമായി അടിസ്ഥാന സൗകര്യങ്ങള്‍ ഉപയോഗിക്കാന്‍ ഒരു ഡോളര്‍ വാര്‍ഷിക ഫീസായി ഈടാക്കാണ് തീരുമാനം. ‘നോട്ട് എ ബോട്ട്’ എന്ന് വിളിക്കപ്പെടുന്നതാണ് പുതിയ സബ്സ്‌ക്രിപ്ഷന്‍ പദ്ധതി. എക്സിലെ ലൈക്കുകള്‍, റീ പോസ്റ്റുകള്‍, മറ്റ് അക്കൗണ്ടുകളുടെ പോസ്റ്റുകള്‍ ഉദ്ധരിക്കാനും ബുക്ക്മാര്‍ക്കിംഗ് പോസ്റ്റുകള്‍ക്കും ഉപയോക്താക്കളില്‍ നിന്ന് നിരക്ക് ഈടാക്കും. ബോട്ടുകളെയും സ്പാമര്‍മാരെയും നേരിടുക എന്നതാണ് പുതിയ സബ്സ്‌ക്രിപ്ഷന്‍ മോഡല്‍ അവതരിപ്പിക്കുന്നതിന്റെ ഉദ്ദേശ്യമെന്ന് എക്‌സ് വ്യക്തമാക്കുന്നു. Also Read; കെഎസ്ആര്‍ടിസി […]

കെഎസ്ആര്‍ടിസി ബസില്‍ നിന്നും നഷ്ടമായ മൂന്നരപ്പവന്റെ മാല ഉടമയ്ക്ക് തിരിച്ചുനല്‍കി ജീവനക്കാര്‍

കൊല്ലം: കെഎസ്ആര്‍ടിസി ബസില്‍ യാത്ര ചെയ്യവേ ബസില്‍ നിന്നും നഷ്മായ മൂന്നരപ്പവന്റെ മാല ഉടമയ്ക്ക് തിരിച്ചുനല്‍കി കണ്ടക്ടറും ഡ്രൈവറും മാതൃകയായി. പള്ളിക്കല്‍ ആനകുന്നം മൂഴിയില്‍ പുത്തന്‍ വീട്ടില്‍ ഉണ്ണിമായയുടെ മാലയാണ് ബസില്‍ വച്ച് നഷ്ടമായത്. താമരശ്ശേരി ഡിപ്പോയിലെ ഡ്രൈവര്‍ കം കണ്ടക്ടര്‍മാരായ താമരശ്ശേരി സ്വദേശി എ എം റഫീക്കും മലപ്പുറം കോട്ടപ്പടി സ്വദേശി എന്‍ വി റഫീക്കും ചേര്‍ന്നാണ് മാല കണ്ടെത്തി ഉടമയെ തിരികെ ഏല്‍പ്പിച്ചത്. തിങ്കളാഴ്ച വൈകീട്ട് എട്ടേമുക്കാലിന് കൊല്ലം റെയില്‍വേ സ്റ്റേഷന് സമീപത്ത് നിന്നാണ് […]

എട്ടാം ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് NMMS പരീക്ഷക്ക് ഇപ്പോള്‍ അപേക്ഷിക്കാം

കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം നടപ്പാക്കി വരുന്ന പദ്ധതിയായ നാഷണല്‍ മീന്‍സ്-കം-മെരിറ്റ് സ്‌കോളര്‍ഷിപ്പിന് (NMMS) അര്‍ഹരായ കുട്ടികളെ കണ്ടെത്തുന്നതിനുള്ള പരീക്ഷയില്‍ പങ്കെടുക്കാന്‍ ഇപ്പോള്‍ അപേക്ഷിക്കാം. സംസ്ഥാനത്തെ ഗവണ്‍മെന്റ്-എയ്ഡഡ് സ്‌കൂളുകളില്‍ 2023-24 അധ്യയന വര്‍ഷം 8-ാം ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കാണ് NMMS പരീക്ഷയില്‍ പങ്കെടുക്കാന്‍ സാധിക്കുക. പരീക്ഷയിലൂടെ അര്‍ഹത നേടുന്ന കുട്ടികള്‍ക്ക് 9, 10, +1, +2 ക്ലാസുകളില്‍ പ്രതിവര്‍ഷം 12000/ രൂപ സ്‌കോളര്‍ഷിപ്പ് ലഭിക്കുന്നതാണ്. 2023 ഒക്ടോബര്‍ 20 മുതല്‍ നവംബര്‍ 03 വരെ പരീക്ഷയ്ക്ക് അപേക്ഷിക്കാം. ആവശ്യമുള്ള […]

തമിഴ്‌നാട്ടിലെ തിയേറ്ററുകളില്‍ ട്രെയിലര്‍ ആഘോഷ പരിപാടികള്‍ നിരോധിച്ചു: കാരണം ഇതാണ്

