October 7, 2026

നെസ്റ്റോയുടെ പുതിയ ഷോറൂം തൃശൂരിലും

തൃശൂര്‍: ഹൈപ്പര്‍ മാര്‍ക്കറ്റ് ശൃംഖലയായ നെസ്റ്റോയുടെ പുതിയ ഷോറൂം തൃശൂരില്‍. തൃശൂരിലെ സാന്റാലോണ്‍ ഷോറൂം നെസ്‌റ്റോ ചെയര്‍മാന്‍ കെ.പി ബഷീര്‍ വ്യാഴാഴ്ച ഉദ്ഘാടനം നിര്‍വഹിക്കും നെസ്റ്റോയുടെ 116-ാമത് ഷോറുമാണ് പുഴയ്ക്കലില്‍ ആരംഭിച്ചിരിക്കുന്നത്. ഈ വര്‍ഷം കേരളത്തില്‍ മൂന്ന് നെസ്‌റ്റോ ഷോപ്പുകള്‍ കൂടി തുറക്കും. മലപ്പുറം ജില്ലയിലെ തിരൂര്‍, പാലക്കാട് ജില്ലയിലെ പട്ടാമ്പി, കോഴിക്കോട് ജില്ലയിലെ കക്കട്ടില്‍ എന്നിവിടങ്ങളിലാണ് പുതിയ ഷോറൂമുകള്‍. ഒന്നരലക്ഷം സ്‌ക്വയര്‍ഫീറ്റില്‍ ആരംഭിക്കുന്ന പുഴയ്ക്കല്‍ ഹൈപ്പര്‍ മാര്‍ക്കറ്റില്‍ ലോകോത്തര ബ്രാന്‍ഡുകളുടെ ഇലക്ട്രോണിക്‌സ്, ഫ്രൂട്‌സ് ആന്റ് വെജിറ്റബിള്‍, […]

അക്ഷയ സംരംഭകരാവാന്‍ അവസരം

തൃശൂര്‍: ജില്ലയിലെ 16 അക്ഷയ കേന്ദ്രങ്ങളിലേക്ക് സംരംഭകരെ ക്ഷണിച്ചു. സ്ഥല, സാങ്കേതിക സൗകര്യങ്ങള്‍ ഒരുക്കാന്‍ തയാറുള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകന് പ്ലസ്ടു യോഗ്യതയും സാങ്കേതിക പരിജ്ഞനവും വേണം. അപേക്ഷ ഓണ്‍ലൈനായി മാത്രം സമര്‍പ്പിക്കണം. THE DIRECTOR AKSHAYA എന്ന പേരില്‍ തിരുവനന്തപുരത്ത് മാറാവുന്ന 750 രൂപയുടെ ഡി.ഡി നമ്പര്‍ ഓണ്‍ലൈനില്‍ എന്‍ട്രി ചെയ്യണം. അപേക്ഷ ഒക്ടോബര്‍ മൂന്ന് മുതല്‍ 18 വൈകീട്ട് അഞ്ചുവരെ http://akshaya.kemetric.com/aes/registration എന്ന ലിങ്കില്‍ പ്രവേശിച്ച് സമര്‍പ്പിക്കാം. ഒഴിവുള്ള അക്ഷയ കേന്ദ്രങ്ങള്‍: വെങ്ങിണിശ്ശേരി (പാറളം പഞ്ചായത്ത്), […]

കളിത്തോക്കുമായി ട്രെയിന്‍ യാത്രക്കാരെ പരിഭ്രാന്തിയിലാക്കി; മലയാളി യുവാക്കളെ ആര്‍പിഎഫ് വളഞ്ഞിട്ട് പിടിച്ചു

