October 7, 2026

താനൂര്‍ കടലില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി

താനൂര്‍: താനൂര്‍ കടലില്‍ നിന്നും സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. മൃതദേഹത്തിന് ഒരു ദിവസത്തെ പഴക്കമുണ്ടെന്ന് പോലീസ് വ്യക്തമാക്കി. കൈറാത്ത് എസ് ഉമറുല്‍ ഫാറൂഖ് എന്ന വള്ളങ്ങളിലെ മത്സ്യത്തൊഴിലാളികളാണ് മൃതദേഹം കടലില്‍ ഒഴുകി നടക്കുന്ന നിലയില്‍ കണ്ടെത്തിയത്. രണ്ട് ദിവസം മുന്നേ കാണാതായ പാലക്കാട് കൈപ്പുറം സ്വദേശിനി സുലൈഖ(55)എന്ന സ്ത്രീയുടെ മൃതദേഹം ആണെന്ന് ബന്ധുക്കള്‍ സ്ഥിരീകരിച്ചു. പൊന്നാനി ഫിഷറീസ് ഓഫീസില്‍ വിവരമറിയിക്കുകയും എഡിയുടെ നിര്‍ദ്ദേശ പ്രകാരം താനൂര്‍ ഹാര്‍ബറില്‍ നിന്നുള്ള റെസ്‌ക്യൂ മറൈന്‍ എന്‍ഫോയിസ്മെന്റ് പോലീസ് ഉദ്യോഗസ്ഥനായ ശരണ്‍കുമാറിന്റെ […]

ന്യൂസ് ക്ലിക്ക് സ്ഥാപകനും എച്ച് ആറും 7 ദിവസം പോലീസ് കസ്റ്റഡിയില്‍

ന്യൂഡല്‍ഹി: ന്യൂസ് ക്ലിക്കിന്റെ സ്ഥാപകനും എഡിറ്റര്‍ ഇന്‍ ചീഫുമായ പ്രബിര്‍ പുര്‍കയസ്ഥ, സ്ഥാപനത്തിലെ നിക്ഷേപകനും എച്ച്ആര്‍ മേധാവിയുമായ അമിത് ചക്രവര്‍ത്തി എന്നിവരെ 7 ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടുനല്‍കി. ഇന്ത്യയില്‍ ചൈനീസ് അനുകൂല വാര്‍ത്തകള്‍ പ്രചരിപ്പിക്കാന്‍ ശ്രമിച്ചെന്ന ആരോപണത്തിലാണ് ഓണ്‍ലൈന്‍ മാധ്യമസ്ഥാപനമായ ന്യൂസ് ക്ലിക്ക് അന്വേഷണം നേരിടുന്നത്. കഴിഞ്ഞ ദിവസം ഇരുവരെയും ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ന്യൂസ് ക്ലിക്ക് ഓഫീസിലും ഓഫീസുമായി സഹകരിക്കുന്ന മാധ്യമപ്രവര്‍ത്തകരുടെ വസതികളിലും നടത്തിയ റെയ്ഡിനു പിന്നാലെയായിരുന്നു ഇരുവരെയും അറസ്റ്റ് ചെയ്തത്. ചൈനീസ് […]

ഷോക്കേറ്റ യുവാവിനെ രക്ഷിക്കാനുള്ള ശ്രമം: അമ്മയും ഗര്‍ഭിണിയായ സഹോദരിയുമുള്‍പ്പടെ മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം

നാഗര്‍കോവില്‍: കന്യാകുമാരിയില്‍ ഷോക്കേറ്റ് അമ്മക്കും രണ്ട് മക്കള്‍ക്കും ദാരുണാന്ത്യം. ചൊവ്വാഴ്ചയായിരുന്നു അപകടം നടന്നത്. കന്യാകുമാരിയില്‍ തുടര്‍ച്ചയായ മഴയെ തുടര്‍ന്ന് വീടിന് സമീപത്തെ വൈദ്യുതി വിളക്കില്‍ നിന്നും വയര്‍ വീടിന്റെ മേല്‍ക്കുരയിലേക്ക് പതിക്കുകയായിരുന്നു.ഇതിലൂടെ വെള്ളം ഒലിച്ചിറങ്ങുകയും ഈ വയര്‍ എടുത്തുമാറ്റാന്‍ ശ്രമിച്ച അശ്വിന് ഷോക്കേല്‍ക്കുകയായിരുന്നു. കന്യാകുമാരി ജില്ലയില്‍ ആട്ടൂര്‍ സ്വദേശികളായ ചിത്ര(46), മക്കളായ അശ്വിന്‍(21) ആതിര(24) എന്നിവരാണ് മരിച്ചത്. ആതിര ഗര്‍ഭിണിയായിരുന്നു.മൂവരുടെയും മൃതദേഹം കുഴിതുറൈ സര്‍ക്കാര്‍ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിന് മാറ്റി. തിരുവട്ടൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. Also […]