വിജയ്യുടെ ലിയോ റിലീസിനായുള്ള കട്ട കാത്തിരിപ്പിലാണ് ആരാധകര്‍. റിലീസിന് മുമ്പുതന്നെ വിവാദങ്ങള്‍ക്ക് വഴിവെച്ചിരിക്കുകയാണ് ലിയോ. തിയേറ്ററുകള്‍ക്കുള്ളില്‍ നടത്തുന്ന ടീസര്‍/ട്രെയിലര്‍ ആഘോഷങ്ങള്‍ നിരോധിച്ചിരിക്കുകയാണ് തമിഴ്‌നാട്ടിലെ തിയേറ്റര്‍ ഉടമകള്‍. ലിയോ ട്രെയിലര്‍ പ്രദര്‍ശനത്തിനിടെ വിജയുടെ ആരാധകര്‍ ചെന്നൈയിലെ ഒരു തിയേറ്ററിലെ സീറ്റ് കവറുകള്‍ വലിച്ചുകീറുകയും സീറ്റുകള്‍ അഴിക്കുകയും ചെയ്തതിന് തൊട്ടുപിന്നാലെയാണ് ഈ തീരുമാനം. മാത്രമല്ല, ഒക്ടോബര്‍ 19 ന് രാവിലെ 9 മണിക്ക് മാത്രം തിയേറ്ററുകള്‍ തുറക്കുന്ന സാഹചര്യത്തില്‍ ലിയോയ്ക്ക് പുലര്‍ച്ചെ നടത്തുന്ന ഷോകള്‍ അനുവദിക്കാനും സര്‍ക്കാര്‍ വിസമ്മതിച്ചു. ലിയോ […]

കണ്ണൂരില്‍ ഡെങ്കിപ്പനി ബാധിച്ച് പിഎച്ച്ഡി വിദ്യാര്‍ത്ഥി മരിച്ചു

കണ്ണൂര്‍: കണ്ണൂര്‍ ഇരിട്ടിയില്‍ ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിലിരുന്ന പിഎച്ച് ഡി വിദ്യാര്‍ത്ഥി മരണപ്പെട്ടു. ഉളിക്കല്‍ കോക്കാട് സ്വദേശി ആശിഷ് ചന്ദ്ര പി (26) ആണ് മരിച്ചത്. റിട്ടയേര്‍ഡ് അധ്യാപകന്‍ രാമചന്ദ്രന്റെയും ഉളിക്കല്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ഗൗരിയുടെയും മകനാണ് ആശിഷ്. Also Read; കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നും കുങ്കുമപ്പൂവ് പിടികൂടി  

കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നും കുങ്കുമപ്പൂവ് പിടികൂടി

കണ്ണൂര്‍: ദുബായില്‍ നിന്നും കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ യാത്രക്കാരനില്‍ നിന്ന് രേഖകള്‍ ഇല്ലാതെ കടത്താന്‍ ശ്രമിച്ച കുങ്കുമപ്പൂവ് എയര്‍പോര്‍ട്ട് പോലീസ് പിടികൂടി. കാസര്‍ഗോഡ് കളനാട് പരവനടുക്കം സ്വദേശി അഹമ്മദ് സാബിര്‍ (37) നെയാണ് പിടികൂടിയത്. എയര്‍പോര്‍ട്ടിലെ പരിശോധനക്ക് ശേഷം പുറത്തിറങ്ങിയ സാബിറിനെ സംശയം തോന്നിയതിനെ തുടര്‍ന്ന് പോലീസ് പരിശോധിക്കുകയായിരുന്നു. പരിശോധനയില്‍ ഇയാളുടെ ലഗേജിനുള്ളില്‍ പ്ലാസ്റ്റിക്ക് കവറില്‍ പൊതിഞ്ഞ് സൂക്ഷിച്ച കുങ്കുമപ്പൂവ് കണ്ടെത്തുകയായിരുന്നു. Also Read; അമിത് ഷായുടെ മകന്‍ ബിജെപിയിലില്ല: രാഹുല്‍ ഗാന്ധിക്കെതിരെ ഹിമന്ത ബിശ്വ പിടിച്ചെടുത്ത കുങ്കുമപ്പൂവിന് […]

rahul gandhi

അമിത് ഷായുടെ മകന്‍ ബിജെപിയിലില്ല: രാഹുല്‍ ഗാന്ധിക്കെതിരെ ഹിമന്ത ബിശ്വ

ന്യൂഡല്‍ഹി: രാഷ്ട്രീയത്തിലെ കുടുംബാധിപത്യം കോണ്‍ഗ്രസില്‍ മാത്രമല്ല, ബിജെപിയിലുമുണ്ടെന്ന രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശത്തിനെതിരെ ആഞ്ഞടിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ രംഗത്ത്. ഉത്തര്‍പ്രദേശില്‍ എംഎല്‍എയാണ് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിന്റെ മകന്‍. അദ്ദേഹത്തെ പ്രിയങ്ക ഗാന്ധിയുമായി താരതമ്യപ്പെടുത്താനാകുമോയെന്ന് ഹിമന്ത ബിശ്വ ശര്‍മ്മ ചോദിച്ചു. രാജവംശ രാഷ്ട്രീയത്തിന്റെ അര്‍ത്ഥം രാഹുല്‍ ഗാന്ധി ആദ്യം മനസ്സിലാക്കണമെന്ന് ഹിമന്ത ബിശ്വ ശര്‍മ്മ പറയുന്നു. ‘ബിസിസിഐ ഒരു ബിജെപി വിഭാഗമാണെന്ന് അദ്ദേഹം കരുതി. പാവം, നിരക്ഷരനായ സഹപ്രവര്‍ത്തകന്‍… ‘ എന്നാണ് അസം മുഖ്യമന്ത്രി […]