October 7, 2026

ഒരു വിറയ്ക്കുന്ന കൈ സഹായത്തിനായി കേഴുകയാണ് ! ഗാസ ദുരന്തത്തിന്റെ നേര്‍ചിത്രം

ഗാസ: ഇസ്രായേല്‍-പലസ്തീന്‍ സംഘര്‍ഷത്തില്‍ ദുരിതം അനുഭവിക്കുന്ന നിരപരാധികളായ സ്ത്രീകളും കുട്ടികളും അടങ്ങുന്ന ഒരുപറ്റം ജനതയുണ്ട്. അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് അനുസരിച്ച് എങ്ങും കണ്ണുനിറയ്ക്കുന്ന കാഴ്ചകളാണ്. ഒരു സ്ത്രീ കെട്ടിടാവശിഷ്ടങ്ങളുടെ കൂമ്പാരങ്ങള്‍ക്ക് ഇടയില്‍ നിന്ന് തന്റെ ജീവനുവേണ്ടി സഹായം തേടുകയാണ്. വിറയ്ക്കുന്ന ഒരു കൈ മാത്രം കാണാം. ഗാസയില്‍ തകര്‍ന്ന കെട്ടിടത്തിനടിയില്‍ കുടുങ്ങിയ അവളുടെ ദുരന്തം കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ മരിച്ച നൂറുകണക്കിന് ഗാസക്കാരുടെ ദുരന്തത്തിന് സമാനമാണ്. Also Read ; ഇസ്രായേല്‍-പലസ്തീന്‍ സംഘര്‍ഷം; കരയുദ്ധത്തിൻ്റെ സൂചനയുമായി ഇസ്രയേൽ, ദില്ലിയിലും […]

ഇസ്രായേല്‍-പലസ്തീന്‍ സംഘര്‍ഷം; കരയുദ്ധത്തിൻ്റെ സൂചനയുമായി ഇസ്രയേൽ, ദില്ലിയിലും കനത്ത സുരക്ഷ

ദില്ലി: ഇസ്രായേല്‍-പലസ്തീന്‍ സംഘര്‍ഷത്തില്‍ ദില്ലിയിലും കനത്ത സുരക്ഷ. ജൂത മതസ്ഥാപനങ്ങള്‍ക്കും ഇസ്രായേല്‍ എംബസിക്കും സുരക്ഷ ശക്തമാക്കി. യുകെ, യുഎസ്, ഫ്രാന്‍സ്, ജര്‍മനി ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ സുരക്ഷ ശക്തമാക്കിയ സാഹചര്യത്തില്‍ പ്രതിഷേധം കണക്കിലെടുത്താണ് ഈ നീക്കം. Also Read; ഗൂഗിള്‍ ക്രോം അപ്‌ഡേറ്റ് ചെയ്തില്ലെങ്കില്‍ പണികിട്ടും അതേസമയം ആറ് ദിവസമായി തുടരുന്ന ഇസ്രായേല്‍-പലസ്തീന്‍ സംഘര്‍ഷത്തില്‍ ഇതുവരെ 2800 പേരാണ് കൊല്ലപ്പെട്ടത്. ഇതിനിടെ ഇസ്രായേല്‍ കരയുദ്ധത്തിന് ഒരുങ്ങുന്നുവെന്ന അഭ്യൂഹം ശക്തമാകുകയാണ്. ഗാസയില്‍ നിന്ന് ആളുകളോട് ഒഴിഞ്ഞുപോകാന്‍ ആവശ്യപ്പെട്ടത് കരയുദ്ധം ആരംഭിക്കുന്നതിന് മുന്നോടിയായിട്ടാണെന്നാണ് […]

