October 7, 2026

യുവഡോക്ടര്‍മാരുടെ മരണം; ഗൂഗിള്‍ മാപ്പ് ചതിച്ചതല്ല, സംഭവിച്ചത് ഇതാണ്

പറവൂര്‍: പുഴയിലേക്ക് കാര്‍ മറിഞ്ഞ് രണ്ട് യുവ ഡോക്ടര്‍മാര്‍ മരിക്കാനിടയായത് ഗൂഗിള്‍ മാപ്പ് വഴിമാറി കാണിച്ചതുകൊണ്ടല്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ്. അശ്രദ്ധമായ ഡ്രൈവിങ്ങാണ് അപകടകാരണമെന്നും പരിശോധനകള്‍ക്ക് ശേഷം മോട്ടോര്‍ വാഹന വകുപ്പ് വ്യക്തമാക്കി. അപകടസ്ഥലവും ഡോക്ടര്‍മാര്‍ സഞ്ചരിച്ച കാറും മോട്ടോര്‍ വാഹന വകുപ്പ് പരിശോധിച്ചിരുന്നു. ശനിയാഴ്ച രാത്രി പന്ത്രണ്ടോടെ ഗോതുരുത്ത് പുഴയില്‍ കടല്‍വാതുരുത്ത് കടവിലാണ് അപകടം നടന്നത്. ഗൂഗിള്‍ മാപ്പില്‍ വഴി കൃത്യമായി കാണിക്കുന്നുണ്ടെന്നാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ കണ്ടെത്തല്‍. മേഖലയിലെ ദിശാ ബോര്‍ഡുകളും ഗൂഗിള്‍ മാപ്പും […]

വെള്ളിയാഴ്ചകളില്‍ പൊതുപരീക്ഷകള്‍ ഒഴിവാക്കണം, ജെ ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് ഉടന്‍ നടപ്പിലാക്കണം; ആവശ്യമുയര്‍ത്തി ന്യൂനപക്ഷ സംഘടനകള്‍

തിരുവനന്തപുരം: ന്യൂനപക്ഷ സംഘടനകളുടെ യോഗം വിളിച്ചു ചേര്‍ത്ത് സര്‍ക്കാര്‍. പുതിയ ന്യൂനപക്ഷ കമ്മീഷന്‍ അംഗങ്ങള്‍ ചുമതലയേറ്റതിന്റെ ഭാഗമായിട്ടായിരുന്നു യോഗം. ജെ ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് വേഗത്തില്‍ നടപ്പാക്കണമെന്ന് ക്രൈസ്തവ സംഘടനകള്‍ ആവശ്യപ്പെട്ടു. വെള്ളിയാഴ്ചകളില്‍ പൊതുപരീക്ഷകള്‍ ഒഴിവാക്കണമെന്നും തട്ടം വിവാദമുള്‍പ്പടെയുള്ളവയില്‍ നിന്ന് ഭരണരംഗത്തുള്ളവര്‍ വിട്ടുനില്‍ക്കണമെന്നും മുസ്ലിം സംഘടനകള്‍ ആവശ്യപ്പെട്ടു. Also Read; ഡി എം കെ എം പിയുടെ വീട്ടിലും സ്ഥാപനങ്ങളിലും റെയ്ഡ് മലബാറിലെ പ്ലസ്ടു സീറ്റ് പ്രതിസന്ധി പൂര്‍ണമായും പരിഹരിക്കണമെന്നും ആവശ്യമുയര്‍ന്നു. വിഷയം പരിശോധിക്കാമെന്ന് മന്ത്രി […]

