October 8, 2026

സോളാര്‍ കേസ് പ്രതി ബിജു രാധാകൃഷ്ണന്റെ മകന്‍ വീട്ടില്‍ മരിച്ച നിലയില്‍

തിരുവനന്തപുരം: സോളാര്‍ കേസിലെ പ്രതി ബിജു രാധാകൃഷ്ണന്റെ ഇളയ മകന്‍ യദു പരമേശ്വരനെ (19) വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം തിരുമുല്ലവാരത്തെ മുത്തച്ഛന്റെ വീട്ടിലാണ് മൃതദേഹം കണ്ടത്. സംഭവത്തില്‍ അസ്വഭാവിക മരണത്തിന് കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചു. കരുനാഗപ്പള്ളി അമൃത സര്‍വകലാശാലയില്‍ ബിസിഎ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയായിരുന്നു യദു. മുത്തച്ഛന്‍ കെ.പരമേശ്വരന്‍പിള്ളയുടെ വീടായ തിരുമുല്ലവാരം വിഷ്ണത്തുകാവ് പൊയിലക്കട കോമ്പൗണ്ടില്‍ ശ്രീലതിയില്‍ ആയിരുന്നു താമസം. സംസ്‌കാരം ഇന്ന്. സഹോദരന്‍: ഹരി പരമേശ്വരന്‍. Also Read; ഗാസയിലെ ആശുപത്രിയില്‍ വ്യോമാക്രമണം; […]

നടന്‍ കുണ്ടറ ജോണി അന്തരിച്ചു

തിരുവനന്തപുരം: നടന്‍ കുണ്ടറ ജോണി (ജോണി ജോസഫ് 71) അന്തരിച്ചു. കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ച് ഹൃദയാഘാതത്തെത്തുടര്‍ന്നായിരുന്നു അന്ത്യം. ശാരീരിക പ്രശ്നങ്ങളെ തുടര്‍ന്ന് ദീര്‍ഘനാളായി ചികിത്സയിലായിരുന്നു. കൊല്ലം ജില്ലയിലെ കുണ്ടറയിലാണ് ജനനം. വില്ലന്‍ കഥാപാത്രങ്ങളിലൂടെ സിനിമകളില്‍ നിറഞ്ഞുനിന്ന ജോണി നൂറിലധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. 1979ല്‍ പുറത്തിറങ്ങിയ നിത്യവസന്തം ആണ് ആദ്യ ചിത്രം. ആറാം തമ്പുരാന്‍, കിരീടം, ചെങ്കോല്‍, ഗോഡ്ഫാദര്‍ തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായിട്ടുണ്ട്. ശ്രദ്ധേയമായ നിരവധി പോലീസ് വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. തമിഴിലും തെലുങ്കിലും അഭിനയിച്ചു. […]

ഗാസയിലെ ആശുപത്രിയില്‍ വ്യോമാക്രമണം; 500 മരണം

ടെല്‍ അവീവ്: ഗാസയിലെ ആശുപത്രിക്ക് നേരെ വ്യോമാക്രമണം. അക്രമണത്തില്‍ 500 പേര്‍ കൊല്ലപ്പെട്ടു. മധ്യ ഗാസയിലെ അല്‍ അഹ്ലി അറബ് ആശുപത്രിക്ക് നേരെയാണ് രാത്രി ആക്രമണം നടന്നത്. ആയിരത്തോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ ഇസ്രായേല്‍ സന്ദര്‍ശിക്കാനിരിക്കെയാണ് ആക്രമണം. ആക്രമണത്തിന് പിന്നില്‍ ഇസ്രായേല്‍ ആണെന്ന് പലസ്തീന്‍ ആരോപിച്ചു. എന്നാല്‍ ഇത് നിഷേധിച്ച ഇസ്രായേല്‍, ആക്രമണത്തിന് പിന്നില്‍ ഹമാസ് ആണെന്ന് ആരോപിച്ചു. രോഗികള്‍ക്ക് പുറമേ, ഇസ്രായേലിന്റെ വ്യോമാക്രമണത്തില്‍ നിന്ന് രക്ഷപ്പെടാനായി അഭയം തേടിയവരും ആശുപത്രിയില്‍ […]

