October 8, 2026

സെറ്റ് ജനുവരി 2024: ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ഒക്ടോബര്‍ 25 വരെ

ഹയര്‍ സെക്കണ്ടറി, നോണ്‍ വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി അധ്യാപക നിയമനത്തിന് കേരള സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന സംസ്ഥാനതല യോഗ്യതാ നിര്‍ണ്ണയ പരീക്ഷയായ സെറ്റ് (സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ്) ന് ഒക്ടോബര്‍ 25 വരെ അപേക്ഷിക്കാം. Also Read; 2035 ല്‍ ഇന്ത്യന്‍ സ്‌പേസ് സ്റ്റേഷന്‍, 2040 ല്‍ ആദ്യ ഇന്ത്യക്കാരന്‍ ചന്ദ്രനില്‍! നിര്‍ദേശം നല്‍കി പ്രധാനമന്ത്രി പരീക്ഷാ നടത്തിപ്പിന് ചുമതലപ്പെടുത്തിയിരിക്കുന്നത് എല്‍.ബി.എസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജിയെയാണ്. സെറ്റ് ജനുവരി 2024-ന്റെ പ്രോസ്‌പെക്ടസും, സിലബസും എല്‍ ബി എസ് സെന്ററിന്റെ […]

2035 ല്‍ ഇന്ത്യന്‍ സ്‌പേസ് സ്റ്റേഷന്‍, 2040 ല്‍ ആദ്യ ഇന്ത്യക്കാരന്‍ ചന്ദ്രനില്‍! നിര്‍ദേശം നല്‍കി പ്രധാനമന്ത്രി

ന്യൂഡല്‍ഹി: 2040 ല്‍ ആദ്യ ഇന്ത്യക്കാരനെ ചന്ദ്രനിലെത്തിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. Also Read; ചന്ദ്രയാന്‍-3 ന്റെ പോര്‍ട്ടലും പ്രത്യേക കോഴ്‌സുകളും ആരംഭിക്കാനൊരുങ്ങി വിദ്യാഭ്യാസ മന്ത്രാലയം മനുഷ്യനെ ബഹിരാകാശത്തയക്കാനുള്ള ഗഗന്‍യാന്‍ ദൗത്യത്തിന്റെ പുരോഗതി വിലയിരുത്തുന്നതിനായി പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയത്. ശുക്രന്‍, ചൊവ്വ ഗ്രഹങ്ങളുമായി ബന്ധപ്പെട്ട ദൗത്യങ്ങള്‍ ആരംഭിക്കാനും 2035 ഓടെ ഇന്ത്യന്‍ സ്‌പേസ് സ്റ്റേഷന്‍ നിര്‍മിക്കാനും പ്രധാനമന്ത്രി നിര്‍ദേശം നല്‍കിയതായി സര്‍ക്കാര്‍ പ്രസ്താവനയില്‍ പറഞ്ഞു. Join with metro post: മെട്രോ […]

ചന്ദ്രയാന്‍-3 ന്റെ പോര്‍ട്ടലും പ്രത്യേക കോഴ്‌സുകളും ആരംഭിക്കാനൊരുങ്ങി വിദ്യാഭ്യാസ മന്ത്രാലയം

ദില്ലി: ചന്ദ്രയാന്‍-3 ബഹിരാകാശ ദൗത്യത്തിന്റെ വിജയകരമായ വിക്ഷേപണത്തിന് ശേഷം, ചന്ദ്രയാന്‍-3 ന്റെ ഒരു പോര്‍ട്ടലും കോഴ്‌സുകളും അവതരിപ്പിക്കാനൊരുങ്ങി വിദ്യാഭ്യാസ മന്ത്രാലയം തീരുമാനിച്ചു. ചന്ദ്രയാനിന്റെ പ്രത്യേക കോഴ്സ് മൊഡ്യൂളുകള്‍ ആരംഭിക്കുകയും വിദ്യാഭ്യാസ വെബ്സൈറ്റ് ‘അപ്ന ചന്ദ്രയാന്‍’ ആരംഭിക്കുകയും ചെയ്യും. Also Read; സ്വവര്‍ഗ വിവാഹത്തിന് അംഗീകാരമില്ല; ഹര്‍ജികള്‍ 3-2ന് തള്ളി എല്ലാ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളോടും പോര്‍ട്ടല്‍ പ്രോത്സാഹിപ്പിക്കാനും വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും ഇടയില്‍ പ്രത്യേക കോഴ്സ് മൊഡ്യൂളുകള്‍ പ്രചരിപ്പിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. ഈ പ്രത്യേക കോഴ്സുകളില്‍ ചേരാന്‍ എല്ലാ വിദ്യാര്‍ത്ഥികളെയും പ്രോത്സാഹിപ്പിക്കാനും […]