ഡി എം കെ എം പിയുടെ വീട്ടിലും സ്ഥാപനങ്ങളിലും റെയ്ഡ്

ചെന്നൈ: ഡി എം കെ എം പി എസ് ജഗത് രക്ഷകന്റെ വീട്ടില്‍ ആദായനികുതി വകുപ്പിന്റെ റെയ്ഡ്. തമിഴ്‌നാട്ടില്‍ എംപിയുമായി ബന്ധമുള്ള സ്ഥലങ്ങളിലെല്ലാം റെയ്ഡ് നടക്കുകയാണ്. വ്യാഴാഴ്ച പുലര്‍ച്ചെയാണ് പരിശോധനകള്‍ ആരംഭിച്ചത്. തമിഴ്‌നാട്ടില്‍ ഡി എം കെ നേതാക്കളെ ലക്ഷ്യമിട്ട് മുന്‍പും റെയ്ഡ് നടന്നിരുന്നു. ഇനി വാർത്തകളറിയാം മെട്രോപോസ്റ്റ് വാട്സ്ആപ്പ് ചാനലിലും  

‘തലൈവര്‍ 170’ ചിത്രീകരണം തലസ്ഥാനത്ത് ആരംഭിച്ചു

തിരുവനന്തപുരം: സ്റ്റൈല്‍ മന്നന്‍ രജനീകാന്തിന്റെ 170-ാമത് ചിത്രത്തിന്റെ ചിത്രീകരണം തലസ്ഥാനത്ത് ആരംഭിച്ചു കഴിഞ്ഞു. ഇനിയും പേരിടാത്ത ചിത്രത്തിന്റെ വിളിപ്പേര് ‘തലൈവര്‍ 170’ എന്നാണ്. നടന്‍ സൂര്യയുടെ ഏറെ ശ്രദ്ധിക്കപ്പെട്ട ‘ജയ്ഭീം’ എന്ന ചിത്രത്തിന്റെ സംവിധായകന്‍ ജ്ഞാനവേലാണ് ഈ ചിത്രവും സംവിധാനം ചെയ്യുന്നത്. ജ്ഞാനവേലിന്റെ മൂന്നാമത്തെ ചിത്രമാണിത്. അനിരുദ്ധ് ആണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍. Also Read; റിയാലിറ്റി ഷോ താരം ഷിയാസ് കരീം ചെന്നൈ വിമാനത്താവളത്തില്‍ പിടിയില്‍, അറസ്റ്റ് ഉടന്‍ രജനീകാന്ത് ഒരു റിട്ടയേര്‍ഡ് പോലീസ് ഓഫീസറുടെ […]

ഭാര്യ മാനസികമായി പീഡിപ്പിക്കുന്നു; ശിഖര്‍ ധവാന് വിവാഹമോചനം

ന്യൂഡല്‍ഹി: ഭാര്യ മാനസികമായി പീഡിപ്പിക്കുന്നെന്ന കാരണത്താല്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ശിഖര്‍ ധവാന് വിവാഹമോചനം അനുവദിച്ച് കോടതി. ശിഖര്‍ ധവാന്‍ ഭാര്യയായ അയേഷ മുഖര്‍ജിക്കെതിരെ കോടതിയില്‍ ഉന്നയിച്ച ആരോപണങ്ങള്‍ അവര്‍ എതിര്‍ത്തില്ല. ഇതോടെയാണ് ഡല്‍ഹി കുടുംബ കോടതി വിവാഹമോചനത്തിന് അനുമതി നല്‍കിയത്. ശിഖര്‍ ധവാനും അയേഷയും വിവാഹിതരാവുന്നത് 2012ലാണ്. 2014ല്‍ ഇവരുടെ മകന്‍ സൊരവര്‍ ജനിച്ചു. 2021 സെപ്തംബര്‍ മുതല്‍ ഇവര്‍ പിരിഞ്ഞാണ് താമസിക്കുന്നത്. വിവാഹശേഷം ഇന്ത്യയില്‍ ധവാനൊപ്പം താമസിക്കാമെന്ന് അയേഷ ഉറപ്പ് നല്‍കിയിരുന്നെങ്കിലും ആദ്യ വിവാഹത്തിലുള്ള […]

റിയാലിറ്റി ഷോ താരം ഷിയാസ് കരീം ചെന്നൈ വിമാനത്താവളത്തില്‍ പിടിയില്‍, അറസ്റ്റ് ഉടന്‍

