October 7, 2026

ഇന്ത്യ-അഫ്ഗാനിസ്ഥാന്‍ മത്സരം ഉച്ചയ്ക്ക് രണ്ട് മണിമുതല്‍

ഇന്ത്യ-അഫ്ഗാനിസ്ഥാന്‍ മത്സരം ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിമുതല്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സ് ചാനലുകളില്‍ തത്സമയം. മത്സരത്തിന് ഇന്നിറങ്ങുമ്പോള്‍ ഇന്ത്യന്‍ ടീമിന് അഫ്ഗാനിസ്ഥാനെതിരെ വിജയം കൈവരിക്കാന്‍ സാധിക്കുമെന്ന ആത്മവിശ്വാസമുണ്ട്. ശുഭ്മാന്‍ഗില്ലിന്റെ അസാന്നിധ്യത്തില്‍ ഓപ്പണിങ്ങില്‍ ഇഷാന്‍ കിഷനു തന്നെ ഇന്നും അവസരം ലഭിക്കും. ഓസ്‌ട്രേലിയക്കെതിരായ ആദ്യ മത്സരത്തില്‍ താളം തെറ്റിയ ഓപ്പണര്‍മാര്‍ക്ക് ഫോം തിരിച്ച് പിടിക്കാനുള്ള അവസരം കൂടിയാണിത്. ഓസ്‌ട്രേലിയക്കെതിരായ മത്സരത്തില്‍ കിഷന്റെയും ശ്രേയസ് അയ്യരുടേയും ഷോട്ട് സെലക്ഷനെതിരെ വിമര്‍ശനമുയര്‍ന്നിരുന്നു. എന്നാല്‍ ഗില്ലിന് കൂടുതല്‍ മത്സരങ്ങള്‍ നഷ്ടപ്പെടുമെന്നതിനാല്‍ ഇഷാന്‍ കിഷന് കൂടുതല്‍ […]

വെറ്ററിനറി ഡോക്ടര്‍ അഭിമുഖം 13 ന്

തൃശ്ശൂര്‍ ജില്ലയിലെ വിവിധ ബ്ലോക്കുകളില്‍ രാത്രികാല മൃഗചികിത്സാസേവന പദ്ധതിയിലേയ്ക്കായി വെറ്ററിനറി ഡോക്ടര്‍മാരെ താത്ക്കാലികമായി കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. വെറ്ററിനറി സയന്‍സില്‍ ബിരുദം, വെറ്ററിനറി കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ എന്നിവയാണ് ആവശ്യമായ യോഗ്യതകള്‍. സര്‍വ്വീസില്‍ നിന്നും വിരമിച്ചവര്‍ക്കും അപേക്ഷിക്കാം. Also Read ; മീഡിയ അക്കാദമി ഫോട്ടോജേണലിസം ഡിപ്ലോമ കോഴ്സിന് അപേക്ഷ ക്ഷണിച്ചു താല്‍പര്യമുള്ളവര്‍ ഒക്ടോബര്‍ 13 ന് രാവിലെ 10.30 ന് തൃശ്ശൂര്‍ അയ്യന്തോള്‍ സിവില്‍ സ്റ്റേഷന്‍ ബില്‍ഡിംഗില്‍ രണ്ടാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ അഭിമുഖത്തിനായി രേഖകള്‍ […]

