October 7, 2026

‘ഓപ്പറേഷന്‍ അജയ്’; ആദ്യഘട്ടത്തില്‍ ഇന്ത്യയിലേക്ക് എത്തുന്നത് 230 പേര്‍

ടെല്‍ അവീവ്‌: ഇസ്രായേലില്‍ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിന് ഓപ്പറേഷന്‍ അജയുടെ ഭാഗമായുള്ള ആദ്യ വിമാനം ഇസ്രായേലില്‍ നിന്ന് ഇന്ന് തിരിക്കും. 230 പേര്‍ ഇന്ത്യയിലേക്ക് ഇന്ന് തിരികെയെത്തുക. ഇതില്‍ ഭൂരിപക്ഷവും വിദ്യാര്‍ത്ഥികളായിരിക്കും. ആദ്യ ചാര്‍ട്ടേര്‍ഡ് വിമാനം ഇന്ന് രാത്രി ടെല്‍ അവീവിലെ ബെന്‍ഗുറിയോണ്‍ വിമാനത്താവളത്തില്‍ നിന്നാണ് പുറപ്പെടുക. ഇതുവരെ രണ്ടായിരത്തിലധികം പേര്‍ ഇസ്രായേലില്‍ നിന്ന് മടങ്ങാന്‍ താല്‍പര്യമറിയിച്ചെന്നാണ് സൂചന. Also read; മണിപ്പൂര്‍ കലാപം: അവകാശികളില്ലാതെ 94 മൃതദേഹങ്ങള്‍ ദൗത്യത്തിന്റെ ഭാഗമായി ദില്ലിയില്‍ ഉന്നതതല യോഗം നടക്കുകയാണ്. ഇസ്രായേയിലെ […]

മണിപ്പൂര്‍ കലാപം: അവകാശികളില്ലാതെ 94 മൃതദേഹങ്ങള്‍

മണിപ്പൂര്‍: മണിപ്പൂരിലെ കലാപത്തില്‍ കൊല്ലപ്പെട്ട് ഇംഫാലിലെയും ചുരാചന്ദ്പൂരിലെയും സര്‍ക്കാര്‍ ആശുപത്രികളിലെ മോര്‍ച്ചറികളില്‍ സൂക്ഷിച്ചിരിക്കുന്ന 94 മൃതദേഹങ്ങള്‍ സംസ്‌കരിക്കാന്‍ സര്‍ക്കാര്‍ പ്രത്യേക പദ്ധതി തയ്യാറാക്കുന്നു. കൂടുതലും കുക്കി വിഭാഗത്തില്‍ നിന്നുള്ള മൃതദേഹങ്ങളാണ് അവകാശികളില്ലാതെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്നത്. ഇതില്‍ ആറു മൃതദേഹങ്ങള്‍ ഇതുവരെ തിരിച്ചറിയാനും കഴിഞ്ഞിട്ടില്ല. മൃതദേഹം തിരിച്ചറിയുന്നതിനും സമയബന്ധിതമായി സംസ്‌കരിക്കുന്നതിനുമായി മണിപ്പൂര്‍ ചീഫ് സെക്രട്ടറി വിനീത് ജോഷി അഡ്വക്കേറ്റ് ജനറല്‍ ലെനിന്‍ സിംഗ് ഹിജാമുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. Also Read; ബീഹാര്‍ ട്രെയിന്‍ അപകടം: അടിസ്ഥാന കാരണം കണ്ടെത്തുമെന്ന് റെയില്‍വേ […]

ബീഹാര്‍ ട്രെയിന്‍ അപകടം: അടിസ്ഥാന കാരണം കണ്ടെത്തുമെന്ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്