പി.എൻ. മഹേഷ് ശബരിമലയിലെ പുതിയ മേൽശാന്തി : മുരളി.പി.ജി മാളികപ്പുറം മേൽശാന്തി

പത്തനംതിട്ട: ശബരിമല, മാളികപ്പുറം മേൽശാന്തിമാരെ തെരഞ്ഞെടുത്തു. ഏനാനല്ലൂർ മൂവാറ്റുപുഴ പുത്തില്ലത്ത് മന പി എൻ മഹേഷിനെയാണ് പുതിയ ശബരിമല മേല്‍ശാന്തിയായി തെരഞ്ഞെടുത്തത്. നിലവിൽ തൃശൂർ പാറമേക്കാവ് ക്ഷേത്രത്തിൽ മേൽശാന്തിയാണ് പി എൻ മഹേഷ്. തൃശൂര്‍ വടക്കേക്കാട് സ്വദേശിയായ പി ജി മുരളിയെ മാളികപ്പുറം മേല്‍ശാന്തിയായും തെരഞ്ഞെടുത്തു. മണ്ഡല, മകരവിളക്ക് തീർത്ഥാടനക്കാലത്ത് പുതിയ മേല്‍ശാന്തിമാരാകും പൂജകള്‍ നടത്തുക. Also Read; നീല നിലവെ… പാടി കിലി ഇന്ന് മുതൽ 22 വരെ വിശേഷാൽ പൂജകൾ ഉണ്ടാകും. ദിവസവും ഉദയാസ്തമയ പൂജ, […]

നീല നിലവെ… പാടി കിലി

ആര്‍ഡിഎക്സ് സിനിമയിലെ ഹിറ്റ് ഗാനങ്ങളില്‍ ഒന്നായിരുന്നു നീല നിലവെ.. എന്ന ഗാനം. ഇപ്പോള്‍ ആഗോളതലത്തില്‍ ഹിറ്റായിരിക്കുകയാണ് നീല നിലവെ എന്ന ഗാനം. സോഷ്യല്‍ മീഡിയയിലെ വൈറല്‍ താരമായ കിലി പോളാണ് നീല നിലവെ ഇപ്പോള്‍ പാടിയിരിക്കുന്നത്. ടാന്‍സാനിയന്‍ പൗരനായ കിലി പോളിന്റെ ഗാനങ്ങള്‍ക്കും നൃത്തങ്ങള്‍ക്കും ലോകം മുഴുവന്‍ ആരാധകരുണ്ട്. കിലിക്കൊപ്പം സഹോദരി നീമ പോളും വീഡിയോയില്‍ ഉണ്ട്. Also Read; യുഎഇയില്‍ നേരിയ ഭൂചലനം മനു മഞ്ജിത്ത് എഴുതിയ ഗാനത്തിന് സാം സിഎസ് ആയിരുന്നു സംഗീതം പകര്‍ന്നത്. കപില്‍ […]

മലയാളി വിദ്യാര്‍ഥിനിക്ക് 10 വര്‍ഷത്തെ ഗോള്‍ഡന്‍ വിസ

ദുബായ്: 10 വര്‍ഷത്തെ ഗോള്‍ഡന്‍ വിസ സ്വന്തമാക്കി മലയാളി പെണ്‍കുട്ടി. ദുബായ് മിഡില്‍സെക്സ് യൂണിവേഴ്സിറ്റി വിദ്യാര്‍ഥിനിയാണ് മലയാളിയായ നേഹ ഹുസൈന്‍. ദുബായ് ന്യൂഇന്ത്യന്‍ മോഡല്‍ സ്‌കൂളില്‍ നിന്ന് പ്ലസ് ടു കൊമേഴ്സില്‍ എല്ലാ വിഷയങ്ങള്‍ക്കും എപ്ലസ് സ്വന്തമാക്കി. പിന്നീടാണ് ഉപരി പഠനത്തിനായി യൂണിവേഴ്സിറ്റിയില്‍ കയറിയത്. വിദ്യാഭ്യാസ രംഗത്തെ മികവ് തെളിയിക്കുന്നവര്‍ക്ക് ദുബായ് ഗോള്‍ഡന്‍ വിസ നല്‍കുന്നുണ്ട്. ഈ വിഭാഗത്തിലാണ് നേഹ ഹുസൈന്‍ ഗോള്‍ഡന്‍ വിസ സ്വന്തമാക്കിയിരിക്കുന്നത്. Join with metro post: വാർത്തകൾ വേഗത്തിലറിയാൻ Metro Post വാട്സ്ആപ്പ് […]

യുഎഇയില്‍ നേരിയ ഭൂചലനം

അബുദാബി: യുഎഇയില്‍ നേരിയ ഭൂചലനം അനുഭവപ്പെട്ടു. വടക്കന്‍ യുഎഇയില്‍ താമസിക്കുന്ന ആളുകള്‍ക്ക് നേരിയ പ്രകമ്പനം അനുഭവപ്പെട്ടതായി നാഷണല്‍ സെന്റര്‍ ഫോര്‍ മെറ്റീരിയോളജി അറിയിച്ചു. Also Read; തൃണമൂല്‍ എംപി മഹുവ മൊയ്ത്രക്കെതിരായ പരാതി ലോക്സഭാ എത്തിക്സ് കമ്മിറ്റിക്ക് വിട്ടു ചൊവ്വാഴ്ച ഇറാനില്‍ മൂന്നാം തവണയും ഭൂചലനമുണ്ടായിരുന്നു. ഇതിന്റെ പ്രകമ്പനമാണ് യുഎഇയിലുമുണ്ടായത്. എന്നാല്‍ രാജ്യത്ത് ഭൂചലനം കൊണ്ട് പ്രത്യാഘാതങ്ങളുണ്ടായിട്ടില്ല. ഇറാനില്‍ ചൊവ്വാഴ്ച ഉച്ചയ്ക്ക് യുഎഇ സമയം 12.22 നാണ് 5.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്. ഇന്ന് തന്നെ ഇത് […]

