October 7, 2026

വിഴിഞ്ഞത്ത് ആദ്യ കപ്പല്‍ 15 ന് എത്തും: അഹമ്മദ് ദേവര്‍കോവില്‍

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്ത് ആദ്യ കപ്പല്‍ ഒക്ടോബര്‍ 15 ന് വൈകുന്നേരം നാല് മണിക്ക് എത്തുമെന്ന് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പറഞ്ഞു. വിഴിഞ്ഞം തുറമുഖം ലോക ശ്രദ്ധ നേടുന്ന ദിനമാണ് അന്ന്. മലയാളികളുടെ സ്വപ്നം യാഥാര്‍ത്ഥ്യമാവുകയാണ്. വിദേശ സഞ്ചാരികള്‍ കൂടുതലായി എത്തും. അതിനാല്‍ തുറമുഖത്തിന് അനുബന്ധമായി വിനോദസഞ്ചാര മേഖലയിലും വളര്‍ച്ച ഉണ്ടാകുമെന്ന് മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍ പറഞ്ഞു. Also Read; വിമാനത്തില്‍ വച്ച് യുവനടിയോട് അപമര്യാദയായി പെരുമാറിയത് തൃശൂര്‍ സ്വദേശി ഉദ്ദേശിച്ച വേഗതയില്‍ പദ്ധതി […]

വിമാനത്തില്‍ വച്ച് യുവനടിയോട് അപമര്യാദയായി പെരുമാറിയത് തൃശൂര്‍ സ്വദേശി

തൃശൂര്‍: വിമാനയാത്രയ്ക്കിടെ സഹയാത്രികന്‍ അപമര്യാദയായി പെരുമാറിയെന്ന പരാതിയില്‍ പോലീസ് നടി ദിവ്യപ്രഭയുടെ മൊഴി രേഖപ്പെടുത്തി. മുംബൈ-കൊച്ചി എയര്‍ ഇന്ത്യാ വിമാനത്തില്‍ ചൊവ്വാഴ്ച വൈകിട്ടാണ് സംഭവം. മദ്യലഹരിയില്‍ ആയിരുന്ന സഹയാത്രികന്‍ അടുത്ത് വന്നിരുന്ന് അപമര്യാദയായി പെരുമാറിയെന്നാണ് പരാതിയില്‍ പറയുന്നത്. തൃശൂര്‍ സ്വദേശിയായ ആന്റോയാണ് പ്രതിയെന്ന് തിരിച്ചറിഞ്ഞതായും അറസ്റ്റ് ഉടന്‍ ഉണ്ടാകുമെന്നും പോലീസ് പറഞ്ഞു. Also Read;ആകാശ എയറിന് മൂന്ന് ജിസിസി രാജ്യങ്ങളിലേക്ക് സര്‍വീസ് നടത്താന്‍ കേന്ദ്ര അനുമതി യാത്രക്കിടെ തൊട്ടടുത്ത സീറ്റിലിരുന്ന സഹയാത്രികന്‍ അനാവശ്യമായി വാക്കുതര്‍ക്കം നടത്തിയെന്നും ശരീരത്തില്‍ […]

ആകാശ എയറിന് മൂന്ന് ജിസിസി രാജ്യങ്ങളിലേക്ക് സര്‍വീസ് നടത്താന്‍ കേന്ദ്ര അനുമതി

മൂന്ന് അന്താരാഷ്ട്ര രാജ്യങ്ങളുടെ പറക്കാനുള്ള അവകാശം ആകാശ എയറിന് ലഭിച്ചു. നിലവിലുള്ള ഉഭയകക്ഷി കരാറുകളുടെ അടിസ്ഥാനത്തില്‍, സൗദി അറേബ്യ, കുവൈറ്റ്, ഖത്തര്‍ എന്നീ മൂന്ന് രാജ്യങ്ങള്‍ക്ക് ഈ ശൈത്യകാലത്ത് അന്താരാഷ്ട്ര ഓപ്പറേഷന്‍സ് ആരംഭിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആകാശ എയറിന് ഫ്‌ലൈയിംഗ് അനുമതി നല്‍കി Also Read; ഹണി റോസിന് ലഭിച്ച ദുബായ് ഡിജിറ്റല്‍ ഗോള്‍ഡന്‍ വിസ എന്താണ് ? ചെലവ് കുറഞ്ഞ യാത്ര വാഗ്ദാനം ചെയ്ത് രംഗപ്രവേശം ചെയ്ത വിമാന കമ്പനിയാണ് ആകാശ എയര്‍. ഒരു വിമാന കമ്പനിക്ക് […]

