October 7, 2026

മൂന്ന് ജില്ലകളില്‍ നിന്ന് ഒറ്റ രാത്രിയില്‍ പിടിച്ചത് 311 പിടികിട്ടാപ്പുള്ളികളെ

തൃശൂര്‍: ഒറ്റരാത്രിയില്‍ മലപ്പുറം, പാലക്കാട്, തൃശൂര്‍ ജില്ലകളിലായി പോലീസ് നടത്തിയ കോമ്പിങ് ഓപ്പറേഷനില്‍ 311 പിടികിട്ടാപ്പുള്ളികള്‍ അറസ്റ്റിലായി. റേഞ്ച് ഡിഐജി എസ്. അജിതാ ബീഗത്തിന്റെ നേതൃത്വത്തില്‍ മൂന്ന് ജില്ലകളിലേയും പൊലീസ് മേധാവിമാര്‍ ഒന്നിച്ച് രംഗത്തിറങ്ങിയാണ് ക്രിമിനല്‍ സംഘത്തെ മൊത്തത്തില്‍ കുടുക്കിയത്. റേഞ്ചിലെ മുഴുവന്‍ പൊലീസ് ഉദ്യോഗസ്ഥരെയും ഉള്‍പ്പെടുത്തി നടത്തിയ കോമ്പിങ് ഓപ്പറേഷനില്‍ വാഹന പട്രോളിങ് അടക്കം മുന്നൂറില്‍പരം പട്രോളിങ് ടീമുകളാണ് പങ്കെടുത്തത്. ഭവനഭേദനം, കവര്‍ച്ച തുടങ്ങിയ കുറ്റകൃത്യങ്ങള്‍ തടയുന്നതിന്റെയും സാമൂഹികവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ അമര്‍ച്ച ചെയ്യുന്നതിന്റെയും ഭാഗമായും പൊതുജന […]

തട്ടമിടല്‍ പരാമര്‍ശം: കെ അനില്‍ കുമാര്‍ മാപ്പ് പറയണമെന്ന് കേരള മുസ്ലീം ജമാഅത്ത്

മലപ്പുറം: മലപ്പുറത്തെ മുസ്ലീം പെണ്‍കുട്ടികളെ അപമാനിച്ച് സി.പി.എം. നേതാവ് കെ. അനില്‍കുമാര്‍ നടത്തിയ പ്രസംഗം പിന്‍വലിച്ച് മാപ്പ് പറയണമെന്ന് കേരള മുസ്ലിം ജമാഅത്ത് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. മലപ്പുറത്ത് തട്ടം വേണ്ടെന്ന് പറയുന്ന പെണ്‍കുട്ടികള്‍ ഉണ്ടായത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കേരളത്തില്‍ വന്നതിന്റെ ഭാഗമായിട്ടാണെന്നായിരുന്നു കെ. അനില്‍ കുമാറിന്റെ പരാമര്‍ശം. ‘കഴിഞ്ഞ ദിവസം തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ മനുഷ്യത്വ വിരുദ്ധ തീവ്ര നവ ലിബറല്‍ ഫാസിസ്റ്റ് പ്രചാരകനായ രവിചന്ദ്രന്റെ നേതൃത്വത്തിലുള്ള എസ്സെന്‍സ് നടത്തിയ ലിറ്റ്മസ് പരിപാടിയിലാണ് മലപ്പുറം ജില്ലയിലെ […]

ബ്ലാസ്‌റ്റേഴ്‌സിനെ പൂട്ടാനെത്തിയ ജംഷഡ്പൂരിന് എട്ടിന്റെ പണി, പൊളിച്ചടുക്കി ഫ്രാങ്ക് ഡ്യുവന്‍