ഗൂഗിള്‍ ക്രോം അപ്‌ഡേറ്റ് ചെയ്തില്ലെങ്കില്‍ പണികിട്ടും

ന്യൂഡല്‍ഹി: ജനപ്രിയ വെബ് ബ്രൗസറായ ഗൂഗിള്‍ ക്രോമില്‍ ഗുരുതര സുരക്ഷാ പ്രശ്നങ്ങള്‍ കണ്ടെത്തിയതായി കംപ്യൂട്ടര്‍ എമര്‍ജന്‍സി റെസ്പോണ്‍സ് ടീം (സി.ഇ.ആര്‍.ടി)അറിയിച്ചു. കംപ്യൂട്ടര്‍ സംവിധാനങ്ങള്‍ക്ക് നേരെ സൈബര്‍ കുറ്റവാളികള്‍ക്ക് സൈബറാക്രമണം നടത്താന്‍ സാധിക്കുന്ന സുരക്ഷാ വീഴ്ചകള്‍ ക്രോമിലുണ്ടെന്നാണ് മുന്നറിയിപ്പ്. അതിനാല്‍ ബ്രൗസര്‍ അപ്ഡേറ്റ് ചെയ്യാനും നിര്‍ദേശിച്ചിട്ടുണ്ട്. Also Read; ഓപ്പറേഷന്‍ അജയ്; ഇസ്രായേലില്‍ നിന്നുള്ള ആദ്യ വിമാനം ദില്ലിയിലെത്തി ബ്രൗസറിലെ ഈ സുരക്ഷാ വീഴ്ചകള്‍ മുതലെടുത്ത് ഹാക്കര്‍മാര്‍ക്ക് കംപ്യൂട്ടര്‍ സംവിധാനത്തിന് നേരെ ഡിനയല്‍ ഓഫ് സര്‍വീസ് ആക്രമണം നടത്താന്‍ സാധിക്കുമെന്ന് […]

ഓപ്പറേഷന്‍ അജയ്; ഇസ്രായേലില്‍ നിന്നുള്ള ആദ്യ വിമാനം ദില്ലിയിലെത്തി

ദില്ലി: ഓപ്പറേഷന്‍ അജയ്യുടെ ഭാഗമായി ഇസ്രായേലില്‍ നിന്ന് ഇന്ത്യക്കാരുമായി പുറപ്പെട്ട ആദ്യ വിമാനം ദില്ലിയിലെത്തി. മടങ്ങിയെത്തിയവരെ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ സ്വീകരിച്ചു. 230 പേര്‍ അടങ്ങുന്ന സംഘത്തില്‍ 9 പേര്‍ മലയാളികളാണുള്ളത്. ഇന്ത്യയിലേക്ക് മടങ്ങാന്‍ എംബസിയില്‍ രജിസ്റ്റര്‍ ചെയ്തവരാണ് മടങ്ങിയത്. Also Read; ഐഎഎസ് തലപ്പത്ത് അഴിച്ചുപണി കേരള ഹൗസ് അധികൃതരും വിമാനത്താവളത്തില്‍ എത്തിയിരുന്നു. മടങ്ങിയെത്തിയവരെ സ്വീകരിക്കുന്നതിനും തുടര്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും എയര്‍പോര്‍ട്ടില്‍ ഹെല്‍പ് ഡെസ്‌ക് സജ്ജമാക്കിയിട്ടുണ്ട്. ദില്ലിയിലെത്തുന്ന മലയാളികളെ സഹായിക്കുന്നതിനായി ദില്ലി കേരള ഹൗസില്‍ 24 മണിക്കൂറും […]

ഐഎഎസ് തലപ്പത്ത് അഴിച്ചുപണി

തിരുവനന്തപുരം: സംസ്ഥാനത്ത് ഐഎഎസ് തലപ്പത്ത് അഴിച്ചുപണി. ആറു ജില്ലാ കലക്ടര്‍മാരെ മാറ്റി. ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം എന്നീ ജില്ലകളിലെ കലക്ടര്‍മാര്‍ക്കാണ് മാറ്റം. പത്തനംതിട്ട കലക്ടര്‍ ദിവ്യ എസ് അയ്യരെ വിഴിഞ്ഞം എംഡിയായി നിയമിച്ചു. എ ഷിബുവാണ് പുതിയ പത്തനംതിട്ട കലക്ടര്‍. ആലപ്പുഴ കലക്ടര്‍ ഹരിത വി കുമാറെ മൈനിംഗ് ആന്റ് ജിയോളജി ഡയറക്ടര്‍ ആയി നിയമിച്ചു. Also Read; പ്രമുഖ ചലച്ചിത്ര നിര്‍മ്മാതാവ് പി വി ഗംഗാധരന്‍ അന്തരിച്ചു ജോണ്‍ വി സാമുവല്‍ ആണ് […]