കാസര്‍കോട്: വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയില്‍ റിയാലിറ്റി ഷോ താരം എറണാകുളം പെരുമ്പാവൂര്‍ സ്വദേശി ഷിയാസ് കരീം (34) പിടിയില്‍. ചെന്നൈ വിമാനത്താവളത്തില്‍ കസ്റ്റംസ് വിഭാഗം ഷിയാസിനെ തടഞ്ഞുവെക്കുകയായിരുന്നു. ചന്തേര പോലീസ് സംഘം ചെന്നൈയിലെത്തി ഷിയാസിന്റെ അറസ്റ്റ് രേഖപ്പെടുത്തും. ഷിയാസ് കരീമിനെതിരെ പോലീസ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഗള്‍ഫില്‍ നിന്നെത്തിയ ഷിയാസിനെ കസ്റ്റംസ് തടഞ്ഞുവെച്ചത്. ജിമ്മില്‍ പരിശീലകയായ പടന്ന സ്വദേശിനിയുടെ പരാതിയിലാണ് ചന്തേര പോലീസ് ഷിയാസിനെതിരെ കേസെടുത്തത്. വിവാഹ വാഗ്ദാനം […]

പദയാത്ര സംഭവമായി, സുരേഷ് ഗോപിയെ കുടുംബസമേതം ഡല്‍ഹിയിലേക്ക് ക്ഷണിച്ച് പ്രധാനമന്ത്രി; കേന്ദ്ര മന്ത്രിയാക്കാനുള്ള നീക്കമാണോ? ചര്‍ച്ച സജീവം

തൃശൂര്‍: സഹകരണ മേഖലയിലെ കൊള്ളയ്‌ക്കെതിരെ കരുവന്നൂരില്‍ നിന്ന് തൃശൂരിലേക്ക് സഹകാരി സംരക്ഷണ പദയാത്ര നടത്തിയ സുരേഷ് ഗോപിക്ക് രാഷ്ട്രീയത്തില്‍ രാശി തെളിയുന്നു. മുന്‍ രാജ്യസഭാംഗവുമായ സുരേഷ് ഗോപിയെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ചിരിക്കുകയാണ് പ്രധാനമന്ത്രി. വെള്ളിയാഴ്ച രാവിലെ പ്രധാനമന്ത്രിയുമായി സുരേഷ് ഗോപി കൂടിക്കാഴ്ച നടത്തും. കുടുംബസമേതമാകും സുരേഷ് ഗോപി പ്രധാനമന്ത്രിയെ കാണാനെത്തുക. കരുവന്നൂരിലെ പദയാത്രയ്ക്ക് പിന്നാലെയാണ് അദ്ദേഹത്തിന് പ്രധാനമന്ത്രിയുടെ ക്ഷണം വന്നിരിക്കുന്നത്. സഹകരണ മേഖലയിലെ ക്രമക്കേടുകള്‍ക്കെതിരെ പദയാത്ര നടത്തിയതില്‍ തനിക്ക് രാഷ്ട്രീയം ഇല്ലെന്ന് സുരേഷ്ഗോപി വ്യക്തമാക്കിയിരുന്നു. സഹകരണ മേഖലയിലെ ദുരിതം […]

ശിക്ഷാവിധി സ്റ്റേ ചെയ്തില്ല; ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിനെ വീണ്ടും അയോഗ്യനാക്കി