സ്വവര്‍ഗ വിവാഹത്തിന് അംഗീകാരമില്ല; ഹര്‍ജികള്‍ 3-2ന് തള്ളി

ദില്ലി: സ്വവര്‍ഗ വിവാഹത്തിന് നിയമ സാധുതയില്ലെന്ന് സുപ്രീംകോടതി. 3-2ന് ഭരണഘടനാ ബെഞ്ച് ഹര്‍ജികള്‍ തള്ളി. സ്പെഷ്യല്‍ മാരേജ് നിയമത്തിലെ നാലാം വകുപ്പ് ഭരണഘടനാ വിരുദ്ധമാണെന്നും സ്പെഷ്യല്‍ മാരേജ് നിയമം എല്ലാവരെയും ഉള്‍ക്കൊള്ളുന്നതല്ലെന്നും ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് പറഞ്ഞു. Also Read; മമ്മൂട്ടിക്ക് ആദരവുമായി ഓസ്‌ട്രേലിയന്‍ പാര്‍ലമെന്റ് സമിതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡും ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗളും സ്വവര്‍ഗ വിവാഹങ്ങള്‍ക്ക് നിയമസാധുത നല്‍കണമെന്ന് വിധി പറഞ്ഞു. എന്നാല്‍ ബെഞ്ചിലെ മറ്റു മൂന്നു ജഡ്ജിമാരായ […]

മമ്മൂട്ടിക്ക് ആദരവുമായി ഓസ്‌ട്രേലിയന്‍ പാര്‍ലമെന്റ് സമിതി

കാന്‍ബറ: മലയാളത്തിന്റെ മഹാനടന് ഓസ്‌ട്രേലിയന്‍ ദേശീയ പാര്‍ലമെന്റില്‍ ആദരവ്. കാന്‍ബറയിലെ ഓസ്‌ട്രേലിയന്‍ ദേശീയ പാര്‍ലമെന്റിലെ ‘പാര്‍ലമെന്ററി ഫ്രണ്ട്‌സ് ഓഫ് ഇന്ത്യ’ ആയിരുന്നു സംഘാടകര്‍. മമ്മൂട്ടിയുടെ മുഖമുള്ള പതിനായിരം പേഴ്‌സണലൈസ്ഡ് സ്റ്റാമ്പുകള്‍ ഓസ്‌ട്രേലിയ- ഇന്ത്യ ബിസിനസ് കൗണ്‍സിലിന്റെ സഹകരണത്തോടെ പുറത്തിറക്കുന്നതിന്റെ ഉദ്ഘാടനവും പാര്‍ലമെന്റ് ഹൗസ് ഹാളില്‍ നടന്നു. Also Read; ഇസ്രായേല്‍-ഹമാസ് സംഘര്‍ഷം: ജോ ബൈഡന്‍ ഇസ്രായേലും ജോര്‍ദാനും സന്ദര്‍ശിക്കും പ്രധാനമന്ത്രി ആന്റണി ആല്‍ബനീസിയുടെ പ്രതിനിധിയും പാര്‍ലമെന്ററി ഫ്രണ്ട്സ് ഓഫ് ഇന്ത്യയുടെ ചെയര്‍മാനുമായ ഡോ ആന്‍ഡ്രൂ ചാള്‍ട്ടന്‍ എം.പി ഓസ്ട്രേലിയയിലെ […]