ഡല്‍ഹി മദ്യനയക്കേസ്: രാജ്യസഭാ എം പിയുടെ വീട്ടില്‍ റെയ്ഡ്, രാഷ്ട്രീയപ്രേരിതമെന്ന് ആം ആദ്മി

ന്യൂഡല്‍ഹി: സംസ്ഥാന സര്‍ക്കാരിന്റെ മദ്യനയവുമായി ബന്ധപ്പെട്ട കേസില്‍ എ എ പി യുടെ രാജ്യസഭാ എംപിയായ സഞ്ജയ് സിങിന്റെ വീട്ടില്‍ ഇ ഡി റെയ്ഡ്. ഇതേ കേസില്‍ മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ ഫെബ്രുവരിയില്‍ സി ബി ഐ അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് മറ്റൊരു എ എ പി നേതാവിനെ കൂടി കേന്ദ്ര ഏജന്‍സി പിന്തുടരുന്നത്. Also Read; തട്ടമിടല്‍ പരാമര്‍ശം: കെ അനില്‍ കുമാര്‍ മാപ്പ് പറയണമെന്ന് കേരള മുസ്ലീം ജമാഅത്ത് ഡല്‍ഹി സര്‍ക്കാരിന്റെ […]

സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. നിലവില്‍ ഒരു ജില്ലയിലും മഴ മുന്നറിയിപ്പ് നല്‍കിയിട്ടില്ല. ചിലയിടങ്ങളില്‍ ഒറ്റപ്പെട്ട മഴ കനക്കും എന്നാണ് മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. തെക്കന്‍ ജില്ലകളില്‍ ശക്തമായ മഴ ലഭിക്കാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ന്യൂനമര്‍ദവും, ചക്രവാത ചുഴിയുമാണ് കനത്ത് മഴയ്ക്ക് കാരണം. കേരളതീരത്ത് കടലാക്രമണത്തിനും ഉയര്‍ന്ന തിരമാലയ്ക്കും സാധ്യത കൂടുതലായതിനാല്‍ മത്സ്യത്തൊഴിലാളികളെല്ലാം ജാഗ്രത പാലിക്കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. മലയോരമേഖലയിലും ജാഗ്രത തുടരാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. തിരുവനന്തപുരത്ത് […]

സിക്കിമില്‍ മിന്നല്‍ പ്രളയം; 23 സൈനികരെ കാണാതായി

ഗാങ്‌ടോക്ക്: സിക്കിമില്‍ മേഘവിസ്ഫോടനത്തിന് പിന്നാലെ മിന്നല്‍ പ്രളയവും. ഇരുപത്തി മൂന്ന് സൈനിക ഉദ്യോഗസ്ഥരെ പ്രളയത്തില്‍ കാണാതായി. വടക്കന്‍ സിക്കിമിലെ ലൊനാക് തടാകത്തിന് മുകളില്‍ മേഘ വിസ്ഫോടനം ഉണ്ടായതിനെ തുടര്‍ന്ന് ടീസ്ത നദിയില്‍ മിന്നല്‍ പ്രളയം ഉണ്ടാവുകയായിരുന്നു. നദി കരകവിഞ്ഞൊഴുകിയതിനെ തുടര്‍ന്ന് ടീസ്ത നദിക്ക് കുറുകെയുള്ള സിങ്തം നടപ്പാലം തകര്‍ന്നു. ലാച്ചന്‍ താഴ്വര വെള്ളത്തിനടിയിലായി. സൈനിക വാഹനങ്ങള്‍ അടക്കം ഒലിച്ചു പോയെന്നാണ് റിപ്പോര്‍ട്ട്. കാണാതായ സൈനിക ഉദ്യോഗസ്ഥര്‍ക്കായി തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. പശ്ചിമ ബംഗാളിലെ ജല്‍പായ്ഗുരി ഭരണകൂടം പ്രളയത്തിന്റെ മുന്‍കരുതല്‍ […]

പിണറായിയും ബ്രിട്ടാസും ഡല്‍ഹിയില്‍ ഒത്തുതീര്‍പ്പിനെത്തി, നോട്ട് നിരോധനം ശരിക്കും കുടുക്കി

ബി ജെ പി തൃശൂര്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന സഹകാരി സംരക്ഷണ പദയാത്രയില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആഞ്ഞടിച്ച് സുരേഷ് ഗോപി…ഡല്‍ഹിയില്‍ അരുണ്‍ ജെയ്റ്റിലിയെ കാണാനെത്തിയത് എന്തിനായിരുന്നു… വെളിപ്പെടുത്തലുമായി സുരേഷ് ഗോപി…        

