ഒറ്റ ക്ലിക്കില്‍ വായ്പ; യുവാവിന് നഷ്ടമായത് അരലക്ഷം രൂപ
കാഞ്ഞങ്ങാട്: പോലീസിന്റേയും ബാങ്കിന്റേയും മുന്നറിയിപ്പുകളുണ്ടെങ്കിലും സൈബര്‍ തട്ടിപ്പുകളില്‍ പെട്ടുപോകുന്നവരുടെ എണ്ണത്തില്‍ കുറവുണ്ടാകുന്നില്ല. ഇപ്പോള്‍ ഒറ്റ ക്ലിക്കില്‍ ലക്ഷങ്ങള്‍ വായ്പ ലഭിക്കുമെന്ന വാഗ്ദാനം കണ്ട് ധനി എന്ന പേരിലുള്ള ലോണ്‍ ആപ്പ് മൊബൈലില്‍ ഇന്‍സ്റ്റാള്‍ ചെയ്തതിനു പിന്നാലെയാണ് യുവാവിന് പണം നഷ്ടമായത്. കാഞ്ഞങ്ങാട് ഏഴാംമൈല്‍ നേരംകാണാതടുക്കം സ്വദേശിയായ യുവാവിനാണ് പണം നഷ്ടമായിരിക്കുന്നത്. Also Read; രണ്‍ബിര്‍- രശ്മിക ‘ലിപ്‌ലോക്ക്’: ആനിമലിന്റെ പുതിയ പോസ്റ്റര്‍ പുറത്ത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്തതിനു പിന്നാലെ വായ്പയുടെ പ്രൊസസിംഗ് ഫീ ഇനത്തില്‍ വിവിധ വിഭാഗങ്ങളിലായി 58,560 […]





Malayalam 
















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