ബീഹാര്‍: ബീഹാറില്‍ നോര്‍ത്ത് ഈസ്റ്റ് എക്‌സ്പ്രസ് ട്രെയിന്‍ അപകടത്തില്‍ പെട്ട് നാല് മരണമുണ്ടായതായി റിപ്പോര്‍ട്ട്. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ബീഹാറിലെ രഘുനാഥ്പുരിലുള്ള ബുക്‌സാറിലാണ് അപകടം നടന്നത്. ഡല്‍ഹിയില്‍ നിന്ന് കാമാഖ്യയിലേക്ക് പോകുകയായിരുന്ന ട്രെയിനാണ് ഇന്നലെ രാത്രി 9.35ന് പാളം തെറ്റിയത്. ട്രെയിനിന്റെ 21 കോച്ചുകള്‍ പാളംതെറ്റി. രക്ഷാപ്രവര്‍ത്തനങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടന്നുവെന്ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. Join with metro post: മെട്രോ പോസ്റ്റ് വാട്‌സാപ്പ് ചാനലില്‍ ജോയിന്‍ ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക ഏറ്റവുമൊടുവില്‍ ലഭിച്ച […]

ഉണ്ടായത് വിന്‍ഡോ സീറ്റിനെച്ചൊല്ലിയുള്ള തര്‍ക്കം; നടിയുടെ പരാതിയില്‍ മുന്‍കൂര്‍ ജാമ്യം തേടി ആന്റോ

തൃശൂര്‍: സഹയാത്രികന്‍ വിമാനയാത്രക്കിടെ അപമര്യാദയായി പെരുമാറിയെന്ന യുവനടി ദിവ്യപ്രഭയുടെ പരാതിയില്‍, ആരോപണ വിധേയന്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. തൃശൂര്‍ സ്വദേശി ആന്റോയാണ് മുന്‍കൂര്‍ ജാമ്യം തേടി എറണാകുളം ജില്ലാ സെഷന്‍സ് കോടതിയെ സമീപിച്ചത്. വിന്‍ഡോ സീറ്റിനെച്ചൊല്ലിയുള്ള തര്‍ക്കം മാത്രമാണ് ഉണ്ടായതെന്നും മറ്റൊരു തരത്തിലും അപമര്യാദയായി പെരുമാറിയിട്ടില്ലെന്നും ആന്റോ ഹര്‍ജിയില്‍ പറയുന്നു. ഗ്രൂപ്പ് ടിക്കറ്റിലാണ് താന്‍ യാത്ര ചെയ്തത്. സീറ്റുമായി ബന്ധപ്പെട്ട തര്‍ക്കം ഉടലെടുത്തതോടെ, എയര്‍ഹോസ്റ്റസുമാര്‍ ഇടപെട്ട് തര്‍ക്കം പരിഹരിക്കുകയും, നടിക്ക് മറ്റൊരു സീറ്റ് അനുവദിക്കുകയും ചെയ്തതാണെന്നും ആന്റോ […]

കോൺഗ്രസിന്റെ ‘വാർ റൂം’ വസതി ഒഴിയാൻ കേന്ദ്രനിർദേശം

ഡൽഹി: കോൺഗ്രസിന്റെ ‘വാർ റൂം’ വസതി ഒഴിയാൻ കേന്ദ്രനിർദേശം. ‍അടുത്ത അഞ്ച് നിയമസഭാ തിരഞ്ഞെടുപ്പുകളുടെ എല്ലാ സ്‌ക്രീനിംഗ് കമ്മിറ്റി യോഗങ്ങളും ഇവിടെയാണ് നടന്നിരുന്നത്. 2011 മുതൽ കോൺഗ്രസ് പാർട്ടിയുടെ സോഷ്യൽ മീഡിയ വിഭാഗവും ഇവിടെ നിന്നാണ് പ്രവർത്തിക്കുന്നത്. പശ്ചിമ ബംഗാളിൽ നിന്നുള്ള രാജ്യസഭാ എം.പിയായ പ്രദീപ്‌ ഭട്ടാചാര്യയ്‌ക്ക് അനുവദിച്ച വസതിയാണ് കോൺഗ്രസ് ‘വാർ റൂം’ ആയി ഉപയോഗിച്ചിരുന്നത്. ഓഗസ്റ്റ് 18 ന് പ്രദീപ്‌ ഭട്ടാചാര്യയുടെ കാലാവധി അവസാനിച്ചിരുന്നു. ഡൽഹിയിലെ ഗുരുദ്വാര രകാബ് ഗഞ്ച് (ജിആർജെ) റോഡിലായിരുന്നു വസതി. […]