ഐഎസ്എല്‍ പത്താം സീസണിലെ രണ്ടാം മത്സരത്തില്‍ ആര്‍ത്തിരമ്പുന്ന ആരാധകര്‍ക്കു മുന്നില്‍ കേരള ബ്ലാസേറ്റേഴ്‌സിനെ പൂട്ടാമെന്ന മോഹവുമായെത്തിയ ജെംഷഡ്പൂര്‍ എഫ്‌സിക്ക് കിട്ടിയത് എട്ടിന്റെ പണി. ബ്ലാസ്റ്റേഴ്‌സിനെതിരെ പ്രതിരോധത്തിലൂന്നിക്കളിച്ച് സമനില പോയന്റുമായി മടങ്ങാമെന്ന് പ്രതീക്ഷിച്ച ജെംഷഡ്പൂര്‍ ഒരു ഗോളിന് നൈസായി തോറ്റു. യൂറോപ്യന്‍ ഫുട്‌ബോളില്‍ പരീക്ഷിച്ച് വിജയിച്ച പ്രതിരോധവും പ്രത്യാക്രമണവുമെന്ന രീതിയില്‍ ഫോര്‍മേഷനൊരുക്കിയാണ് ജംഷഡ്പുര്‍ എഫ്‌സി മുഖ്യ പരിശീലകന്‍ സ്‌കോട്ട് ജോസഫ് തന്റെ കുട്ടികളെ കൊച്ചിയിലിറക്കിയത്. ആദ്യ മത്സരത്തില്‍ ബെംഗളുരു എഫ്‌സിക്കെതിരായ ബ്ലാസ്റ്റേഴ്‌സിന്റെ പ്രകടനം കണ്ട സ്‌കോട്ട് ജോസഫിന് രണ്ടാംപകുതിയില്‍ […]

ജാതി സെന്‍സസ് റിപ്പോര്‍ട്ട് പുറത്തുവിട്ട് ബിഹാര്‍

ന്യൂഡല്‍ഹി: സംസ്ഥാനത്ത് നടത്തിയ ജാതി സെന്‍സസിന്റെ ഫലം പുറത്തു വിട്ട് ബിഹാര്‍ സര്‍ക്കാര്‍. സംസ്ഥാനത്തെ ജനസംഖ്യയുടെ 36 ശതമാനവും അതിപിന്നാക്ക വിഭാഗങ്ങളില്‍ നിന്നുള്ളവരാണെന്നാണ് റിപ്പോര്‍ട്ടിലെ പ്രധാന കണ്ടെത്തല്‍.27.12 ശതമാനം പിന്നാക്ക വിഭാഗത്തില്‍ നിന്നുള്ളവരും 19.7 ശതമാനം പട്ടികജാതി വിഭാഗത്തില്‍പ്പെടുന്നവരും 1.68 ശതമാനം പട്ടികവര്‍ഗക്കാരുമാണെന്ന് സെന്‍സസ് റിപ്പോര്‍ട്ട് സാക്ഷ്യപ്പെടുത്തുന്നു. സംവരണേതര വിഭാഗത്തില്‍ പെടുന്ന മുന്നോക്ക വിഭാഗം 15.52 ശതമാനമാണ്. 13 കോടിയിലധികമാണ് ബിഹാറിലെ ആകെ ജനസഖ്യ. അതിപിന്നാക്ക-പിന്നാക്ക വിഭാഗങ്ങള്‍ ഒ.ബി.സി. വിഭാഗത്തില്‍ പെടുന്നവരാണ്. അതായത് സംസ്ഥാന ജനസംഖ്യയുടെ 63.12 […]

മഅ്ദനിയുടെ കത്ത് വന്നു, ഈ പ്രത്യേക ലേഖകന്റെ പിറകില്‍ ആരെന്ന് എനിക്കറിയാം!

അബ്ദുന്നാസര്‍ മഅ്ദനിയെ ആദ്യമായി ഇന്റര്‍വ്യൂ ചെയ്ത മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ പി ജയചന്ദ്രന്‍ ഓര്‍മകള്‍ പങ്കുവെക്കുന്നു. മഅ്ദനിക്ക് എന്താണ് സംഭവിച്ചത്, തനിക്ക് മഅ്ദനി ആരായിരുന്നു – മെട്രോപോസ്റ്റ് ജേര്‍ണോ ഡയറീസില്‍ ജയചന്ദ്രന്റെ ഹൃദ്യമായ അനുഭവസാക്ഷ്യം… 

