October 7, 2026

സ്‌ട്രോക്ക് ഭീകരനാണ്! 2050-ഓടെ 10 ദശലക്ഷം മരണങ്ങള്‍ക്ക് കാരണമായേക്കാമെന്ന് പഠനം

സ്ട്രോക്ക് എന്ന അവസ്ഥയെ കുറിച്ച് അറിയാത്തവര്‍ ചുരുക്കമായിരിക്കും. ഇത്തരമൊരു അവസ്ഥയിലൂടെ കടന്നുപോയവരും സ്ട്രോക്കിനെ അതിജീവിച്ചവരുമൊക്കെ നമുക്കിടയിലുണ്ട്. 2050-ഓടെ സ്‌ട്രോക്ക് മരണങ്ങള്‍ 86 ശതമാനത്തില്‍ നിന്ന് 91 ശതമാനമായി ഉയരുമെന്നാണ് വേള്‍ഡ് സ്‌ട്രോക്ക് ഓര്‍ഗനൈസേഷന്റെയും ലാന്‍സെറ്റ് ന്യൂറോളജി കമ്മീഷന്റെയും പഠനങ്ങള്‍ പറയുന്നത്. സ്‌ട്രോക്ക് മരണങ്ങള്‍ 2020-ല്‍ 6.6 ദശലക്ഷത്തില്‍ നിന്ന് 2050-ഓടെ 9.7 ദശലക്ഷമായി ഉയരുമെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. തലച്ചോറിന്റെ ഒരു ഭാഗത്തേക്കുള്ള രക്ത വിതരണം തടസ്സപ്പെടുകയോ കുറയുകയോ ചെയ്യുമ്പോള്‍ മസ്തിഷ്‌ക കോശങ്ങള്‍ക്ക് രക്തവും ഓക്‌സിജനും ലഭിക്കാതെ വരുമ്പോഴാണ് […]

പാന്‍കാര്‍ഡ് അപ്‌ഡേറ്റ് ചെയ്യാന്‍ ലിങ്ക് വന്നു, ബോളിവുഡ് നടന് നഷ്ടമായത് 1.49 ലക്ഷം!

മുംബൈ: പാന്‍കാര്‍ഡ് അപ്‌ഡേറ്റ് ചെയ്യാനാവശ്യപ്പെട്ട് ബാങ്കില്‍ നിന്ന് ഒരു സന്ദേശം മൊബൈലില്‍ വന്നതേ ബോളിവുഡ് നടന്‍ അഫ്താബ് ശിവ്ദാസനിക്ക് ഓര്‍മയുള്ളു. എക്കൗണ്ടില്‍ നിന്ന്1,49,999 രൂപയാണ് നഷ്ടമായത്. വ്യാജ സന്ദേശം വഴി അഫ്താബിന്റെ പണം തട്ടിയെടുത്ത സംഭത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. സാമ്പത്തിക തട്ടിപ്പ് ആരോപിച്ച് നടന്‍ നല്‍കിയ പരാതിയില്‍ ബാന്ദ്ര പോലീസാണ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. Also Read; രാജ്യത്തെ ഏറ്റവും പ്രായം കൂടിയ സാക്ഷരത പഠിതാവ് കാര്‍ത്ത്യായനിയമ്മ അന്തരിച്ചു പാന്‍ കാര്‍ഡ് അപ്‌ഡേറ്റ് ചെയ്യണമെന്ന് ചൂണ്ടിക്കാട്ടി […]

