October 7, 2026

ആന്റണി രാജു രാജി വെക്കണം: വി ഡി സതീശന്‍

തിരുവനന്തപുരം: ഗതാഗത മന്ത്രി ആന്റണി രാജു രാജി വെക്കണമെന്ന് വിഡി സതീശന്‍. സംസ്ഥാനത്ത് എ.ഐ. ക്യാമറകള്‍ സ്ഥാപിച്ച ശേഷം അപകടം കുറഞ്ഞുവെന്ന വാദം പച്ചക്കള്ളമാണെന്നും എ.ഐ. ക്യാമറയുടെ പേരില്‍ നടത്തിയ അഴിമതി മറച്ചുവെയ്ക്കാനാണ് റോഡ് അപകടങ്ങളില്‍ വ്യാജ പ്രചാരണം സര്‍ക്കാര്‍ നടത്തുന്നതെന്നും വി.ഡി. സതീശന്‍ ആരോപിച്ചു. ‘എ.ഐ. ക്യാമറകള്‍ സ്ഥാപിച്ച ശേഷം സംസ്ഥാനത്ത് അപകടങ്ങള്‍ കുറഞ്ഞുവെന്ന മുഖ്യമന്ത്രിയുടെയും ഗതാഗതമന്ത്രിയുടെയും വാദം പച്ചക്കള്ളമാണ്. നിയമസഭയിലും പുറത്തും ഈ കള്ളം ആവര്‍ത്തിച്ചതുകൂടാതെ സര്‍ക്കാര്‍ ഹൈക്കോടതിയെവരെ കബളിപ്പിക്കുകയാണ് ചെയ്തത്. കള്ളക്കണക്ക് നല്‍കി […]

വിമാനത്തിലെ ജീവനക്കാരോട് അശ്ലീല പരാമര്‍ശം, പഞ്ചാബുകാരനെതിരെ കേസെടുത്തു

ന്യൂഡല്‍ഹി: എയര്‍ ഇന്ത്യ വിമാനത്തിലെ ജീവനക്കാരോട് അശ്ലീല പരാമര്‍ശം നടത്തിയ പഞ്ചാബ് സ്വദേശി അഭിനവ് ശര്‍മക്കെതിരെ കേസെടുത്തു. ഇക്കണോമി ക്ലാസ് ക്യാബിനില്‍ ജോലി ചെയ്യുന്നവരോടാണ് മോശമായി പെരുമാറിയത്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 509 (ഒരു സ്ത്രീയുടെ മാന്യതയെ അപമാനിക്കാന്‍ ഉദ്ദേശിച്ചുള്ള വാക്ക്, ആംഗ്യം അല്ലെങ്കില്‍ പ്രവൃത്തി), എയര്‍ക്രാഫ്റ്റ് ചട്ടങ്ങളിലെ സെക്ഷന്‍ 22, 23 എന്നിവ പ്രകാരമാണ് പ്രതിയായ അഭിനവ് ശര്‍മ്മയ്ക്കെതിരെ ഡല്‍ഹി പോലീസ് കേസെടുത്തിരിക്കുന്നത്. Also Read; സിക്കിമില്‍ മറ്റൊരു മിന്നല്‍ പ്രളയത്തിന് കൂടി സാധ്യത, ജാഗ്രത […]

സിക്കിമില്‍ മറ്റൊരു മിന്നല്‍ പ്രളയത്തിന് കൂടി സാധ്യത, ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചു

ടാങ്ടോക്ക്: സിക്കിമിലെ മിന്നല്‍ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 19 ആയി. ആര്‍മിയുടേയും എന്‍ഡിആര്‍എഫിന്റേയും രക്ഷാപ്രവര്‍ത്തനം തുടരുന്നു. 16 സൈനികര്‍ ഉള്‍പ്പെടെ നൂറിലധികം പേരെ കാണാതായി. അതേസമയം മറ്റൊരു മിന്നല്‍ പ്രളയത്തിന് കൂടി സാധ്യതയുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ഷാക്കോ ചോ തടാകത്തില്‍പ്രളയം ഉണ്ടാകാനിടയുള്ളതിനാല്‍ സമീപ പ്രദേശങ്ങളിലെ താമസക്കാരെ ഒഴിപ്പിച്ചു. ടീസ്റ്റ നദിയിലെ ചെളിയും പ്രതികൂല കാലാവസ്ഥയും രക്ഷാപ്രവര്‍ത്തനത്തെ സാരമായി ബാധിക്കുന്നുണ്ട്. മൂവായിരത്തോളം പേര്‍ ലാച്ചനിലും ലാച്ചുങ്ങിലും കുടുങ്ങിക്കിടക്കുകയാണ്. മോട്ടോര്‍ സൈക്കിളില്‍ പോയ 3,150 […]