പ്രമുഖ ചലച്ചിത്ര നിര്‍മ്മാതാവ് പി വി ഗംഗാധരന്‍ അന്തരിച്ചു

കോഴിക്കോട്: ചലച്ചിത്ര നിര്‍മ്മാതാവും മാതൃഭൂമി ഡയറക്ടറുമായ പി വി ഗംഗാധരന്‍ (80) അന്തരിച്ചു. അസുഖ ബാധിതനായി ചികിത്സയിലായിരുന്നു അദ്ദേഹം. കോഴിക്കോട് മെട്രോ ആശുപത്രിയില്‍ വച്ച് ഇന്ന് രാവിലെ ആറരയോടെയായിരുന്നു അന്ത്യം. ഗൃഹലക്ഷ്മി പ്രൊഡക്ഷന്റെ ബാനറില്‍ നിരവധി ചിത്രങ്ങള്‍ അദ്ദേഹം നിര്‍മ്മിച്ചു. അങ്ങാടി, അഹിംസ തുടങ്ങിയ ഐ വി ശശി സിനിമകളുടെ നിര്‍മ്മാതാവാണ്. വടക്കന്‍ വീരഗാഥ, എന്ന് സ്വന്തം ജാനകിക്കുട്ടി ,അച്ചുവിന്റെ അമ്മ, വീണ്ടും ചില വീട്ടുകാര്യങ്ങള്‍, കൊച്ചു കൊച്ചു സന്തോഷങ്ങള്‍, നോട്ട്ബുക്ക് തുടങ്ങിയ ചിത്രങ്ങളും അദ്ദേഹം നിര്‍മ്മിച്ചു. […]

പരിസ്ഥിതി പ്രവര്‍ത്തകന്‍ പ്രൊഫ. ടി ശോഭീന്ദ്രന്‍ അന്തരിച്ചു

കോഴിക്കോട്: പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകനും അധ്യാപകനുമായ പ്രൊഫ. ടി ശോഭീന്ദ്രന്‍ അന്തരിച്ചു. 76 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. Also Read; ഹൈക്കോടതിയില്‍ പത്താം ക്ലാസ് യോഗ്യതയുള്ളവര്‍ക്ക് നിയമനം കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളേജിലെ ഇക്കണോമിക്സ് വിഭാഗം മുന്‍ മേധാവിയായിരുന്നു. പരിസ്ഥിതിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക് ആദരമായി പ്രൊഫ. ശോഭീന്ദ്രന്, വനമിത്ര പുരസ്‌കാരം, ഇന്ദിരാ പ്രിയദര്‍ശിനി വൃക്ഷമിത്രാ അവാര്‍ഡ്, ഒയിസ്‌ക വൃക്ഷസ്നേഹി അവാര്‍ഡ്, ഹരിതബന്ധു അവാര്‍ഡ് തുടങ്ങി ഒട്ടേറെ പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. അമ്മ അറിയാന്‍, ഷട്ടര്‍ എന്നീ […]