രാജ്യത്തെ ഏറ്റവും പ്രായം കൂടിയ സാക്ഷരത പഠിതാവ് കാര്‍ത്ത്യായനിയമ്മ അന്തരിച്ചു

ആലപ്പുഴ: രാജ്യത്തെ ഏറ്റവും പ്രായം കൂടിയ സാക്ഷരത പഠിതാവ് കാര്‍ത്ത്യായനിയമ്മ അന്തരിച്ചു. പക്ഷാഘാതത്തെത്തുടര്‍ന്ന് കിടപ്പിലായിരുന്നു. 101 വയസായിരുന്നു. ചൊവ്വാഴ്ച രാത്രി 12 മണിയോടെയാണ് അന്ത്യം. 2017-ലെ അക്ഷര ലക്ഷം പരീക്ഷയില്‍ ഒന്നാം റാങ്കോടെ പാസായതാണ് കാര്‍ത്ത്യായനിയമ്മയെ പ്രശസ്തയാക്കിയത്. കാര്‍ത്ത്യായനിയമ്മയെ തേടി 2018-ലെ നാരീശക്തി പുരസ്‌കാരവും എത്തിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീട്ടിലെത്തി കൂടിക്കാഴ്ച നടത്തിയതോടെ അന്താരാഷ്ട്ര മാധ്യമങ്ങളിലും കാര്‍ത്ത്യയനിയമ്മ താരമായി. Also Read; സുരേഷ് ഗോപിയോട് ദേഷ്യം, എം കെ സാനുവിനെ പു.ക.സ വിലക്കിയതില്‍ വിവാദം പുകയുന്നു ചേപ്പാട് മുട്ടം […]

സുരേഷ് ഗോപിയോട് ദേഷ്യം, എം കെ സാനുവിനെ പു.ക.സ വിലക്കിയതില്‍ വിവാദം പുകയുന്നു

കൊച്ചി: പണ്ഡിറ്റ് കറുപ്പന്‍ പുരസ്‌കാര വിതരണച്ചടങ്ങില്‍ പങ്കെടുക്കുന്നതില്‍ നിന്ന് പ്രൊഫ എം കെ സാനുവിനെ പുരോഗമന കലാസാഹിത്യ സംഘം വിലക്കിയത് ചര്‍ച്ചയാകുന്നു. പണ്ഡിറ്റ് കറുപ്പനെ അവഹേളിക്കുന്നതാണ് പു.ക.സയുടെ നിലപാടെന്ന് സംഘടന കുറ്റപ്പെടുത്തി. സുരേഷ് ഗോപിയോടുള്ള ദേഷ്യമാണ് ഈ വിലക്കിന് പിന്നില്‍. പണ്ഡിറ്റ് കറുപ്പന്റെ ആശയങ്ങള്‍ ആരുടെയും കുത്തകയല്ലെന്ന് പണ്ഡിറ്റ് കറുപ്പന്‍ വിചാരവേദി സെക്രട്ടറി സി.ജി.രാജഗോപാല്‍ പറഞ്ഞു. Join with metro post: വാർത്തകൾ വേഗത്തിലറിയാൻ Metro Post വാട്സ്ആപ്പ് ചാനലിൽ അംഗമാകൂ പുരസ്‌കാരം നല്‍കിയ സംഘടനയെക്കുറിച്ച് ഇതുവരെ ആരും […]

വിമാനയാത്രക്കിടെ മലയാള യുവനടിയോട് അപമര്യാദയായി പെരുമാറി, എയര്‍ ഇന്ത്യ കണ്ടില്ലെന്ന് നടിച്ചു, പരാതിയില്‍ അന്വേഷണം

കൊച്ചി: വിമാനയാത്രക്കിടെ മോശം പെരുമാറ്റമുണ്ടായെന്ന പരാതിയുമായി മലയാളത്തിലെ യുവനടി. സഹയാത്രികന്‍ അപമര്യാദയായി പെരുമാറിയതായി പരാതി പറഞ്ഞിട്ടും എയര്‍ ഇന്ത്യ അധികൃതര്‍ നടപടി കൈക്കൊണ്ടില്ലെന്നും പരാതിയില്‍ പറയുന്നു. മുംബൈയില്‍ നിന്ന് കൊച്ചിയിലേക്കുള്ള യാത്രക്കിടെ എയര്‍ ഇന്ത്യ വിമാനത്തിലാണ് സംഭവം. Join with metropost: മെട്രോ പോസ്റ്റ് വാട്‌സാപ്പ് ചാനലില്‍ ജോയിന്‍ ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക മദ്യലഹരിയിലായിരുന്ന സഹയാത്രികന്‍ തൊട്ടടുത്ത സീറ്റിലിരുന്ന് മോശമായി പെരുമാറിയെന്നാണ് ആരോപണം. ഇക്കാര്യം വിമാനജീവനക്കാരോട് പറഞ്ഞപ്പോള്‍ നടിയെ സീറ്റ് മാറ്റിയിരുത്തുകയാണ് ചെയ്തത്. പോലീസിനോട് പരാതിപ്പെടാനായിരുന്നു നിര്‍ദേശം. […]