ചെന്നൈ: ട്രെയിനില്‍ കളിത്തോക്കുമായി കയറി യാത്രക്കാരെ ഭീഷണിപ്പെടുത്തിയ നാല് മലയാളി യുവാക്കള്‍ അറസ്റ്റില്‍. മലപ്പുറം സ്വദേശി അമീന്‍ ഷെരീഫ് (19), കണ്ണൂര്‍ സ്വദേശി അബ്ദുല്‍ റസീഖ് (24), പാലക്കാട് സ്വദേശി ജപല്‍ ഷാ (18), കാസര്‍കോട് സ്വദേശി മുഹമ്മദ് (20) എന്നിവരാണ് അറസ്റ്റിലായത്. പാലക്കാട്-തിരുച്ചെണ്ടൂര്‍ പാസഞ്ചര്‍ ട്രെയ്‌നിലാണ് സംഭവം. ഉച്ചയോടെ കൊടൈക്കനാല്‍ റോഡ് റെയില്‍വേ സ്‌റ്റേഷനില്‍ വച്ചാണ് പോലീസ് ഇവരെ അറസ്റ്റ് ചെയ്തത്. വാർത്തകൾ വേഗത്തിലറിയാൻ Metro Post വാട്സ്ആപ്പ് ചാനലിൽ അംഗമാകൂ.. കളിത്തോക്കില്‍ തിര നിറയ്ക്കുന്നതായി […]

അന്ന് പിണറായി പരനാറിയെന്ന് വിളിച്ചു, ഇന്ന് എന്‍ കെ തോല്‍പ്പിക്കാനാകാത്ത സ്ഥാനാര്‍ഥി, സി പി ഐ എം ആരെയിറക്കും ഗോദയില്‍? രണ്ട് പേരുകള്‍ മുന്നിലുണ്ട്

കൊല്ലം പാര്‍ലമെന്റ് സീറ്റില്‍ യുഡിഎഫ് സ്ഥാനാര്‍ഥി എന്‍കെ പ്രേമചന്ദ്രന്‍ വീണ്ടും മല്‍സരിക്കാനെത്തുന്നതോടെ സിപിഎം ഏറ്റവും മികച്ച സ്ഥാനാര്‍ഥിയെ തന്നെ കളത്തിലിറക്കാനുള്ള ആലോചനയില്‍. ജാതി സമവാക്യങ്ങള്‍ സ്വാധീനിക്കുന്ന മണ്ഡലത്തില്‍ മുന്‍ മാവേലിക്കര എംപി സിഎസ് സുജാതയെ സജീവമായി പരിഗണിക്കുന്നതായിട്ടാണ് പുറത്ത് വരുന്ന സൂചന. ഒപ്പം എം സ്വരാജിന്റെയും പേരും ചര്‍ച്ചകളില്‍ ഉയരുന്നുണ്ട്. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ നയിച്ച ജനകീയ പ്രതിരോധ യാത്രയിലെ നേതൃത്വത്തിലുണ്ടായിരുന്ന ഏക വനിതാ നേതാവ് കൂടിയായിരുന്നു സിഎസ് സുജാത. പ്രേമചന്ദ്രനെതിരെ സുജാത മല്‍സരത്തിനെത്തിയാല്‍ […]

സന്തോഷ് ട്രോഫിക്കുള്ള കേരള ടീമില്‍ ഇവരൊക്ക…

കൊച്ചി: സന്തോഷ് ട്രോഫിക്കുള്ള 22 അംഗ ടീമിനെ കേരള ടീമിനെ പ്രഖ്യാപിച്ചു. നിജോ ഗില്‍ബെര്‍ട്ടിനെ ക്യാപ്റ്റനായും ഡിഫന്‍ഡര്‍ ജി. സഞ്ജുവിനെ വൈസ് ക്യാപ്റ്റനായും തെരഞ്ഞെടുത്തു. 2018ല്‍ കേരള ടീമിന് കിരീടം നേടിക്കൊടുത്ത സതീവന്‍ ബാലനാണ് ടീമിനെ ഇത്തവണയും പരിശീലിപ്പിക്കുന്നത് ഒക്ടോബര്‍ ഒമ്പത് മുതല്‍ ഗോവയിലാണ് ടൂര്‍ണമെന്റ് നടക്കുന്നത്. ഒക്ടോബര്‍ 11-ന് കേരളത്തിന്റെ ആദ്യ മത്സരത്തില്‍ ഗുജറാത്തിനെയാണ് നേരിടുന്നത്. ജമ്മു കശ്മീര്‍, ഛത്തീസ്ഗഢ്, ഗോവ എന്നിവരും കേരളത്തിന്റെ ഗ്രൂപ്പില്‍ ഉണ്ട്. മുമ്പ് ഏഴുതവണ ചാമ്പ്യന്മാരായ കേരളം കീരീട പ്രതീക്ഷയുമായാണ് […]