ഹൈക്കോടതിയില്‍ പത്താം ക്ലാസ് യോഗ്യതയുള്ളവര്‍ക്ക് നിയമനം

കേരള ഹൈക്കോടതിയില്‍ പത്താം ക്ലാസ് പാസായ ശാരീരികക്ഷമതയുള്ള പുരുഷന്മാര്‍ക്ക് വാച്ച്മാന്‍ തസ്തികകളില്‍ തൊഴില്‍ അവസരം. പത്താം ക്ലാസ് ജയിച്ചവര്‍ക്കോ തത്തുല്യ യോഗ്യത ഉള്ളവര്‍ക്കോ അപേക്ഷിക്കാം. ബിരുദമുള്ളവര്‍ക്ക് അവസരമില്ല. 24,400 രൂപ മുതല്‍ 55,200 രൂപവരെയാണ് ശമ്പളം. 2.01.1987നും 01.01.2005നും ഇടയില്‍ ജനിച്ചവരാകണം. ആദ്യ ഘട്ടത്തില്‍ ഒക്ടോബര്‍ 26 വരെയും രണ്ടാം ഘട്ടത്തില്‍ നവംബര്‍ 6 വരെയും ഓണ്‍ലൈനായി അപേക്ഷിക്കാം. ഭിന്നശേഷിക്കാര്‍ക്ക് അവസരമില്ല. വിശദവിവരങ്ങള്‍ക്ക് http://hckrecruitment.nic.in എന്ന വൈബ്‌സൈറ്റ് സന്ദര്‍ശിക്കുക. Also Read; വെറ്ററിനറി ഡോക്ടര്‍ അഭിമുഖം 13 ന്

ഫോര്‍ബ്സ് ഇന്ത്യ സമ്പന്ന പട്ടിക: എം.എ.യൂസഫലി ഏറ്റവും ധനികനായ മലയാളി

കൊച്ചി: ആസ്തികളില്‍ വന്‍ വര്‍ദ്ധനവുമായി പ്രമുഖ വ്യവസായികളായ എം.എ യൂസഫലി, ജോയ് ആലുക്കാസ്, ഡോ. ഷംഷീര്‍ വയലില്‍ എന്നിവര്‍ ഏറ്റവും സമ്പന്നരായ മലയാളികളില്‍ ആദ്യ മൂന്നു സ്ഥാനങ്ങളില്‍. ഫോര്‍ബ്സ് പുറത്തുവിട്ട 2023ലെ ഇന്ത്യ സമ്പന്ന പട്ടികയിലെ ശതകോടീശ്വരന്‍മാരിലാണ് കേരളത്തില്‍ നിന്നുള്ള ആറ് വ്യക്തിഗത സംരംഭകരും ഒരു സംരംഭക കുടുംബവും ഉള്‍പ്പെട്ടത്. പട്ടിക പ്രകാരം, ലുലു ഗ്രൂപ്പിന്റെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ എം.എ.യൂസഫ് അലി 7.1 ബില്യണ്‍ ഡോളര്‍ ആസ്തിയുള്ള ഏറ്റവും ധനികനായ മലയാളിയാണ്. 5.4 ബില്യണ്‍ ഡോളറിന്റെ […]

രാജ്യത്തിനായി മെഡല്‍ നേടിയിട്ട് ഒരുപഞ്ചായത്ത് അംഗം പോലും വന്നില്ല; സര്‍ക്കാരിനെതിരെ ശ്രീജേഷ്

ഏഷ്യന്‍ ഗെയിംസിലെ സുവര്‍ണ്ണ നേട്ടത്തിന് പിന്നാലെ സംസ്ഥാന സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി ഇന്ത്യന്‍ ഹോക്കിതാരം പിആര്‍ ശ്രീജേഷ് രംഗത്ത്. കായിക താരങ്ങള്‍ കേരള സര്‍ക്കാരില്‍ നിന്ന് അവഗണ നേരിടുന്നുവെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് ശ്രീജേഷിന്റെ വിമര്‍ശനവും. ഏഷ്യന്‍ ഗെയിംസില്‍ രാജ്യത്തിനായി മെഡല്‍ നേടിയിട്ട് ഒരു പഞ്ചായത്ത് അംഗം പോലും ഒന്നുകാണാന്‍ വന്നില്ലെന്ന് ശ്രീജേഷ് മാധ്യമങ്ങളോട് പറഞ്ഞു. Join with metro post: സ്‌പോര്‍ട്‌സ് വാര്‍ത്തകളറിയാന്‍ SPORTS ONLY ഗ്രൂപ്പില്‍ അംഗമാകൂ… ബംഗാള്‍ ഗവര്‍ണറാണ് തന്നെ അഭിനന്ദിക്കാനായി ആദ്യമായി വീട്ടില്‍ എത്തിയതെന്നും അദ്ദേഹം […]