ഹണി റോസിന് ലഭിച്ച ദുബായ് ഡിജിറ്റല്‍ ഗോള്‍ഡന്‍ വിസ എന്താണ് ?

ദുബായ്: ദുബായിലെ ആദ്യ ഡിജിറ്റല്‍ ഗോള്‍ഡന്‍ വിസ സ്വന്തമാക്കിയിരിക്കുകയാണ് മലയാളി സിനിമാ താരം ഹണി റോസ്. ആദ്യമായാണ് ദുബായ് ഡിജിറ്റല്‍ ബിസിനസ് വാലെറ്റില്‍ യുഎസ്ബി ചിപ്പ് അടങ്ങിയ ഗോള്‍ഡന്‍ വിസ അനുവദിക്കുന്നത്. 10 വര്‍ഷം യഥേഷ്ടം യുഎയിലേക്ക് പ്രവേശിക്കുന്നതിനും താമസിക്കുന്നതിനും അനുമതി നല്‍കുന്നതാണ് ഗോള്‍ഡന്‍ വിസ. വിസ പാസ്പോര്‍ട്ടില്‍ പതിച്ചുനല്‍കുന്നതിന് പകരം ബിസിനെസ്സ് വാലെറ്റില്‍ ലഭ്യമാകുമെന്നതാണ് ഡിജിറ്റല്‍ ഗോള്‍ഡന്‍ വിസയിലെ മാറ്റം. Also Read; മലയാളത്തിലെ ശ്രദ്ധേയമായ താരം അഭിനയം പഠിക്കാന്‍ യുകെയില്‍ വിസക്ക് പുറമെ എമിറേറ്റ്സ് ഐഡി, […]

മന്ത്രിയുടെ പിഎക്ക് പണം നല്‍കിയിട്ടില്ലെന്ന് ബാസിത്

നിയമന കോഴ വിവാദത്തില്‍ ആരോഗ്യ മന്ത്രിയുടെ പിഎ അഖില്‍ മാത്യുവിന് പണം നല്‍കിയിട്ടില്ലന്ന് സമ്മതിച്ച് ബാസിതും. കന്റോണ്‍മെന്റ് പോലീസ് ചോദ്യം ചെയ്തപ്പോഴാണ് ബാസിത് ഇക്കാര്യം പറഞ്ഞത്. Also Read; ഇന്ത്യ നോട്ടമിട്ടിരുന്ന പത്താന്‍കോട്ട് ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ പാക്കിസ്ഥാനില്‍ കൊല്ലപ്പെട്ടു ഹരിദാസനില്‍ നിന്ന് പണം തട്ടിയെടുക്കാനാണ് മന്ത്രി ഓഫീസിന്റെ പേര് പറഞ്ഞതെന്നും മന്ത്രിയുടെ പിഎയുടെ പേര് പരാതിയില്‍ എഴുതി ചേര്‍ത്തത് താനെന്നും ബാസിത് പൊലീസിനോട് പറഞ്ഞു. അതേസമയം നിയമന കോഴയുമായി ബന്ധപ്പെട്ട് ആരോഗ്യ മന്ത്രിയെയും പിഎയെയും അപകീര്‍ത്തിപ്പെടുത്താനും പണം തട്ടിയെടുക്കാന്‍ […]

ഇന്ത്യ നോട്ടമിട്ടിരുന്ന പത്താന്‍കോട്ട് ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ പാക്കിസ്ഥാനില്‍ കൊല്ലപ്പെട്ടു