സ്റ്റാറ്റസിലേക്ക് പുതിയ അപ്‌ഡേറ്റുമായി വാട്‌സ്ആപ്പ്

സുഹൃത്തുക്കളുടെ സ്റ്റാറ്റസുകള്‍ കാണാന്‍ വേണ്ടി മാത്രമായി വാട്സ്ആപ്പ് ഉപയോഗിക്കുന്ന നിരവധിയാളുകളുണ്ട്. വാട്സ്ആപ്പ് അവതരിപ്പിച്ചതില്‍ ഏറ്റവും ജനപ്രിയമായ ഫീച്ചറാണ് വാട്സ്ആപ്പ് സ്റ്റാറ്റസ്. എന്നാല്‍ നിലവില്‍ വാട്സ്ആപ്പ് സ്റ്റാറ്റസുകള്‍ പോസ്റ്റ് ചെയ്താല്‍ അതിന്റെ ആയുസ് 24 മണിക്കൂറുകളാണ്. അതുകഴിഞ്ഞാല്‍ താനെ അപ്രത്യക്ഷമാകും. wabetslnfo- യുടെ റിപ്പോര്‍ട്ട്നുസരിച്ച്, വാട്ട്സ്ആപ്പ് അതിന്റെ സ്റ്റാറ്റസ് സവിശേഷത മെച്ചപ്പെടുത്താന്‍ പോവുകയാണ്. സ്റ്റാറ്റസ് എത്രനാള്‍ കാണണമെന്ന് ഉപയോക്താവിന് തീരുമാനിക്കാന്‍ കഴിയുന്നവിധം ഓപ്ഷന്‍ തെരഞ്ഞെടുക്കാന്‍ സാധിക്കുന്ന തരത്തിലാണ് പുതിയ അപ്‌ഡേറ്റ് കൊണ്ടുവരുന്നത്. പരമാവധി രണ്ടാഴ്ച വരെ സ്റ്റാറ്റസ് വയ്ക്കാന്‍ […]

യുജിസി-നെറ്റ് പരീക്ഷയ്ക്ക് അപേക്ഷിക്കാം

യുജിസി നെറ്റ് (നാഷണല്‍ എലിജിബിലിറ്റി ടെസ്റ്റ്) ഡിസംബര്‍ 6 മുതല്‍ 22 വരെയുള്ള തിയതികളില്‍ നടത്തും. ഓണ്‍ലൈനായി ഒക്ടോബര്‍ 28 വരെ അപേക്ഷ സമര്‍പ്പിക്കാം. ജൂനിയര്‍ റിസര്‍ച്ച് ഫെലോഷിപ്പോടെയുള്ള ഗവേഷണത്തിനും, മാനവിക വിഷയങ്ങളില്‍ അസിസ്റ്റന്റ് പ്രൊഫസര്‍നിയമനത്തിനുള്ള യോഗ്യതാ പരീക്ഷയാണിത്. Join with metro post: ബാലഭാസ്‌കറിന്റെ മരണത്തില്‍ ദുരൂഹത തുടരുന്നു; പിടി വിടാതെ അച്ഛന്‍, വീണ്ടും സിബിഐ വരും ജനറല്‍ വിഭാഗത്തിന് 1150 രൂപയാണ് അപേക്ഷ ഫീസ്. ഒബിസി വിഭാഗത്തിലുള്ളവര്‍ക്ക് 600 രൂപയും എസ് സി വിഭാഗത്തിലുള്ളവര്‍ക്ക് […]

ബാലഭാസ്‌കറിന്റെ മരണത്തില്‍ ദുരൂഹത തുടരുന്നു; പിടി വിടാതെ അച്ഛന്‍, വീണ്ടും സിബിഐ വരും

സംഗീത സംവിധായകനും പ്രമുഖ വയലിനിസ്റ്റുമായ ബാലഭാസ്‌കറിന്റെ മരണത്തില്‍ തുടരന്വേഷണം. ബാലഭാസ്‌കറിന്റെ അച്ഛന്റെ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. മൂന്നുമാസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കണമെന്നും സി ബി ഐക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. എന്നാല്‍ ബാലഭാസ്‌കറിന്റെ മരണത്തിന് പിന്നില്‍ ഗൂഡാലോചന ഉണ്ടെന്ന വാദം തള്ളി സി ബി ഐ രംഗത്തെത്തിയിരുന്നു. അപകടത്തിന് കാരണം വാഹനം ഓടിച്ച ഡ്രൈവറുടെ അശ്രദ്ധയാണെന്ന നിഗമനമാണ് സി ബി ഐക്കുള്ളത്. അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നത് ഡ്രൈവര്‍ അര്‍ജുന്‍ നാരായണന്‍ അമിത വേഗതയില്‍ അശ്രദ്ധമായിട്ട് വാഹനമോടിച്ചത് അപകടമരണത്തിന് കാരണമായെന്നാണ്. കേസ് […]

മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം; രണ്ട് വീടുകള്‍ കത്തിച്ചു

