October 7, 2026

കോടഞ്ചേരിയില്‍ ഭാര്യയെയും ഭാര്യാമാതാവിനെയും വെട്ടി, കൈവിരല്‍ വേര്‍പെട്ടു, ഭര്‍ത്താവ് ഒളിവില്‍

കോഴിക്കോട്: കോടഞ്ചേരിയില്‍ ഭാര്യയെയും ഭാര്യാമാതാവിനെയും മധ്യവയസ്‌കന്‍ വെട്ടിപ്പരുക്കേല്‍പ്പിച്ചു, ഒരാളുടെ കൈവിരല്‍ വേര്‍പെട്ടു. പാലാട്ടില്‍ ബിന്ദു (46), ഉണ്ണിയാത (70) എന്നിവരെയാണു ബിന്ദുവിന്റെ ഭര്‍ത്താവ് ഷിബു (54) കുടുംബവഴക്കിനെ തുടര്‍ന്ന് വെട്ടിയത്. ഇന്ന് രാവിലെ ആറ് മണിയോടെയാണ് സംഭവം. ആക്രമണത്തിന് പിന്നാലെ ഷിബു ഒളിവിലാണ്. പരുക്ക് ഗുരുതരമായതിനാല്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് തീവ്രവിഭാഗത്തിലാണിവര്‍. വെട്ടേറ്റ ഉടനെ ഇരുവരെയും താമരശ്ശേരി ഗവ. താലൂക്ക് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ബിന്ദുവിന് തോളിനും തലക്കും വെട്ടേറ്റപ്പോള്‍ ഉണ്ണിയാതയുടെ കൈവിരല്‍ അറ്റുപോയി. പരുക്ക് ഗുരുതരമായതിനാല്‍ ഇവരെ […]

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്;  ‘സഹകാരി സംരക്ഷണ പദയാത്ര’ ഇന്ന്

തൃശൂര്‍: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം പുരോഗമിക്കുന്നതിനിടെ ബിജെപിയുടെ പദയാത്ര ഇന്ന്. നടനും മുന്‍ എംപിയുമായ സുരേഷ് ഗോപി നയിക്കുന്ന ‘സഹകാരി സംരക്ഷണ പദയാത്ര’ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് ഒരു മണിക്ക് കരുവന്നൂര്‍ ബാങ്ക് പരിസരത്ത് നിന്ന് ആരംഭിക്കുന്ന പദയാത്ര 18 കിലോമീറ്റര്‍ ദൂരം സഞ്ചരിച്ച് തൃശൂര്‍ സഹകരണ ബാങ്ക് പരിസരത്ത് സമാപിക്കും. പദയാത്രയുടെ സമാപന സമ്മേളനം ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം ടി […]

മാലിന്യമുക്തം നവകേരളം: സംസ്ഥാന വ്യാപക ശുചീകരണ യജ്ഞത്തിന് ഇന്ന് തുടക്കം

തിരുവനന്തപുരം: മാലിന്യമുക്തം നവകേരളം ക്യാമ്പയിനിന്റെ ഭാഗമായി സംസ്ഥാന വ്യാപക ശുചീകരണ യജ്ഞത്തിന്റെ രണ്ടാം ഘട്ടം ഗാന്ധിജയന്തി ദിനമായ ഇന്ന് ആരംഭിക്കും. 2024 ജനുവരി 30 വരെ നടക്കുന്ന ക്യാമ്പയിനിന്റെ രണ്ടാംഘട്ടത്തിലെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കാണ് തുടക്കമാകുക. ഞായറാഴ്ച സ്വച്ഛതാ ഹി സേവാ ക്യാമ്പയിനിന്റെ ഭാഗമായി നാടാകെ ശുചീകരണം നടത്തിയിരുന്നു. ഗാന്ധിജയന്തി ദിനമായി ഇന്ന് 23,000 ഇടങ്ങള്‍ മാലിന്യമുക്തമാക്കും. തദ്ദേശസ്വയംഭരണ വകുപ്പ് സംഘടിപ്പിക്കുന്ന സംസ്ഥാന വ്യാപക ശുചീകരണ യജ്ഞത്തില്‍ 25 ലക്ഷം പേരാണ് പങ്കെടുക്കുന്നത്. ഓരോ വാര്‍ഡില്‍നിന്നും കുറഞ്ഞത് 200 […]