ന്യൂഡല്‍ഹി: പത്താന്‍കോട്ട് ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരനായ ജയ്‌ഷെ തീവ്രവാദി ഷാഹിദ് ലത്തീഫ് (41) പാക്കിസ്ഥാനില്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. പാക്കിസ്ഥാനിലെ സിയാല്‍കോട്ടിലെ ഒരു പള്ളിയില്‍ വെച്ചാണ് ഷാഹിദ് ലത്തീഫ് അജ്ഞാതന്റെ വെടിയേറ്റ് കൊല്ലപ്പെട്ടതെന്ന് പോലീസ് പറയുന്നു. ജയ്‌ഷെ മുഹമ്മദ് ഭീകരവാദ സംഘടനയുടെ പ്രധാനികളില്‍ ഒരാളായ ഷാഹിദ് ലത്തീഫ് 1999 ല്‍ ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനം ഹൈജാക്ക്‌ചെയ്ത കേസില്‍ പ്രതിയാണ്. Also Read; അതിസമ്പന്നരുടെ പട്ടികയില്‍ നിന്ന് ബൈജു രവീന്ദ്രന്‍ പുറത്ത് ഷാഹിദ് 2010 മുതല്‍ ഇന്ത്യയുടെ മോസ്റ്റ് വാണ്ടഡ് തിവ്രവാദികളുടെ പട്ടികയിലുണ്ട്. […]

അതിസമ്പന്നരുടെ പട്ടികയില്‍ നിന്ന് ബൈജു രവീന്ദ്രന്‍ പുറത്ത്

ദില്ലി: ഹുറൂണ്‍ പുറത്തിറക്കിയ ഇന്ത്യന്‍ അതിസമ്പന്നരുടെ പട്ടികയില്‍ നിന്ന് ബൈജു രവീന്ദ്രന്‍ പുറത്ത്. ഹുറൂണ്‍ ഇന്ത്യ റിച്ച് ലിസ്റ്റ് 2023 പ്രകാരം ഗൗതം അദാനിയെ മറികടന്ന് മുകേഷ് അംബാനി ഏറ്റവും സമ്പന്നനായ ഇന്ത്യക്കാരന്‍ എന്ന പദവി തിരിച്ചുപിടിച്ചു. ബൈജു രവീന്ദ്രന്‍ പുറത്തായതാണ് പട്ടികയിലെ ശ്രദ്ധേയമായ കാര്യം. Also Read; സെക്കന്റ് ഹാന്റ് ഫോണ്‍ വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട മാര്‍ഗ്ഗനിര്‍ദ്ദേശവുമായി കേരളപോലീസ് വായ്പാ തിരിച്ചടവ് ഉള്‍പ്പെടെയുള്ള പ്രതിസന്ധികള്‍ മൂലം നിക്ഷേപകര്‍ ബൈജൂസിന്റെ വാല്വേഷന്‍ കുറച്ചതാണ് ബൈജു രവീന്ദ്രന് തിരിച്ചടിയായത്. 2022 മുതല്‍, […]

സെക്കന്റ് ഹാന്റ് ഫോണ്‍ വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട മാര്‍ഗ്ഗനിര്‍ദ്ദേശവുമായി കേരളപോലീസ്