ഇസ്രായേല്‍-ഹമാസ് സംഘര്‍ഷം: ജോ ബൈഡന്‍ ഇസ്രായേലും ജോര്‍ദാനും സന്ദര്‍ശിക്കും

ടെല്‍ അവീവ്: ഇസ്രായേല്‍-ഹമാസ് യുദ്ധം ഒരു വലിയ പ്രാദേശിക സംഘര്‍ഷത്തിലേക്ക് വ്യാപിക്കുമെന്ന ആശങ്കകള്‍ വര്‍ധിച്ചതിനാല്‍, ഇസ്രായേല്‍, അറബ് നേതൃത്വങ്ങളുമായി കൂടിക്കാഴ്ച നടത്താന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ബുധനാഴ്ച ഇസ്രായേലിലേക്കും ജോര്‍ദാനിലേക്കും പോകും. ഗാസ മുനമ്പിലെ മാനുഷിക സാഹചര്യം കൂടുതല്‍ വഷളാകുകയും 141 ചതുരശ്ര മൈല്‍ (365 ചതുരശ്ര കിലോമീറ്റര്‍) പ്രദേശത്ത് ഹമാസിനെ വേരോടെ പിഴുതെറിയാന്‍ സാധ്യമായ കര ആക്രമണത്തിന് ഇസ്രായേല്‍ തയ്യാറെടുക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ബൈഡന്റെ ഇസ്രായേലിലേക്കുള്ള യാത്ര യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെന്‍ പ്രഖ്യാപിച്ചത്. […]

പള്‍സ് പരിശോധിക്കുക മാത്രമാണ് ചെയ്തത് ലൈംഗികോദ്ദേശമില്ലായിരുന്നു; ബ്രിജ് കോടതിയില്‍

ന്യൂഡല്‍ഹി: ഗുസ്തി ഫെഡറേഷന്‍ മുന്‍ അധ്യക്ഷനും ബിജെപി എംപിയുമായ ബ്രിജ് ഭൂഷണ്‍ വനിതാ ഗുസ്തി താരങ്ങള്‍ ഉന്നയിച്ച പീഡന ആരോപണങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്ന് കോടതിയില്‍ ആരോപിച്ചു. ബ്രിജ്ഭൂഷണ്‍ ഗുസ്തി താരങ്ങളുടെ പള്‍സ് നിരക്ക് പരിശോധിക്കുക മാത്രമാണ് ചെയ്തതെന്നും ബ്രിജിന്റെ അഭിഭാഷന്‍ കോടതിയില്‍ വാദിച്ചു. Also Read;ബസ്സിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരായ ദമ്പതിമാര്‍ മരിച്ച സംഭവത്തില്‍ ബസുടമയും ഡ്രൈവറും അറസ്റ്റില്‍ ലൈംഗിക ഉദ്ദേശ്യമില്ലാതെ പള്‍സ് പരിശോധിക്കുന്നത് കുറ്റമല്ലെന്നും അദ്ദേഹം കോടതിയില്‍ വ്യക്തമാക്കി. ആറ് വനിതാ ഗുസ്തി താരങ്ങള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് […]

‘സ്വവര്‍ഗ ലൈംഗികത വരേണ്യ നഗര സങ്കല്‍പ്പമല്ല’; നാല് വ്യത്യസ്ത വിധിയുമായി അഞ്ചംഗ ഭരണഘടനാ ബെഞ്ച്