മലയാളത്തിലെ ശ്രദ്ധേയമായ താരം അഭിനയം പഠിക്കാന്‍ യുകെയില്‍

മലയാള യുവ താരങ്ങളില്‍ ശ്രദ്ധേയയായ സാനിയ ഇയ്യപ്പന്‍ അഭിനയം പഠിക്കാന്‍ യുകെയില്‍. അഭിനേത്രിയായും നര്‍ത്തകിയായും സംരംഭകയായുമെല്ലാം സാനിയ മലയാളികള്‍ക്ക് സുപരിചിതയാണ് സാനിയ. തന്റെ ഗ്ലാമറസ് ഫോട്ടോഷൂട്ട് ചിത്രങ്ങളൊക്കെ ആരാധകര്‍ക്കായി സാനിയ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുമുണ്ട്. ഇപ്പോഴിതാ സിനിമയില്‍ നിന്ന് ചെറിയ ഇടവേളയെടുത്ത് വിദേശത്താണ് താരമുള്ളത്. യൂണിവേഴ്സിറ്റി ഫോര്‍ ക്രിയേറ്റീവ് ആര്‍ട്‌സില്‍ അഭിനയ കോഴ്‌സ് പഠിക്കാന്‍ താരം തീരുമാനിച്ചിരിക്കുകയാണ് എന്ന വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. തെക്കന്‍ ഇംഗ്ലണ്ടിലെ ആര്‍ട്സ് ആന്‍ഡ് ഡിസൈന്‍ സര്‍വ്വകലാശാലയാണിത്. ഇവിടെ ബി.എ. (ഓണേഴ്സ്) ആക്ടിങ് […]

യുഎഇ-ഇന്ത്യ അണ്ടര്‍വാട്ടര്‍ ട്രെയിന്‍: സാധ്യതാ പഠനം ഉടന്‍

അബുദാബി: യുഎഇയിലെ ഫുജൈറ നഗരത്തെയും ഇന്ത്യയിലെ മുംബൈയെയും അണ്ടര്‍വാട്ടര്‍ ട്രെയിന്‍ സര്‍വീസ് വഴി ബന്ധിപ്പിക്കുന്ന സ്വപ്ന പദ്ധതിയിലേക്ക് ഒരു ചുവട് കൂടി. കടലിനടിയിലൂടെ 1826 കിലോമീറ്റര്‍ നീളത്തില്‍ ടണല്‍ നിര്‍മിച്ച് ഹൈസ്പീഡ് ട്രെയിന്‍ ഉപയോഗിച്ച് രണ്ട് മണിക്കൂര്‍ കൊണ്ട് ഇരു രാജ്യങ്ങളിലേക്കും സഞ്ചാരം സാധ്യമാക്കാന്‍ വിഭാവനം ചെയ്യുന്ന പദ്ധതിയുടെ സാധ്യതാ പഠനത്തിന് യുഎഇ ഒരുങ്ങുന്നു. സ്വപ്ന പദ്ധതി യുഎഇയുടെ നാഷണല്‍ അഡൈ്വസര്‍ ബ്യൂറോ ലിമിറ്റഡിന്റെ പരിഗണനയിലാണെന്നും ഉടന്‍ തന്നെ സാധ്യതാ റിപ്പോര്‍ട്ട് തേടുമെന്നും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് […]

കെഎസ്ആര്‍ടിസിയിലും മുന്‍സീറ്റ് യാത്രക്കാര്‍ക്ക് സീറ്റ് ബെല്‍റ്റ് നിര്‍ബന്ധം; നവംബര്‍ ഒന്നുമുതല്‍ പ്രാബല്യത്തില്‍