വിവിധ ട്രെയിനുകളുടെ സമയത്തില്‍ മാറ്റം

തിരുവനന്തപുരം: ദക്ഷിണ റെയില്‍വേ ട്രെയിനുകളുടെ സമയക്രമത്തില്‍ മാറ്റം. ഇരുപതോളം ട്രെയിനുകളുടെ സമയത്തില്‍ മാറ്റം വരുത്തിയിട്ടുണ്ട്. ഞായറാഴ്ച മുതല്‍ തന്നെ വിവിധ ട്രെയിനുകളുടെ സമയത്തില്‍ മാറ്റം വന്നു. ചില ട്രെയിനുകള്‍ നിലവിലെ സമയത്തിന് നേരത്തേയും ചിലത് താമസിച്ചും പുറപ്പെടും. അമൃത, മലബാര്‍, വഞ്ചിനാട്, ഗുരുവായൂര്‍ ഇന്റര്‍സിറ്റി എക്സ്പ്രസുകളുടെ സമയക്രമത്തില്‍ മാറ്റമുണ്ട്. പുതുക്കിയ ട്രെയിന്‍ സമയം- പുറപ്പെടല്‍ എറണാകുളം ജങ്ഷന്‍-തിരുവനന്തപുരം വഞ്ചിനാട്(16303) രാവിലെ 5.05. എറണാകുളം ജങ്ഷന്‍-ആലപ്പുഴ(06449) രാവിലെ 7.50. എറണാകുളം ജങ്ഷന്‍-കായംകുളം ജങ്ഷന്‍(06451) വൈകീട്ട് 6.05. എറണാകുളം ജങ്ഷന്‍-കാരയ്ക്കല്‍(16188) […]

പദയാത്ര സുരേഷ് ഗോപിക്ക് തൃശൂരില്‍ സീറ്റ് ഉറപ്പിക്കാനല്ല: പി കെ കൃഷ്ണദാസ്

കൊച്ചി: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് സുരേഷ് ഗോപിയുടെ നേതൃത്വത്തില്‍ നടത്തുന്ന സഹകാരി സംരക്ഷണ പദയാത്ര തൃശൂരിലെ സീറ്റ് ഉറപ്പിക്കാനല്ലെന്ന് ബിജെപി നേതാവ് പികെ കൃഷ്ണദാസ്. പദയാത്ര സുരേഷ് ഗോപിക്ക് തട്ടകം ഉറപ്പിക്കാനല്ലെന്നും രാഷ്ട്രീയമുതലെടുപ്പിനുള്ള ശ്രമമല്ലെന്നും പികെ കൃഷ്ണദാസ് മാധ്യമങ്ങളോട് പറഞ്ഞു. കൂടാതെ കേരളത്തില്‍ സഹകരണ പ്രസ്ഥാനത്തിന്റെ അടിത്തറ ഇളകിയെന്നും സഹകരണ മേഖലയുടെ വിശ്വാസം തകര്‍ന്നുവെന്നും കരുവന്നൂര്‍ തട്ടിപ്പ് കേരളം കണ്ട സഹകരണ മെഗാ കുംഭകോണമാണെന്നും പി കെ കൃഷ്ണദാസ് പറഞ്ഞു. കുംഭകോണം അഴിമതിക്കെതിരായ പ്രതിപക്ഷ പാര്‍ട്ടിയുടെ […]

യുപിയില്‍ ഒരു കുടുംബത്തിലെ ആറ് പേരെ തല്ലിക്കൊന്നു

ലക്‌നൗ: ഉത്തര്‍പ്രദേശിലെ ദിയോറിയയില്‍ സ്ഥലത്തര്‍ക്കത്തെത്തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ ആറ് പേര്‍ കൊല്ലപ്പെട്ടു. രണ്ടു കുടുംബങ്ങള്‍ തമ്മിലുള്ള സംഘര്‍ഷമാണ് ദുരന്തത്തില്‍ കലാശിച്ചത്. നിരവധിപ്പേര്‍ക്ക് പരുക്കേറ്റു. രാവിലെ ഏഴരയോടെയാണ് തര്‍ക്കം സംഭവിച്ചത്. ഇരു കുടുംബങ്ങള്‍ തമ്മിലുള്ള സ്ഥലത്തര്‍ക്കം ദീര്‍ഘകാലമായുള്ളതാണെന്ന് പോലീസ് പറയുന്നു. കൊല്ലപ്പെട്ട മുന്‍ ജില്ലാ പഞ്ചായത്ത് മെമ്പര്‍ പ്രേം യാദവും സത്യ പ്രകാശ് ദുബെയും തമ്മിലായിരുന്നു സ്ഥല്ത്തിന്റെ പേരില്‍ തര്‍ക്കമുണ്ടായത്. Also Read; ഗാന്ധിജിയുടെ സ്വ്പ്‌നങ്ങള്‍ പിന്തുടരാം; രാജ്ഘട്ടില്‍ പുഷ്പാര്‍ച്ചന നടത്തി നരേന്ദ്രമോദി