തൃശ്ശൂരില്‍ മത്സരിക്കാന്‍ സുരേഷ് ഗോപിക്ക് കളമൊരുക്കുന്നത് ഇ ഡി: എം.വി ഗോവിന്ദന്‍

കണ്ണൂര്‍: കരുവന്നൂര്‍ വിഷയത്തില്‍ ഇഡിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. തൃശ്ശൂരില്‍ സുരേഷ് ഗോപിക്ക് മത്സരിക്കാനുള്ള കളമൊരുക്കുകയാണെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് എന്നും അദ്ദേഹം ആരോപിച്ചു. സഹകരണ മേഖലയെ ഒട്ടാകെ തകര്‍ക്കുന്നതിനുള്ള ആസൂത്രിത ശ്രമമാണ് ഇവിടെ നടക്കുന്നതെന്നും കള്ളക്കേസില്‍ കുടുക്കി പാര്‍ട്ടി നേതാക്കളെ തുറുങ്കിലടയ്ക്കാനാണ് ഇവരുടെ നീക്കമെന്നും അദ്ദേഹം ആരോപിച്ചു. സിബിഐയേയും ഇ.ഡിയേയും ഉപയോഗിച്ച് പാര്‍ട്ടിയേയും ഇടതുപക്ഷ ഗവണ്‍മെന്റിനെയും കടന്നാക്രമിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. അതുവഴി സഹകരണ മേഖലയെ കടന്നാക്രമിക്കാനും നീക്കം നടക്കുന്നു. പാര്‍ട്ടിയുടെ നേതാക്കന്മാരെ […]

‘കോടിയേരിയുടെ ജീവിതവഴികള്‍ പ്രചോദനമാക്കുക’; അനുസ്മരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: സിപിഐഎം പിബി അംഗവും മുന്‍ സംസ്ഥാന സെക്രട്ടറിയുമായിരുന്ന അന്തരിച്ച കോടിയേരി ബാലകൃഷ്ണനെ ഒന്നാം ചരമവാര്‍ഷിക ദിനത്തില്‍ അനുസ്മരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഉറച്ച പ്രത്യയശാസ്ത്രബോധ്യവും വിട്ടുവീഴ്ചയില്ലാത്ത പാര്‍ടിക്കൂറും ഉജ്ജ്വലമായ സംഘടനാ ശേഷിയും ഒത്തുചേര്‍ന്ന നേതാവായിരുന്നു അദ്ദേഹം. സംഘടനാ കാര്യങ്ങളില്‍ കാര്‍ക്കശ്യമുള്ളപ്പോഴും ഇടപെടലുകളിലെ സൗമ്യതയായിരുന്നു ബാലകൃഷ്ണന്റെ സവിശേഷത. അതുകൊണ്ടുതന്നെ ആ ജീവിതത്തില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടുകൊണ്ട് ഇനിയും മുന്നോട്ടുപോകാന്‍ നമുക്ക് സാധിക്കണമെന്നും കോടിയേരി ബാലകൃഷ്ണന്റെ ഒന്നാം ചരമ വാര്‍ഷികത്തില്‍ പിണറായി വിജയന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. അര്‍ബുദ ബാധയെത്തുടര്‍ന്ന് ചികിത്സയിലിരിക്കെ […]

വാണിജ്യസിലിണ്ടറിന്റെ വില കൂട്ടി

ന്യൂഡല്‍ഹി: വാണിജ്യാവശ്യത്തിനുള്ള പാചകവാതകത്തിന്റെ വില കൂട്ടി. വാണിജ്യ സിലിണ്ടറിന് 209 രൂപയാണ് കൂട്ടിയിട്ടുള്ളത്. ഹോട്ടലുകളിലും മറ്റും ഉപയോഗിക്കുന്ന 19 കിലോ വാണിജ്യ സിലിണ്ടറിനാണ് വില കൂട്ടിയത്. വില വര്‍ധിച്ചതോടെ കൊച്ചിയില്‍ 1747.50 രൂപയാണ് സിലിണ്ടറിന്റെ വില. ആഗസ്റ്റ്, സെപ്തംബര്‍ മാസങ്ങളില്‍ സിലിണ്ടറിന്റെ വില കുറച്ചിരുന്നു. സെപ്തംബറില്‍ 158 രൂപയാണ് കുറച്ചത്. അതേസമയം ഗാര്‍ഹിക ആവശ്യത്തിനുള്ള എല്‍പിജി സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല. 912 രൂപയാണ് എല്‍പിജിയുടെ വില.