ഷാരോണ്‍ കൊലപാതക കേസ്; ഗ്രീഷ്മയുടെ കോലം കത്തിച്ച് മെന്‍സ് അസോസിയേഷന്‍

തിരുവനന്തപുരം: പാറശാല സ്വദേശി ഷാരേണിനെ കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതി ഗ്രീഷ്മക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചതില്‍ പ്രതിഷേധവുമായി ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍. സെക്രട്ടേറിയറ്റിനു മുന്നില്‍ ജാമ്യം അനുവദിച്ച ജസ്റ്റിസ് മുഹമ്മദ് നിയാസിന്റെയും ഗ്രീഷ്മയുടെയും കോലം കത്തിച്ചായിരുന്നു പ്രതിഷേധം. ഗ്രീഷ്മയുടെ ജാമ്യം റദ്ദാക്കാനുള്ള നടപടികളുമായി അസോസിയേഷന്‍ മുന്നോട്ടു പോകുമെന്നു മെന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് വട്ടിയൂര്‍ക്കാവ് അജിത്ത് കുമാര്‍ പറഞ്ഞു. പുരുഷന് കിട്ടാത്ത നീതി എന്തിന് ഒരു സ്ത്രീക്ക് കിട്ടണമെന്നും പുരുഷനെ കൊന്നു തള്ളി ഒരു സ്ത്രീയും ഇനി പുറത്തു […]

തട്ടം വിവാദം അങ്ങനെയൊന്നും തീരില്ല! സി പി ഐ എം വിശ്വാസങ്ങളിലേക്ക് കടന്ന് ചെല്ലരുത്, മുന്നറിയിപ്പുമായി പി കെ കുഞ്ഞാലിക്കുട്ടി

മലപ്പുറം: സിപിഐഎം സംസ്ഥാന സമിതിയംഗം അഡ്വ. കെ അനില്‍ കുമാര്‍ ഉയര്‍ത്തിയ തട്ട വിവാദം അങ്ങനെയൊന്നും തീരില്ലെന്ന സൂചന നല്‍കി മുസ്ലീം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി എംഎല്‍എ. സിപിഐഎം വിശ്വാസങ്ങളിലേക്ക് കടന്ന് ചെല്ലരുത്. അത് നല്ലതല്ല. അതിന്റെ ശാസ്ത്രീയത തിരയുന്നതില്‍ പ്രസക്തിയില്ല. ഇന്‍ഡ്യ മുന്നണിയില്‍ ഉള്ള ഒരു പാര്‍ട്ടിയില്‍ നിന്ന് ഉണ്ടാകേണ്ട പ്രസ്താവനയല്ല ഉണ്ടായത്. ഇങ്ങനെയൊരു പ്രസ്താവന എങ്ങനെ ഉണ്ടായെന്നത് പരിശോധിക്കണമെന്നു കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു. മതവിരുദ്ധതയും വിശ്വാസങ്ങളെ ഹനിക്കലുമാണ്, വോട്ടിന് വേണ്ടി […]

ലോകകപ്പ് ക്രിക്കറ്റിന് നാളെ തുടക്കം, ചരിത്രം കുറിച്ച് ഇന്ത്യ!