മകള്‍ ഇറയുടെ വിവാഹ തീയതി പങ്കുവെച്ച് ആമിര്‍ ഖാന്‍

ദില്ലി: ആമിര്‍ ഖാന്റെയും മുന്‍ ഭാര്യയും സിനിമാ നിര്‍മാതാവുമായ റീന ദത്തയുടേയും മകള്‍ ഇറാ ഖാന്‍ വിവാഹിതയാകുന്നു. ഇറയുടെ വിവാഹ തീയതി പങ്കുവെച്ചിരിക്കുകയാണ് ആമിര്‍ ഖാന്‍. 2024 ജനുവരി 3 നാണ് വിവാഹം. ഇറയുടേയും കാമുകന്‍ നുപുര്‍ ഷിഖരെയുടേയും വിവാഹ നിശ്ചയം 2022 നവംബര്‍ 18-ന് നടന്നിരുന്നു. വിവാഹ നിശ്ചയ ചടങ്ങില്‍ ആമിര്‍ ഖാന്‍, മുന്‍ ഭാര്യ റീന ദത്ത, കിരണ്‍ റാവു എന്നിവര്‍ക്ക് പുറമെ ബന്ധുവും നടനുമായ ഇമ്രാന്‍ ഖാന്‍, മന്‍സൂര്‍ ഖാന്‍ എന്നിവരും പങ്കെടുത്തിരുന്നു. […]

ഇസ്രായേല്‍-ഹമാസ് സംഘര്‍ഷത്തില്‍ തന്റെ ബന്ധുക്കള്‍ കൊല്ലപ്പെട്ടെന്ന് നടി മധുര നായിക്

ടെല്‍ അവീവ്: ഇസ്രായേല്‍-ഹമാസ് സംഘര്‍ഷത്തില്‍ തന്റെ ബന്ധുവും പങ്കാളിയും കൊല്ലപ്പെട്ട വിവരം പങ്കുവെച്ച് നടി മധുര നായിക്. ഒക്ടോബര്‍ ഏഴിനാണ് സംഭവം നടന്നതെന്ന് നടി പറയുന്നു. ബന്ധുവായ ഒര്‍ദയെയും അവരുടെ പങ്കാളിയെയും ഹമാസ് സായുധ സേന കുട്ടികളുടെ മുന്നില്‍ വെച്ച് കൊലപ്പെടുത്തിയെന്നാണ് മധുര ഇന്‍സ്റ്റാഗ്രാം വീഡിയോയിലൂടെ പങ്കുവെച്ചിരിക്കുന്നത്. ‘ഐ സ്റ്റാന്‍ഡ് വിത്ത് ഇസ്രായേല്‍’ എന്ന ഹാഷ് ടാഗോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. പലസ്തീന്‍ അനുകൂല അറബ് പ്രചരണം എത്രത്തോളം ആഴത്തില്‍ നടക്കുന്നുവെന്നത് കണ്ട് താന്‍ ഞെട്ടിപ്പോയെന്നും അതുകൊണ്ടാണ് ഈ […]

മീഡിയ അക്കാദമി ഫോട്ടോജേണലിസം ഡിപ്ലോമ കോഴ്സിന് അപേക്ഷ ക്ഷണിച്ചു

കേരള മീഡിയ അക്കാദമി കൊച്ചി, തിരുവനന്തപുരം സെന്ററുകളില്‍ നടത്തുന്ന ഫോട്ടോജേണലിസം കോഴ്സിന്റെ 10-ാം ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. തിയറിയും പ്രാക്ടിക്കലും ഉള്‍പ്പെടെ മൂന്നു മാസമാണ് കോഴ്‌സിന്റെ കാലാവധി. ശനി, ഞായര്‍ ദിവസങ്ങളിലാണ് ക്ലാസുകള്‍. ഓരോ സെന്ററിലും 25 സീറ്റുകള്‍ ഉണ്ട്. സര്‍ക്കാര്‍ അംഗീകാരമുള്ള കോഴ്‌സിന്    25,000 രൂപയാണ് ഫീസ്. പ്ലസ് ടു വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. Also Read; വഞ്ചന കേസ്: ക്ലീന്‍ ചിറ്റിനായി വിചാരണ കോടതിയെ സമീപിക്കാന്‍ രജനികാന്തിന്റെ ഭാര്യയോട് സുപ്രീം കോടതി അപേക്ഷകള്‍  www.keralamediaacademy.org […]

വഞ്ചന കേസ്: ക്ലീന്‍ ചിറ്റിനായി വിചാരണ കോടതിയെ സമീപിക്കാന്‍ രജനികാന്തിന്റെ ഭാര്യയോട് സുപ്രീം കോടതി