രജനീകാന്ത് പത്ത് ദിവസം കേരളത്തില്‍

രജനീകാന്ത് ഇനി പത്ത് ദിവസം കേരളത്തില്‍. ഒക്ടോബര്‍ മൂന്ന് മുതല്‍ പത്ത് ദിവസത്തേക്ക് താരം തിരുവനന്തപുരത്ത് ഉണ്ടാകുമെന്നാണ് വിവരം. പുതിയ സിനിമയുടെ ചിത്രീകരണത്തിനായാണ് താരം തലസ്ഥാനത്തെത്തുന്നത്. രജനീകാന്തിന്റെ സൂപ്പര്‍ഹിറ്റ് സിനിമയായ ജയിലറിന്റെ ഉജ്വല വിജയിത്തിന് ശേഷം താരം അഭിനയിക്കുന്ന ‘തലൈവര്‍ 170’ യുടെ ചിത്രീകരണമാണ് തിരുവനന്തപുരത്ത് നടക്കുന്നത്. ഒരു രജനി ചിത്രം തലസ്ഥാനത്ത് ചിത്രീകരിക്കുന്നത് ആദ്യമായാണ്. ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങളായി അമിതാഭ് ബച്ചന്‍, മഞ്ജു വാര്യര്‍, ഫഹദ് ഫാസില്‍, റാണ ദഗുബാട്ടി എന്നിവരും അണിനിരക്കുന്നുണ്ട്. അമിതാഭ് […]

എക്‌സ് ഉപയോഗിക്കാന്‍ ഇനി പണം നല്‍കേണ്ടിവരും

ട്വിറ്ററിന്റെ പേര് എക്സ് എന്നാക്കി മാറ്റിയതിന് പിന്നാലെ സൗജന്യ സേവനം അവസാനിപ്പിക്കാനൊരുങ്ങി ഇലോണ്‍ മസ്‌ക്. ഇനി എക്സ്.കോം ഉപയോഗിക്കണമെങ്കില്‍ പണം നല്‍കേണ്ടി വരുമെന്നാണ് സൂചന. വ്യാജ അക്കൗണ്ടുകളും ബോട്ട് അക്കൗണ്ടുകളും തടയുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കം. ഇതോടെ ഇനി എക്സ് പ്ലാറ്റ്ഫോം ഉപയോഗിക്കണമെങ്കില്‍ ഉപഭോക്താക്കള്‍ക്ക് ഒരു നിശ്ചിത തുക പ്രതിമാസ വരിസംഖ്യ നല്‍കേണ്ടതായിവരും. എന്നാല്‍ എത്ര രൂപയാണ് നല്‍കേണ്ടി വരുക എന്ന കാര്യങ്ങള്‍ സംബന്ധിച്ച് വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. 55 കോടി പ്രതിമാസ സജീവ ഉപഭോക്താക്കള്‍ എക്‌സിനുണ്ട്. ദിവസേന […]

മഴ ശക്തമാകുന്നു, കൂടുതൽ ജാഗ്രത വേണം; അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമാകുന്നതിനാല്‍ അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച് കാലാവസ്ഥ നിരീക്ഷണ വകുപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കോട്ടയം ഒഴികെയുള്ള മറ്റ് എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടുണ്ട്. അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലും രൂപം കൊണ്ട ന്യൂനമര്‍ദങ്ങള്‍ 24 മണിക്കൂറിനുള്ളില്‍ ശക്തികൂടിയ ന്യൂനമര്‍ദമായി മാറാന്‍ സാധ്യതയുണ്ട്. മധ്യ കിഴക്കന്‍ അറബിക്കടലില്‍ കൊങ്കണ്‍ – ഗോവ തീരത്തിന് സമീപത്താണ് ന്യൂനമര്‍ദ്ദം രൂപപ്പെട്ടിരിക്കുന്നത്. കേരളത്തില്‍ അടുത്ത അഞ്ച് ദിവസവും ഇടിമിന്നലോടുകൂടിയ […]

കരുവന്നൂര്‍ തട്ടിപ്പ് എങ്ങനെ ലോകമറിഞ്ഞു? ഷാജൂട്ടന്‍ എല്ലാം വെളിപ്പെടുത്തുന്നു..

കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് ആദ്യമായി പുറം ലോകത്തെ അറിയിച്ച തൃശൂര്‍ നഗരസഭാ കൗണ്‍സിലര്‍ ടി കെ ഷാജൂട്ടന്‍ മെട്രോപോസ്റ്റില്‍ സംഭവിച്ചതെല്ലാം വെളിപ്പെടുത്തുന്നു.. കേരളശബ്ദം ചീഫ്‌ കറസ്‌പോണ്ടന്റ് പ്രദീപ് ഉഷസ്സ് നടത്തിയ അഭിമുഖത്തിന്റെ ആദ്യഭാഗം കാണാം