ന്യൂഡല്‍ഹി: ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിനെ പാര്‍ലമെന്റംഗത്വത്തില്‍ നിന്ന് വീണ്ടും അയോഗ്യനാക്കി. ലോക്‌സഭാ സെക്രട്ടറിയേറ്റാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്. അദ്ദേഹത്തിന് എതിരെയുള്ള വധശ്രമക്കേസില്‍ കുറ്റക്കാരനെന്നുള്ള വിധി കേരള ഹൈക്കോടതി സ്‌റ്റേ ചെയ്തിരുന്നില്ല. ഇതേ തുടര്‍ന്നാണ് ലോക്‌സഭാംഗത്വം റദ്ദാക്കിയത്. ഇത് രണ്ടാം തവണയാണ് മുഹമ്മദ് ഫൈസലിനെ എം പി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കുന്നത്. 2014 മുതല്‍ ലക്ഷദ്വീപ് എം പിയാണ് മുഹമ്മദ് ഫൈസല്‍. വധശ്രമക്കേസില്‍ കവരത്തി കോടതി ശിക്ഷ വിധിച്ചതോടെയായിരുന്നു ആദ്യം അയോഗ്യനാക്കിയത്. സുപ്രീംകോടതിയെ സമീപിച്ച് ശിക്ഷാ […]

സൗദിയില്‍ ചരിത്രം കുറിച്ച് Cr7

സൗദി പ്രോ ലീഗ് ഫുട്‌ബോളില്‍ അല്‍ നസര്‍ എഫ് സിയുടെ സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ തകര്‍പ്പന്‍ ഫോമില്‍. തുടര്‍ച്ചയായ രണ്ട് മാസത്തിലും പ്ലെയര്‍ ഓഫ് ദ മന്ത് പുരസ്‌കാരം പോര്‍ച്ചുഗലിന്റെ മുപ്പത്തെട്ടുകാരനെ തേടിയെത്തി. ഇത് സൗദി പ്രോ ലീഗിലെ അപൂര്‍വതയാണ്. ആഗസ്റ്റില്‍ അഞ്ച് ഗോളും രണ്ട് അസിസ്റ്റും നേടിയാണ് ക്രിസ്റ്റിയാനോ താരമായത്. സെപ്തംബറിലും സിആര്‍7 മിന്നുന്ന ഫോം തുടര്‍ന്നു. അഞ്ച് ഗോളും മൂന്ന് അസിസ്റ്റുമാണ് ക്രിസ്റ്റിയാനോ നടത്തിയത്. പത്ത് ഗോളുമായി ടോപ് സ്‌കോറര്‍ സ്ഥാനത്ത് തുടരുന്ന ക്രിസ്റ്റിയാനോ […]

പാചകവാതക സബ്‌സിഡി 300 രൂപയായി ഉയര്‍ത്തി; സിലിണ്ടര്‍ 603 രൂപയ്ക്ക് ലഭിക്കും

ന്യൂഡല്‍ഹി: ഉജ്ജ്വല പദ്ധതി പ്രകാരമുള്ള പാചകവാതക കണക്ഷനുള്ളവരുടെ സബ്‌സിഡി ഉയര്‍ത്താന്‍ കേന്ദ്രമന്ത്രി സഭാ യോഗത്തില്‍ തീരുമാനം. 200 രൂപയില്‍ നിന്ന് 300 രൂപയാക്കി ഉയര്‍ത്തുമെന്ന് കേന്ദ്രമന്ത്രിസഭായോഗം വിശദീകരിച്ചുകൊണ്ട് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്‍ വ്യക്തമാക്കി. പൊതുവിപണിയില്‍ ഗാര്‍ഹികാവശ്യത്തിനുള്ള സിലിണ്ടറിന് 903 രൂപയാണ് വില. ഉജ്ജ്വല പദ്ധതി പ്രകാരം കണക്ഷന്‍ എടുത്തിട്ടുള്ളവര്‍ക്ക് 703 രൂപയ്ക്കാണ് നിലവില്‍ സിലിണ്ടര്‍ ലഭ്യമാകുന്നത്. പുതിയ തീരുമാനം വരുന്നതോടെ സിലിണ്ടര്‍ 603 രൂപയ്ക്ക് ലഭിക്കും. 2016 ലാണ് കേന്ദ്ര പെട്രോളിയം-പ്രകൃതിവാതക മന്ത്രാലയം പ്രധാനമന്ത്രി ഉജ്ജ്വല യോജന […]