യുഎഇയിലും ഒമാനിലും ഉയര്‍ന്ന ശമ്പളത്തില്‍ ജോലി, ഇപ്പോള്‍ അപേക്ഷിക്കാം

സംസ്ഥാന സര്‍ക്കാരിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖല സ്ഥാപനമായ ഒഡെപെക് മുഖേന യുഎഇ, ഒമാന്‍ എന്നീ രാജ്യങ്ങളിലെ വിവിധ സ്ഥാപനങ്ങളിലേക്ക് ഉദ്യോഗാര്‍ത്ഥികളെ തെരഞ്ഞെടുക്കുന്നു. സ്വകാര്യ ഏജന്‍സികള്‍ നിരവധി പേരെ തട്ടിപ്പിന് ഇരയാക്കുന്നുണ്ട്. ഇതില്‍ ഒന്നും പെടാതെ ഉദ്യോഗാര്‍ത്ഥികള്‍ക്ക് വിദേശ ജോലി നേടാന്‍ ആണ് കേരള സര്‍ക്കാര്‍ അവസരം ഒരുക്കുന്നത്. ഇനി വാർത്തകളറിയാം മെട്രോപോസ്റ്റ് വാട്സ്ആപ്പ് ചാനലിലും ക്രെയിന്‍ ടെക്നീഷന്‍ ഇലക്ട്രിക്കല്‍/ ക്രെയിന്‍ ടെക്നീഷന്‍ മെക്കാനിക്കല്‍: ഇലക്ട്രിക്കല്‍ എഞ്ചിനീയറിങില്‍ ഡിപ്ലോമയാണ് ഈ ജോലിക്കായി അപേക്ഷിക്കുന്നവര്‍ക്ക് വേണ്ടത്. സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും അപേക്ഷിക്കാന്‍ […]

ഉത്തരേന്ത്യയില്‍ ശക്തമായ ഭൂചലനം

ഡല്‍ഹി: ഡല്‍ഹി-എന്‍സിആര്‍, പഞ്ചാബ്, ഹരിയാന എന്നിവയുള്‍പ്പെടെ ഉത്തരേന്ത്യയുടെ പല ഭാഗങ്ങളിലും ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം. നേപ്പാളിലായിരുന്നു ഭൂകമ്പത്തിന്റെ ഉത്ഭവമെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി അറിയിച്ചു. നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി സെന്റര്‍ പറയുന്നതനുസരിച്ച് ഉച്ചയ്ക്ക് 2.25 നും 2.51 നും ആണ് ഭൂചലനമുണ്ടായത്. ഉത്തരാഖണ്ഡിലേയും യുപിയിലേയും ചിലഭാഗങ്ങളിലും ഭൂചലനമുണ്ടായി. ഈ വര്‍ഷത്തിന്റെ ആദ്യത്തില്‍ തുര്‍ക്കിയിലും സിറിയയിലും ഉണ്ടായ വിനാശകരമായ ഭൂകമ്പങ്ങള്‍ പ്രവചിച്ച ഡച്ച് ഗവേഷകനായ […]

ശങ്കര്‍ റാവു ചവാന്‍ ആശുപത്രിയില്‍ വീണ്ടും 7 മരണം; രണ്ട് ദിവസത്തിനിടെ മരിച്ചത് 31പേര്‍

ഡല്‍ഹി: മഹാരാഷ്ട്രയിലെ ശങ്കര്‍ റാവു ചവാന്‍ ആശുപത്രിയില്‍ ഏഴ് രോഗികള്‍ക്ക് കൂടി മരണപ്പെട്ടു. ഇതോടെ രണ്ട് ദിവസത്തിനിടെ മരിച്ചവരുടെ എണ്ണം 31 ആയി. ആശുപത്രിയില്‍ മരുന്ന് ക്ഷാമം ഇല്ലെന്നാണ് ആശുപത്രി അധികൃതര്‍ ഇപ്പോള്‍ പറയുന്നത്. സംഭവത്തില്‍ അന്വേഷണത്തിനായി പ്രത്യേക സംഘത്തെ രൂപീകരിച്ചിട്ടുണ്ട്. ഈ വിശയത്തില്‍ വ്യാപകമായി പ്രതിഷേധം ഉയരുകയാണ്. രണ്ട് ദിവസത്തിനിടെ 16 നവജാത ശിശുക്കള്‍ അടക്കം 31 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ജീവനക്കാര്‍ ഇല്ലാത്തതും മരുന്നുകളുടെ അഭാവുമാണ് പ്രതിസന്ധി എന്ന് ഇന്നലെ പറഞ്ഞ ആശുപത്രി അധികൃതര്‍ […]