ന്യൂഡല്‍ഹി: ചെന്നൈ ആസ്ഥാനമായുള്ള ഒരു പരസ്യക്കമ്പനി 2015ല്‍ നല്‍കിയ ക്രിമിനല്‍ കേസില്‍ തനിക്കെതിരായ വഞ്ചന, വ്യാജരേഖ ചമയ്ക്കല്‍ എന്നീ കുറ്റങ്ങള്‍ റദ്ദാക്കാന്‍ വിചാരണക്കോടതിയെ സമീപിക്കാന്‍ നടന്‍ രജനികാന്തിന്റെ ഭാര്യ ലത രജനികാന്തിനോട് സുപ്രീം കോടതി ആവശ്യപ്പെട്ടു. Also Read; ബൈക്കില്‍ കെട്ടിപ്പിടിച്ച് ദമ്പതികളുടെ സാഹസികയാത്ര, വീഡിയോ വൈറലായതോടെ പെട്ടു! കേസില്‍ നിന്ന് ഒഴിവാക്കണമെന്ന ലതയുടെ അപേക്ഷ ജസ്റ്റിസുമാരായ എ എസ് ബൊപ്പണ്ണ, എം എം സുന്ദ്രേഷ് എന്നിവരടങ്ങിയ ബെഞ്ച് നിരസിച്ചു. ഒന്നുകില്‍ വിചാരണ കോടതിയില്‍ നിന്ന് വിടുതല്‍ തേടാമെന്നും […]

ഓടിക്കൊണ്ടിരുന്ന കാര്‍ കത്തിനശിച്ചു

തൃശൂര്‍: ദേശീയപാതയില്‍ ഓടിക്കൊണ്ടിരുന്ന കാര്‍ കത്തിനശിച്ചു. തൃശൂര്‍ കൊരട്ടി ദേശീയപാതയില്‍ ഇന്ന് പുലര്‍ച്ചെ ഒരുമണിക്കാണ് സംഭവം. തൃശൂര്‍ ഭാഗത്തു നിന്നും എറണാകുളത്തേക്ക് പോകുകയായിരുന്ന കാര്‍ യാത്രക്കാര്‍ കാറില്‍ നിന്നും കരിഞ്ഞ മണം വരുന്നതും പുക ഉയരുന്നതും കണ്ട ഉടന്‍ തന്നെ കാര്‍ നിര്‍ത്തി പുറത്തിറങ്ങുകയായിരുന്നു. ഇതിനു പിന്നാലെ വലിയശബ്ദത്തോടെ കാര്‍ കത്തിയമര്‍ന്നു. കാറില്‍ ഉണ്ടായിരുന്നവര്‍ പെട്ടെന്ന് പുറത്തിറങ്ങിയതിനാല്‍ ആളപായം ഉണ്ടായില്ല. തിരുവനന്തപുരം സ്വദേശി ഷാജിയാണ് വാഹനം ഓടിച്ചിരുന്നത്. ചാലക്കുടിയില്‍ നിന്നും ഫയര്‍ഫോഴ്സ് സംഘമെത്തിയാണ് കാറിലെ തീ അണച്ചത്. […]

ബൈക്കില്‍ കെട്ടിപ്പിടിച്ച് ദമ്പതികളുടെ സാഹസികയാത്ര, വീഡിയോ വൈറലായതോടെ പെട്ടു!

ലഖ്‌നോ: ദേശീയ പാതയിലൂടെ ബൈക്കില്‍ മുഖാമുഖം കെട്ടിപ്പിടിച്ച് യാത്ര ചെയ്ത ദമ്പതികള്‍ക്ക് 8000 രൂപ പിഴ. ഉത്തര്‍പ്രദേശിലെ ഹാപൂര്‍ ദേശീയപാതയിലൂടെയായിരുന്നു ദമ്പതികളുടെ സാഹസിക പ്രണയയാത്ര. Also Read; ഇസ്രായേല്‍ ആക്രമണത്തില്‍ ഹമാസിന്റെ രണ്ട് മുതിര്‍ന്ന നേതാക്കള്‍ കൊലപ്പെടുത്തിയെന്ന് ഇസ്രായേല്‍ ബൈക്കിന്റെ പെട്രോള്‍ ടാങ്കിന് മുകളില്‍ കയറിയിരുന്ന് ഭര്‍ത്താവിനെ കെട്ടിപ്പിടിച്ചായിരുന്നു യുവതി യാത്ര ആസ്വദിച്ചത്. ഇരുവരും ഹെല്‍മറ്റിട്ടിരുന്നില്ല. സംഭവത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായതോടെയാണ് ദമ്പതികള്‍ പെട്ടത്. പിഴക്ക് പുറമെ, ലൈസന്‍സ് റദ്ദാക്കുന്നത് ഉള്‍പ്പടെയുള്ള നിയമനടപടികള്‍ ഹാപൂസ് പോലീസ് സ്വീകരിക്കും. […]