കെഎസ്ആര്‍ടിസി ഉള്‍പ്പടെയുള്ള എല്ലാ ഹെവി വാഹനങ്ങളുടെയും മുന്‍സീറ്റ് യാത്രക്കാര്‍ക്ക് സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കി. വരുന്ന നവംബര്‍ ഒന്നുമുതല്‍ നിയമം നിലവില്‍ വരുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. Also Read; സിനിമ റിലീസ് ചെയ്ത് 7 ദിവസം വരെ റിവ്യൂ പാടില്ലെന്ന ഒരു ഉത്തരവും ഇറക്കിയിട്ടില്ലെന്ന് ഹൈക്കോടതി എഐ ക്യാമറയിലൂടെ ഇത് നിയമലംഘനമായി എടുത്തിരുന്നില്ല. സംസ്ഥാനത്ത് സര്‍വീസ് നടത്തുന്ന എല്ലാവാഹനങ്ങള്‍ക്കും ഇത് ബാധകമാണമെന്നും മന്ത്രി പറഞ്ഞു. സെപ്തംബര്‍ ഒന്ന് മുതല്‍ സീറ്റ് ബെല്‍റ്റ് കര്‍ശനമാക്കുമെന്നായിരുന്നു ആദ്യം അറിയിച്ചിരുന്നത്. […]

സിനിമ റിലീസ് ചെയ്ത് 7 ദിവസം വരെ റിവ്യൂ പാടില്ലെന്ന ഒരു ഉത്തരവും ഇറക്കിയിട്ടില്ലെന്ന് ഹൈക്കോടതി

സിനിമ റിലീസ് ചെയ്ത് ഏഴ് ദിവസം വരെ നെഗറ്റീവ് റിവ്യൂ പാടില്ലെന്ന ഉത്തരവ് ഇറക്കിയിട്ടില്ലെന്ന് ഹൈക്കോടതി. റിലീസിങ് ദിനത്തില്‍ തീയേറ്റര്‍ കേന്ദ്രീകരിച്ചുള്ള നെഗറ്റീവ് റിവ്യൂ നിയന്ത്രിക്കണമെന്ന ഹര്‍ജി പരിഗണിച്ചപ്പോഴാണ് കോടതി നിലപാടറിയിച്ചത്. ഫോണ്‍ കയ്യിലുള്ളവര്‍ക്ക് എന്തും ആകാമെന്ന അവസ്ഥയാണുള്ളതെന്നും ബ്ലാക്‌മെയിലിംഗ് നടത്തുന്ന വ്‌ലോഗര്‍മാര്‍ മാത്രമാണ് കോടതി ഉത്തരവിനെ ഭയപ്പെടേണ്ടതെന്നും ഹൈക്കോടതി വ്യക്തമാക്കി. സിനിമ വ്യവസായത്തെ നശിപ്പിക്കരുതെന്നും കോടതി അഭിപ്രായപ്പെട്ടു. പ്രോഡ്യൂസേഴ്‌സ് അസോസിയേഷന്‍ ഇത്രയും കാലം എവിടെയായിരുന്നുവെന്നും കോടതി ചോദിച്ചു. Also Read; മറൈൻ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു റിവ്യൂ […]

മറൈൻ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

മലപ്പുറം പൊന്നാനിയില്‍ പ്രവര്‍ത്തിക്കുന്ന കേരള സര്‍ക്കാര്‍ സ്ഥാപനമായ (കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹൈഡ്രോഗ്രാഫി ആന്റ് അഡ്വാന്‍സ്ഡ് സ്റ്റഡീസ്) കിഹാസില്‍ പ്ലസ് ടു യോഗ്യതയുള്ളവര്‍ക്കായി ഹ്രസ്വകാല മറൈന്‍ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. Also  Read; ഒറ്റ ക്ലിക്കില്‍ വായ്പ; യുവാവിന് നഷ്ടമായത് അരലക്ഷം രൂപ ബേസിക് മറൈന്‍ ഇലക്ട്രോണിക്‌സ്, ഓട്ടോ കാഡ്, ജിപിഎസ്, ടോട്ടല്‍ സ്റ്റേഷന്‍ തുടങ്ങിയ കോഴ്‌സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. കൂടുതല്‍ വിവരങ്ങള്‍ക്കായി 8139052527 എന്ന നമ്പറില്‍ ബന്ധപ്പെടുക. Join with metro post: മെട്രോ പോസ്റ്റ് വാട്‌സാപ്പ് ചാനലില്‍ […]