ഇന്ത്യ-അഫ്ഗാന്‍ ലോകകപ്പ് മത്സരത്തിനിടെ ആരാധകര്‍ തമ്മില്‍ പൊരിഞ്ഞ തല്ല്

ഡല്‍ഹി: ബുധനാഴ്ച നടന്ന ഐസിസി ക്രിക്കറ്റ് ലോകകപ്പ് മത്സരങ്ങളിലൊന്നില്‍ അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഉജ്ജ്വല വിജയം നേടിയിരുന്നു. ഡല്‍ഹിയിലെ അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഇന്ത്യ എട്ട് വിക്കറ്റിന് വിജയിച്ചു. മത്സരത്തിന് പിന്നാലെ സ്റ്റേഡിയത്തില്‍ നിന്നുള്ള മറ്റൊരു വീഡിയോ ആണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. Join with metro post: സ്‌പോര്‍ട്‌സ് വാര്‍ത്തകളറിയാന്‍ SPORTS ONLY ഗ്രൂപ്പില്‍ അംഗമാകൂ ഡല്‍ഹി അരുണ്‍ ജെയ്റ്റിലി സ്റ്റേഡിയത്തില്‍ ഏകദിന ലോകകപ്പ് ക്രിക്കറ്റിനിടെ നടന്ന ആരാധകരുടെ പൊരിഞ്ഞ തല്ല് ഇപ്പോള്‍ വൈറലാണ്. […]

കണ്ണൂര്‍ ഉളിക്കലില്‍ കാട്ടാന ഓടിയ വഴിയില്‍ മൃതദേഹം; ആനയുടെ ചവിട്ടേറ്റ് മരിച്ചതാകാമെന്ന് സംശയം

കണ്ണൂര്‍: ഉളിക്കലില്‍ കാട്ടാന ഓടിയ വഴിയില്‍ മൃതദേഹം കണ്ടെത്തി. കാട്ടാനയുടെ ചവിട്ടേറ്റ് മരിച്ചതാകാമെന്നാണ് സംശയം. ഉളിക്കല്‍ ടൗണിന് സമീപം അത്രശേരി ജോസ് എന്നയാളുടെ മൃതദേഹമാണ് കണ്ടെത്തിയത്. നിരവധി പരിക്കുകള്‍ മൃതദേഹത്തില്‍ ഉള്ളതായി എംഎല്‍എ സജി ജോസഫ് പറഞ്ഞു. ആനയിറങ്ങിയ വിവരമറിഞ്ഞ് ഉളിക്കല്‍ ടൗണിലേക്കിറങ്ങിയതായിരുന്നു ജോസ്. ഇന്നലെ വൈകുന്നേരമായിട്ടും കാണാതായതോടെ വീട്ടുകാര്‍ ഉളിക്കല്‍ പോലീസ് സ്റ്റേഷനില്‍ വിവരമറിയിക്കുകയായിരുന്നു. Also Read; ടൈറ്റന്‍ സമുദ്ര പേടക ദുരന്തത്തില്‍ ശേഷിച്ച അവശിഷ്ടങ്ങളും വീണ്ടെടുത്തു ഇന്നലെ രാത്രി മുഴുവന്‍ ചോയിമടയിലെ തോട്ടത്തില്‍ തന്നെ ആന […]