സംഗക്കാരുടെ റെക്കോഡ് തകര്‍ത്ത് മെന്‍ഡിസിന്റെ വെടിക്കെട്ട്

ഹൈദരാബാദ്: ലോകകപ്പില്‍ ശ്രീലങ്കക്കെതിരായ മത്സരത്തില്‍ പാകിസ്ഥാന്‍ സ്വന്തമാക്കിയത് റണ്‍ചേസ്. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്കക്കായി കുശാല്‍ മെന്‍ഡിസ് 77 പന്തില്‍ 122 റണ്‍സും സദീര സമരവിക്രമ 108 റണ്‍സും നേടിയപ്പോള്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍344 റണ്‍സാണ് അടിച്ചുകൂട്ടിയത്. എന്നാല്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാന് വേണ്ടി മുഹമ്മദ് റിസ്വാന്‍ 121 പന്തില്‍ പുറത്താകാതെ131 റണ്‍സും നേടി തിരിച്ചടിച്ചപ്പോള്‍ അപ്രാപ്യമെന്ന് കരുതിയ വിജയം പിടിച്ചെടുക്കുകയായിരിന്നു. പാകിസ്ഥാന്റെ വിജയത്തോടെ 2011ല്‍ അയര്‍ലന്‍ഡ് സ്വന്തമാക്കിയ റണ്‍ചേസ് റെക്കോഡാണ് പഴങ്കഥയായത്. ഇംഗ്ലണ്ടിനെതിരെ 328 റണ്‍സ് […]

ഇസ്രായേല്‍ ആക്രമണത്തില്‍ ഹമാസിന്റെ രണ്ട് മുതിര്‍ന്ന നേതാക്കള്‍ കൊലപ്പെടുത്തിയെന്ന് ഇസ്രായേല്‍

ഇസ്രായേല്‍ ആക്രമണത്തില്‍ ഹമാസിന്റെ രണ്ട് മുതിര്‍ന്ന നേതാക്കള്‍ കൊലപ്പെടുത്തിയതായി ഇസ്രായേല്‍. ഖാന്‍ യുനിസിലെ ആക്രമണത്തില്‍ ഹമാസ് ധനമന്ത്രി ജവാദ് അബു ഷമല ആഭ്യന്തര ചുമതലയുള്ള സഖരിയ അബു മാമര്‍ എന്നിങ്ങനെ 2 മുതിര്‍ന്ന ഹമാസ് നേതാക്കളെ കൊലപ്പെടുത്തിയതായാണ് ഇസ്രായേലിന്റെ അവകാശവാദം. ഇസ്രായേല്‍ ആക്രമണം ശക്തിപ്പെടുത്തിയതോടെ ഗാസയിലെ ആശുപത്രികള്‍ നിറഞ്ഞുകവിഞ്ഞു. ഇരുഭാഗത്തുമായി മരണസംഖ്യ 1700 കടന്നു. ഗാസയില്‍ മാത്രം 830 പേര്‍ ആക്രമണത്തില്‍ കൊല്ലപ്പെടുകയും 4250 പേര്‍ക്ക് ആക്രമണത്തില്‍ പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. കൊല്ലപ്പെട്ടവരില്‍ 140 കുട്ടികളും 120 സ്ത്രീകളും […]