ദില്ലി: രാജ്യത്ത് സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കണമെന്ന ഹര്‍ജികളിന്‍മേല്‍ അഞ്ചംഗ ഭരണഘടനാ ബെഞ്ചിലെ നാല് ജഡ്ജിമാര്‍ വെവ്വേറെ വിധി പുറപ്പെടുവിച്ചു. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ സഞ്ജയ് കിഷന്‍ കൗള്‍, എസ് രവീന്ദ്ര ഭട്ട്, പി എസ് നരസിംഹ എന്നിവരാണ് വെവ്വേറെ വിധികള്‍ എഴുതിയത്. വിഷയത്തില്‍ ഏതു പരിധിവരെ പോകണമെന്നതില്‍ യോജിപ്പും വിയോജിപ്പുമുണ്ടെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. Also Read; ബസ്സിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരായ ദമ്പതിമാര്‍ മരിച്ച സംഭവത്തില്‍ ബസുടമയും ഡ്രൈവറും അറസ്റ്റില്‍ സ്വവര്‍ഗ ലൈംഗികത വരേണ്യ നഗര […]

ബസ്സിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരായ ദമ്പതിമാര്‍ മരിച്ച സംഭവത്തില്‍ ബസുടമയും ഡ്രൈവറും അറസ്റ്റില്‍

കോഴിക്കോട്:  സ്‌കൂട്ടര്‍ രണ്ടു ബസുകള്‍ക്കിടയില്‍പ്പെട്ട് ദമ്പതിമാര്‍ മരിച്ച സംഭവത്തില്‍ രണ്ടു പേര്‍ അറസ്റ്റിലായി. വേങ്ങേരി ജംങ്ഷന് സമീപം തിങ്കളാഴ്ച രാവിലെ ഒന്‍പതോടെയുണ്ടായ അപകടത്തില്‍ കക്കോടി കിഴക്കുംമുറി താഴെ നെച്ചൂളി ഷൈജു(43),ഭാര്യ ജീമ(38) എന്നിവരാണ് മരിച്ചത്. Also Read; ഹെര്‍ണിയ ശസ്ത്രക്രിയയിലെ പിഴവ് മൂലം യുവാവിന്റെ വൃഷണം നഷ്ടപ്പെട്ടെന്ന പരാതി: ആരോഗ്യവകുപ്പ് അന്വേഷണം നടത്തും ബസ് ഡ്രൈവര്‍ കാരന്തൂര്‍ സ്വദേശി അഖില്‍ കുമാറും ബസ് ഉടമ അരുണുമാണ് അറസ്റ്റിലായത്. ചേവായൂര്‍ പോലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്. മനപൂര്‍വ്വമല്ലാത്ത നരഹത്യക്കാണ് ഡ്രൈവര്‍ക്കെതിരെ […]

ഹെര്‍ണിയ ശസ്ത്രക്രിയയിലെ പിഴവ് മൂലം യുവാവിന്റെ വൃഷണം നഷ്ടപ്പെട്ടെന്ന പരാതി: ആരോഗ്യവകുപ്പ് അന്വേഷണം നടത്തും

കല്‍പ്പറ്റ: ശസ്ത്രക്രിയയിലെ അശ്രദ്ധമൂലം യുവാവിന്റെ വൃഷണം നഷ്ടമായെന്ന പരാതിയില്‍ ആരോഗ്യ വകുപ്പ് അന്വേഷണം. വയനാട് മെഡിക്കല്‍ കോളജിലെ ശസ്ത്രക്രിയ പിഴവ് ആരോപിച്ച് ആരോഗ്യ വകുപ്പ് ജീവനക്കാരന്‍ വയനാട് തോണിച്ചാല്‍ സ്വദേശി ഗിരീഷാണ് പരാതി നല്‍കിയത്. വയനാട് ഡെപ്യൂട്ടി ഡിഎംഒയുടെ നേതൃത്വത്തിലുള്ള സമിതിയാണ് പരാതി അന്വേഷിക്കുക. കൃത്യമായ ചികിത്സ നല്‍കിയിരുന്നതായും വീഴ്ച ഉണ്ടായിട്ടില്ലെന്നുമാണ് ശസ്ത്രക്രിയ ചെയ്ത ഡോക്ടറുടെ വിശദീകരണം. Also Read; 69-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാര വിതരണം ഇന്ന് ഹെര്‍ണിയ ശസ്ത്രക്രിയ പിഴവ് വൃഷണത്തെ ബാധിച്ചെന്നും, വൃഷണം നീക്കം […]