സെക്കന്റ് ഹാന്റ് ഫോണ്‍ വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട മാര്‍ഗ്ഗനിര്‍ദ്ദേശവുമായി കേരളപോലീസ്. സെക്കന്റ് ഹാന്റ് ഫോണ്‍ വാങ്ങുമ്പോള്‍ ഫോണിന്റെ ഐഎംഇഐ നമ്പര്‍ വാലിഡ് ആണോ അല്ലയോ എന്ന് പരിശോധന നടത്തേണ്ടത് പ്രധാനമാണ്. ഇത് എങ്ങനെ എളുപ്പത്തില്‍ പരിശോധിക്കാമെന്ന് കേരളപോലീസ് ഫെയ്‌സ്ബുക്ക് വീഡിയോയില്‍ വ്യക്തമാക്കുന്നു. Also Read; സൗദിയില്‍ തൊഴിലാളി പരിശോധനയ്ക്കിടെ മുങ്ങിയാല്‍ 2.21 ലക്ഷം പിഴ ആദ്യം കേന്ദ്ര ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പിന്റെ സഞ്ചാര്‍ സാഥി എന്ന വെബ്സൈറ്റില്‍ പ്രവേശിക്കുക. ശേഷം സിറ്റിസണ്‍ സര്‍വീസിലെ block your lost/stolen mobile എന്ന ഓപ്ഷനില്‍ […]

സൗദിയില്‍ തൊഴിലാളി പരിശോധനയ്ക്കിടെ മുങ്ങിയാല്‍ 2.21 ലക്ഷം പിഴ

റിയാദ്: തൊഴിലിടങ്ങളില്‍ സൗദി ഉദ്യോഗസ്ഥര്‍ നടത്തുന്ന പരിശോധനയ്ക്കിടെ തൊഴിലാളി രക്ഷപ്പെട്ടാല്‍ കനത്ത പിഴയും മറ്റു ശിക്ഷാനടപടികളും സ്വീകരിക്കുമെന്ന് മുന്നറിയിപ്പ്. ഒരു തൊഴിലാളിക്ക് 10,000 റിയാല്‍(ഏകദേശം 2.21 ലക്ഷം രൂപ) എന്ന തോതില്‍ പിഴ ചുമത്തുകയും ജോലിസ്ഥലം 14 ദിവസത്തേക്ക് അടച്ചുപൂട്ടുകയും ചെയ്യുമെന്ന് സൗദി മുനിസിപ്പല്‍, ഗ്രാമകാര്യ മന്ത്രാലയം അറിയിച്ചു. Join with metro post: വാർത്തകൾ വേഗത്തിലറിയാൻ Metro Post വാട്സ്ആപ്പ് ചാനലിൽ അംഗമാകൂ ഒക്ടോബര്‍ 15 മുതലാണ് ജോലിസ്ഥലത്തെ നിയമലംഘനങ്ങള്‍ക്കെതിരെ പുതിയ പിഴ സമ്പ്രദായം പ്രാബല്യത്തില്‍ വരുന്നത്. […]

ഹമാസ് സൈനിക മേധാവിയുടെ വീട് തകര്‍ത്ത് ഇസ്രായേല്‍ പ്രതിരോധ സേന

അല്‍ ഫുര്‍കാന്‍: ഗാസ മുനമ്പിലെ അല്‍ ഫുര്‍കാന്‍ പരിസരത്ത് 200 ലധികം വാസസ്ഥലങ്ങള്‍ തകര്‍ത്തതായി ഇസ്രായേല്‍ പ്രതിരോധ സേന അവകാശപ്പെട്ടു. ഇസ്രായേല്‍-ഹമാസ് യുദ്ധത്തിന്റെ അഞ്ചാം ദിവസമാണ് 200 ലക്ഷ്യസ്ഥാനങ്ങള്‍ തകര്‍ത്തതായി സേന അവകാശപ്പെട്ടത്. Also Read; ഇന്ത്യ-അഫ്ഗാനിസ്ഥാന്‍ മത്സരം ഉച്ചയ്ക്ക് രണ്ട് മണിമുതല്‍ അതിലൊന്ന് ഹമാസ് സൈനിക മേധാവി മുഹമ്മദ് ഡീഫിന്റെ പിതാവിന്റെ വീടായിരുന്നു. അദ്ദേഹത്തിന്റെ പിതാവും സഹോദരനും മക്കളും ഉള്‍പ്പെടെ നിരവധി കുടുംബാംഗങ്ങള്‍ ഖാന്‍ യൂനിസില്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. അതേസമയം ഹമാസ് സൈനിക മേധാവി മൊഹമ്മദ് […]