മരണ വഴി കാണിക്കുന്ന ഗൂഗിള്‍ മാപ്പ്; കേരള പോലീസിന്റെ നിര്‍ദേശങ്ങള്‍ തള്ളിക്കളയരുത്‌

ലക്ഷ്യസ്ഥാനത്ത് പെട്ടെന്ന് എത്തിച്ചേരാന്‍ സഹായിക്കുന്ന ഗൂഗിള്‍ മാപ്പ് വന്നതോടെ അത് നമ്മുടെ യാത്ര കുറച്ച് കൂടി എളുപ്പമാക്കിയിരുന്നു. എന്നാല്‍ ഇന്ന് കേള്‍ക്കുന്നത് ഗൂഗിള്‍ മാപ്പ് നോക്കി യാത്ര ചെയ്ത് മരണത്തിലേക്കെത്തിയ ഞെട്ടിക്കുന്ന വിവരമാണ്. പെരിയാറിന്റെ കൈവഴിയില്‍ കാര്‍ പുഴയില്‍വീണ് ഞായറാഴ്ച പുലര്‍ച്ചെയാണ് കൊടുങ്ങല്ലൂര്‍ എ.ആര്‍. മെഡിക്കല്‍ സെന്ററിലെ ഡോക്ടര്‍മാരായ അജ്മല്‍ ആസിഫും അദ്വൈതും മരിച്ചത്. അദ്വൈതിന്റെ ജന്മദിനമാഘോഷിക്കാന്‍ ശനിയാഴ്ച വൈകീട്ട് എറണാകുളത്ത് പോയി തിരിച്ചുവരുമ്പോഴാണ് ഇവരുടെ കാര്‍ വഴിതെറ്റി പുഴയില്‍ വീണത്. ഗൂഗിള്‍ മാപ്പ് നോക്കി യാത്ര […]

ഗാന്ധിജിയുടെ സ്വപ്‌നങ്ങള്‍ പിന്തുടരാം; രാജ്ഘട്ടില്‍ പുഷ്പാര്‍ച്ചന നടത്തി നരേന്ദ്രമോദി

ന്യൂഡല്‍ഹി: രാഷ്ട്ര പിതാവ് മഹാത്മാഗാന്ധിയുടെ 154ാം ജന്മവാര്‍ഷികത്തില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മു, പ്രധാനമന്ത്രി നരേന്ദ്ര മോദി, ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍ഘര്‍, കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ തുടങ്ങിയവര്‍ രാജ്ഘട്ടിലെത്തി പുഷ്പാര്‍ച്ചന നടത്തി. ലോകത്തെ സ്വാധീനിച്ച വ്യക്തിത്വമാണ് മഹാത്മാ ഗാന്ധി. ഗാന്ധിജിയുടെ സ്വ്പ്‌നങ്ങള്‍ സാക്ഷാത്കരിക്കാന്‍ ഒരുമിച്ച് പരിശ്രമിക്കാം എന്ന് പ്രധാനമന്ത്രി എക്‌സില്‍ കുറിച്ചു. ഇന്ത്യ എന്ന മഹത്തായ രാഷ്ട്രത്തിന്റെ ആശയവും പ്രത്യയശാസ്ത്രവും ഗാന്ധിജിയാണെന്ന് മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു. ഐന്‍സ്റ്റീന്‍ പറഞ്ഞത് ഇന്നും പ്രസക്തം… ‘ഇങ്ങനെയൊരാള്‍ രക്തവും മാംസവുമായി ഈ […]