ലോകമെങ്ങുമുള്ള ക്രിക്കറ്റ് ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് ഐസിസി ഏകദിന ക്രിക്കറ്റ് ലോകകപ്പിന് ഇന്ത്യയില്‍ തുടക്കമാവുകയാണ്. ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമായ അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തില്‍ ഒക്ടോബര്‍ അഞ്ചിന് ഇംഗ്ലണ്ടും ന്യൂസിലന്‍ഡും ഏറ്റുമുട്ടുന്നതോടെ 2023ലെ ലോകകപ്പിന് തുടക്കമാകും. ചരിത്രത്തിലാദ്യമായി ഇന്ത്യ ഒറ്റക്ക് ആതിഥേയത്വമരുളുന്ന ഏകദിന ക്രിക്കറ്റ് ലോകകപ്പ് എന്ന പ്രത്യേകതയും നിലനില്‍ക്കുന്നു. ഓരോ വര്‍ഷവുമെന്നോണം മാറ്റത്തിന് വിധേയമാകുന്ന, കൂടുതല്‍ രാജ്യങ്ങളിലേക്കും ആരാധകരിലേക്കുമെത്തുന്ന ക്രിക്കറ്റിന്റെ പുതിയ ലോക ചാമ്പ്യന്മാര്‍ ആരായിരിക്കുമെന്നറിയാന്‍ ഇനി ദിവസങ്ങള്‍ മാത്രമാണ് ശേഷിക്കുന്നത്. ആതിഥേയരായ ഇന്ത്യയെ […]

ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത ; രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ബീച്ചില്‍ പോകരുത്, രാത്രിയില്‍ ഉയര്‍ന്ന തിരമാലകളടിക്കും

തിരുവനന്തപുരം: കേരളത്തില്‍ ഇന്നും നാളെയും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറില്‍ മുപ്പത് മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തിരുവനന്തപുരം, കൊല്ലം ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.  24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുമെന്നും മുന്നറിയിപ്പ്. ഒക്ടോബര്‍ ആറിന് ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ബീച്ചില്‍ പോകുന്നതിന് നിരോധനം തിരുവനന്തപുരം ജില്ലയില്‍ […]

നടി ഗായത്രി ജോഷിയുടെ കാര്‍ അപകടത്തില്‍പ്പെട്ടു; രണ്ടു മരണം

ഷാരൂഖ് ഖാന്റെ ‘സ്വദേശ്’ എന്ന ചിത്രത്തിലൂടെ പ്രശസ്തയായ നടി ഗായത്രി ജോഷിയുടെ കാര്‍ അപകടത്തില്‍പ്പെട്ടു. ഇറ്റലിയിലെ സാഡീനിയയില്‍ അവധി ആഘോഷിക്കാനെത്തിയതായിരുന്നു ഗായത്രിയും ഭര്‍ത്താവ് വികാസ് ഒബ്റോയിയും. സാഡീനിയയിലെ സൂപ്പര്‍ കാര്‍ ടൂറിനിടയിലാണ് അപകടമുണ്ടായത്. ഗായത്രി സഞ്ചരിച്ചിരുന്ന ലംബോര്‍ഗിനി ഒരു ഫെരാരിയില്‍ ഇടിക്കുകയായിരുന്നു. തുടര്‍ന്ന് അത് ക്രാംപര്‍ വാനിലിടിക്കുകയും മറ്റൊരു കാര്‍ തലകീഴായി മറിയുകയും ചെയ്തു. ഇതോടെ ഫെരാരിയ്ക്ക് തീപിടിച്ചുവെന്നാണ് വിവരം. സ്വിറ്റ്സര്‍ലാന്റില്‍ നിന്നുള്ള മെലിസ ക്രൗട്ട്ലി, മാര്‍കസ് ക്രൗട്ട്ലി എന്നീ ദമ്പതികളാണ് അപടകടത്തില്‍ മരിച്ചത്. ലംബോര്‍ഗിനിയില്‍ ഗായത്രിയും […]