ആത്മഹത്യ ചെയ്ത അഗ്നിവീറിന് സൈനിക ബഹുമതിയില്ലെന്ന് സൈന്യം
ന്യൂഡല്‍ഹി: കഴിഞ്ഞ ദിവസമാണ് രജൗരി സെക്ടറില്‍ സെന്‍ട്രി ഡ്യൂട്ടിക്കിടെ അഗ്നിവീര്‍ സൈനികന്‍ അമൃത്പാല്‍ സിങ് ജീവനൊടുക്കിയത്. അമൃത്പാല്‍ സിങിന്റെ സംസ്കാര ചടങ്ങുകൾക്ക് സൈനിക ബഹുമതികള്‍ നല്‍കാതിരുന്നതിന്റെ കാരണം വ്യക്തമാക്കിയിരിക്കുകയാണ് സൈന്യം. അമൃത്പാല്‍ ആത്മഹത്യ ചെയ്യുകയായിരുന്നു എന്നും ഇത്തരം മരണങ്ങള്‍ക്ക് സൈനിക ബഹുമതികള്‍ നല്‍കുന്ന പതിവില്ലെന്നും സൈന്യം വ്യക്തമാക്കി. അമൃത്പാല്‍ സിങ് അഗ്നിപഥ് പദ്ധതി പ്രകാരം സൈന്യത്തില്‍ ചേര്‍ന്നതിനാല്‍, അദ്ദേഹത്തിന് സൈനിക ബഹുമതികള്‍ നല്‍കിയില്ലെന്ന് എഎപി വിമര്‍ശനം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സൈന്യം നിലപാട് വ്യക്തമാക്കിയത്. Join with […]





Malayalam 
















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