തൃണമൂല്‍ എംപി മഹുവ മൊയ്ത്രക്കെതിരായ പരാതി ലോക്സഭാ എത്തിക്സ് കമ്മിറ്റിക്ക് വിട്ടു

ദില്ലി: തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്രയ്ക്കെതിരായ പരാതി ലോക്സഭാ എത്തിക്സ് കമ്മിറ്റിക്ക് വിട്ടു. പാര്‍ലമെന്ററി പ്രത്യേകാവകാശ ലംഘനം, സഭയെ അപമാനിക്കല്‍, ക്രിമിനല്‍ ഗൂഢാലോചന എന്നിവ ആരോപിച്ച് ബിജെപി എംപി ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ളക്കാണ് പരാതി നല്‍കിയത്. Also Read; ബാബര്‍ അസമിനെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍ പാക് താരങ്ങള്‍ പാര്‍ലമെന്റില്‍ അദാനി ഗ്രൂപ്പിനെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ലക്ഷ്യമിട്ട് വ്യവസായി ദര്‍ശന്‍ ഹിരാനന്ദാനിക്ക് വേണ്ടി പ്രസംഗിക്കാന്‍ മഹുവ പണം വാങ്ങിയെന്നായിരുന്നു ബിജെപി എംപി നിഷികാന്ത് ദുബെയുടെ പരാതി. തനിക്കെതിരെയെുള്ള […]

ബാബര്‍ അസമിനെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍ പാക് താരങ്ങള്‍

ഇസ്‌ലാമബാദ്: പാക്കിസ്ഥാന്‍ ക്യാപ്റ്റന്‍ ബാബര്‍ അസമിനെതിരെ രൂക്ഷവിമര്‍ശനമുയര്‍ത്തി മുന്‍ പാക്ക് താരങ്ങള്‍. ഏകദിന ലോകകപ്പ് ക്രിക്കറ്റില്‍ പാക്കിസ്ഥാന്‍ ഇന്ത്യയോട് തോറ്റതിന് പിന്നാലെയാണ് ബാബറിനെതിരെ വിമര്‍ശനമുയരുന്നത്. ഇന്ത്യയെ ഭയന്നപോലെയാണ് ബാബര്‍ അസം കളിച്ചതെന്ന് മുന്‍ പാക് ക്യാപ്റ്റന്‍ മൊയീന്‍ ഖാന്‍ ആരോപിച്ചു. ഇതുതന്നെയാണ് പിന്നീട് പാക് താരങ്ങളിലും കണ്ടതെന്നും മൊയീന്‍ ഖാന്‍ പ്രതികരിച്ചു. Also Read; കൊച്ചിയില്‍ ഫ്‌ളാറ്റിന്റെ ഏഴാം നിലയില്‍ നിന്ന് വീണ് പതിനെട്ടുകാരി മരിച്ചു ”ഇന്ത്യയ്‌ക്കെതിരെ ഒരു ക്യാപ്റ്റനെന്ന നിലയില്‍ നാച്ചുറല്‍ ഗെയിം പുറത്തെടുക്കാന്‍ ബാബര്‍ അസമിനു […]

കൊച്ചിയില്‍ ഫ്‌ളാറ്റിന്റെ ഏഴാം നിലയില്‍ നിന്ന് വീണ് പതിനെട്ടുകാരി മരിച്ചു

കൊച്ചി: കടവന്ത്രയില്‍ ഫ്‌ളാറ്റിന്റെ ഏഴാം നിലയില്‍ നിന്ന് വീണ് പെണ്‍കുട്ടി മരിച്ചു. ചേരാനല്ലൂര്‍ സ്വദേശി സിയാദിന്റെ മകള്‍ അഹ്‌സാന(18)യാണ് മരിച്ചത്. കടവന്ത്ര തന്‍സീല്‍ ഷാലറ്റ് ഫ്‌ളാറ്റിലെ ഏഴാം നിലയില്‍ നിന്നാണ് പെണ്‍കുട്ടി വീണത്. രാവിലെ അഞ്ചരയോടെ ആയിരുന്നു സംഭവം. ഫ്‌ളാറ്റില്‍ കുടുംബത്തോടൊപ്പം താമസിക്കുകയായിരുന്നു പെണ്‍കുട്ടി. ആത്മഹത്യയാണെന്നാണ് പ്രാഥമികനിഗമനം. (ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസിക വെല്ലുവിളികള്‍ നേരിടുന്നവര്‍ ദിശ ഹെല്‍പ്പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍ : 1056, 0471-2552056) Also Read; സെറ്റ് ജനുവരി 2024: ഓണ്‍ലൈന്‍ […]