ഇംഫാല്‍: മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം. ബുധനാഴ്ച രാത്രി പത്ത് മണിയോടെ ഇംഫാല്‍ വെസ്റ്റ് ജില്ലയില്‍ അക്രമകാരികള്‍ രണ്ട് വീടുകള്‍ തീവെച്ച് നശിപ്പിച്ചു. കെയ്‌തെലാന്‍ബി പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് വീണ്ടും സംഘര്‍ഷമുണ്ടായത്. ഫയര്‍ഫോഴ്‌സും സുരക്ഷാസേനയും എത്തിയാണ് തീയണച്ചത്. Also Read; മുതിര്‍ന്ന സിപിഎം നേതാവ് ആനത്തലവട്ടം ആനന്ദന്‍ അന്തരിച്ചു അക്രമികള്‍ സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടതായും പോലീസ് പറഞ്ഞു. മണിപ്പൂരില്‍ മെയ് മൂന്നിനാണ് ട്രൈബല്‍ സോളിഡാരിറ്റി മാര്‍ച്ചിനെ തുടര്‍ന്ന് കലാപം പൊട്ടിപ്പുറപ്പെട്ടത്. പട്ടികവര്‍ഗ്ഗ പദവിക്കായുള്ള മെയ്തെയ് വിഭാഗത്തിന്റെ ആവശ്യത്തിനെതിരെയായിരുന്നു മാര്‍ച്ച്. […]

മുതിര്‍ന്ന സിപിഎം നേതാവ് ആനത്തലവട്ടം ആനന്ദന്‍ അന്തരിച്ചു

തിരുവനന്തപുരം: മുതിര്‍ന്ന സിപിഎം നേതാവും സിഐടിയു സംസ്ഥാന പ്രസിഡന്റുമായ ആനത്തലവട്ടം ആനന്ദന്‍ (86) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഒരാഴ്ചയിലേറെയായി തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 1956 ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അംഗമായ ആനത്തലവട്ടം 1964 ല്‍ പാര്‍ട്ടി പിളര്‍ന്നപ്പോള്‍ സി പി എമ്മിനൊപ്പം നിന്നു. 1985 ല്‍ സി പി എം സംസ്ഥാന കമ്മിറ്റിയംഗമായി. ആറ്റിങ്ങല്‍ മണ്ഡലത്തില്‍ നിന്ന് മൂന്നുവട്ടം എം എല്‍ എ ആയി. 2008 ല്‍ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായ […]

ആ പി വി പിണറായി തന്നെയെന്ന് തെളിയിക്കും; മാത്യു കുഴല്‍ നാടന്‍

തിരുവനന്തപുരം: മാസപ്പടി വിവാദത്തില്‍ മുഖ്യമന്ത്രിക്കും മകള്‍ വീണ വിജയനുമെതിരെ കേസെടുക്കണെമന്നാവശ്യപ്പെട്ട് വിജിലന്‍സിന് പരാതി നല്‍കി മാത്യു കുഴല്‍നാടന്‍ എംഎല്‍എ. സംഭവത്തില്‍ തെളിവുകള്‍ പുറത്തുവന്ന സാഹചര്യത്തില്‍ അഴിമതി നിരോധന നിയമപ്രകാരം ഇരുവര്‍ക്കുമെതിരെ കേസെടുക്കണമെന്ന് മാത്യു കുഴല്‍നാടന്‍ തന്റെ പരാതിയില്‍ പറയുന്നു. തെളിവുകളും രേഖകളുമെല്ലാം വിജിലന്‍സ് ഡയറക്ടര്‍ക്ക് നല്‍കിയിട്ടുണ്ടെന്നും കുഴല്‍ നാടന്‍ പറഞ്ഞു. പ്രഥമ ദൃഷ്ട്യാ തെളിവുള്ള വിഷയമാണ് ഇത്. എന്നാല്‍ ഇതുവരെ സംശയധൂരീകരണത്തിന് പറ്റുന്ന മറുപടി മുഖ്യമന്ത്രിയുടേയും വീണയുടേയും ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ലെന്നും മാത്യു കുഴല്‍നാടന്‍ മാധ്യമങ്ങളോട് പറഞ്ഞു. […]

മിന്നല്‍ പ്രളയം; മലയാളികളുള്‍പ്പെടെ മൂവായിരം പേര്‍ കുടുങ്ങിക്കിടക്കുന്നു

ഗാങ്‌ടോക്: സിക്കിമിലുണ്ടായ മിന്നല്‍ പ്രളയത്തില്‍ 14 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. 22 സൈനികരടക്കം കാണാതായ 120 പേര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്. മരിച്ചവരില്‍ മൂന്ന് പേര്‍ വടക്കന്‍ ബംഗാളില്‍ നിന്നുളളവരാണ്. കാണാതായ സൈനികരിലെ ഒരാള്‍ രക്ഷപ്പെട്ടതായും മൂവായിരത്തിലധികം ആളുകള്‍ കുടുങ്ങിക്കിടക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. Also Read; യുവഡോക്ടര്‍മാരുടെ മരണം; ഗൂഗിള്‍ മാപ്പ് ചതിച്ചതല്ല, സംഭവിച്ചത് ഇതാണ് 14 പാലങ്ങള്‍ ഒലിച്ചു പോയതിനാല്‍ റോഡ് ഗതാഗതം തകര്‍ന്നിരിക്കുകയാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള മൂവായിരത്തിലധികം വിനോദസഞ്ചാരികള്‍ സിക്കിമിന്റെ വിവിധ ഭാഗങ്ങളില്‍ കുടുങ്ങിക്കിടക്കുന്നതായി […]