ടൈറ്റന്‍ സമുദ്ര പേടക ദുരന്തത്തില്‍ ശേഷിച്ച അവശിഷ്ടങ്ങളും വീണ്ടെടുത്തു

കഴിഞ്ഞ ജൂണില്‍ അറ്റ്ലാന്റിക് സമുദ്രത്തില്‍ വച്ച് തകര്‍ന്ന ടൈറ്റന്‍ സമുദ്ര പേടകത്തിന്റെ അവസാന അവശിഷ്ട ഭാഗവും കടലില്‍ നിന്ന് വീണ്ടെടുത്തതായി യു.എസ് കോസ്റ്റ്ഗാര്‍ഡ് അറിയിച്ചു. യുഎസ് ആസ്ഥാനമായുള്ള ഓഷ്യന്‍ഗേറ്റ് കമ്പനിയുടെ ടൈറ്റന്‍ പേടകം തകര്‍ന്ന് അഞ്ച് പേരും മരിച്ചതായി സ്ഥിരീകരിച്ചിരുന്നു. കഴിഞ്ഞയാഴ്ച കടലിന്റെ അടിത്തട്ടില്‍ കണ്ടെത്തിയ ഈ ഭാഗങ്ങള്‍ യു.എസ് തീരത്തെത്തിച്ചു. ഇവ യു.എസിലെ മെഡിക്കല്‍ സംഘം പരിശോധിച്ചുവരികയാണ്. തേസമയം കണ്ടെത്തിയ അവശിഷ്ടങ്ങളില്‍ മനുഷ്യ ശരീരഭാഗങ്ങളും ഉള്‍പ്പെടുന്നു. മുമ്പ് കരയ്‌ക്കെത്തിച്ച ടൈറ്റന്റെ അവശിഷ്ടങ്ങള്‍ക്കൊപ്പവും യാത്രികരുടെ ശരീര ഭാഗങ്ങളുമുണ്ടായിരുന്നു. […]

ബസില്‍ വെച്ച് വിദ്യാര്‍ത്ഥിനിയെ കടന്നുപിടിച്ചു; കോമഡി താരം അറസ്റ്റില്‍

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസില്‍ വെച്ച് സഹയാത്രക്കാരിയോട് അപമര്യാദയായി പെരുമാറിയ കോമഡി താരം അറസ്റ്റില്‍. തിരുവനന്തപുരത്തു നിന്നും നിലമേലിലേക്ക് പോകുന്ന ബസില്‍ വെച്ചാണ് വിദ്യാര്‍ത്ഥിനിയോട് മോശമായി പെരുമാറിയത്. ടിവി സ്റ്റേജ് കോമഡി താരം ബിനു ബി കമാല്‍ (40) ആണ് അറസ്റ്റിലായത്. Also Read; ഓപ്പറേഷന്‍ അജയ്: ഇസ്രായേലില്‍ നിന്ന് പ്രത്യേക വിമാനം ഇന്ന് പുറപ്പെടും വിദ്യാര്‍ത്ഥിനിയെ കടന്നുപിടിച്ച് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി. ശല്യം സഹിക്കാനാകാത്തതിനെത്തുടര്‍ന്ന് പെണ്‍കുട്ടി ബഹളം വെച്ചു. ഇതോടെ ബസ് നിര്‍ത്തിയപ്പോള്‍ പ്രതി ബസില്‍ നിന്നും ഇറങ്ങിയോടുകയായിരുന്നു. […]

ഓപ്പറേഷന്‍ അജയ്: ഇസ്രായേലില്‍ നിന്ന് പ്രത്യേക വിമാനം ഇന്ന് പുറപ്പെടും

ഇസ്രായേലില്‍ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കാനുള്ള പ്രത്യേക ദൗത്യത്തിന് ഇന്ന് തുടക്കമാകും. ഓപ്പറേഷന്‍ അജയ് എന്ന് പേരിട്ടിരിക്കുന്ന ദൗത്യത്തിലൂടെ ഇസ്രായേലില്‍ കുടുങ്ങിയ ഇന്ത്യക്കാരെ മുഴുവന്‍ തിരികെ എത്തിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. ഓപ്പറേഷന്‍ അജയിന്റെ ഭാഗമായുള്ള ആദ്യ പ്രത്യേക വിമാനം ഇസ്രായേലിലേക്ക് പുറപ്പെട്ടു. ടെല്‍ അവീവില്‍ നിന്ന് ആദ്യ സംഘം ഇന്ന് പുറപ്പെടും. ആവശ്യമെങ്കില്‍ നാവിക സേനാ കപ്പലുകളും രക്ഷാദൗത്യത്തിന്റെ ഭാഗമാകും. നാവികസേനയോട് സജ്ജമായിരിക്കാന്‍ കേന്ദ്രം നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇസ്രായേലില്‍ കുടുങ്ങിപ്പോയ മുഴുവന്‍ ഇന്ത്യക്കാരെയും പ്രത്യേക ചാര്‍ട്ടര്‍ വിമാനങ്ങളും […]